Sreejith Perumana

ഒരു സ്ത്രീ പരസ്യമായി ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്‌തതിനെസംസ്ഥാനത്തെ ഒരു മന്ത്രി പരിഹസിക്കുകയും, സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് സത്യപ്രതിജ്ഞാ ലംഘനവും, പീനൽ കൊട് പ്രകാരവും, ഐടി ആക്റ്റ് പ്രകാരവും ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റവുമാണ്. മന്ത്രിക്കെതിരെ വനിതാ കമ്മീഷൻ കേസെടുക്കേണ്ടതാണ്. മന്ത്രി എംഎം.മണി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് മാപ്പു പറയണം എന്ന് നിയമപരമായി ആവശ്യപ്പെട്ടുകൊണ്ട് ലീഗൽ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും പകർപ്പ് നൽകിയിട്ടുണ്ട്. 

കേവലം ഒരു ബിന്ദു അമ്മിണിയെ മാത്രമല്ല മന്ത്രി അപമാനിച്ചത് മറിച്ച് ശാരീരികമായും, മാനസികമായും ആക്രമിക്കപ്പെടുന്ന ഇരകളായ കേരളത്തിലെ സ്ത്രീകളെ ആകമാനമാണ്. അഭിഭാഷകയും, നിയമ അധ്യാപികകൂടിയായ ബിന്ദു അമ്മിണിയും ഈ കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കരുതുന്നു. സർവ്വമാന പുരോഗമന യജ്ഞങ്ങൾക്കും ലിപ്സ്റ്റിക്കും തേച്ചിറങ്ങുന്ന സൊ കോൾഡ് ഫെമിനിസ്റ്റുകളെയോ, സ്ത്രീവാദികളെയോ മന്ത്രിയുടെ പ്രസ്താവനെയെയോ, ബിന്ദുവിനെതിരെയുണ്ടായ ആക്രമണത്തെയോ അപലപിച്ചു രംഗത്തു കണ്ടില്ല എന്നുമാത്രമല്ല. ബിന്ദുവും തൃപ്തിയുമെല്ലാം അപമാനിക്കപ്പെടേണ്ടവൾമാരും, പൊതു നിരത്തിൽ ആക്രമിക്കപ്പെടെണ്ടവരൂമാണെന്നുള്ള പൊതുബോധത്തോടൊപ്പം നാപജപ അക്രമകാരികൾക്ക് ചൂട്ടുപിടിക്കുകയാണ് അഭിനവ ഫെമിനിസ്റ്റുകൾ എന്ന് പറയാതെ വയ്യ.

നോട്ടീസയച്ച് തൂക്കികൊല്ലാനൊന്നും സാധിക്കില്ലല്ലോ എന്ന പതിവ് പരിഹാസവും, ന്യായീകരണവുമായി വരുന്നവർക്ക് അഡ്വാൻസ്‌ഡ്‌ നല്ല നമസ്കാരം. ആരെയും ജയിലിലടയ്ക്കണോ തൂക്കിക്കൊല്ലണോ അല്ല മറിച്ച് ഇമ്മാതിരി മന്ത്രിമാരുടെയൊക്കെ ഊളത്തരവും കേട്ട് ആത്മരതിയടയാതെ നട്ടെല്ലുള്ള മനുഷ്യരും ഈ നാട്ടിലുണ്ട് എന്ന് മന്ത്രി അദ്ദേഹത്തെ ബോധിപ്പിക്കാനാണ് ഈ ഇടപപെടൽ.

അഡ്വ ശ്രീജിത്ത് പെരുമന.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.