വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം – 5

240

Adv Sreejith Perumana

പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നുള്ളതുപോലും സൂചനകൾ മാത്രമാണ് ; ആത്മഹത്യ ചെയ്തു എന്നതിൽ ആർക്കും സംശയമില്ല ; വാളയാറിൽ രണ്ടാമതായി മരണപ്പെട്ട ഇളയ പെൺകുട്ടിയുടെ വിധി പകർപ്പ് ആദ്യമായി പുറത്ത്

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം – 5

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുണ്ടായിട്ടും ഒൻപതു വയസ്സുകാരിയായ ഇളയ പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന് വിധിച്ച ജഡ്‌ജിനെ കല്ലെറിയുന്നവർ അറിയണം ഈ യാതാർഥ്യം !❗️!

വാളയാർ കേസിലെ ഇളയ മകളുടെ മരണത്തിൽ ആരെങ്കിലും സംശയം ഉന്നയിച്ചിരുന്നോ ?

ഇല്ല.

അതായത് മാതാപിതാക്കളോ, ബന്ധുക്കളോ, നാട്ടുകാരോ, പ്രോസിക്കൂഷനോ, മറ്റ് അധികൃതരോ, പ്രതികളോ തുടങ്ങി ആരെങ്കിലും മരണം ആത്മഹത്യ അല്ല എന്ന രീതിയിലുള്ള ഒരു സംശയവും പരാതിയായോ അല്ലാതെയോ ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. അക്കാര്യം കോടതി വിധിയിലും എടുത്ത് പറയുന്നു.

പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നു കോടതി വിധിച്ചത് താഴെ പറയുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വിധിയിൽ പറയുന്നു.

1 . പ്രോസികൂഷൻ സാക്ഷികളായ പെൺകുട്ടികളുടെ PW3 അച്ഛന്റെയും PW4 അമ്മയുടെയും വാക്കാലുള്ള കോടതിയിൽ നൽകിയ മൊഴികൾ.

ഒറ്റമുറി ഷെഡിന്റെ മേൽക്കൂരയിൽ തങ്ങളുടെ മകൾ തൂങ്ങി മരിക്കുകയായായിരുന്നുവെന്നാണ് (ആത്മഹത്യ) ഇരുവരും കോടതിയിൽ മൊഴി നൽകിയത്

2 . പതിനഞ്ചാമത്തെ പ്രോസിക്കൂഷൻ സാക്ഷി PW15 അസിസ്റ്റന്റ് സർജ്ജൻ , ഫോഴ്‌സൻസിക് ഡിപ്പാർട്ടമെന്റ് പാലക്കാട് ജില്ലാ ആശുപത്രി നൽകിയ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ്.

പെൺകുട്ടിയുടെ മരണകാരണം തൂങ്ങിമരണമാണ്. എന്നാൽ അതൊരു കൊലപാതകമാണോ എന്ന് പരിശോധിക്കണം എന്ന് പോസ്റ്റ് മോർട്ടം ചെയ്ത സർജ്ജൻ നിർദേശിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന് സംശയിക്കാവുന്ന യാതൊരു കണ്ടെത്തലുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നൽകിയില്ല എന്നുമാത്രമല്ല കൊലപാതകവുമായി ബന്ധപ്പെടുത്താനുള്ള യാതൊരു മുറിവുകളും ഇല്ലെന്നു കോടതിയിൽ മൊഴി നൽകുകയും ചെയ്തു.

3 . ഇരുപത്തി ആറാമത്തെ പ്രോസികൂഷൻ സാക്ഷി PW17 സബ് ഇൻസ്പെക്റ്റർ ഓഫ് പോലീസ് നടത്തിയ മൃദദേഹത്തിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്

ജോലിക്ക് ശേഷം വൈകുന്നേരം മാതാപിതാക്കൾ വീട്ടിൽ വന്നപ്പോൾ കാണുന്നത് ഇളയ മകൾ തൂങ്ങി ആത്മഹത്യ ചെയ്ത് നിലയിലാണ്, വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ശേഷം 105.03.2017 നു മൃദദേഹത്തിൽ ഇൻക്വസ്റ്റ് തയാറാക്കി എക്സിബിറ്റ് P1 ആയി മാർക്ക് ചെയ്ത് കോടതിയിൽ നൽകി

4 . രണ്ട് ഫോറൻസിക് റിപ്പോർട്ടുകൾ

രണ്ടു ശാത്രീയ പരിശോധന റിപ്പോർട്ടിലും പ്രതികളുടെ യാതൊരു സാമ്പിളുകളും കണ്ടത്താനാവാതെ നെഗറ്റിവ് റിസൾട്ട് ആയിരുന്നു.

ആത്മഹത്യ ചെയ്തതല്ലാതെ മറ്റൊരു രീതിയിലും പെൺകുട്ടി മരിക്കാനുള്ള യാതൊരു കാരണവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.

പെൺകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നോ, മരണകരണത്തിൽ ഏതെങ്കിലും രീതിയിലുള്ള സംശയങ്ങളോ പ്രോസിക്കൂഷനോ, പ്രതിഭാഗത്തിനോ തെളിവുകൾ പരിശോധിക്കുന്ന ഘട്ടത്തിലോ വിചാരണ ഘട്ടത്തിലോ കോടതിയിൽ ഇല്ലായിരുന്നു.

പ്രോസികൂഷൻ സാക്ഷികളിൽ ആരും മരണത്തിൽ സംശയങ്ങൾ ഉന്നയിച്ചിട്ടില്ല.

മരണം നടന്ന സ്ഥലത്ത് സംശയകരമായി ആരെയും കണ്ടിട്ടില്ല.

അന്വേഷണത്തിൽ എവിടെയും മരണം ആത്മഹത്യാ അല്ല എന്നരീതിയിലുള്ള തെളിവുകൾ ലഭിച്ചിട്ടില്ല/

പെൺകുട്ടി തൂങ്ങി മരിച്ച സ്ഥലത്ത് ഒരു പൊട്ടിയ കസേരയും, ഒരു മരം കൊണ്ട് നിർമ്മിച്ച കട്ടിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ ഒന്നിൽ കയറി നൈനിറ്റായിരിക്കണം പെൺകുട്ടി ലുങ്കി ഉപയോഗിച്ച ആത്മത്യ ചെയ്തത്. കസേരയിൽ കയറിയിട്ടാണോ, കട്ടിലിൽ കയറിയിട്ടാണോ ഇര ആത്മഹത്യാ ചെയ്‌തത്‌ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ അക്കാരണം കൊണ്ടുമാത്രം പെൺകുട്ടി ആത്മഹത്യാ ചെയ്തതല്ല എന്ന് വിശ്വസിക്കേണ്ട കാര്യമില്ല എന്നും, ലഭ്യമായ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ മരണകാരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്താമെന്നും വിധിയിൽ പറയുന്നു

അതുകൊണ്ടുതന്നെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 9വയസ്സുകാരിയായ പെൺകുട്ടി ലുങ്കി ഉപയോഗിച്ച് ഒറ്റമുറി ഷെഡിലെ ഉത്തരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കോടതി വിശ്വസിക്കുന്നു.

#വാൽ ; വാട്സാപ്പ് മെഡിക്കൽ യൂണിവേഴ്‌സിറ്റി സർജ്ജന്മാരും, ഫോറൻസിക് വിദഗ്ദന്മാരും ഒപ്പം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടിട്ടും പെൺകുട്ടി ആത്മഹത്യയാണെന്നു വിധിച്ച ജഡ്ജിനെ തെറിപറയുന്ന ബുദ്ധിജീവികളും “ഏതപ്പാ കോതമംഗലം ഇതാ മോനെ ഭൂലോകം” സ്റ്റൈൽ മാറ്റി ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം.

നമ്മുടെ പോലീസും, പെൺകുട്ടികളുടെ മാതാപിതാക്കളും, ഉഡായിപ്പ് പ്രോസിക്കൂഷനും ചേർന്ന് പെൺകുട്ടി മരിക്കുന്നതിന് മുൻപ് അവൾ ആത്മഹത്യ ചെയ്തു എന്ന മുൻവിധിയോടെ ചിന്തിച്ചവരായിരുന്നു അതുകൊണ്ടുതന്നെ മരണത്തിൽ ഒരു സംശയംപോലും അച്ഛനമ്മമാർക്കും, പോലീസിനും, പ്രോസികൂഷനും ഉണ്ടായിരുന്നില്ല. അത് വിധിയിൽ ജഡ്ജ് എടുത്തു പറയുകയും ചെയുന്നു. തൂങ്ങി മരണമാണെന്ന് പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ് കൂടി കിട്ടിയപ്പോൾ കഴുകന്മാരുടെ പ്ലാനുകൾ വിജയകരമായി പൂർത്തിയായി.

പക്ഷെ ഇവിടെ മനസിലാക്കേണ്ട ഒരു വസ്തുത ഇതാണ് അതായത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഡോക്ടർ പറയുന്നത് ഇതൊരു തൂങ്ങിമരണം അഥവാ DEATH WAS DUE TO HANGING എന്നാണ്. അല്ലാതെ DEATH WAS DUE TO SUICIDE അഥവാ മരണം ആത്മഹത്യ ആണ് എന്നല്ല. അതിന്റെ അർഥം ആർകെങ്കിലും തൂക്കികൊല്ലാം എന്നുകൂടിയാണ് എന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാകും എന്നിരിക്കെ പ്രോസിക്കൂഷനോ പോലീസിനോ മാതാപിതാക്കൾക്കെങ്കിലും യാതൊരു സംശയവുമില്ലാതിരുന്നത് സംഭവബഹുലം എന്നെ പറയാനുള്ളൂ.

അഡ്വ ശ്രീജിത്ത് പെരുമന