ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി എന്ന പേരുപോലും ഈ വർഗീയ ഭരണകൂടത്തെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്നുണ്ട്

382

അഡ്വ ശ്രീജിത്ത് പെരുമന

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി എന്ന പേരുപോലും ഈ വർഗീയ ഭരണകൂടത്തെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്നുണ്ട്. അക്ഷരങ്ങളും, പുസ്തകങ്ങളും നിരോധിക്കുന്ന നിയമംകൊണ്ടുവരാനുള്ള മുന്നൊരുക്കമായി ജാമിയ സർവകലാശാലയിലെ ലൈബ്രറിയിലേക്ക് നടന്ന ആക്രമണത്തെ കാണണം.

ലോകത്തെവിടെയും വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയിട്ടുള്ള ഭരണകൂടങ്ങൾ വിജയിച്ചിട്ടില്ല എന്നത് ജാമിയയുടെ വിപ്ലവത്തിന്റെ പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ മതേതര -മാനുഷിക മനസാക്ഷി ചരിത്രപരമായ ഈ ചെറുത്തുനിൽപ്പിൽ ആ കുട്ടികളോടൊപ്പം ഉറച്ചുനിന്നു പോരാടേണ്ടിയിരിക്കുന്നു.

ജനാധിപത്യ പ്രതിഷേധത്തിന്റെ പേരിൽ ഒരു സർവ്വകലാശാല ക്യാമ്പസ്സിൽ കയറി നീരായുധരായ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കാൻ തയ്യാറായ ഭരണകൂടം ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തകരാണ്. രാഷ്ട്രത്തിനുവേണ്ടി ജീവൻ നൽകാൻ തയാറായി പോരാട്ടത്തിനിറങ്ങിയ ജാമിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം .

Image may contain: one or more people and outdoorസെലിബ്രറ്റികളുടെ ബ്രായുടെ ഹുക്ക് പൊട്ടിയതും, സിനിമാക്കാർ താടി വടിച്ചതുമല്ല ഈ തലമുറയെ പ്രചോദിപ്പിക്കേണ്ടത്..കാഞ്ചി വലിക്കാൻ തയ്യാറെടുക്കുന്നവന്റെ കണ്ണിലേക്ക് നോക്കി ദാ.. ഇങ്ങനെ കൈചൂണ്ടി പറയണം “നിന്റെയൊന്നും തന്തയ്ക്ക് സ്ത്രീധനം കിട്ടിയതല്ല ഈ നാട്” എന്ന് ഓർമ്മകളുണ്ടാകണം !ടിയാനെന്മെൻ സ്‌ക്വയറിൽ നിന്നും ഡൽഹിയിലേക്കുള്ള ദൂരം കേവലം ജനാധിപത്യത്തിന്റേത് മാത്രമാണ് .വിദ്യാർത്ഥികളെ തെരുവിലിറക്കുന്നത് ഏതൊരു ഭരണകൂടത്തിനും നന്നാവില്ല .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മതേതര നില നിൽപ്പിനു വേണ്ടിയാണ് ഇന്ന് വിദ്യാർത്ഥികൾ തെരുവിൽ പൊരുതുന്നതെങ്കിൽ അന്ന് ചൈനയിൽ ജനാധിപത്യം സ്ഥാപിക്കാനായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്.നിഷ്ക്രിയമായ അരാഷ്ട്രീയ തലമുറയ്ക്ക് ഇന്ത്യയുടെ നിലനിൽപ്പിന്റെ രാഷ്ട്രീയ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ ചരിത്രത്തിലേക്ക് മുതൽക്കൂട്ടാകട്ടെ ആ ധീരയായ പെൺകുട്ടിയും ഈ ചിത്രവും.