അഡ്വ ശ്രീജിത്ത് പെരുമന
മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പ്രച്ചരിപ്പിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ നാട്ടിലെ തുണിയുരിഞ്ഞുള്ള പരിശോധന പൈശാചികവും ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ് !
തുണിയഴിപ്പിച്ചുള്ള പരിശോധന നടത്തിയ കോളേജിനും പ്രിൻസിപ്പൾക്കും, വിദ്യാഭ്യാസ ഓഫിസർക്കുമെതിരെ ലീഗൽ നോട്ടീസും പരാതിയും നൽകും : ഇരകൾക്ക് നഷ്ട പരിഹാരവും, പ്രതികൾക്ക് മാതൃകാപരകായ ശിക്ഷയും നൽകണമെന്ന് ആവശ്യപ്പെടും.
വനിതാ കോളജ് ഹോസ്റ്റലിലെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാർത്ഥിനികൾക്ക് ആർത്തവ പരിശോധന നടത്തിയത്. അടിവസ്ത്രം അഴിപ്പിച്ചാണ് പരിശോധന നടത്തിയത് എന്നാണ് വാർത്തകൾ. ഗുജറാത്തിലെ ബുജ് ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. 68 വിദ്യാർത്ഥിനികളെയാണ് അധികൃതർ ഇത്തരത്തിലുള്ള പരിശോധനയ്ക്ക് വിധേയരാക്കിയത്. 1500ഓളം കുട്ടികൾ പഠിക്കുന്ന കോളജിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ കോളജിൽ നടന്നിരുന്നതായും വിവരമുണ്ട്. കോളജ് ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ കീഴിലാണ്. വാർത്ത പുറത്ത് വന്നതോടെ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടു എങ്കിലും കൂട്ടക്കൊല നടന്നിട്ടും ഒരാളെപ്പോലും ശിക്ഷിക്കാത്ത നാട്ടിൽ ഇതും ആവിയായിപോകുമെന്നതിനാൽ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.
തുണിയഴിച്ച് കാലിന്നിട പരിശോധിക്കുന്ന ഭീകരതയാണ് വർഗ്ഗീയ സംഘപരിവാർ ഫാസിസം. ഇത്രയുമായിട്ടും ഇനിയും നേരം വെളുക്കാത്തവർക്ക് ഒരു പാഠമാകട്ടെ ഈ നികൃഷ്ട സംഭവം. സംഭവത്തിലെ ഇരകളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.