ഹിന്ദു രാജ്യത്തിന് ശിലയിടുമ്പോൾ ദളിതരും ഭയക്കണം

അഡ്വ ശ്രീജിത്ത് പെരുമന

ഹിന്ദു രാജ്യത്തിന് ശിലയിടുമ്പോൾ ദളിതരും ഭയക്കണം 🚩

മുസ്ലീങ്ങളെയും, ഇതര ന്യുനപക്ഷങ്ങളെയുംപോലെയോ അതിനേക്കാൾ വർഗ്ഗീയമായോ ഹിന്ദുത്വ തീവ്രാദികൾ സാമൂഹിക ഭീഷണിയായി കരുതുന്ന വർഗ്ഗമാണ് ദളിതർ. സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുടെ ഇന്ത്യൻ മണ്ണിലെ പ്രധാന ശത്രു വശങ്ങളിലൊന്ന് ദളിതരാണ്. ഹിന്ദുയിസത്തിലെ സകല വ്യത്യസ്തതകളെയും ശ്രേണികളെയും, തട്ടു തട്ടുകളിലായി കിടക്കുന്ന ജാതികളെയും മറച്ചുവെച്ച് ഏകശിലാത്മകമായ ഹിന്ദുവിനെ സൃഷ്ടിച്ചെടുക്കാന്‍ ബി.ജെ.പി കാട്ടിപ്പേടിപ്പിക്കുന്ന ഒരു ‘ജന്തു‘വാണു മുസ്്‌ലിം.

ഇത് പലപ്പോഴും വിജയം കണ്ടുവെന്നു പറയേണ്ടിവരും. പക്ഷെ, അയ്യായിരമോ അതിലധികമോ ജാതി-ഉപജാതികളുള്ള ഇന്ത്യ ഏകശിലാത്മകമായ ഒരു ഹിന്ദുവിന്റേതാകില്ല. അംബേദ്കര്‍ ഹിന്ദുയിസത്തെ വിളിച്ചത് ‘collection of castes’ എന്നാണ്. അത് ഒരൊറ്റ (monolithic) മതവും സംസ്‌കാരവുമാകുന്നത് ‘വിദേശ’ മതവും സംസ്‌കാരവുമായ ഇസ്്‌ലാമിന് നേര്‍ക്ക്‌നേര്‍ നിന്നിട്ടാണെന്നു സാമൂഹ്യനിരീക്ഷകര്‍ രേഖപ്പെടുത്തുന്നുണ്ട്.

മുസ്്‌ലിം അപരനെ ഇല്ലാതാക്കിയ അന്ന് ജാതി അപരര്‍ തലപൊക്കിത്തുടരും. സവര്‍ണ ബ്രാഹ്മണ്യം രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ രേഖകള്‍ തിരഞ്ഞു പിന്നോട്ടുപോകും തോറും അവര്‍ണരും ദളിതുകളും സ്ത്രീകളും ആദിവാസികളും ട്രാന്‍സ്‌ജെന്‍ഡേര്‍സും തെളിവില്ലാത്തവരാകും. സ്‌കൂളില്‍ പോകാനും ഭൂമി കൈവശം വെക്കാനും എന്നാണ് അവര്‍ണര്‍ തുടങ്ങിയത് എന്ന് ആലോചിച്ചാല്‍ മതി.

അടിമുടി ജനാധിപത്യവിരുദ്ധവും തട്ടുതട്ടുകളിലായി നിലനിലനില്‍ക്കുന്നതുമായ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യം മുന്‍നിര്‍ത്തിയാല്‍, സി.എ.എ വഴി ഗവണ്‍മെന്റ് തങ്ങളെ അഭയാര്‍ഥികളായി പരിഗണിച്ചു രേഖകള്‍ ഉണ്ടാക്കിത്തരുമെന്ന ശുഭാപ്തിനിറഞ്ഞ ആശ്വാസപ്പെടലുകള്‍ വൃഥാവിലാകുന്നതായി മനസിലാക്കാം.2019 ഏപ്രില്‍ 11-നു എന്‍.ആര്‍.സിയെക്കുറിച്ചുള്ള ബി ജെ പിയുടെ ഔദ്യോഗിക ട്വീറ്റില്‍ ഹിന്ദുവും ബുദ്ധനും സിക്കുമൊഴികെ മറ്റെല്ലാവരും നുഴഞ്ഞുകയറ്റക്കാരനാണെന്ന യാഥാര്‍ഥ്യവും ഇതോടു കൂടെ തിരിച്ചറിയപ്പെടണം.

അടുത്തത് ഹിന്ദു രാഷ്ട്രത്തിലെ പ്രജകളെ തിരിച്ചറിയാനുള്ള ചാപ്പ കുത്തലാണ്.
രാജ്യത്തെ ശാഖകളിൽ നിന്നും പ്രത്യേക പരിശീലനം നേടിയ മിനിസ്ട്രി ഓഫ് ഹിന്ദുത്വ ചാപ്പ വകുപ്പിലെ ആളുകൾ വീടുകളിലെത്തി ॐ ഈ ചിഹ്‌നം ചാപ്പ കുത്തി തരും. പിന്നീട് ഹിന്ദുരാഷ്ട്ര രജിസ്റ്റർ തയ്യാറാക്കുമ്പോൾ പൗരത്വത്തിനുള്ള പ്രധാന രേഖയായി ഈ ചാപ്പ കാണിക്കാവുന്നതും അങ്ങനെ പൗരത്വം നിലനിർത്താവുന്നതുമാണ്. രാജ്യ തലസ്ഥാനത്തെ തീഹാർ ജയിൽ നമ്പർ 4 ലെ ഷബീറിനെ തീപൊള്ളളിലൂടെ ചാപ്പ കുത്തികൊണ്ട് പദദ്ധി കഴിഞ്ഞ ഏപ്രിൽ മുതൽപ്രാബല്യത്തിലുണ്ട്.