ആ ചാരിറ്റി ഊളകളുടെ കരണകുറ്റി അടിച്ചു പുകയ്ക്കുകയായിരുന്നു വേണ്ടത് ?

272

Adv Sreejith Perumana

ആ ചാരിറ്റി ഊളകളുടെ കരണകുറ്റി അടിച്ചു പുകയ്ക്കുകയായിരുന്നു വേണ്ടത് ? നെന്മ ചെടികൾ ഒരു നടയ്‌ക്കൊന്നും പോകുന്ന ലക്ഷണമില്ല !

ഐ എസ് ആർ ഓ യുടെ റോക്കറ്റ് വിക്ഷേപണം മുതൽ ശവപ്പെട്ടി കടകൾ വരെ ഉത്‌ഘാടനം ചെയ്തും, സ്വകാര്യ ആശുപത്രി മാഫിയകളുടെ ഏജന്റുകളായും., മനുഷ്യരുടെ ദയനീയത സ്മാർട്ട് ഫോണിൽ പകർത്തി നാട്ടുകാരുടെ കീശയിലെ കാശ് ജോയന്റ് അക്കൗണ്ടിലേക്ക് വരുത്തി ബ്രോക്കറേജ് വട്ടി കച്ചവടം നടത്തുന്ന നാട്ടിലെ നെന്മ മെരങ്ങൾ കുളിച്ച് കുറീം തൊട്ട്, ചാരിറ്റി കുപ്പായവും ഇട്ട് സ്മാർട്ട് ഫോണുമെടുത്ത് നേരെ പാലക്കാട്ടോട്ട് വെച്ചടിച്ചു പോയിരുന്നു…

മനുഷ്യരുടെ ദയനീയതയും, നിസ്സഹായ അവസ്ഥയും, രോഗാവസ്ഥയും മുതലെടുത്ത് നടത്തുന്ന അതേ ഉഡായിപ്പ് പരിപാടിയാണ് ഇന്ന് വാളയാർ പീഡനക്കേസിലെ പെൺകുട്ടികളുടെ വീട്ടിൽപോയി മാതാപിതാക്കളോട് ചാരിറ്റി കോമരങ്ങൾ കാണിച്ചത്. ആ മാതാപിതാക്കളോട് ചില മെരങ്ങൾ ചോദിക്കുന്ന ചോദ്യം കേട്ടാൽ അടിച്ചവന്റെ അണപ്പല്ല് താഴെയിടാൻ തോന്നിപ്പോകും.

സെൻസേഷനലായ ഒരു കേസിലെ ഒരു ഇരയെകിട്ടിയ ആഹ്ലാദമായിരുന്നു പലരുടെയും മുഖത്തുണ്ടായിരുന്നത്. മുന്തിയ ഇനം സ്മാർട്ടഫോണുകളുമായി ഓടിയെത്തിയ ഇന്നോവ കമ്പനി ഭാരവാഹികൾ അവരവരുടെ നിലമറന്നുള്ള കൂത്താട്ടമായിരുന്നു നടത്തിയത്. എച്ച്ഡി ക്ലാരിറ്റിയിൽ പ്രയപൂർത്തിയാകാത്ത പെൺകുട്ടികളുടെ കേസിലെ ബന്ധുക്കളുടെ ദൃശ്യങ്ങൾ പകർത്തി തത്സമയ സംപ്രേഷണം ചെയ്ത് ആഘോഷിക്കുകയായിരുന്നു.

തികച്ചും അശ്ലീലവും, നിയമവിരുദ്ധവുമായ തോന്നിവാസമാണ് ചാരിറ്റിയുടെ മൊത്തക്കച്ചവടക്കാർ നടത്തിയത് എന്നതിനാൽ സംഭവം ഗൗരവകരമായ പാലക്കാട് പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്.,

ഇനി നിയമപരമായ കാര്യങ്ങളിലേക്ക്…?

1 . പോക്സോ കേസിലെ ഇരകളുടെ പേരോ, ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ വിവരങ്ങളോ പ്രചരിപ്പിക്കാനോ, പ്രസിദ്ധപ്പെടുത്താനോ, ക്യാമറിയിൽ പകർത്താനോ പാടുള്ളതല്ല എന്നുമാത്രമല്ല അത് രണ്ട് വര്ഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറവുമാണ്.

2 പോക്സോ നിയമത്തിലെ വകുപ്പ് 33 (7 )പ്രകാരം ഇരയുടേത് മാത്രമല്ല, ഇരയുടെ മാതാപിതാക്കളുടെയോ, ബന്ധുക്കളുടെയോ, സ്‌കൂൾ സുഹൃത്തുക്കളുടെയോ, അയൽവാസികളുടെയോ ഉൾപ്പെടെ ഒരാളുടെയും പെറുവിവരങ്ങളോ, ചിത്രങ്ങളോ, അഭിമുഖങ്ങളോ പ്രചരിപ്പിക്കാൻ പാടുള്ളതല്ല.

3 പോക്സോ നിയമത്തിലെ വകുപ്പ് 23 (2 ) ഇരയുടെയോ, ബന്ധുക്കളുടെയോ താമസസ്ഥലത്തെ കുറിച്ചോ, ഗ്രാമത്തിന്റെ പേരോ വെളിപ്പെടുത്താമോ, പ്രസിദ്ധപ്പെടുത്താനോ പാടുള്ളതല്ല.

4 , ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2015 , വകുപ്പ് 74 പ്രകാരം പ്രായപൂർത്തിയാകാത്ത ഇരകയുടെ യാതൊരുവിധ വിവരങ്ങളും, കുടുംബത്തിന്റെ യാതൊരുവിധ വിവരങ്ങളും ക്യാമറിയിൽ പകർത്താനോ പ്രസിദ്ധപ്പെടുത്താനോ പാടുള്ളതല്ല. അത് ക്രിമിനൽ കുറ്റമാണ്.

5 .നിപുൻ സക്‌സേന v യൂണിയൻ ഓഫ് ഇന്ത്യ 2012 ലെ കേസിൽ പോക്സോ കേസുകളിലെ ഇരകളുടെയോ ബന്ധുക്കളുടെയോ യാതൊരുവിധ വിവരങ്ങളും പുറത്തു നൽകാനോ പ്രസിദ്ധപ്പെടുത്താനോ, പ്രചരിപ്പിക്കാനോ പാടില്ല എന്നും അത്തരത്തിൽ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമെന്നും സുപ്രധന വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

പോക്സോ കേസിൽ ബലാത്സംഗവും കൊലപാതകവുമാണെങ്കിൽപോലും മരണപ്പെട്ട ഇരയെക്കുറിച്ചോ, അവരുടെ ബന്ധുക്കളെകുറിച്ചി ഏതെങ്കിലും രീതിയിൽ പ്രചരിപ്പിക്കാൻ പാടുള്ളതല്ല. മരണപ്പെട്ട ഇരകളുടെ വിവരങ്ങൾ ആവശ്യമെന്പകിൽ പ്രസിദ്ധതപ്പെടുത്താൻ അനുവദിക്കണമെന്ന അമിക്കസ് ക്യൂറിയുടെ വാദം കോടതി തള്ളുകയും മരിച്ചവർക്കും ബഹുമാനവും, അഭിമാനവും ഉണ്ടെന്നു പ്രഖ്യാപിക്കുകയുമായിരുന്നു.

6 . ഏതെങ്കിലും ചാരിറ്റി സംഘടനകൾക്ക് വേണ്ടി, അല്ലെങ്കിൽ ക്ഷേമ സംഘടനകൾക്ക് വേണ്ടി പോക്സോ കേസിൽ മരണപ്പെട്ട ഇരയുടെയും ബന്ധുക്കളുടെയും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെങ്കിൽ IPC 228 (2 )(C )പ്രകാരം ജില്ലാ സെഷൻസ് ജഡ്ജിന്റെ മുൻ‌കൂർ അനുമതി വേണമെന്ന് നിപുൻ സക്‌സേന v യൂണിയൻ ഓഫ് ഇന്ത്യ 2012 കേസിൽ സുപ്രീംകോടതി വിധിയുണ്ട്. പ്രസ്തുത അനുമതിക്കായി മരണപ്പെട്ട പ്രയാപ്പൂർത്തിയാകാത്ത ഇരയുടെ മാതാപിതാക്കളോ, അവർ ജീവിച്ചിരിപ്പില്ലാത്ത പക്ഷം അടുത്ത ബന്ധുക്കളോ അപേക്ഷ നൽകേണ്ടതും ഉത്തരവ് മേടിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം അതൊരു ക്രിമിനൽ കുറ്റമാണ്.

സെഷൻസ് കോടതിയുടെ അനുമതിയില്ലാതെ ചാരിറ്റി കുമാരന്മാർ ഇരയുടെ വീട്ടിൽ പോയി മാതാപിതാക്കളുടെ ചിത്രങ്ങളും, ഇന്റർവ്യൂകളും, ചോദ്യം ചെയ്യലുകളും നടത്തിയത് തീർത്തും നിയമവിരുദ്ധമാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണ് എന്നതിനാൽ ഈ വിഷയം അതീവ ഗൗരവകരമായ പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

(ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും, സുപ്രീംകോടതിയുടെ വിധിയുടെ വിശദാംശങ്ങളും ഈ പോസ്റ്റിനൊപ്പമുണ്ട്. വികാര കുമാരന്മാർ ഇനിയെങ്കിലും വായിച്ചു മനസിലാക്കിയാൽ കൊള്ളാം. )

അഡ്വ ശ്രീജിത്ത് പെരുമന

Image may contain: text

Image may contain: text

Image may contain: text


 

 

 

 

 

 

 

 

 

 

8888