പരാജയപ്പെട്ടു എന്ന് വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞ ആ അര ശതമാനം കുഞ്ഞുങ്ങളോടാണ്

0
202

Sreejith Perumana

പരാജയപ്പെട്ടു എന്ന് വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞ ആ അര ശതമാനം കുഞ്ഞുങ്ങളോടാണ്..നിങ്ങളിത് വായിക്കാതെ പോകരുത് .പരാജിതർ എന്നതിനർത്ഥം ജീവിത പരാജയം എന്നല്ല !

👉 സച്ചിൻ ടെണ്ടുൽക്കർ എട്ടാം ക്ലാസിൽ തോറ്റിരുന്നു
👉മൈക്കൽ ജോർദാൻ സെക്കണ്ടറി സ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടീമിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്
👉ഒരു സാധാരണ ജോലിക്കാരനായി പെട്രോബങ്കിൽ ജോലി ചെയ്തിട്ടുണ്ട് ധീരുഭായി അംബാനി
👉പരുക്കൻ ശബ്ദമാണെന്ന കാരണത്താൽ ഓൾ ഇന്ത്യ റേഡിയോയിൽ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ട് അമിതാബ് ബച്ചന്
👉പൈലറ്റിന്റെ ഇന്റർവ്യൂയിൽ അബ്ദുൾകലാം പരാജയപ്പെട്ടിട്ടുണ്ട്
👉സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാകാൻ സാധിക്കാത്ത ആളായിരുന്നു ബിൽഗേറ്സ്
👉ബെഞ്ചിൽ കിടന്നുറങ്ങിയും, സുഹൃത്തിന്റെ കയ്യിൽ നിന്നും ദിവസേന ഇരുപത് രൂപ കടം മേടിച്ചുമാണ് ഷാരൂഖ് ഖാൻ ഫിലിം സിറ്റിയിലേക്ക് പോയി വന്നിരുന്നത്
👉ഓപ്ര വിൻഫ്രേ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്
👉സുഹൃത്തുക്കളുടെ റൂമിലെ തറയിൽ ഉറങ്ങി, കോക് ബോട്ടിൽസ് വിറ്റും, ആരാധനാലയങ്ങളിലെ സൗജന്യ ഭക്ഷണം കഴിച്ചുമായിരുന്നു ഒരുകാലത്ത് സ്റ്റീവ് ജോബ്‌സിന്റെ ജീവിതം
👉പരാജയപ്പെട്ടവൻ എന്നായിരുന്നു ടോണി ബ്ലെയറിന്റെ അധ്യാപകർ വിളിച്ചുകൊണ്ടിരുന്നത്
👉നെൽസൺ മണ്ടേല ഇരുപത്തി ഏഴ് വർഷം ജീവിച്ചത് ജയിലിലായിരുന്നു
👉മുപ്പതാം വയസ്സിലും രജനികാന്ത് ഒരു ബസ് കണ്ടക്ടർ ആയിരുന്നു
👉ഒരക്ഷരം പഠിക്കാൻ കൊള്ളാത്തവൻ എന്ന് പ്രോഗ്രസ്‌കാർഡിൽ എഴുതി കിട്ടിയ ആളായിരുന്നു തോമസ് അൽവാ എഡിസൺ
👉നാല് വയസ്സുവരെ സംസാരിക്കാൻ സാധിക്കാതം ഏഴ് വയസ്സുവരെ എഴുതാൻ സാധിക്കാത്ത, മാനസിക വികലാംഗത്വം ഉള്ള ആളായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ
👉വിഷാദരോഗമുള്ള, കുടുംബജീവിതം തകർന്ന, വിധവയായ അമ്മയായിരുന്നു അന്ന് ജെ കെ റോളിംഗ്
👉മെഡിക്കൽ വിദ്യാഭ്യാസത്തിൽ പരാജയപ്പെട്ട ആളായിരുന്നു ചാറൽസ് ഡാർവിൻ
ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ്
👇
മഹാനായ ഈ ഞ്യാൻ വരെ ഏൽക്കേജിലും, ബീവറേജിന്റെ ക്യുവിലും തോറ്റിട്ടുണ്ട് 🤭