ദിലീപിന് മെമ്മറി കാർഡ് ലഭിച്ചാൽ എന്തുസംഭവിക്കും ? പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടോ ?

0
475

എഴുതിയത്  : Adv Sreejith Perumana

മെമ്മറി കാർഡ് എന്നത് കേസിന്റെ ഭാഗമായുള്ള രേഖയാണോ, അതോ കേസിലെ തൊണ്ടിയായി കണ്ടെടുത്ത വസ്തുവാണോ എന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാർ സുപ്രിം കോടതിയിൽ അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാനിരിക്കുന്ന കേസ് ഫയലുകളിലെ സുപ്രധാനമായ ഒരു രേഖ അത് രേഖയാണോ, തൊണ്ടിയാണോ എന്ന് ഒരു ദിവസമെങ്കിലും പോലീസിൽ പണിയെടുത്ത പോലീസുകാരനും, കോടതിയിൽ പണിയെടുത്ത വക്കീലിനും കണ്ണുംപൂട്ടി പറയാൻ പറ്റുമെന്നിരിക്കെ ഇക്കാര്യം വ്യക്തമാക്കാൻ വേനലവധി കഴിയുന്നതുവരെ അതായത് രണ്ട് മാസത്തിൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെടുന്നത് ഏറെ ദുരൂഹമായ സാഹചര്യം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതൽ ആണോ എന്നത് സംബന്ധിച്ച തീരുമാനമം അറിയിക്കാനാണ് രണ്ടു മാസം ആവശ്യപ്പെട്ടത്. എന്നാൽ ദിലീപ് ഈ കേസിൽ പ്രതിയാണെന്ന് കണ്ടെത്താൻ കേവലം ആറ് ദിവസങ്ങൾ മാത്രമാണ് പോലീസിനും സംവിധാനങ്ങൾക്കും വേണ്ടിവന്നത് എന്നത് അതിശയോക്തിയാണ്.

Image may contain: textതൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും. രേഖയാണെന്നു സുപ്രീംകോടതി വിധിച്ചാൽ സാങ്കേതികമായി അതു പ്രതിക്ക് നൽകാതിരിക്കാൻ ജില്ല ജഡ്ജിക്കും കഴിയില്ല എന്നതാണ് സത്യം.

ചുരുക്കി പറഞ്ഞാൽ മെമ്മറി കാർഡ് ലഭിക്കുകയും വിചാരണ വേഗത്തിൽ ആരംഭിക്കുകയും ചെയ്താൽ ദിലീപിന് തന്റെ നിരപരാധിത്വം ഉടൻ തെളിയിക്കാൻ സാധിക്കുകയും അതോടെ കേസിനു പുതിയ മാനങ്ങൾ കൈവരികയും പല വമ്പൻ സ്രാവുകളും പുറത്തുവരികയും ചെയ്യുമെന്ന ഭയം പല ഉന്നതരെയും അലട്ടുന്നുണ്ട് എന്നകാര്യം വ്യക്തമാണ്.

കേട്ടുകേൾവിയില്ലാത്ത വിധമാണ് ആദ്യ കുറ്റപത്രം നൽകിയതിന് ശേഷം അനുബന്ധ കുറ്റപത്രത്തിലൂടെ ഒരാളെ ഒരു റേപ്പ് കേസിൽ അഥവാ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ കൊടുത്തു എന്ന ക്രിമിനൽ ഗൂഡാലോചന കേസിൽ അറസ്റ്റ് ചെയ്ത് പ്രതിചേർക്കുന്നത്.
നീതിന്യായ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത കുറ്റമായിരുന്നു ബലാത്സംഗ ക്വട്ടേഷൻ.

സംശയാതീതമായി തെളിയിക്കാൻ സാധിക്കാത്ത കേസാണിതെന്നു ഉത്തമബോധമുള്ള പ്രോസിക്കൂഷൻ വിചാരണ സ്റ്റേ ചെയ്തുകൊണ്ടുള്ള ഈ സുപ്രീംകോടതി വിധിയോടെ ചെകുത്താനും കടലിനും നടുക്കായിരിക്കുയാണ്.

യഥാർത്ഥത്തിൽ പ്രോസിക്കൂഷൻ കേസിനെ സാധൂകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് മെമ്മറി കാർഡ്. എന്നാൽ കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന ദിലീപിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞാൽ ഈ രേഖ തലനാരിഴകീറി പരിയശോധിക്കപ്പെടുകയും പ്രോസിക്കൂഷൻ ലീഡിൽ പരാജയപ്പെടുകയും ചെയ്യും. ആയതിനാൽ തന്നെ മെമ്മറി കാർഡ് രേഖയല്ല മറിച്ച് കേവലമൊരു തൊണ്ടിയാണ് എന്ന മലക്കം മറിഞ്ഞുള്ള നിലപാടായിരിക്കും സർക്കാരും പ്രൊസിക്കൂഷനും കോടതിയിൽ സ്വീകരിക്കുക. അങ്ങനെവരുമ്പോൾ മെമ്മറികർഡിനെ ലീഡ് ചെയ്തുള്ള വിചാരണ പ്രോസിക്കൂഷനു സാധ്യമാകാതെ വരികയും കേവലം മൊബൈൽ ടവറുകളുടെ സിഗ്നലുകളും കോൾ ലിസ്റ്റുകളും കാണിച്ച് ഉണ്ടായില്ലാ വെടിപൊട്ടിക്കേണ്ടിവരും പ്രോസിക്കൂഷനു കോടതിയിൽ…

ചുരുക്കത്തിൽ തൊണ്ടിയായാലും, രേഖയായാലും സൂപ്രീംകോടതി നിലപാട് ദിലീപിന് അനുകൂല സാഹചര്യം സൃഷ്ടിക്കും.

കേസിനെ ആഴത്തിൽ ബാധിക്കുമെന്നതിനാലാണ് ഈ വിഷയത്തിൽ എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണം എന്ന് സുപ്രിം കോടതി ഇന്നലെ സർക്കാരിനെ ഓര്‍മ്മപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് കേസ് രേഖയാണെന്നും പകര്‍പ്പിന് അവകാശം ഉണ്ട് എന്നും ചൂണ്ടിക്കാട്ടി ദിലീപ് സമർപ്പിച്ച ഹരജിയാണ് സുപ്രിം കോടതിയിലുള്ളത്. സത്യത്തിൽ മെമ്മറി കാർഡൊരു രേഖയായിത്തന്നെയാണ് പ്രൊസിക്കൂഷൻ ലീഡ് ചെയ്തിട്ടുള്ളത്.

കേസ് വീണ്ടും ഇന്ന് സുപ്രീംകോടതി കേൾക്കുമ്പോൾ സർക്കാർ എന്ത് നിലപാട് എടുത്താലും ദിലീപിന്റെ നിയമപോരാട്ടത്തിന്റെ വിജയമായിരിക്കും അത്.

നടി(യെ) ആക്രമിച്ച കേസിൽ ദിലീപ് ഗൂഡാലോചന നടത്തി എന്നത് …. അവസാനം ദിലീപിനെതിരായി ഗൂഡാലോചന നടത്തി എന്ന പര്യവസാനത്തിലെത്തിയാലും അതിശയിക്കാനില്ലാ, കാരണം തൊണ്ടിയേതാ, രേഖയേതാ എന്നറിയാത്ത സോ കോൾഡ് പോലീസും പ്രൊസിക്കൂഷനുമാണ് ഈ കേസ് അന്വേഷിച്ചതും, വാദിക്കുന്നതും.

തൊണ്ടിയും രേഖയും ഇങ്ങനെ മനസിലാക്കാം…
*ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ കണ്ടെത്തുന്ന ഒരു വെള്ള കടലാസ് അല്ലെങ്കിൽ ഒരു ബ്ളാങ്ക് മെമ്മറി കാർഡ് അത് കേസിലെ തൊണ്ടിയാണ് എന്നാൽ പ്രസ്തുത കടലാസിൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മെമ്മറി കാർഡിൽ എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കിൽ അത് പ്രസ്തുത കേസിലെ രേഖകളാണ്.

അഡ്വ ശ്രീജിത്ത് പെരുമന