ആചാരമെന്നു വലിയ വായിൽ ഓരിയിടുന്നവർ അറിയണം എങ്ങനെയാണു ആചാരങ്ങൾ സൃഷ്ടിക്കപെടുന്നതെന്ന്

321

അഡ്വ ശ്രീജിത്ത് പെരുമന

വായിക്കാതെ പോകരുത് എങ്ങനെയാണു ആചാരങ്ങളുണ്ടാകുന്നത് എന്ന് !!

കാലാകാലങ്ങളായി പിന്തുടർന്നുവന്നതാണ് ശബരിമലയിൽ ആർത്തവമുള്ള യുവതികളെ പ്രവേശിപ്പിക്കരുത് എന്ന ആചാരമെന്നു വലിയ വായിൽ ഓരിയിടുന്നവർ അറിയണം എങ്ങനെയാണു ആചാരങ്ങൾ സൃഷ്ടിക്കപെടുന്നതെന്ന് ?

ഈ പോസ്റ്റിനോടൊപ്പമുള്ളതു ആദ്യത്തെ ചിത്രം ശബരിമല ക്ഷേത്രത്തിന്റെ ഔദ്യോദിക വെബ്‌സൈറ്റിന്റെ സ്ക്രീൻഷോട്ട് ആണ്. അതിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നു “പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നത് ഒരു ആചാരമല്ല അതുകൊണ്ടു നിരോധിച്ചിരിക്കുന്നു” Leaving clothes in Pamba River is not a ritual and is prohibited” എന്ന്. ഇതിൽ നിന്നും നമുക്ക് എന്തുമാനസിലാക്കാം ഇത്രയൊക്കെയോ ഒരു ശരാശരി ഭക്തനെ സംബന്ധിച്ച് ആചാരമെന്നാലുള്ളൂ.

തനിക്കു മുൻപ് പമ്പയിൽ കുളിച്ച ഭക്തൻ തന്റെ മുണ്ടോ, മറ്റെന്തെങ്കിലും വസ്ത്രങ്ങളോ ഉപേക്ഷിക്കാനായി നദിയിൽ ഒഴുക്കിയത് പുറകിൽ നിന്നും കാണുന്ന ഭക്തൻ നദിയിലിറങ്ങി അത് ശബരിമലയിലെ ആചാരമാണെന്നു കരുതിപിന്തുടരുകയാണ്. ഏതെങ്കിലും തരത്തിലുള്ള യുക്തിയോ, ഐതിഹ്യങ്ങളോ അതിനുപിന്നിലുണ്ടോ എന്നുപോലും ആരും ചിന്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതൊരു ആചാരമായി കാലക്രമേണ മാറുകയും അങ്ങനെ പരിപാവനവും ടൈഗർ റിസർവ്വിലെ വന്യജീവികളുടെ ഏക ജലാശ്രയവുമായ പമ്പാനദിയെ ഒരു മാലിന്യ കൂമ്പാരമാക്കി ഇന്ന് മാറ്റിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

ആചാരമെന്ന പേരിൽ ശബരിമലയിലെത്തുന്ന വിശ്വാസികൾ നടത്തുന്ന ഈ വിഡ്ഡിത്തം ക്രമേണ വർദ്ധിച്ചുവരികയും പമ്പ ചീഞ്ഞുനാറുന്ന ഒരവസ്ഥയിലേക്ക് മാറുകയും മലമൂത്രവിസർജ്ജ്യത്തിൽ കാണുന്നതുപോലെയുള്ള ബാക്ടീരിയകൾ വ്യാപകമായ രീതിയിൽ കാണപ്പെടുകയും ചെയ്യപ്പെട്ടപ്പോൾ ഗതികേടുകൊണ്ടാണ് ക്ഷേത്ര ഭരണ സമിതിയും ദേവസ്വം ബോർഡും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും, വെബ്‌സൈറ്റിൽ ഇങ്ങനെ വെണ്ടയ്ക്ക അക്ഷരത്തിൽ മുന്നറിയിപ്പ് നൽകിയും അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞ ഒരു കാര്യം ദൈവികമായ ആചാരമാണ് ഏന് വിശ്വാസികളോട് വിളിച്ചു പറയേണ്ടി വന്നത്.

ഇപ്പോഴും ഈ മുന്നറിയിപ്പ് ശബരിമല വെബ്‌സൈറ്റിൽ ഹൈലൈറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്. ഇതിൽപ്പരമൊരു വിശദീകരണം ശബരിമലയിലെ വ്യാജ, സവർണ്ണ ബ്രാഹ്മണ നിർമ്മിത അനാചാരങ്ങളെ കുറിച്ച് അല്പമെങ്കിലും വിവേകമുള്ളവർക്ക് വേണമെന്ന് എനിക്ക് തോന്നുന്നില്ല.

ഈ പോസ്റ്റിനോടൊപ്പമുള്ള രണ്ടാമത്തെ ചിത്രം ഒരു അനാചാരത്തിന്റെ ബാക്കിപത്രമാണ്. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുക എന്നത് ഒരു ഹിന്ദു ആചാരമാണെന്നു കണ്ടു വിശ്വാസികൾ പമ്പാനദിയിൽ ഉപേക്ഷിച്ച മാലിന്യങ്ങളുടെ കൂമ്പാരന് അതിൽ കാണുന്നത്. മാരകമായ ബാക്ടീരീയകൾ
ഉൾപ്പെടെ പെരുകി വന്യജീവികളുടെയുംമനുഷ്യരുടേയും ഏക ആശ്രമായ ജലസ്രോതസാണ് ഇല്ലാതായതും ഒപ്പം ഒരു നദിയെ അകാല ചരമത്തിലേക്ക് തള്ളിയിട്ടതും.

ഈ വിഡ്ഢിതപരമായ ആചാരങ്ങൾ പിന്തുടരുമ്പോഴും ചില യഥാര്ത ആചാരങ്ങൾ ശബരിമലയിൽ നിന്നും തുടച്ചു നീക്കപ്പെട്ടതിന്റെ യാഥാർഥ്യവും നിങ്ങളറിയണം..

👉പതിനെട്ടാം പടികളിലെല്ലാം തേങ്ങാ ഉടയ്ക്കുക എന്ന ആചാരം, പടികൾ സ്വർണ്ണം പൂശിയതിനു ശേഷം നിരോധിച്ചത് ദൈവങ്ങൾ പറഞ്ഞിട്ടോ പ്രശനം വെച്ച നോക്കിയിട്ടോ അല്ല. മറിച്ച് സ്വർണ്ണമാണ് വിലപിടിപ്പുള്ള ലോഹമാണ് അതിനു മുകളിൽ തേങ്ങാ തുടച്ചാൽ അവ നശിക്കപ്പെടാൻ സാധ്യതയുണ്ടെന്ന മനുഷ്യന്റെ തിരിച്ചറിവിൽ നിന്നുമാണ് പുഷ്പ്പം പോലെ ആ ആചാരം നിരോധിച്ചത്

👉മലയരയ വിഭാഗത്തിൽ പെട്ട ആദിവാസി മൂപ്പനും ഇളമുറക്കാരനും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ തേനഭിഷേകം ചെയ്യുന്നത് നിരോധിച്ചു അത് പിന്നീട് ഹാജിമാർക്ക് നെയ്യിലേക്കും സവർണ്ണ ബ്രാഹ്മണ കാര്യങ്ങളിലേക്കും കേന്ദ്രീകരിച്ചു

👉അയ്യപ്പൻ ആയുധ വിദ്യ പഠിച്ച ഈഴവ വിഭാഗത്തിന് ശബരി മലയിൽ വെടിവഴിപാട് നടത്താനുള്ള അവകാശം നിരോധിച്ചു

👉കൊച്ചു കടുത്ത സ്വാമി എന്ന വിഗ്രഹം ശബരിമലയിൽ ഉണ്ടായിരുന്നു. അവിടത്തെ നിവേദ്യം കഞ്ചാവായിരുന്നു. അത് നിഷേധിച്ചു. കാരണം കഞ്ചാവ് കൊണ്ടുവന്നാൽ വിശ്വാസിയാണോ എന്ന് നോക്കാനൊന്നും നിയമം പറയുന്നില്ല നാർക്കോട്ടിക് നിയമംങ്ങൾ പ്രകാരം പിടിച്ചു ജയിലിടും

👉തൊട്ടിപ്പുറത്ത് കറപ്പസ്വാമിയുടെ വിഗ്രഹ സ്ഥാനം ഉണ്ടായിരുന്നു. അവിടെ കറപ്പ് അഥവാ ഒപ്പിയം ആയിരുന്നു വഴിപാട്. അത് നിരോധിച്ചത് നിയമം മൂലം ഒപ്പിയം നിരോധിച്ചതുകൊണ്ടാണ് അല്ലാതെ ദൈവം തനിക്ക് ഇനിമുതൽ ഒപ്പിയം നിവേദ്യം വേണ്ട എന്ന് പറഞ്ഞിട്ടല്ല.

👉ശയനപ്രദക്ഷിണം നിരോധിച്ചതു ശബരിമലയിൽ ഭക്തജനത്തിരക്കുകൊണ്ടും അതിനുള്ള സൗകര്യവും നിലവുമില്ലാത്തതിനാലാണ്.

👉ഭസ്മ തീർത്ഥക്കുളത്തിൽ മുങ്ങുന്നത് നിരോധിച്ചു …

ശബരിമലയിലെ വിഷയം സ്ത്രീസമത്വത്വത്തിനും, ലിംഗസമത്വത്തിനും അപ്പുറം … അത് അയിത്താചരണമാണ്, വിവേചനരഹിതമായ ആചാരമാണ് . ആർത്തവത്തിന്റെ പേരിൽ അശുദ്ധി കല്പിച്ചുള്ള അയിത്താചരണം മാത്രമാണ്. അയിത്തോച്ഛാടനം നടന്നിട്ടും ബാക്കിയുള്ള ചില അവശിഷ്ടങ്ങളുടെ സ്പുരണമാണ്. ശബരിമലയിൽ അത് 10 വയസ്സിനും 50 വയസ്സിനിടയിലുള്ള സ്ത്രീകൾക്ക് മൊത്തത്തിലായി നിജപ്പെടുത്തിയെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ അത് ആർത്തവസമയത്തെ ആദ്യത്തെ നാലോ അഞ്ചോ ദിനങ്ങളിലാണ്. ആർത്തവം അയിത്തമായും അശുദ്ധിയായും കൽപ്പിക്കുന്നത് മനുഷ്യമനസ്സിൽ നിന്നും പൂർണ്ണമായും മാറ്റണമെങ്കിൽ അതിന്റെ അവസാന നാളവും കെടുത്തിയേ പറ്റൂ.. അത് ദൈവസന്നിധിയിൽ നിന്ന് തന്നെ തുടങ്ങട്ടെ..

No photo description available.

Image may contain: outdoor and nature

Image may contain: text

അഡ്വ ശ്രീജിത് പെരുമന