അയോധ്യകേസിലെ വിധി അറിയേണ്ടതെല്ലാം

395

അഡ്വ ശ്രീജിത്ത് പെരുമന

അയോധ്യകേസിലെ വിധി അറിയേണ്ടതെല്ലാം

അയോധ്യയിലെ തർക്കത്തിലിരുന്ന 2.77 ഏക്കർ സ്ഥലവും ക്ഷേത്രം നിർമ്മിക്കാനായി ഹിന്ദുക്കൾ നൽകാൻ സുപ്രീംകോടതിയുടെ വിധി.അതേസമയം പള്ളി നിർമ്മിക്കാനായി അയോധ്യയിൽത്തന്നെ 5 ഏക്കർ അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോർഡിനും നൽകണം.ക്ഷേത്രം നിർമ്മിക്കാൻ ഒരു ബോർഡ് ഓഫ് ട്രസ്റ്റ് രൂപീകരിക്കണം കേന്ദ്ര സർക്കാർ അതിനുള്ള സ്കീമുകൾ 3 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണം.പക്ഷെ രാംലല്ലയ്ക്ക് അയോദ്ധ്യ തർക്കഭൂമിയിലുള്ള അധികാരം നിയമവാഴ്ചയ്ക്കും, സാമുദായിക ഐക്യത്തിന് അടിസ്ഥാനപ്പെടുത്തിയായിരിക്കും.കോടതി പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ.നിർമോഹി ആകാര നൽകിയ ഹർജ്ജി സമയം അതിക്രമിച്ചതിനാൽ നിലനിൽക്കില്ല.

ആർക്കിയോളജിക്കൽ സർവ്വേയുടെ കണ്ടെത്തലുകളെ തള്ളിക്കളയാനാകില്ല.
ബാബറി മസ്ജിദ് നിർമ്മിച്ചത് ഒരു ഒഴിഞ്ഞ സ്ഥലത്ത് ആയിരുന്നില്ല. ബാബറി മസ്ജിദ് നിർമ്മിച്ച സ്ഥലത്തിന്റ അടിയിൽ ചില നിർമ്മാണ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു അത് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതല്ല എന്ന് ആർക്കിയോളജിക്കൽ സർവ്വേ കണ്ടെത്തിയിരുന്നു. അയോധ്യയിലെ സ്ഥലം രാമാ ജന്മഭൂമിയാണെന്ന ഹിന്ദുക്കളുടെ വിശ്വാസം തർക്കങ്ങളില്ലാത്തതായിരുന്നു.
രാമ ജന്മ ഭൂമി എന്നത് ഒരു ജൂറിസ്റ്റിക്/അധികാരങ്ങളുള്ളഒന്നല്ല. എന്നാൽ രാംലല്ല ഒരു ജസ്ററിസ്റ്റിക് പേഴ്‌സണാണ് സുന്നി വഖഫ് ബോർഡിന്റെ ഹർജ്ജി നിലനിൽക്കുന്നതാണ്. കേശവാനന്ദ ഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള (68 ദിവസങ്ങൾ വാദം കേട്ടു)എന്ന ഭരണഘടനാ കേസിനു ശേഷം സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം (40 ദിവസങ്ങൾ)വാദം കേട്ട അയോദ്ധ്യ കേസിൽ സുപ്രീംകോടതിയിൽ അഞ്ച് ജഡ്ജിമാരും ഐക്യഖണ്ഡേനായാണ് വിധിയെഴുതിയത് എന്നതും പ്രത്യേകതയാണ്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള അഞ്ച് ജഡ്ജിമാരും ഐക്യകണ്ടേനയാണ് വിധിയെഴുതിയത് എങ്കിലും അതിൽ ഒരു ജഡ്ജ് പ്രത്യേകം മറ്റൊരു വിധിഭാഗം എഴുതുകയുണ്ടായി.

Related imageഅയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമ ജന്മഭൂമിയാണോ , അവിടെയാണോ ലോർഡ് രാം ജനിച്ചത് എന്ന വസ്തുതാപരമായ ഒരു അന്വേഷണം 929 പേജുള്ള അഞ്ചംഗ വിധിക്കൊപ്പം 116 പേജുള്ള പ്രത്യേക വിധി. അയോധ്യയിൽ രാമ ജന്മ ഭൂമിയിലാണ് പള്ളി നിർമ്മിച്ചതെന്ന് രേഖാമൂലവും, മൊഴികളിലൂടെയും അസന്നിഗ്ധമായി തെളിഞ്ഞു എന്ന് സുപ്രീംകോടതിയുടെ 116 പേജുള്ള പ്രത്യേക വിധി. (അഞ്ചംഗ ബെഞ്ചിലെ ഒരംഗത്തിന്റേതാണ് 929 പേജുള്ള വിധിക്ക് പുറമെയുള്ള ഈ പ്രത്യേക വിധി.അയോധ്യയിൽ രാമ ജന്മ ഭൂമിക്ക് (ശ്രീരാമൻ ജനിച്ച സ്ഥലത്തിന് മുകളിൽ) മുകളിലാണ് മൂന്നു നിലയുള്ള പള്ളി നിർമ്മിച്ചതെന്ന് തെളിയിക്കാൻ സാധിച്ചെന്ന് സുപ്രീംകോടതി.ഇരുമ്പ് മതിൽ നിർമ്മിച്ചു പള്ളി അങ്കണത്തിൽ നിന്നും ഹിന്ദുക്കളെ പുറത്തേക്ക് മാറ്റിയതിലൂടെ അവരുടെ വിശ്വാസപ്രമാണങ്ങൾ ഇല്ലാതാകില്ല എന്നും കോടതി കണ്ടെത്തി. പള്ളിക്കുളിലാണി രാമൻ ജനിച്ചത്. പള്ളിക്ക് പുറത്ത് ഹിന്ദുക്കൾ നടത്തിയ ആരാധന പ്രതീകാത്മകമായിരുന്നു.മസ്ജിദ് നിർമ്മിക്കുന്നതിനും മുൻപും , പിന്നീടും ഹിന്ദുക്കൾ വിശ്വസിച്ചുവന്നിരുന്ന രാമ ജന്മഭൂമിയാണ് പള്ളി നിൽക്കുന്ന സ്ഥലം എന്നത് രേഖാമൂലമുള്ളതും, മൊഴികൾ പ്രകാരമുള്ള തെളിവുകളിലൂടെയും സുപ്രീംകോടതിക്ക് മുൻപാകെ തെളിയിക്കാൻ സാധിച്ചു.

നിർമോഹി ആകാര, രാംലല്ല, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് അയോധ്യയിലെ തർക്കഭൂമി തുല്യമായി വീതിച്ചു നൽകണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഒടുവിലിന്ന് ആകെയുള്ള 2 .77 ഏക്കർ തർക്കഭൂമിയും ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമ്മിക്കാൻ കൈമാറണമെന്ന് സുപ്രീംകോടതിഉത്തരവിട്ടു. അയോധ്യയിൽത്തന്നെ മറ്റൊരു അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. പ്രസ്തുത സ്ഥലത്ത് പള്ളി നിർമ്മിക്കണോ എന്നത് സുന്നി വഖഫ് ബോർഡിന് തീരുമാനിക്കാം.അയോദ്ധ്യ കേസിലെ വിധിയിൽ തൃപ്തിയില്ല; എന്നാൽ വിധി അംഗീകരിക്കുന്നു. വിധിക്കെതിരെ രാജ്യത്തെവിടെയും ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും ഉണ്ടാകാൻ പാടില്ല.ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. അയോദ്ധ്യ കേസിൽ ഒടുവിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിൽ താൻ സന്തോഷവാനാണെന്ന് കേസിൽ മുസ്ലീങ്ങൾക്ക് വേണ്ടി വാദിച്ച മുഖ്യ ഹര്ജിക്കാരൻ ഇക്‌ബാൽ അൻസാരി. സുപ്രീംകോടതി വിധിയെ താൻ ബഹുമാനിക്കുന്നതായും അൻസാരി വാർത്താ ഏജൻസിയോട് പറഞ്ഞു.

Image may contain: 6 people, people smiling, people standing and suitഅയോദ്ധ്യ കേസിൽ തൃപ്തി ഇല്ലെന്നും എന്നാൽ വിധിയെ ബഹുമാനിക്കുന്നു എന്നും സുന്നി വഖഫ് ബോർഡ്. വിധിയെക്കുറിച്ച് സീനിയർ അഭിഭാഷകൻ രാജീവ് ധവാനുമായി ചർച്ച ചെയ്‌ത്‌ റിവ്യൂ ഹർജ്ജി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും വഖഫ് ബോർഡ്. ബാബരി കേസിൽ വിസ്തരിക്കപ്പെട്ട മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ഭൂരിപക്ഷം സാക്ഷികളും മൊഴി നൽകിയത് ഹിന്ദുക്കൾ രാമ ജന്മ ഭൂമിയെന്നും, മുസ്ലീങ്ങൾ പള്ളിയെന്നും ഒരേസമയം വിളിക്കുന്ന സ്ഥലമാണ് എന്നായിരുന്നു. പ്രായം കൂടിയ സാക്ഷികളുടെ മൊഴികളനുസരിച്ച് മുസ്ലീങ്ങൾക്ക് മക്ക എങ്ങനെയാണോ അതിനു തുല്യമാണ് ഹിന്ദുക്കൾക്ക് അയോദ്ധ്യ”, ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ടുകൾക്കും, ശാസ്ത്രീ പരിശോധന വിവരങ്ങൾക്കും ഒപ്പം രാമജന്മ ഭൂമിക്ക് മുകളിലാണ് പള്ളി നിർമ്മിച്ചത് എന്ന നിഗമനത്തിലേക്ക് സുപ്രീംകോടതി എത്താൻ മറ്റൊരു പ്രധാന കാരണമായത്. അയോധ്യയിലെ താമസക്കാരായ മുതിർന്ന ആളുകളുടെ മൊഴികളാണ് എന്ന് സുപ്രീംകോടതി.

അയോധ്യയിലെ ഭൂമി ആർക്ക് നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത് ?

നിലവിൽ കേന്ദ്ര സർക്കാരാണ് സ്ഥലത്തിന്റെ നിയമപരമായ ഉടമസ്ഥർ ( statutory receiver ) അത് തുടരും എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ 3 മാസങ്ങൾക്കുള്ളിൽ 1993 ലെ അയോദ്ധ്യ ആക്റ്റിലെ വകുപ്പ് 6 പ്രകാരം ബോർഡ് ഓഫ് ട്രസ്റ്റിസ് ഉൾപ്പെടുന്ന ഒരു പ്രത്യേക ട്രസ്റ്റോ, കമ്മറ്റിയോ രൂപീകരിച്ച് രാമജന്മഭൂമിയാണെന്നു കണക്കാക്കുന്ന പ്രദേശങ്ങൾ പ്രസ്തുത ട്രസ്റ്റിന്/കമ്മറ്റിക്ക് കൈമാറണം. Possession of the inner and outer courtyards shall be handed over to the Board of Trustees of the Trust or to the body so constituted. ബാക്കിയുള്ള പ്രദേശങ്ങൾ നടത്തിപ്പിനായും, വികസനത്തിനായും രൂപീകരിക്കുന്ന ട്രസ്റ്റിന് നൽകാൻ കേന്ദ്ര സർക്കാരിന് സ്വാതന്ത്രയാവും അധികാരവുമുണ്ടാകുന്നതാണ്.അതായത് ഒരു ട്രസ്റ്റ് രൂപീകരിച്ച് അയോദ്ധ്യ ആക്ടിലെ വകുപ്പ് 6 പ്രകാരം ഗസറ്റിൽ പബ്ലിഷ് ചെയ്ത് അധികാരം കൈമാറുന്നതുവരെ അയോധ്യയിലെ തർക്ക പ്രദേശം കേന്ദ്രസർക്കാരിന് കീഴിലായിരിക്കും. Possession of the disputed property shall continue to vest in the statutory receiver under the Central Government, untill in exercise of its jurisdiction under Section 6 of the Ayodhya Act of 1993, a notification is issued vesting the property in the trust or other body.

ക്ഷേത്രം നിർമ്മിക്കാൻ ആർക്കാണ് അധികാരം നൽകിയിട്ടുള്ളത് ?

09 .11 .2019 മുതൽ മൂന്നു മാസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ അയോദ്ധ്യ ആക്റ്റ് പ്രകാരം ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട സ്‌കീം പ്രഖ്യാപിക്കുകയും വേണം. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ട്രസ്റ്റികളുടെ അധികാരങ്ങളെക്കുറിച്ചും, ട്രസ്റ്റിന്റെ മാനേജ്‌മെന്റിനെ കുറിച്ചും, ക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന സ്‌കീമിൽ ഉണ്ടായിരിക്കണം.The scheme to be framed by the Central Government shall make necessary provisions in regard to the functioning of the trust or body including on matters relating to the management of the trust, the powers of the trustees including the construction of a temple and all necessary, incidental and supplemental matters. തർക്ക ഭൂമി ട്രസ്റ്റിന് കൈമാറുന്നതിനോടൊപ്പം, സുന്നി വഖഫ് ബോർഡിന് അനുയോജ്യമായ 5 ഏക്കർ സ്ഥലം നൽകണം. Simultaneously, with the handing over of the disputed property to the Trust or body under clause 2 above, a suitable plot of land admeasuring 5 acres shall be handed over to the Sunni Central Waqf Board, the plaintiff in Suit

ആരായിരിക്കും ട്രസ്റ്റിലെ ഭാരവാഹികൾ ?

കേന്ദ്ര സർക്കാരാണ് ട്രസ്റ്റുമായി ബന്ധപ്പെട്ട രൂപീകരണം നടത്തേണ്ടത്. എന്നാൽ അയോദ്ധ്യ കേസിലെ ഹർജ്ജിക്കാരായ നിർമോഹി അകാരയ്ക്ക് റ്റേഴ്സ്റ്റിൽ ആവശ്യമായ പ്രാധിനിത്യം നൽകണം. പ്രസ്തുത പ്രതിനിത്യത്തെക്കുറിച്ചു കേന്ദ്രസർക്കാരിന് ഉചിതമായ തീരുമാനം എടുക്കാം. ആത്യന്തികമായി പറഞ്ഞാൽ സാങ്കേതികമായി സ്ഥലത്തിന്റെയും, ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിന്റെ/സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിലോ നിക്ഷിപ്തമാകുമെങ്കിലും ഹിന്ദു കക്ഷികൾക്ക് പൂർണ അധികാരം തർക്കഭൂമിയിൽ ലഭിക്കും.

അയോദ്ധ്യ കേസിലെ വിധിയെഴുതിയ ജഡ്ജ് ആര് ?

ഇന്ന് പുറത്തുവന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമരംഗത്തും വ്യത്യസ്തമായി നിൽക്കുന്ന ഒന്നായി. വിധി എഴുതിയ ജഡ്ജ് ആരാണെന്നത് വിധി പകർപ്പിൽ പറയുന്നില്ല. സുപ്രീംകോടതിയിൽ നിലനിന്നിരുന്ന ഒരു വ്യവസ്ഥാപിത കീഴ്വഴക്കമാണ് അയോദ്ധ്യ കേസിൽ തെറ്റിച്ചത്. അഞ്ചംഗ ബെഞ്ച് വാദം കേട്ടതിൽ ഏതു ജഡ്ജാണ് വിധി എഴുതിയത് എന്നത് സാധാരണാഗത്തിൽ ഇത്തരം കേസുകളിൽ വ്യക്തമാക്കാറുണ്ട് എന്നാൽ അയോദ്ധ്യ കേസിൽ എ പതിവ് തെറ്റിച്ചു. വിധിയെഴുതിയ ജഡ്ജ് ഇപ്പോഴും അജ്ഞാതമാണ്.അതോടപ്പം തന്നെ മറ്റൊരു വ്യത്യസ്തത 929 പേജുള്ള വിധിന്യായത്തോടൊപ്പം 116 പേജുള്ള ഒരു അനുബന്ധ വിധിയും പുറപ്പെടുവിച്ചിരിക്കുന്നു. ഹിന്ദു വിശ്വാസ പ്രമാണങ്ങളും, വിശ്വാസങ്ങളും പ്രകാരം അയോധ്യയിലെ തർക്കഭൂമി രാമ ജന്മ ഭൂമിയാണെന്ന കണ്ടെത്തലാണ് അനുബന്ധ വിധിയിലുള്ളത്. എന്നാൽ പ്രസ്തുത അനുബന്ധ വിധിയെഴുതിയ ജഡ്ജ് ആരാണെന്ന് വിധിയിൽ പറയുന്നില്ല. ഇതും സുപ്രീംകോടത്തിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.

നിയമവിരുദ്ധമായി പള്ളി പൊളിച്ചതിന് മുസ്ലീങ്ങളോട് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് രാജ്യത്തെ പരമോന്നത കോടതി !

അയോധ്യയിലെ പള്ളി മുസ്ലീങ്ങൾ ഉപേക്ഷിച്ചതല്ല. പള്ളി തകർക്കപ്പെട്ടതിലൂടെ ഉപേക്ഷിക്കേണ്ടി വന്നതാണ്. 1992 ഡിസംബർ 6 നു പള്ളി പൂർണ്ണമായും തകർക്കപ്പെട്ടു. മുസ്ലീങ്ങൾക്കെതിരെ നടന്ന തെറ്റ് ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സുപ്രീംകോടതിയിലൂടെ അധികാരം ഉപയോഗിച്ച് പരിഹരിക്കപ്പെട്ടു എന്നുറപ്പാക്കണം.നിയമവാഴ്ചയുള്ള ഒരു മതേതര രാജ്യത്ത് നിയമവിരുദ്ധമായി മുസ്ലീങ്ങളുടെ ആരാധനാലയമായ പള്ളി നശിപ്പിക്കപ്പെട്ടത് പരിഹരിച്ചില്ലെങ്കിൽ നീതി നടപ്പിലാക്കപ്പെടില്ല.
എല്ലാ മതവിശ്വാസങ്ങൾക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് നമ്മുടേത്. മതേതരമായ സഹിഷ്ണുതയും, സഹവർത്തിത്വവും നമ്മുടെ രാജ്യത്തോടും, ജനങ്ങളോടുമുള്ള നമ്മുടെ മതേതരമായ ഉത്തരവാദിത്വമാണ്.മുസ്‌ലിം സമുദായത്തിന്റെ ആരാധനാലയം നിയമവിരുദ്ധമായി നശിപ്പിച്ചതിനുള്ള പ്രായശ്ചിത്തം/നഷ്ടപരിഹാരം നൽകേണ്ടത് അത്യാവശ്യമാണ്. ഏതുതരത്തിലുള്ള ആശ്വാസമാണ് മുസ്ലീങ്ങൾക്ക് നൽകേണ്ടത് എന്ന് പരിശോധിച്ചതിൽ സുന്നി വഖഫ് ബോർഡിന് അയോവിദ്യ നഗരത്തിനുള്ളിൽ 5 ഏക്കർ സ്ഥലം കണ്ടെത്തി നല്കാൻ കേന്ദ്ര സർക്കാരിനോടോ, ഉത്തർ പ്രദേശ് സർക്കാരിനോടോ കോടതി ഉത്തരവിടുന്നു.തർക്ക സ്ഥലം ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റിന് കൈമാറുന്നതിനോടൊപ്പംതന്നെ സുന്നിവഖ്‍ഫ് ബോർഡിന് 5 ഏക്കർ സ്ഥലം കൈമാറേണ്ടതാണ്.