പോലീസ് അതിക്രമം മാത്രമല്ലിത് ഇസ്‌ലാമോഫോബിയ എന്നുകൂടി ഉറക്കെ പറയേണ്ടിയിരിക്കുന്നു

216

Sreejith Perumana

ഇന്ത്യ ഒരു മുസ്‌ലിം രാജ്യമാക്കണം എന്ന വാദത്തെ 1947 ൽ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞവരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. അതുകൊണ്ടുതന്നെ 2019 ൽ ഈ വർത്തമാനകാലത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണ് ഹിന്ദു രാഷ്ട്രം എന്ന ഭരണകൂട വാദം തള്ളിക്കളയുക എന്നത്. ഒരു ദിവസം മനുഷ്യത്വം മരവിക്കാത്ത വിദ്യാർത്ഥികളാൽ എന്‍റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.

മതത്തിന്റെയും, വംശത്തിന്റെയും, ജാതിയുടെയും പേരിൽ നടന്ന ഭരണകൂട ഭീകരതയാൽ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും.അധികാരത്തിൽ എത്തിയത് മുതൽതന്നെ ചരിത്രം വളച്ചൊടിച്ചുകൊണ്ട് മുസ്ലിങ്ങളെ അധിനിവേശക്കാർ എന്ന് വരുത്തി തീർത്തു, ഗോവധം എന്ന പേരിൽ കൊന്നൊടുക്കി, ആൾകൂട്ടക്കൊലയ്ക്കും കലാപങ്ങൾക്കും ഇരയാക്കി, ഇപ്പോഴിതാ മനുഷ്യന്റെ അടിസ്ഥാന അവകാശമായ പൗരത്വം തന്നെ എടുത്തു കളയുന്നു. ബുദ്ധനും ഗാന്ധിയും ജനിച്ച മണ്ണ് അഞ്ച്മ മതങ്ങളുടെയും മുപ്പത്തി മുക്കോടി ദൈവങ്ങളുടെ ജന്മദേശം തീവ്രവാദികൾക്ക് തീറെഴുതി നൽകേണ്ട സാഹചര്യം. ഇതിനേക്കാൾ വലുതൊന്നും ഈ നാടിനും നാട്ടാർക്കും ഇനി സംഭവിക്കാനില്ല.

ഓരോ പ്രതിഷേധങ്ങളെയും നാളിതുവരെ കൊന്നും കൊലവിളിച്ചും മാത്രം കൈ കഴുകിയ ഭൂരിപക്ഷ മത തീവ്രവാദികൾക്ക്ക് വിദ്യാർത്ഥികളുടെ ആളിപ്പടരുന്ന നിലനിൽപ്പിന്റെ യുദ്ധം വെറും തുടക്കം മാത്രമാണ്.ടോയ്‌ലെറ്റിലും, ലൈബ്രറിയിലും, ക്യാന്റീനിലും കയറി സ്വന്തം ജനതയ്ക്ക് നേരെ വെടിയുതിർക്കുന്ന ഫാസിസ്റ്റ് ഭരണകൂടം അക്ഷരാർത്ഥത്തിൽ എല്ലാ പരിധികളും ലംഘിച്ചരിക്കുന്നു.

ഷൂ നക്കിയ പാരമ്പര്യമുള്ളവരും, മാപ്പെഴുതിമറുപക്ഷം ചേർന്നവരും കാണാത്ത സ്വാതന്ത്ര്യ സമരം എന്താണെന്നു ഈ തലമുറ കാണിച്ചുതരും. അതിനുവേണ്ടി രാവുകൾക്ക് വെളിച്ചം പകരാൻ തീ കത്തണമെങ്കിൽ നമ്മളത് കത്തിക്കുക തന്നെ വേണം.

ഇത് തുല്യതയ്ക്ക് വേണ്ടിയുള്ള സമരമാണ്

ഇത്രയും പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടും നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളാണ് ഇവിടെത്തെ പ്രശ്നം.ഇത് ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റയുടെ പ്രശ്നമല്ല, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പ്രക്ഷോഭമല്ല, ഇതൊരു മുസ്‌ലിം പ്രക്ഷോഭമല്ല .ഇത് തുല്യതയ്ക്ക് വേണ്ടിയുള്ള സമരമാണ്, ഇത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്, മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സന്ധിയില്ലാ സമരമാണ്, നിങ്ങൾക്കും നമുക്കും വേണ്ടിയുള്ള പോരാട്ടമാണ്, മറിച്ചുള്ളൊരു നിറവും ഈ പ്രക്ഷോഭങ്ങൾക്ക് നിങ്ങൾ നൽകരുത് .ഈ വീഡിയോ പറഞ്ഞുവെക്കും ധീരതയും, സഹജീവി സ്നേഹവും, നിലപാടുകളും എന്താണെന്ന്. ഓരോ തവണ കണ്ടുകഴിയുമ്പോഴും പ്രത്യേക ഊർജ്ജം പ്രവഹിക്കുനുണ്ട് ഈ ദൃശ്യങ്ങളിലൂടെ. പെണ്ണുങ്ങൾക്ക് വിപ്ലവാഭിവാദ്യങ്ങൾ.

Remember, This is not about Jamia Millia Islamia. This is not about AMU. This is not a Muslim movement.

This is about equality. This movement is to safeguard the constitution. This is about human rights. This is for you, and IDon’t let anyone tell you otherwise.

പോലീസ് അതിക്രമം മാത്രമല്ലിത് ഇസ്‌ലാമോഫോബിയ എന്നുകൂടി ഉറക്കെ പറയേണ്ടിയിരിക്കുന്നു

“ഈ അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്…” : ജവഹർലാൽ നെഹ്‌റു 1947 — തുടരുന്നു 2019

വ്യാജ ഡിഗ്രിയുമെടുത്ത്, ഓടുന്ന ട്രെയിനിന് തീകൊടുത്ത് ആളുകളെ കൊന്നുനടന്നവരുടെ കൈകളിലേക്ക് ഭരണം ഏല്പിച്ചവർക്കും ചില ലക്ഷ്യങ്ങളുണ്ട്. പോലീസ് അതിക്രമം മാത്രമല്ലിത് ഇസ്‌ലാമോഫോബിയ എന്നുകൂടി ഉറക്കെ പറയേണ്ടിയിരിക്കുന്നു.

“മുസ്ലീങ്ങൾ തെരുവിലാണ്, അവർ കലാപം സൃഷ്ടിക്കുന്നു” എന്ന പൊതുബോധം സൃഷ്ടിക്കേണ്ടത് വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വർത്തമാനകാല ആവശ്യകതയാണ്. അതിലവർ വിജയിക്കരുത്. ഇതൊരു മുസ്‌ലിം പ്രക്ഷോഭമല്ല. ഇതൊരു ജനതയുടെ സ്വാതന്ത്ര്യ സമരമാണ്. 1919 ൽ ജാലിയൻ വാലാബാഗിലും 2019 ജാമിയ മില്ലിയയിലും നടന്ന മനുഷ്യ വേട്ടകൾക്കും സമാനതകളേറെയാണ്. The government wanted this. They planned for it. They orchestrated it. Don’t let them win.

നിന്റെയൊന്നും തന്തയ്ക്ക് സ്ത്രീധനം കിട്ടിയതല്ല ഈ നാട്

ഈ തലമുറയെ പ്രചോദിപ്പിക്കേണ്ടത്, കാഞ്ചി വലിക്കാൻ തയ്യാറെടുക്കുന്നവന്റെ കണ്ണിലേക്ക് നോക്കി ദാ.. ഇങ്ങനെ കൈചൂണ്ടി പറയണം “നിന്റെയൊന്നും തന്തയ്ക്ക് സ്ത്രീധനം കിട്ടിയതല്ല ഈ നാട്” എന്ന്. ഓർമ്മകളുണ്ടാകണം ! ടിയാനെന്മെൻ സ്‌ക്വയറിൽ നിന്നും ഡൽഹിയിലേക്കുള്ള ദൂരം കേവലം ജനാധിപത്യത്തിന്റേത് മാത്രമാണ് .വിദ്യാർത്ഥികളെ തെരുവിലിറക്കുന്നത് ഏതൊരു ഭരണകൂടത്തിനും നന്നാവില്ല .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ മതേതര നില നിൽപ്പിനായാണ് ഇന്ന് വിദ്യാർത്ഥികൾ തെരുവിൽ പൊരുതുന്നതെങ്കിൽ അന്ന് ചൈനയിൽ ജനാധിപത്യം സ്ഥാപിക്കാനായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്.നിഷ്ക്രിയമായ അരാഷ്ട്രീയ തലമുറയ്ക്ക് ഇന്ത്യയുടെ നിലനിൽപ്പിന്റെ രാഷ്ട്രീയ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ ചരിത്രത്തിലേക്ക് മുതൽക്കൂട്ടാകട്ടെ ആ ധീരയായ പെൺകുട്ടിയും ഈ ചിത്രവും.

Image may contain: one or more people, people standing and outdoor

**