Sreejith Sreekumar
ലോകത്തെ ഏറ്റവും സുരക്ഷയുള്ള ഒരാളാണ് US പ്രസിഡന്റ്. മൂപ്പരുടെ Beast എന്നോ മറ്റോ വിളിക്കുന്ന കെമിക്കൽ അറ്റാക്ക് വരെ തടുക്കാവുന്ന motorcade.പലതരം അറ്റാക്കുകൾ തടുക്കാൻ കഴിവുള്ള ആകാശത്തു വെച്ചുതന്നെ ഇന്ധനം നിറയ്ക്കാവുന്ന Boeing 747.പിന്നെ മറ്റു സംവിധാങ്ങൾ.
അങ്ങനെയുള്ള ഒരാൾ ഒരു സ്ഥലത്തു പോകുമ്പോൾ സാറ്റലൈറ്റും മറ്റും വഴി മൂപ്പർ പോകുന്ന സോണിലെ (bubble എന്ന് പറയും ) പുൽനാമ്പ് വരെ മാർക്ക് ചെയ്ത് സെക്യൂരിറ്റി ക്ലിയർ ചെയ്തിട്ടുണ്ടാവും.ചുരുക്കത്തിൽ ഗുജറാത്തിലെ മൂപ്പരുടെ വഴിയിലെ എല്ലാ ഏരിയയിലേയും ഉപഗ്രഹ ചിത്രങ്ങൾ (എന്ന് വെച്ചാൽ ഒരു പുൽക്കൊടി വരെ സൂം ചെയ്‌താൽ കൃത്യമായി കാണാവുന്ന) മാസങ്ങൾക് മുന്നേ അവിടെ വിശകലനം കഴിഞ്ഞിട്ടുണ്ടാകും.അവിടെ മതിലുകെട്ടി മറയ്ക്കാൻ ഒന്നും ബാക്കിയില്ല എന്ന് ചുരുക്കം.പിന്നെ മതിൽ എന്തിന് എന്നത്.അത് ട്രംപിന് ഇഷ്ടമുള്ള ഒരു കാര്യമാണ് എന്ന് മൂപ്പരുടെ ഫ്രണ്ട് ആയ മോദിക്ക് അറിയാം. അപ്പൊ പിന്നെ അതൊരു സ്നേഹത്തിന്റെ പ്രകടനം മാത്രം.മതിലുകൾ ആണല്ലോ സാറേ ഇവരുടെ മെയിൻ ഐറ്റം.

.*

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.