ചന്ദ്രയാൻ ‘വിജയത്തിന്’ രാജ്യം ഏതെങ്കിലും ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നുവെങ്കിൽ അത് നെഹ്റുവിനോട് മാത്രമാണ്

7338

Sreejith Sivaraman

ചാന്ദ്രദൗത്യത്തിൽ 99 % വിജയം നേടിയ ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സമൂഹത്തിന് അഭിവാദ്യങ്ങൾ. ഈ വിജയത്തിന് രാജ്യം ഏതെങ്കിലും ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നുവെങ്കിൽ അത് നെഹ്റുവിനോട് മാത്രമാണ്. വിക്രം സാരാഭായ് യെപ്പോലൊരു മികച്ച ശാസ്ത്ര സംരംഭകനെ ഇന്ത്യൻ ബഹിരാകാശ ദൗത്യം ഏൽപ്പിക്കാനും ISRO യെ ഒരു ഓട്ടോണമസ് സംവിധാനമായി വികസിപ്പിക്കാനും കാണിച്ച ദീർഘ വീക്ഷണത്തിന്. (അതേ വിക്രം സാരാഭായ് യുടെ കുടുംബത്തോട് സംഘികൾ ഗുജറാത്തിൽ കാണിച്ച നെറികേട് ചരിത്രം ) . പിന്നീട് വന്ന എല്ലാ ഭരണാധികാരികളും ISRO യെ രാഷ്ട്രീയവൽക്കരിക്കാതെ ശ്രദ്ധിച്ചു. അതാണ് ഈ വിജയത്തിന്റെ കാതൽ. എന്നാൽ കഴിഞ്ഞ അഞ്ചര വർഷമായി ഒരൽപ്പൻ ഈ ലെഗസിയെ തന്റെ 56 ഇഞ്ച് നെഞ്ചിന്റെ വിജയമായി കാണിക്കാൻ ശ്രമിക്കുകയാണ്. യേത് പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതിയുടെ തല മാറ്റി വെച്ചെന്ന് പ്രസംഗിച്ച , ക്ലോണിംഗ് മഹാഭാരതത്തിലുണ്ടായിരുന്നെന്നും , മഹാഭാരതത്തിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നും , സംസ്കൃതത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ചെയ്യാമെന്നും കരുതുന്ന പമ്പരവിഡ്ഢികളുടെ നേതാവ്. ISR0 യിൽ ചെന്ന് മുദ്രാവാക്യം വിളിക്കാനും ഡ്രാമകളിക്കാനും നടത്തുന്ന ഈ ഉളുപ്പില്ലായ്മ ഇനി ഇന്ത്യയുടെ അഭിമാനമായ ആ സംവിധാനത്തെ കൂടി തകർക്കും. സംശയമില്ല.