അഡ്വ ശ്രീജിത്ത് പെരുമന

സ്റ്റേറ്റ് നടത്തുന്ന “കോൾഡ് ബ്ളഡഡ് കൊലപാതകമാണിത് “; മനപ്പൂർവ്വമായ നരഹത്യക്കെതിരെ പരാതി നൽകും

വെടിവെച്ചു കൊല്ലുകയല്ല, നേർ വഴിക്ക് നയിക്കുകയാണ് വേണ്ടത് !

being a Maoist is not a crime) മാവോയിസ്റ്റ് ആകുക എന്നതൊരു കുറ്റമല്ല എന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ നാടാണിത്. കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ആഴത്തിൽ വേരോടിയിട്ടുള്ള നാട്. വസന്തം പൂക്കുന്ന പുതിയലോകം സ്വപ്നം കണ്ടുകൊണ്ടു വഴിപിഴച്ച് കാട് കയറിയവരെ കൊന്നുതീർക്കാൻ അതേ കമ്മ്യുണിസ്റ്റ് ഭരണകൂടം ആയുധമെടുക്കുന്നത് വിരോധാഭാസവും, സ്റ്റേറ്റ് വയലൻസുമാണെന്നു പറയാതെ വയ്യ !

എന്താണ് നിയമം പറയുന്നത് ? ഉത്തരം: “കൊല്ലരുത്” കൊന്നുകൊണ്ട് ഭരണകൂടത്തിനും നിയമത്തിനും എങ്ങനെ പറയാനാകും കൊല്ലരുതെന്ന് ? what the Law Says? Dont Kill, How can it say by Killing??

ജാതിയും മതവും അന്ധവിശ്വാസങ്ങളും ദേശീയ-വംശീയ വാദങ്ങളും ഫണം വിടർത്തിയാടുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമിപ്പോൾ സഞ്ചരിക്കുന്നത്. ഫാസിസം അതിന്റെ അത്യഗ്ര രൂപത്തിൽ ജനാധിപത്യത്തിനുമേൽ പൂണ്ടുവിളയാടുകയാണ്. ഇഷ്ട ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്കിൽ തുടങ്ങി പച്ചരി മേടിക്കാനുള്ള പണവും നിഷേധിച്ച് ഗോ മൂത്രം കുടിപ്പിക്കുന്നതിൽ വരെ എത്തി നിൽക്കുന്നു ക്ഷേമ രാജ്യത്തിൻറെ തുഗ്ലക് പരിഷ്ക്കാരങ്ങൾ.

ഇന്നലകളിലെ ഭീതിയേറിയ രാത്രികൾ ഇന്നിൽ പുലരുന്നത് മനുഷ്യരുടെ ദയനീയ വിലാപങ്ങൾ കേട്ടുകൊണ്ടാണ്. ജന ജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു പൗരന്റെ ഏറ്റവും സ്വതന്ത്രമായ സാമൂഹിക ചട്ടക്കൂട് ജനാധിപത്യമാണ്. അവിടെ പ്രതിഷേധിക്കാം, സമരങ്ങൾ ചെയ്യാം, ഇഷ്ട ഭക്ഷണവും ഇഷ്ട വസ്ത്രവും ഇഷ്ട കാര്യങ്ങളും ചെയ്യാം, ഇഷ്ടം പോലെ സഞ്ചരിക്കാം അങ്ങനെ പോകുന്നു സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സുകൾ. എന്നാൽ വർത്തമാനത്തിലെ യാഥാർഥ്യങ്ങൾ അത്ര സുഖകരമല്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഭരണകൂടങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ഫാസിസ്റ്റു ഭരണ രീതികൾ അനുകരിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. വർഗ്ഗീയ ലക്ഷ്യങ്ങളിലേക്ക് ഒരു രാജ്യത്തെ പതിയെ തുഴഞ്ഞടുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു.

എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്സൽ നേതാവ് വർഗീസിന് ശേഷം സംസ്ഥാനത്ത് മാവോവാദത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടത് മൂന്നു വർഷങ്ങൾക്ക് മുൻപായിരുന്നു. നിലമ്പൂരിലെ കരുളായി കാട്ടിൽ മാവോയിസ്റ് പ്രവർത്തകരും പോലീസ് തമ്മിൽ ഏറ്റുമുട്ടി ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ് കേന്ദ്ര കമ്മറ്റിയംഗം ദേവരാജനും സഹായി അജിതയുമാണ് കൊല്ലപ്പെട്ടത്. പിന്നീട് വയനാട് വൈത്തിരിയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ലീഡർ സി പി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പാലക്കാട് അഗളിയിൽ ഒരു സ്ത്രീ ഉൾപ്പെടെ കാർത്തി, ശ്രീമതി, സുരേഷ് മൂന്ന് പ്രവർത്തകർ വെടിയുണ്ടകൾക്ക് ഇരയായിരിക്കുന്നു ..

വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യം നാം പ്രത്യേകം ഓർക്കേണ്ടതാണ്.

നിയമ വാഴ്ച നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്തു നിയമപരമായ പ്രോസസ്സുകളിലൂടെയല്ലാതെ എങ്ങനെ ഒരു മനുഷ്യനെ കൊലപ്പെടുത്താൻ സാധിക്കും ? ഏറ്റുമുട്ടൽ നടത്തുകയാണെങ്കിൽപോലും ജീവനോടെ പിടികൂടി വിചാരണ നടത്തി ശിക്ഷ നൽകുകയാണ് വേണ്ടത്.
വധശിക്ഷ നല്കുകയാണെങ്കില്പോലും കൃത്യമായ വിചാരണയും നടപടികളും പൂർത്തിയാക്കേണ്ടതും അതിനനുസൃതമായി ജുഡീഷ്യൽ റിവ്യൂകൾ പോലും നടത്താൻ അവകാശമുള്ള രാജ്യത്തു എങ്ങനെ വയോധികരായ രണ്ടു സമര പ്രവർത്തകരെ പച്ചയ്ക്ക് വെടി വച്ചു കൊല്ലാൻ ഭരണകൂടങ്ങൾക്കോ പോലീസിനോ സാധിക്കും ?

ഇസ്രത് ജഹാൻ കേസിലും സൊഹ്റാബുദീൻ ഷേഖ് കേസിലും ഏറ്റവും ഒടുവിൽ ഭോപാൽ കേസിലും ഒളിഞ്ഞിരുന്ന വ്യാജ ഏറ്റുമുട്ടൽ കഥകൾ നമുക്കെങ്ങനെ മറക്കാനാകും ?

Prakash Kadam and Ors. V. Ramprasad Vishwanath Gupta and Anr. കേസിൽ സുപ്രീം കോടതി അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട് ഏറ്റുമുട്ടലുകളിൽ പ്രതികളെന്ന് സംശയിക്കുന്നവരെയോ പ്രതികളെ തന്നെയോ കൊല്ലുന്നതിനു പൊലീസിന് അധികാരമില്ല എന്ന്. മാത്രവുമല്ല അത്തരം ഏറ്റുമുട്ടലുകൾമറ്റേതു കൊലപാതങ്ങൾപോലെ തന്നെ കൊലപാതകങ്ങളാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു.

Satyavir Singh Rathi, Assistant Commissioner of Police and Ors. V. State through Central Bureau of Investigation കേസിൽ ശരിയായ ഉദ്ദേശത്തിൽ നടത്തിയ ഏറ്റുമുട്ടലാണെങ്കിൽ പോലും കൊലക്കുറ്റത്തിന് പോലീസിനെതിരെ കേസെടുക്കാനും വിചാരണ ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

D.K. Basu v. State of West Bengal കേസിൽ പോലീസ് സേനകൾ നടത്തുന്ന ഏറ്റുമുട്ടലുകൾ മനുഷ്യത്വ പരമായിരിക്കണം എന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.

അതിലെല്ലാമുപരി ബഹു കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച ഒരു ചരിത്രപരമായ വിധി പറയുന്നത് “മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല ” എന്നാണു. മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ദേശവിരുദ്ധമോ രാജ്യദ്രോഹപരമോ ആകുമ്പോൾ മാത്രമേ അറസ്റ്റു ചെയ്യുന്നതിനോ തടവിൽ വയ്ക്കുന്നതിനോ അധികാരമുള്ളൂ എന്നും കോടതി നിരീക്ഷിച്ചിരുന്നു.
എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പോലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

പി യു സി എൽ കേസിൽ വ്യാജ ഏറ്റുമുട്ടലിനെ പ്രതിരോധിക്കാൻ 16 ഗൈഡ്ലൈനുകൾ സുപ്രീം കോടതി നൽകിയിട്ടുണ്ട്
1. Tip-offs about criminal activities must be recorded either in writing or electronic form
2. If pursuant to a tip-off the police uses firearms and this results in death of a person, then an FIR initiating proper criminal investigation must be registered
3. Investigation into such death will be done by an independent CID team which has to fulfil eight minimum investigation requirements
4. Mandatory magisterial inquiry into all cases of encounter deaths
5. The NHRC or State commission must be immediately informed of the encounter death
6. Medical aid to injured victim/criminal and a magistrate should record his statement
7. Ensure forwarding FIR and police diary entries to court without delay
8. Expeditious and proper trial
9. Informing next of kin of the dead alleged criminal
10. Bi-annual statements of all encounter killings to be sent to the NHRC and state commissions by a set date in a set format
11. Disciplinary action against and suspension of a police officer found guilty of wrongful encounter
12. Compensation scheme under the CrPC to be followed for awarding it to kin of dead victim
13. Police officers must surrender their weapons for investigation, subject to rights under Article 20 of the Constitution
14. Also intimate family of accused police officer and offer services of lawyer/counsellor
15. No out of turn gallantry awards for the officers involved in encounter killings
16. The family of the victim can complain to the Sessions judge if it feels that these guidelines have not been followed. the judge will take cognizance
മുകളിൽ പറഞ്ഞിരിക്കുന്ന ഈ ഉത്തരവുകളും നിർദേശങ്ങളും പാലിക്കാൻ രാജ്യത്തെ എല്ലാ ഭരണകൂടങ്ങൾക്കും പോലീസിനും ബാധ്യതയുണ്ട്

ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഈ രാജ്യത്തു ജീവിക്കുന്നതിനു കൃത്യമായ അവകാശങ്ങൾ ഉണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്കും ഭരണഘടനാ അനുശാസിക്കുന്നു. സ്റ്റേറ്റ് സ്പോൺസേർഡ് തീവ്രവാദം എന്നുപോലും പലപ്പോഴും കോടതികൾക്ക് വിളിക്കേണ്ടിവന്നിട്ടുള്ളത് പോലീസും മറ്റു സേനകളും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ വാർത്തകളെ തുടർന്നാണ്.

എത്ര വലിയ കുറ്റം ചെയ്ത കുറ്റവാളിയാണെങ്കിൽപോലും അയാളെ കൊല്ലാൻ പോലീസിനോ ഭരണകൂടത്തിനോ അവകാശമില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

2004 മുതൽ 2014 വരെയുള്ള പത്തു വർഷത്തിനിടയിൽ 10900 ആളുകൾ ഏറ്റുമുട്ടലുകളും 2527 ആളുകൾ പോലീസ് വെടിവെപ്പിലും 16465 ആളുകൾ പോലീസ് കസ്റ്റഡിയിലും മരിച്ചിട്ടുണ്ടെന്ന കണക്കുകൾ അക്ഷരാർത്ഥത്തിൽ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതും ഭരണകൂടത്തിലെ ജനാധിപത്യത്തിലുമുള്ള വിശ്വാസ്യത തകർക്കുന്നതുമാണ്.

മാവോയിസ്റ് ആശയങ്ങളോട് യോജിക്കുന്നുവെങ്കിലും തോക്കിൻ കുഴലിലൂടെ വിപ്ലവം, ആയുധ പരിശീലനങ്ങൾ, അക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയോടു ഒരു വിധത്തിലും നമുക്ക് യോജിക്കാൻ സാധിക്കുകയില്ല. കാട്ടിലൂടെ നടത്തുന്ന ഒളിപ്പോരും ആക്രമണങ്ങളും നിശ്ചയമായും അടിച്ചമർത്തേണ്ടതും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പുവരുത്തേണ്ടതും രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനാധിപത്യത്തിനും അത്യന്താപേക്ഷിതമാണ്. എന്നാൽ ഭരണാഗതഖ്വ അനുശാസിക്കുന്ന അവകാശങ്ങളും മനുഷ്യാവകാശങ്ങളും എല്ലാം ലംഘിച്ചുകൊണ്ട് അധികാരത്തിന്റെ വാളിനാൽ മനുഷ്യരെ കൊള്ളുന്നത് അതെത്ര വലിയ കുറ്റവാളിയെ ആണെങ്കിലും പ്രകൃതി നിയമങ്ങൾക്കു എതിരാണ്.

വധ ശിക്ഷയ്ക്കെതിരെ പോലും ലോകം ചിന്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് സമ്പൂർണ്ണ സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കാവൽ മാലാഖാമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്പോൺസേർഡ് കൊലകൾ നടക്കുന്നത് എന്നത് അങ്ങേയറ്റം അപലപനീയമാണ്.

അതുകൊണ്ടുതന്നെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരെ സമൂഹമനസാക്ഷി ഉണരുക തന്നെവേണം അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം അൽപം സഹജീവി സ്നേഹമെങ്കിലുമുണ്ടാകുക എന്നത് രാജ്യദ്രോഹ കുറ്റമൊന്നുമല്ല എന്ന് മനസിലാക്കണം സൊ കോൾഡ് പ്രബുദ്ധ മലയാളികൾ 👉

വാൽ : പാലക്കാട് അഗളിയിലെ ഉൾവനത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ ഇന്നലെ 28 .10 .2019 നു നടന്ന തണ്ടർബോൾട്ട് /പോലീസ് മാവോയിസ്റ്റ് വെടിവെപ്പിന്റെ വിഷാദശാംശങ്ങൾ പുറത്തുവരികയും, മൃദദേഹങ്ങൾ ഉൾപ്പെടെ പുറത്തെത്തിക്കുകയും ചെയ്ത ശേഷം മാധ്യമങ്ങൾക്കോ, പുറംലോകത്തിനോ അറിയാത്ത ഏറ്റുമുട്ടലിനെക്കുറിച്ച് സുപ്രീം കോടതി നിര്ദേശപ്രകാരമുള്ള മജിസ്റ്റീരിയൽ അന്വേഷണവും തുടർ നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും, കേരള ഗവർണർക്കും പരാതികൾ നൽകും.

ആ ചങ്ങലകളിട്ട കാലുകളിലാണ് സ്വാതന്ത്ര്യം..!
ബന്ധിക്കപ്പെട്ട കരങ്ങളിലാണ് സത്യം….! തിരിച്ചറിയാതെ പോകുന്ന സത്യങ്ങളാണ് ഭ്രാന്ത് ….

ഒപ്പം..,
തോക്കിൻകുഴലിലൂടെ വിപ്ലവം നടത്തുന്ന ബുദ്ധിശൂന്യതയെക്കുറിച്ചുള്ള തിരിച്ചറിവും മാവോയിസ്റ്റുകൾക്കും ഉണ്ടാകട്ടെ

ഐ റിപ്പീറ്റ് “മാവോയിസ്റ്റാകുക എന്നത് ഒരു കുറ്റമല്ല” ” “being a maoist is not a crime ”

അഡ്വ ശ്രീജിത്ത് പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.