യേശു’ ദാസേട്ടൻ ശബരിമലയെ സംബന്ധിച്ചു പറഞ്ഞ “ചാഞ്ചല്യ ” അഭിപ്രായത്തെ തെറി വിളിച്ചുകൊണ്ട് പലരും വിമർശിച്ചുകണ്ടു. എന്നാൽ അദ്ദേഹം പറഞ്ഞതിലും ഒരു ഇതില്ലേ എന്ന് ചിന്തിക്കാതെ പോകരുത്. അമിത ഭക്തി കാണിച്ചുകൊണ്ട് മുണ്ട് പൊക്കി ധ്വജം പ്രദർശിപ്പിച്ച അയ്യപ്പനെ സംരക്ഷിക്കാനിറങ്ങുന്നവരിലുമുണ്ട് നല്ല ഒന്നാന്തരം പൊട്ടൻഷ്യൽ ആഭാസന്മാർ. ഈയിടെ കേൾക്കാനിടയായ പുരുഷാധിപത്യത്തിന്റെ ഒരു താത്വിക കഥ ഇങ്ങനെ. രണ്ട് പ്രാവശ്യം ഇരുത്തി വായിക്കണം .ഈ കഥയിലുണ്ട് സ്ത്രീ പ്രവേശന നിഷേധത്തിന്റെ യേശുദാസ് ട്വിസ്റ്റ് .
ഒരിക്കൽ കുറച്ച് പുരുഷന്മാർ ഒരു ദൈവസന്നിധിയിലേക്ക് യാത്രപോകാൻ തീരുമാനിച്ചു. യാത്രയ്ക്ക് മുന്നോടിയായി ഗ്രൂപ് ലീഡർ അവസാന നിർദേശങ്ങൾ നൽകുകയായിരുന്നു. ലീഡർ എല്ലാ അംഗങ്ങളും കേൾക്കെ പറഞ്ഞു. “നമ്മൾ ” പോകുന്ന വഴിയിൽ ഒരുപാട് സുന്ദരികളായ സ്ത്രീകളെ കാണും എന്നാൽ നമ്മളിൽ ആരും , അവരെ നോക്കുകയോ അവരിൽ ആകൃഷ്ടരാകുകയോ അരുത്. അങ്ങനെ സുന്ദരികളായ സ്ത്രീകളെ വഴിയിൽ കാണുകയാണെങ്കിൽ ഹരി ഓം .. ഹരി ഓം .. ഹരി ഓം .. എന്ന് മന്ത്രങ്ങൾ ഉരുവിട്ട് മുന്നോട് നടന്നു നീങ്ങണം”
അടുത്ത ദിവസം യാത്ര തുടങ്ങി ..നടന്നു നീങ്ങവേ സംഘത്തിലെ ഒരാൾ “ഹരി ഓം ..ഹരി ഓം .ഹരി ഓം ” എന്ന് മന്ത്രം ചൊല്ലാൻ തുടങ്ങി . എന്നാൽ ഉടൻ സംഘത്തിലെ എല്ലാ അംഗങ്ങളും ഒന്നിച്ചു ചൊല്ലി “എവിടെ എവിടെ ” . കഥയിൽ പറഞ്ഞതുപോലെ അയ്യപ്പൻറെ പേരും പറഞ്ഞു സ്ത്രീ സാന്നിധ്യത്തിൽ തന്റെ വികാര ദണ്ട് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഞരമ്പ് രോഗത്തിന്റെ വ്യാധിയുള്ള പുരുഷ കേസരികളായ ഭക്തന്മാരാണോ ഇനി ആർത്തവം ചോര തീണ്ടാരി അശുദ്ധി എന്നൊക്കെ പറഞ് സ്ത്രീകളെ ശബരിമലയിൽ നിന്നും അകറ്റി നിർത്തുന്നത് എന്നതാണ് എന്റെയൊരു സംശയം.
വയലാറിന്റെ അരുമപുത്രൻ ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നപ്പോൾ സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയ വിലയിരുത്തലും, ദാസേട്ടൻ പറഞ്ഞ ചാഞ്ചല്യത്തിന്റെ ചിത്രവും ഇതോടൊപ്പം ചേർക്കുന്നു.
അഡ്വ ശ്രീജിത്ത് പെരുമന