അന്ന് ലിഗ ആയിരുന്നു എങ്കിൽ ഇപ്പോഴിതാ ലിസ ! 

455

Sreejith Perumana എഴുതുന്നു 

മാ:നിഷാദ!

അന്ന് ലിഗ ആയിരുന്നു എങ്കിൽ ഇപ്പോഴിതാ ലിസ !

കേരളത്തിൽ എത്തിയശേഷം കാണാതായ ജർമ്മൻ സ്വദേശി ലിസയെ ഇനിയും കണ്ടെത്താനായില്ല എന്നതിൽ ദുരൂഹത ഏറുകയാണ്.

സംഭവത്തിൽ പ്രത്യേക ഹൈട്ടെക്ക് സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെടാൻ തീരുമാനിച്ചു.

Sreejith Perumana
Sreejith Perumana

സുഹൃത്തുക്കളെ, നാഴികയ്ക്ക് നാൽപ്പതു പ്രാവശ്യം എല്ലാവ ചപ്പു ചവറുകളും ഷെയറുകയും, ലൈവുകയുമൊക്കെ ചെയ്യുന്ന നമ്മൾ ലിസയെ അന്വേഷിച്ചുകൊണ്ടേയിരിക്കണം… അത് നമ്മുടെ ധാർമ്മികവും മനുഷ്യത്വപരവുമായ ബാധ്യതയാണ്.

കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും സഹോദരി കരോളിൻ പറയുന്നു.

ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് സഹോദരി പറയുന്നത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങിനെയാണ്. യു.കെ സ്വദേശിയ്ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇതിനിടെ കരോളിനെ വിളിച്ച് താൻ കേരളത്തിലേക്ക് പോവുകയാണെന്നും, അമൃതാനന്ദമയീ അശ്രമത്തിൽ കുറച്ചു ദിവസം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. വരുന്ന കുറച്ചു ദിവസത്തേക്ക് ഒറ്റയ്ക്കു കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ലിസ കരോളിനോട് പറഞ്ഞു. മാർച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു കുടുംബവും ആയി ലിസയുടെ അവസാന ഫോൺ സംഭാഷണം.

എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാതായതോടെയാണ് കരോളിൻ സഹോദരിയെ തിരഞ്ഞിറങ്ങിയത്.

മാര്ച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില് എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയില് പോകാനുള്ള വിലാസമാണ് ഇവര് നല്കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന് നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് അറിയിച്ചു.ഇരുവരുടെയും യാത്രാ രേഖകളില് കൊല്ലം അമൃതപുരി എന്ന മേല്വിലാസം നല്കിയിട്ടുണ്ട്. ശംഖുമുഖം എഎസ്‌പി ആര്. ഇളങ്കോയ്ക്കാണ് അന്വേഷണച്ചുമതല

ഒരു വർഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിനിയുടെ കപാതകത്തിന്റെ ഓർമ്മകൾ മായും മുൻപാണ് ഈ ദുരൂഹമായ തിരോധാനം.

അന്ന് ലിത്യാന എന്ന യൂറോപ്പ്യൻ രാജ്യത്ത് നിന്നും ചികിത്സാർത്ഥം കേരളത്തിലെത്തിയ ലിഗ എന്ന് പേരായ സ്ത്രീയെ 14 മാർച്ച് മുതൽ കോവളം ബീച്ചിൽ നിന്നും കാണാതാവുകയായിരുന്നു. പിന്നീട് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊലപ്പെടുത്തൊയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ജർമ്മൻ യുവതിയെ കാണാതായ സംഭവത്തിൽ മെല്ലെപ്പോക്ക് നയം ഉപേക്ഷിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എത്രയും വേഗത്തിൽ ഹൈടെക് രീതിയിലുള്ള അന്വേഷണം ഉൾപ്പെടെ നടത്തി ലിസയെ കണ്ടെത്തി നൽകാൻ നമ്മുടെ ഭരണകൂടത്തിനും, നാമോരോരുത്തർക്കും നിയമപരവും ധാർമ്മികവുമായ ബാധ്യതയുണ്ടെന്ന വസ്തുത ചൂണ്ടിക്കാണിച്ചും അന്വേഷണം കാര്യക്ഷമമായി നടത്തണമെന്നാവശ്യപ്പെട്ടും
സംസ്ഥാന പോലീസ് മേധാവിക്കും , ഒപ്പം ഇക്കാര്യമറിയിച്ചു വിദേശകാര്യ മന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഇന്നുതന്നെ നിവേദനങ്ങൾ നൽകാൻ തീരുമാനിച്ചു…

ആ നല്ല വാർത്തയ്ക്കായി, പ്രിയ അതിഥിയെ കണ്ടെത്തുന്നതിനായി എല്ലാ
സുഹൃത്തുക്കളുടെയും സഹകരണം ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.

അതിഥി ദേവോ ഭവ💞

അഡ്വ ശ്രീജിത്ത് പെരുമന

Advertisements