ശ്രീജിത്ത് ശ്രീനിവാസൻ

“ഓർമ്മയില്ലേ ഗുജറാത്ത്?”
നെഞ്ചു തുളച്ച ചോദ്യമാണ്.
ഉണ്ടടോ, നല്ല ഓർമ്മയുണ്ട്, മനസ്സാക്ഷി മരിക്കാത്ത മനുഷ്യർക്ക് മറക്കാൻ കഴിയുമോ ഗുജറാത്ത് ?ഗുജറാത്തിൽ നിങ്ങളുണ്ടാക്കിയ വർഗ്ഗീയ കലാപവും കൂട്ടക്കുരുതിയും മുസ്ലിം വംശീയഹത്യയും മറക്കാൻ മാത്രം ഇവിടുത്തെ ജനങ്ങൾ മാറിയെന്നു തോന്നിയോ?

Related imageകൊലവിളി മുഴക്കിയ തീവ്രവാദികൾക്ക് മുന്നിൽ  പ്രാണന് വേണ്ടി കൈകൂപ്പി കേഴുന്ന കുത്ബുദ്ദീൻ അൻസാരി എന്ന ആ മനുഷ്യനെ മറക്കാൻ മാത്രം ഹൃദയശൂന്യരല്ല ഇവിടുത്തുകാർ എന്നൊന്ന് ഓർമ്മപ്പെടുത്തട്ടെ.

ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രമുപയോഗിച്ച് ആളുകളെ തമ്മില്ലടിപ്പിച്ച് വിജയകരമായി അധികാരത്തിലേറി നിങ്ങൾ പരീക്ഷിച്ച് വിജയിച്ച ഗുജറാത്ത് ഞങ്ങൾ മറക്കാനോ! ഇനി നിന്റെയൊക്കെ വർഗ്ഗം കേൾക്കാൻ കുറച്ചു കാര്യങ്ങൾ അങ്ങോട്ട് പറയട്ടെ.ജീവനും കൊണ്ട് പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്ത കുത്തുബുദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയത് ബംഗാളിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു…സി.പി.എം ആയിരുന്നു! അതറിയാമോ? ഇപ്പോള്‍ ബംഗാളില്‍ ഭരണം മാറിയിട്ടും മമതയോടല്ല അന്‍സാരിക്ക് മമത, അത് ചെങ്കൊടിയോട് മാത്രമാണ്.

Image result for ashok mochiതനിക്ക് തിരിച്ച് കിട്ടിയ ജീവിതത്തിനുള്ള കടപ്പാട് മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കുത്തുബ്ദീന്‍ അന്‍സാരി വടകരയിൽ എത്തിയതും. അന്ന് കലാപകാരികളുടെ കൂടെ ആയുധമെടുത്ത് തെരുവിലിറങ്ങിയ അശോക് പാർമാർ ഇന്നൊരു മനുഷ്യനാണ്. അത് നിനക്കൊക്കെ അറിയാമോ? അയാളുടെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്തത് അന്ന് കൈകൂപ്പി നിന്ന അൻസാരിയായിരുന്നു എന്ന് നിനക്കറിയാമോ. ആ കടക്ക് അശോക് നൽകിയ പേര് “ഏകത ചാപ്പൽ ഘർ” എന്നാണ്.

അശോക് മോച്ചിയേയും അന്സാരിയെയും ഒന്നിച്ചിരുത്തിയത് കമ്മ്യൂണിസ്റുകളാണ്. ഇവർ രണ്ടു പേരും പരസ്പരം ക്ഷമിച്ച്, ഭൂതകാലം മറന്ന്, സന്തോഷകരമായി ഇന്ന് ജീവിക്കുന്നു എന്നതാണ് ഞങ്ങൾ ഈ ‘ഗുജറാത്തിൽ’ നിന്നും കണ്ടെടുത്ത പാഠം. ആ പാഠമാണ് ഇന്നും നിനക്കൊക്കെ പഠിക്കാൻ കഴിയാത്തതും. അതിന് കഴിഞ്ഞിരുന്നെങ്കിൽ നീയൊക്കെ ഞങ്ങളെപ്പോലെ മനുഷ്യരായേനെ. കാലങ്ങൾ മുന്നോട്ട് പോവുമ്പോൾ വർഗീയതയുടെ വിഷപ്പല്ലുകൾ കൊഴിഞ്ഞു പോയി മനുഷ്യനാവാൻ നിങ്ങൾക്കും സാധിക്കട്ടെ എന്നു മാത്രം ആശംസിക്കട്ടെ!

Video

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.