വെടിവച്ചു കൊല്ലാൻ സാധിച്ചില്ലെങ്കിൽ തോക്കിനെക്കാൾ ഹീനമായ വർഗീയത ഉപയോഗിച്ച് അവർ ആത്മഹത്യ ചെയ്യിക്കും

0
2413

അഡ്വ ശ്രീജിത്ത് പെരുമന

വെടിയുണ്ടകൾ തൊടുത്ത് കൊല്ലാൻ സാധിച്ചില്ലെങ്കിൽ ദളിതരെയും, മുസ്ലീമിനേയുമൊക്കെ
തോക്കിനെക്കാൾ ഹീനമായ വർഗീയത ഉപയോഗിച്ച് അവർ ആത്മഹത്യ ചെയ്യിക്കും.രോഹിത് വെമുലയും , പായലും, പിന്നെ പുറംലോകമറിയാതെ ഹോസ്റ്റൽ മുറികളിൽ തൂങ്ങിയാടിയ ജീവനുകളും ഒടുവിൽ ഫാത്തിമ ലത്തീഫും തോൽപ്പിക്കുന്നത് ഷണ്ഡത്വം ബാധിച്ച നമ്മൾ ജീവിച്ചിരിക്കുന്ന ജനതയേയാണ് .

“മനുഷ്യരില്‍ ചിലര്‍ക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ കൊടും തെറ്റായിരുന്നു. ബാല്യത്തില്‍ അനുഭവിച്ച ഏകാന്തതയില്‍ നിന്നും ഒരിക്കലും എനിക്ക് മോചനം ലഭിച്ചില്ല. പ്രോത്സാഹനം കിട്ടാക്കനിയായിരുന്ന ഒരു ബാല്യം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.ഞാന്‍ ഇപ്പോള്‍ വേദനിക്കുന്നില്ല, വിഷമമില്ല. എങ്കിലും ഒരു ശൂന്യത എന്നെ മൂടുന്നു. എന്നെക്കുറിച്ച് യാതൊരു ആകുലതകളുമില്ല. സ്വയംബോധ്യമില്ലാത്തത് പരിതാപകരമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ തീരുമാനമെടുത്തതും” എന്ന് രോഹിത് വെമുല അവസാനമായി പറഞ്ഞുവെച്ചത് നാം മനസിലാക്കിയിരുന്നേൽ ഒടുവിലത്തെ ഇരയെയെങ്കിലും വേട്ടക്കാരിൽ നിന്നും രക്ഷിക്കാമായിരുന്നു.

Image result for fathima latheefജാതി മത വർണ്ണ വർഗ്ഗ മൊത്തക്കച്ചവടക്കാരും, ചോരയൂറ്റി കുടിക്കാൻ നടക്കുന്ന ഭരണകൂട ഭീകര സത്വങ്ങളും, അടിമകളും ഉടമകളും ഇല്ലാത്ത നക്ഷത്ര ലോകത്തിലേക്ക് പറന്നകന്ന ഫാത്തിമയിലൂടെയെങ്കിലും അവസാനിക്കപ്പെടണം ഈ മണ്ണിലെ വർഗ്ഗീയാ ഫാസിസം ! ഫാത്തിമയുടെ അവസാന സന്ദേശത്തിൽ ആരോപിക്കപ്പെട്ട കൊലയാളിയെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.എന്റെ ഭാഗത്തു നിന്നും സാധ്യമായ ഇടപെടലുകൾ ആരംഭിച്ചുകഴിഞ്ഞു.