അറിയണം വിജയാ, ഇങ്ങനെയുമുണ്ടായിരുന്നു നിങ്ങൾക്കൊരു ഭൂതകാലം

303

Sreejith Perumana

അറിയണം വിജയാ, ഇങ്ങനെയുമുണ്ടായിരുന്നു നിങ്ങൾക്കൊരു ഭൂതകാലം 👇

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കുലപതി ഇ എം എസ് നമ്പൂതിരിപ്പാടും, പി കൃഷ്ണപിള്ളയും, എകെജിയും ഉൾപ്പടെ നിരോധിത സംഘടനയുടെ നേതാക്കളായി വിചാരണ കാത്തും, ശിക്ഷ അനുഭവിക്കുന്നതിനും കണ്ണൂരിലും, കോഴിക്കോടും, വെല്ലൂരും ജയിലുകളിൽ കിടന്നിരുന്ന ചരിത്രം കേരളം അത്രവേഗം മറക്കരുത്…

“കോലൈസ് ” ഊമ്പിയത്തിനല്ല മറിച്ച് നിരോധിത കമ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിനും, “പാർട്ടിക്കത്ത് ” എന്ന പേരിൽ ലഘുലേഘ ഇറക്കിയതിനും പൊലീസുകാരെ ഉൾപ്പെടെ ആക്രമിച്ച് കൊലപ്പെടുത്തിയതിനുമൊക്കെ ആയിരുന്നു ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് ദൈവങ്ങൾ അന്ന് ജയിലിലായത്. അന്ന് വിചാരണക്കായി കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ഇ എം എസ് പിൽക്കാലത്ത് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാകാൻ ബാക്കിയുണ്ടായത് ഇന്നത്തെ പിണറായി ഭരണകൂടത്തെപ്പോലെ ബ്രിട്ടീഷുകാർ പോയന്റ് ബ്ലാങ്കിൽ ഇ എം എസിനെയും, കൃഷ്ണപിള്ളയെയും വെടിവെച്ചു കൊല്ലാത്തതുകൊണ്ടാണ്.

നിരോധിത സംഘടനയിൽ പ്രവർത്തിച്ച, ലഘുലേഘ ഇറക്കിയ നിങ്ങളുടെ കമ്മ്യുണിസ്റ്റ് കുലപതികളോട് അന്നത്തെ വെള്ളക്കാർ കാണിച്ച മനുഷ്യത്വമോ, നീതിയോ പോലും ഇന്നത്തെ സൊ കോൾഡ് കമ്മ്യുണിസ്റ്റുകൾ കാണിക്കുന്നില്ല എന്നത് ചരിത്രപരമായ നീതികേടാണ്.

1925 ൽ ഇന്ത്യയിൽ രൂപീകൃതമായതിനു ശേഷം നിരവധി വർഷക്കാലം ഇന്ത്യയിൽ പൊതുവിലും 1937 ന് ശേഷം കേരളത്തിലും കമ്മ്യുണിസ്റ്റ് പാർട്ടിയെ നിരോധിക്കുകയുണ്ടായി. എന്നിട്ടും പ്രവർത്തനം തുടർന്ന കമ്മ്യുണിസ്റ്റുകളെ വിചാരണയില്ലാതെ വെടിവെച്ചു കൊല്ലാതിരിക്കാൻ വെള്ളാക്കാരൻ കാണിച്ച സാമാന്യ നീതിപോലും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ ഭരണകൂടങ്ങൾ ജനങ്ങളോട് കാണിക്കുന്നില്ല എന്നത് ഏകാധിപത്യമാണെന്ന് പറയാതെ വയ്യ..

1940 സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ ഇ എം എസ്സിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബർ 29 ന് ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ്ട് ഒന്നരവർഷക്കാലം അവിടെ താമസിച്ചു. അക്കാലത്ത് പൊക്കന്റെ മാസവരുമാനം വെറും ഏഴുരൂപ മാത്രമായിരുന്നു. എന്നാൽ അന്ന് ഇ.എം.എസ്സിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി 1000 രൂപയാണ് അധികാരികൾ ഔദ്യോദികമായി വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും നിരോധിത സംഘടനയിലെ പിടികിട്ടാപുള്ളിയെ കണ്ണിലെ കൃഷ്ണമണി പോലെ കമ്മ്യുണിസ്റ്റ് കുലപതിയെ കാത്ത പൊക്കനോടും കുടുംബത്തോടുമൊക്കെയുടെ ചരിത്രപരമായ നീതികേടാണ് ഇന്നത്തെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ വിചാരണയില്ലാത്ത വെടിയുണ്ട രാഷ്ട്രീയം.

അന്ന് പൊക്കൻ കാണിച്ച മര്യാദ പോലും ഇന്ന് കമ്മ്യുണിസ്റ്റ് ഭരണകൂടം കാണിക്കുന്നില്ല എന്നത് കമ്മ്യുണിസ്റ്റുകളെ ലജ്ജിപ്പിക്കേണ്ടതാണ്.

ആവർത്തിച്ച് ഓർമ്മിപ്പിക്കട്ടെ,

അന്ന് നിരോധിത സംഘടനയായിരുന്ന ഇന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കുലപതികളെ പാർട്ടിക്കത്ത് എന്ന പേരിൽ ലഘുലേഘ പ്രചരിപ്പിച്ചിട്ടും, പൊലീസുകാരെ ആക്രമിച്ചു കൊലചെയ്തിട്ടും, നിരോധിത സംഘടനയിൽ പ്രവർത്തിച്ചിട്ടും വെടിവെച്ചു കൊല്ലാതിരുന്നതുകൊണ്ടാണ് പിലാക്കാലത്ത് മുഖ്യമന്ത്രിയാകാൻ ഇ എം എസ്സിനും, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാകാൻ എകെജിക്കുമെല്ലാം കഴുത്തിനുമുകളിൽ തലയുണ്ടായിരുന്നത് എന്നതും, പിന്നീട് പായിൽ കിടന്ന് മരിക്കാൻ സാധിച്ചതും എന്ന് ഇപ്പോഴെങ്കിലും നന്നായിരിക്കും….

അന്ന് ഈ എം എസ്സിനെ നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിന് രാജ്യദ്രോഹ കുറ്റങ്ങൾ ചാർത്തി രാജ്യ രക്ഷാ നിയമങ്ങൾ പ്രകാരം എന്ന് ലുക്ക്ഔട്ട് നോട്ടീസിൽ വ്യക്തമായി പറയുന്നു. ( അതായത് പിണറായി ഭരണകൂടം വെടിവെച്ചുകൊന്ന ഇന്നത്തെ മാവോയിസ്റ്റുകളും, നക്സലൈറ്റുകളും ചെയ്ത കുറ്റം ) പിടികിട്ടാപുള്ളിലായി പ്രഖ്യാപിച്ച് ഇന്നത്തെ മാവോയിസ്റ്റുകളെപോലെ 1000രൂപ സമ്മാനവും പ്രഖ്യാപിച്ച് ഇറക്കിയ നോട്ടീസാണിത്. കണ്ണുതുറന്നു കാണണം മിസ്റ്റർ വിജയൻ താങ്കൾ. വെടിവെച്ച് കൊല്ലാനായിരുന്നില്ല മറിച്ച് വിചാരണചെയ്ത് ശിക്ഷ നൽകാനായിരുന്നു സാമ്രാജ്യത്വ ഭരണകൂടമായിരുന്ന വെള്ളക്കാരുപോലും തയ്യാറായത്. വെള്ളക്കാരേക്കാളും വലിയ കൊള്ളക്കാരാണ് ഇപ്പോഴുള്ളതെന്ന് ആരെങ്കിലും ചിന്തിച്ചാൽ അതുകൊണ്ടുതന്നെ അവരെ എതിർക്കുക വയ്യ !

വിചാരണയില്ലാത്ത കൊലപാതകങ്ങൾ സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകങ്ങളാണ് എന്നതിൽ സംശയമില്ല…

ഓർമ്മകളുണ്ടായിരിക്കണം എന്നുമാത്രം കമ്മ്യുണിസ്റ്റ് ഭരണകൂടത്തെ ഓർമ്മപ്പെടുത്തുന്നു..

അഡ്വ ശ്രീജിത്ത്‌ പെരുമന