Adv Sreejith Perumana

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -3

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടായിട്ടും പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്ന് വിധിച്ച ജഡ്‌ജിനെ കല്ലെറിയുന്നവർ അറിയാന ഈ യാതാർഥ്യം !❗️!

വാളയാർ കേസിലെ പെൺകുട്ടികളുടെ മരണത്തിൽ ആരെങ്കിലും സംശയം ഉന്നയിച്ചിരുന്നോ ?

വാളയാറിൽ ചർച്ചകൾ കൊടുമ്പിരി കൊണ്ടുനിൽകുന്ന ഈ സമയത്ത് ഏറ്റവും പ്രാധാന്യമുള്ള ചോദ്യം. ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണ്.

അതായത് മാതാപിതാക്കളോ, ബന്ധുക്കളോ, നാട്ടുകാരോ, പ്രോഷിക്കൂഷൻ അധികൃതരോ, പ്രതികളോ തുടങ്ങി ആരെങ്കിലും മരണം ആത്മഹത്യ അല്ല എന്ന രീതിയിലുള്ള ഒരു സംശയവും പരാതിയായോ അല്ലാതെയോ ഉന്നയിച്ചിട്ടില്ല എന്നത് സത്യം. അക്കാര്യം കോടതി വിധിയിലും എടുത്ത് പറയുന്നു.

പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നു കോടതി വിധിച്ചത് താഴെ പറയുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വിധിയിൽ പറയുന്നു.

1 . പ്രോസികൂഷൻ സാക്ഷികളായ പെൺകുട്ടികളുടെ PW5 അച്ഛന്റെയും PW6 അമ്മയുടെയും വാക്കാലുള്ള കോടതിയിൽ നൽകിയ മൊഴികൾ.

ഒറ്റമുറി ഷെഡിന്റെ മേൽക്കൂരയിൽ തങ്ങളുടെ മകൾ തൂങ്ങി മരിക്കുകയായായിരുന്നുവെന്നാണ് (ആത്മഹത്യ) ഇരുവരും കൊടുത്തിയിൽ മൊഴി നൽകിയത്

2 . പതിനൊന്നാമത്തെ പ്രോസിക്കൂഷൻ സാക്ഷി PW1 അസിസ്റ്റന്റ് സർജ്ജൻ , ഫോഴ്‌സൻസിക് ഡിപ്പാർട്ടമെന്റ് പാലക്കാട് ജില്ലാ ആശുപത്രി നൽകിയ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ്.

ഒരു കറുത്ത നീല സിന്തറ്റിക് തുണി കഴുത്തിൽ ചുറ്റി തൂങ്ങിയാണ് മരണകാരണം അഥവാ “തൂങ്ങിമരണമാണ്” എന്ന് അസിസ്റ്റന്റ് സർജ്ജൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി.

3 . ഇരുപത്തി ആറാമത്തെ പ്രോസികൂഷൻ സാക്ഷി PW26 പി സി ചാക്കോ സബ് ഇൻസ്പെക്റ്റർ ഓഫ് പോലീസ് നടത്തിയ മൃദദേഹത്തിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്

ഇളയമകൾ വളർത്തുമൃഗങ്ങളെ മേച്ചശേഷം 5PM നു വീട്ടിൽ വന്നപ്പോൾ കാണുന്നത് മൂത്ത മകൾ തൂങ്ങി ആത്മഹത്യ ചെയ്ത് നിലയിലാണ്, വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ശേഷം 14 .01 .2017 നു മൃദദേഹത്തിൽ ഇൻക്വസ്റ്റ് തയാറാക്കി എക്സിബിറ്റ് P2 ആയി മാർക്ക് ചെയ്ത് കോടതിയിൽ നൽകി

4 . രണ്ട് ഫോറൻസിക് റിപ്പോർട്ടുകൾ

രണ്ടു ശാത്രീയ പരിശോധന റിപ്പോർട്ടിലും പ്രതികളുടെ യാതൊരു സാമ്പിളുകളും കണ്ടത്താനാവാതെ നെഗറ്റിവ് റിസൾട്ട് ആയിരുന്നു.

ആത്മഹത്യ ചെയ്തതല്ലാതെ മറ്റൊരു രീതിയിലും പെൺകുട്ടി മരിക്കാനുള്ള യാതൊരു കാരണവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.

പെൺകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നോ, മരണകരണത്തിൽ ഏതെങ്കിലും രീതിയിലുള്ള സംശയങ്ങളോ പ്രോസിക്കൂഷനോ, പ്രതിഭാഗത്തിനോ തെളിവുകൾ പരിശോധിക്കുന്ന ഘട്ടത്തിലോ വിചാരണ ഘട്ടത്തിലോ കോടതിയിൽ ഇല്ലായിരുന്നു.

അതുകൊണ്ടുതന്നെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 13 വയസ്സുകാരിയായ പെൺകുട്ടി ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് ഒറ്റമുറി ഷെഡിലെ ഉത്തരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കോടതി വിശ്വസിക്കുന്നു.

#വാൽ ; വാട്സാപ്പ് മെഡിക്കൽ യൂണിവേഴ്‌സിറ്റി സർജ്ജന്മാരും, ഫോറൻസിക് വിദഗ്ദന്മാരും ഒപ്പം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടിട്ടും പെൺകുട്ടി ആത്മഹത്യയാണെന്നു വിധിച്ച ജഡ്ജിനെ തെറിപറയുന്ന ബുദ്ധിജീവികളും “ഏതപ്പാ കോതമംഗലം ഇതാ മോനെ ഭൂലോകം” സ്റ്റൈൽ മാറ്റി ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം.

നമ്മുടെ പോലീസും, പെൺകുട്ടികളുടെ മാതാപിതാക്കളും, ഉഡായിപ്പ് പ്രോസിക്കൂഷനും ചേർന്ന് പെൺകുട്ടി മരിക്കുന്നതിന് മുൻപ് അവൾ ആത്മഹത്യ ചെയ്തു എന്ന മുൻവിധിയോടെ ചിന്തിച്ചവരായിരുന്നു അതുകൊണ്ടുതന്നെ മരണത്തിൽ ഒരു സംശയംപോലും അച്ഛനമ്മമാർക്കും, പോലീസിനും, പ്രോസികൂഷനും ഉണ്ടായിരുന്നില്ല. അത് വിധിയിൽ ജഡ്ജ് എടുത്തു പറയുകയും ചെയുന്നു. തൂങ്ങി മരണമാണെന്ന് പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ് കൂടി കിട്ടിയപ്പോൾ കഴുകന്മാരുടെ പ്ലാനുകൾ വിജയകരമായി പൂർത്തിയായി.

പക്ഷെ ഇവിടെ മനസിലാക്കേണ്ട ഒരു വസ്തുത ഇതാണ് അതായത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഡോക്ടർ പറയുന്നത് ഇതൊരു തൂങ്ങിമരണം അഥവാ DEATH WAS DUE TO HANGING എന്നാണ്. അല്ലാതെ DEATH WAS DUE TO SUICIDE അഥവാ മരണം ആത്മഹത്യ ആണ് എന്നല്ല. അതിന്റെ അർഥം ആർകെങ്കിലും തൂക്കികൊല്ലാൻ എന്നുകൂടിയാണ് എന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാകും എന്നിരിക്കെ പ്രോസിക്കൂഷനോ പോലീസിനോ മാതാപിതാക്കൾക്കെങ്കിലും യാതൊരു സംശയവുമില്ലാതിരുന്നത് സംഭവബഹുലം എന്നെ പറയാനുള്ളൂ.

ഈ പോസ്റ്റിനോടൊപ്പമുള്ള വിധിപ്പകർപ്പിലെ 20, 21 PEJUKAL വാട്സാപ്പ് വായനക്കാരും, വാട്സ്ആപ് പ്രൊഫസർമാരും നിര്ബന്ധമായും വായിക്കണം വായിക്കണം

പ്രോസിക്കൂഷന്റെ കള്ളസാക്ഷികളെ കോടതി കള്ളത്തരമെന്നു പച്ചയ്ക്ക് വിളിച്ചതിന്റെ വിവരങ്ങൾ അടുത്ത ഭാഗത്തിൽ

Image may contain: text

No photo description available.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.