Bisile Ridge Point … മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം

✍️ Sreekala Prasad

കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂരിലെ( സകലേഷ്പുര) ബിസിലെ ഘട്ടിലെ ഒരു കുന്നിൻ പ്രദേശത്ത് ഒരു സ്തൂപം കാണാം. അതിൽ ഇടത് ഭാഗത്ത് അറേബ്യൻ കടലും മറു വശത്ത് ബംഗാൾ ഉൾക്കടൽ എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. അവിടെ വീഴുന്ന മഴവെള്ളം രണ്ടായി പിരിഞ്ഞ് രണ്ട് വ്യത്യസ്ത കടലിൽ ചെന്ന് ചേരുന്ന ഒരപൂർവ്വ പ്രതിഭാസം നടക്കുന്ന സ്ഥലമാണ്. ഇവിടം ridge point എന്നറിയപ്പെടുന്നു. ബ്രിട്ടീഷുകാരാണ് ഇത് കണ്ടെത്തിയത്.

പടിഞ്ഞാറ് അറബിക്കടലിലോ കിഴക്ക് ബംഗാൾ ഉൾക്കടലിലോ യാത്ര അവസാനിപ്പിക്കുന്നതിന് മുമ്പ് ഘാട്ടിലെ വിവിധ അരുവികളിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നു തുടർന്ന് നദികളുമായി ചേരുന്നു. പടിഞ്ഞാറോട്ട് ഒഴുകുന്ന മഴവെള്ളം കുമാരധാര നദിയിൽ ചേരുന്നു. , തുടർന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതിന് മുമ്പ് നേത്രാവതി നദിയുമായി സംയോജിക്കുന്നു. കിഴക്കോട്ടൊഴുകുന്ന വെള്ളം കാവേരി നദിയുടെ കൈവഴിയായ ഹേമാവതി നദിയുമായി ചേർന്ന് ടിഎൻ വഴി ഒഴുകി ബംഗാൾ ഉൾക്കടലിൽ അവസാനിക്കുന്നു.

പശ്ചിമഘട്ടത്തിലെ മലയോര പ്രദേശങ്ങളിൽ ഇത്തരം റിഡ്ജ് പോയിന്റുകൾ കാണപ്പെടുന്നു, പടിഞ്ഞാറോട്ടോ കിഴക്കോട്ടോ ഒഴുകുന്ന നദികളിലേക്കുള്ള ജലപ്രവാഹം നിർണ്ണയിക്കുന്നത് ഇത്തരം ridge point കളാണ്. . ശൃംഗേരിയിലേക്കും മുടിഗെരെയിലേക്കും വെവ്വേറെ വെള്ളം ഒഴുകുന്ന മുടിഗെരെയിലെ കലസയിലാണ് അത്തരത്തിലുള്ള ഒരു റിഡ്ജ് പോയിന്റ്. അതുപോലെ, മടിക്കേരിയിലെ പുഷ്പഗിരി കുന്നുകളിൽ നിന്ന് ഒഴുകുന്ന വെള്ളം രണ്ടായി മാറി ഒന്നായി കാവേരി നദിയിലും മറ്റൊന്ന് കുമാരധാര നദിയിലും എത്തുന്നു.

Leave a Reply
You May Also Like

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? പേരു വന്നതിനു പിന്നിലെ ചരിത്രപരമായ കഥ

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? അറിവ് തേടുന്ന…

ബുള്ളറ്റിനും ഒരു ക്ഷേത്രം, അതിനു പിന്നിലെ കഥ രസകരവും ഭയപ്പെടുത്തുന്നതുമാണ്

ബുള്ളറ്റ് ബാബാ ക്ഷേത്രം സലീം ചാല അത്തിവളപ്പ് ആളുകൾ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകണം,…

ഈ വീടിനകത്തു കയറിയാൽ നിങ്ങൾ തലകീഴായി നിൽക്കുന്നതുപോലെ തോന്നും, കാരണം ഇതാണ്

തലകുത്തി നിൽക്കുന്ന വീട് എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി ജർമ്മിനിയിലെ പ്രധാനപ്പെട്ട കൗതുകങ്ങളിലൊന്നാണ്…

കണ്ണിൽ ചോരയില്ലാത്ത കത്തി! മനസിലായില്ല ? പറയാം

പത്തോ ഇരുപതോ സെക്കന്റ് കൊണ്ടുള്ള ഭീകര മരണം ആണ് ഇവന്റെ മെയിൻ. അതിനുപയോഗിക്കുന്നതോ, ശാസ്ത്രവും