നിർത്താം സർ, ഒരു ഗവർണ്ണർ എന്നുള്ള അധികാരം വെച്ച് ഭരണഘടനയെ വെല്ലുവിളിക്കാമെന്നും, ജനാധിപത്യത്തെ ബൈപ്പാസുചെയ്യാമെന്നുമൊക്കെയുള്ള ആ ധാർഷ്ട്യം

130

അഡ്വ ശ്രീജിത്ത് പെരുമന

ഞാനൊരു റബ്ബർ സ്റ്റാമ്പല്ല എന്ന് ; ഹിസ് എക്‌സലൻസി കേരള ഗവർണ്ണർ
Yes, you are one…,

വെറും stenographer മാത്രമല്ല മിസ്റ്റർ ഹിസ് എക്‌സലൻസി ഗവർണ്ണർ സാർ, a glorified stenographer and Rubber stamp താങ്കൾ മാത്രമല്ല. ആ കസേരയിലിരുന്നു മോഡിമാർക്കും, അമിട്ട് ഷാമാർക്കും, പൊളിറ്റിക്കൽ പിമ്പുകൾക്കും ഓശാനകൾ എഴുതിക്കൊടുത്തും, വിഴുപ്പലക്കിയും, രാജ്ഭവനുകളുടെ ആഡംബര ശയ്യയിൽ കിടന്ന് ജനങ്ങളോടും സഹജീവജാലങ്ങളോടും എന്തിനേറെ രാജ്യത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഭരണഘടനയോടുപോലും നിഴൽ യുദ്ധം നടത്തിയും സമാധിയടയുന്ന അടിമക്കണ്ണൻമാരായ പിള്ളേച്ചന്മാരുടെയും, ആരിഫ് ഖാന്മാരുടെയും, സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരായ ഓരോ റബ്ബർ സ്റ്റാമ്പുകളുടെയും റോൾ അതു തന്നെയാണ്. That of a glorified stenographer ആൻഡ് പൊളിറ്റിക്കൽ പിമ്പ് .

ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ചവരെ ആക്ഷേപിക്കുന്ന രീതിയിൽ പ്രസ്താവനകളിറക്കിയും, പ്രതിഷേധങ്ങളെ വെല്ലുവിളിച്ചും, ഓർഡിനൻസുകളിൽ ഒപ്പുവെക്കാതെയും താങ്കൾ അഭിരമിക്കുന്ന ഈ പിടിപാടിന്റെ പേര് strength എന്നല്ല സാർ, It’s slavery. It’s castration വരിയുടക്കപ്പെട്ടവന്റെ അടിമത്തം. ഒരു മത വിഭാഗത്തെ ഭരണഘടന വിരുദ്ധമായി ഭിന്നിപ്പിക്കുന്ന നിയമനിർമ്മാണം നടത്തിയിട്ടും, ജനസംഖ്യ രജിസ്റ്റർ എന്നപേരിൽ പിൻവാതിലിലൂടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ഉത്തരവിട്ടിട്ടും, നാടുനീളെ തടവറകൾ പണികഴിപ്പിച്ചിട്ടും പ്രതികരിക്കാതിരിക്കുന്നുവെങ്കിൽ, വിവേചനാധികാരം എന്ന പേരിൽ പ്രതിഷേധിക്കുന്ന ജനനത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രാജ്ഭവന്റെ അധികാര ഷണ്ഡത്വം. ക്യാബിനറ്റ് വിളംബരം ചെയ്ത ഓർഡിനൻസിൽ ഒപ്പിടാതെ നാഗ്പൂരിലെ രായാവിന് വിടുപണി ചെയ്യുന്ന അധികാര അടിമത്വം.

നിർത്താം സർ. ഒരു ഗവർണ്ണർ എന്നുള്ള അധികാരം വെച്ച് ഭരണഘടനയെ വെല്ലുവിളിക്കാമെന്നും, ജനാധിപത്യത്തെ ബൈപ്പാസുചെയ്യാമെന്നുമൊക്കെയുള്ള ധാർഷ്ട്യമുണ്ടല്ലോ അർഹിക്കാത്തതു വീണുകിട്ടിയ അല്പന്റെ ധാർഷ്ട്യം. Please… Please don’t take it out on the പീപ്പിൾ of this state അതീ നാട്ടിലെ പൊതുജനത്തോടു വേണ്ട സാർ.

 

Advertisements