Connect with us

history

ഒളിമ്പിക്സിന്റെ ചരിത്രത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു പ്രതിഷേധമായിരുന്നു അത്

1968 ഒക്ടോബർ 16 മെക്സിക്കോ ഒളിമ്പിക്സ് വേദി .200 മീറ്റർ ഓട്ടമത്സര മെഡൽദാന ചടങ്ങിനായി വിജയപീഠത്തിൽ മൂന്ന് പേർ നിൽക്കുന്നു. 19.83 സെക്കൻഡ് എന്ന ലോകറെക്കോർഡോടെ ടോമി സ്മിത്ത് ഒന്നാമനായും ഓസ്ട്രേലിയയുടെ പീറ്റർ നോർമന് രണ്ടാം സ്ഥാനത്തും

 113 total views

Published

on

✍️ Sreekala Prasad

ബ്ലാക്ക് പവർ സല്യൂട്ട്

1968 ഒക്ടോബർ 16 മെക്സിക്കോ ഒളിമ്പിക്സ് വേദി .200 മീറ്റർ ഓട്ടമത്സര മെഡൽദാന ചടങ്ങിനായി വിജയപീഠത്തിൽ മൂന്ന് പേർ നിൽക്കുന്നു. 19.83 സെക്കൻഡ് എന്ന ലോകറെക്കോർഡോടെ ടോമി സ്മിത്ത് ഒന്നാമനായും ഓസ്ട്രേലിയയുടെ പീറ്റർ നോർമന് രണ്ടാം സ്ഥാനത്തും അമേരിക്കയുടെ തന്നെ യുവാൻ കാർലോസ് മൂന്നാമനായും . മെഡലുകൾ സമ്മാനിച്ചത് David cecil, 6th Marquess of Exeter ആയിരുന്നു. അമേരിക്കയുടെ ദേശീയഗാനം ഉയർന്നുകൊണ്ടിരിക്കെ, വിജയപീഠത്തിൽ നിന്ന ടോമി സ്മിത്തിന്റെ കറുത്ത ഗ്ലൗസ് അണിഞ്ഞ ചുരുട്ടിപ്പിടിച്ച വലതുമുഷ്ടി പതുക്കെ ആകാശത്തിലേക്കുയർന്നു. മുഷ്ടി ഉയർത്തിപ്പിടിക്കവെ സ്മിത്ത് തലതാഴ്ത്തി. പിന്നാലെ ജോൺ കാർളോസിന്റെ കറുത്ത ഗ്ലൗസ് ധരിച്ച ഇടതുകരം പതുക്കെ ഉയർന്നു. കാർളോസും ശിരസ്സ് കുനിച്ചിരുന്നു. വിജയപീഠത്തിലുണ്ടായിരുന്ന മൂന്നാമത്തെയാൾ ഓസ്ട്രേലിയക്കാരൻ പീറ്റർ നോർമൻ തന്റെ ജാക്കറ്റിൽ മനുഷ്യാവകാശ സംരക്ഷണത്തിന്റെ വെളുത്ത ബാഡ്ജും അണിഞ്ഞിരുന്നു. അതൊരു ഐക്യദാർഢ്യ പ്രസ്താവനയായിരുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടി അതൊരു അഭിവാദ്യമായിരുന്നു. ലോകം ഏറ്റവും കൂടുതൽ ചർച്ചചെയ്ത അഭിവാദ്യം. ലോകത്തിലെ ഏറ്റവും നിശ്ശബ്ദമായ ആ അഭിവാദ്യത്തിന് പിന്നിൽ നീറിപ്പിടിച്ച വേദനയുടെ നീറ്റലുമുണ്ടായിരുന്നു. ലോകം അതിനെ ‘ബ്ലാക്ക് പവർ സല്യൂട്ട്’ എന്ന് വിശേഷിപ്പിച്ചു. മറ്റ് ഫോട്ടോഗ്രാഫർമാർ ക്ലിക്ക് ചെയ്തതും ഒരേ ചിത്രമായിരുന്നെങ്കിലും ലൈഫ് ഫോട്ടോഗ്രാഫർ ജോൺ ഡൊമിനിസിന്റെ ആംഗിൾ ആ ചിത്രത്തിന് മറ്റൊരു മാനം പകർന്നു.

May be a black-and-white image of 3 peopleദേശീയഗാനം കഴിഞ്ഞപ്പോൾ, സ്റ്റേഡിയത്തിലെ കാണികൾ അവരെ കൂകിവിളിച്ചു. ഒളിമ്പിക്സിന്റെ അച്ചടക്കസമിതി അടിയന്തരയോഗം ചേർന്നു. കറുത്ത ഗ്ലൗസിന് പുറമെ സ്മിത്ത് കഴുത്തിൽ ഒരു സ്കാർഫ് ധരിച്ചിരുന്നു. കാർളോസാകട്ടെ ജാക്കറ്റ് പ്രകോപനപരമായി തുറന്നിട്ടിരുന്നു. ഷൂസില്ലാതെ കറുത്ത സോക്സ് ധരിച്ചാണ് കാർലോസും സ്മിത്തും നിന്നത്. അത് ഒളിമ്പിക് മര്യാദകൾക്ക് വിരുദ്ധമാണ്. ഒളിമ്പിക് കമ്മിറ്റി, അത് ഗുരുതരമായ വീഴ്ചയാണെന്നും ഒളിമ്പിക് സ്പിരിറ്റിനെ അപമാനിക്കുന്നതാണെന്നും വിലയിരുത്തി. രണ്ടുദിവസത്തിനകം ഒളിമ്പിക് ഗ്രാമം വിടണമെന്ന് സമിതി അവരോട് ആവശ്യപ്പെട്ടു. സ്മിത്തിനെയും കാർലോസിനെയും അയോഗ്യരാക്കി. പീറ്റർ നോർമന്റെ ഐക്യദാർഢ്യത്തെ ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി വിമർശിക്കുകയാണ് ചെയ്തത്. നോർമന് സമിതി കനത്ത താക്കീത് നൽകി. അമേരിക്കൻ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ആവെരി ബ്രണ്ടാഷിനെതിരേയും കുറ്റപ്പെടുത്തലുണ്ടായി.

May be an image of 2 people and people playing sportആഗോളതലത്തില്‍ തന്നെ അസ്ഥിരത നിറഞ്ഞ കാലംമായിരുന്നു 1968. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കൊല്ലപ്പെട്ടതും ആ വര്‍ഷമായിരുന്നു. ഒളിമ്പിക്സിന് എത്തിയ അമേരിക്കന്‍ ട്രാക്ക് ഏന്‍ഡ് ഫീല്‍ഡ് ടീമിനകത്തു പോലും വംശീയ വിദ്വേഷം നിറഞ്ഞു നിന്നിരുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരോടുണ്ടായിരുന്ന തെറ്റായ സമീപനങ്ങളും പൗരാവകാശലംഘനങ്ങളും അമേരിക്കയുടെ സാമൂഹികജീവിതത്തിലെ ഇരുണ്ടവശങ്ങളെ ലോകത്തിന് ബോധ്യപ്പെടുത്താൻ , സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ലോകങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ വേദനയുമാണ് അന്നവിടെ അരങ്ങേറിയത്. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു പ്രതിഷേധമായിരുന്നു അത്.

May be an image of 1 person, monument and text that says "Smithsonian Institute S National Museum of American History and Culture"കാർലോസും സ്മിത്തും തങ്ങളുടെ പദ്ധതിയെപ്പറ്റി രണ്ടാം സ്ഥാനക്കാനായ നോർമനോടു ചർച്ച ചെയ്തു. ‘നിങ്ങൾക്കൊപ്പം ഞാനും’ എന്നതായിരുന്നു നോർമന്റെ നിലപാട്. നോർമൻ ഓസ്ട്രേലിയുടെ വർണവെറിയെ വിമർശിച്ചിരുന്ന താരമാണ്. നോർമനാണ് കറുത്ത ഗ്ലൗ ധരിക്കണമെന്ന് നിർദേശിച്ചത്. മറ്റൊരു രാജ്യത്തിന്റെ പൗരനെന്ന നിലയ്ക്ക് തനിക്കത് ചെയ്യാനാവുകയില്ലെങ്കിലും മനുഷ്യാവകാശ സംരക്ഷണപദ്ധതിയുടെ ബാഡ്ജ് ധരിച്ചുകൊണ്ട് താൻ വിജയപീഠത്തിൽ നിൽക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ കൈയുറ എടുക്കാൻ കാർലോസ് മറന്നുപോയി. പോംവഴി നിർദേശിച്ചതും നോർമനാണ്: സ്മിത്ത് വലതുകൈയിലും കാർലലോസ് ഇടതുകൈയിലും കൈയുറ ധരിച്ചു. നോർമനും ഇവരോട് അനുഭാവം പ്രകടിപ്പിച്ചു.

കറുത്തവരുടെ ദാരിദ്ര്യത്തെ പ്രതിനിധീകരിക്കുന്നതിനായി യു എസ് അത്‌ലറ്റുകൾ ഷൂസ് ധരിക്കാതെ കറുത്ത സോക്സുകൾ മാത്രം ധരിച്ചു. കറുത്തവരുടെ അഭിമാനത്തെ പ്രതിനിധീകരിക്കുന്നതിനായി സ്മിത്ത് കഴുത്തിൽ കറുത്ത സ്കാർഫ് ധരിച്ചിരുന്നു, യുഎസിലെ എല്ലാ ബ്ലൂ കോളർ തൊഴിലാളികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കാർലോസിന്റെ ട്രാക്ക് സ്യൂട്ട് ടോപ്പ് തുറന്നിട്ടിരുന്നു.
ബ്ലാക്ക് പവർ സല്യൂട്ട് ഒളിമ്പിക് ചരിത്രത്തിലെ കനൽക്കാറ്റായി മാറി. അമേരിക്കയാവട്ടെ ബ്ലാക്ക് പവർ സല്യൂട്ടോടെ കൂടുതൽ പ്രതിരോധത്തിലായി. വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ, മാർട്ടിൻ ലൂതർ കിങ്ങിന്റെയും റോബർട്ട് കെന്നഡിയുടെയും വധം , അതിന് പിന്നാലെ വന്ന ബ്ലാക്ക് പവർ സല്യൂട്ട് അമേരിക്കയെ വേട്ടക്കാരനായി ചിത്രീകരിച്ചു. 1936-ൽ ജർമനിയിൽ ഒളിമ്പിക്സ് നടന്നപ്പോൾ നാസി സല്യൂട്ടിനെതിരേ ആരും പ്രതിഷേധിച്ചില്ലെന്നും നാസി സല്യൂട്ട് ഒരു ആതിഥേയരാഷ്ട്രത്തിന്റെ അഭിവാദനരീതിയാണെന്ന് ബ്രണ്ടാഷ് വാദിച്ചെങ്കിലും അതിനെ പിന്താങ്ങാൻ അധികമാരും തയ്യാറായില്ല. നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള കറുത്തവന്റെ ആത്മരോഷത്തെ എല്ലാവരും വിമർശിക്കുകയാണ് ചെയ്തത്.

വംശീയവിദ്വേഷത്തിന്റെ നാളുകളിലാണ് ടോമി സ്മിത്ത് ജനിക്കുന്നത്. റിച്ചാർഡ് സ്മിത്തിന്റെയും ഡോറയുടെയും പന്ത്രണ്ട് മക്കളിൽ ഏഴാമനായി. അക്കാലത്തെ കറുത്ത വർഗക്കാരായ കുട്ടികൾ അവസരം തേടിയിരുന്നത് ഫുട്ബോളിലും (റഗ്ബി) ബാസ്കറ്റിലുമായിരുന്നു. ബാസ്കറ്റ്ബോളിൽ അസാമാന്യമായ വേഗത്തിൽ പന്തുമായി ഓടുന്ന ടോമിയെ കോച്ച് ബസ്വിന്റർ കണ്ടെത്തിയതോടെയാണ് ടോമി സ്പ്രിന്റിലേക്ക് തിരിയുന്നത്. 1967-ൽ ലോക യൂണ്യവേഴ്സാഡിൽ ലോകറെക്കോഡോടെ ടോമി സ്വർണവും നേടി. ഈ ഘട്ടത്തിലാണ് ക്യൂബയിൽനിന്നുള്ള മാതാപിതാക്കളുടെ മകനായ ജോൺ കാർളോസ് യൂണിവേഴ്സിറ്റിയിൽത്തന്നെ ടോമിക്ക് എതിരാളിയായി എത്തുന്നത്. രണ്ടുപേരുടെയും പരിശീലകൻ ബഡ്വിന്റർതന്നെയായിരുന്നു. കോളേജിൽ സോഷ്യോളജി പ്രൊഫസറും പൗരാവകാശ പ്രസ്ഥാനങ്ങളുടെ നേതാവുമായ ഹാരി എഡ്വേർഡാണ് ലോകത്തിന്റെ മുൻപിൽ അമേരിക്കൻ ഭരണകൂടവും പോലീസുംകറുത്ത വർഗക്കാരുടെ അവകാശങ്ങൾ നിരന്തരം ഹനിക്കുന്നത് പ്രതിഷേധിക്കാൻ മികച്ച വേദിയായായി ഒളിമ്പിക്സിനെ ചൂണ്ടിക്കാണിച്ചത്.

“സർവശക്തിയുമെടുത്ത് ഞാൻ കുതിക്കുമ്പോൾ ലോകമെമ്പാടും ആക്രമിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന ജനങ്ങളുടെ മുഖം എന്റെ മനസ്സിലുണ്ടായിരുന്നു. അവർ നേരിടുന്ന വിശപ്പ്, അപമാനം, അസ്പൃശ്യത എന്നിവ ലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് എന്റെ മനസ്സ് നിരന്തരം പറഞ്ഞു” – പിൽക്കാലത്ത് സ്മിത്ത് എഴുതി.

രാഷ്‌ട്രതാൽപ്പര്യത്തിനെതിരെ പ്രവർത്തിച്ച ഇവരെ രണ്ടുപേരെയും ദ്രോഹിക്കാൻ അമേരിക്ക ആവുന്നതെല്ലാം ചെയ്‌തു. നാട്ടില്‍ തിരിച്ചത്തിയപ്പോഴും കുറ്റപ്പെടുത്തലുകളും വധഭീഷണിയും നേരിട്ടു. പക്ഷെ വംശീയതക്കെതിരായ പോരാട്ടത്തിന് തുടര്‍ന്നുള്ള കാലങ്ങളില്‍ കരുത്തുപകരാന്‍ ആ ഐക്യദാര്‍ഢ്യത്തിന് കഴിഞ്ഞു. ഇരുവർക്കും ജോലി നഷ്ടപ്പെട്ടു. . കാർലോസിനെ ഒറ്റപ്പെടുത്തുന്നത് സഹക്കിക്കാനാവാതെ ഭാര്യ ജീവനൊടുക്കി. കാനഡയിലേക്ക് രക്ഷപ്പെട്ട കാർലോസ് അവിടെ ഫുട്ബോൾ ലീഗ് കളിച്ച് ജീവിതം കഴിച്ചുകൂട്ടി. സ്മിത്ത് സാന്താമോണിക്ക കോളേജിൽ സോഷ്യോളജി പ്രൊഫസറായി ജോലിചെയ്തു. നോർമൻ്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 1972-ലെ ഒളിമ്പിക് ട്രയൽസിൽ നോർമൻ മത്സരിച്ചെങ്കിലും കമ്മിറ്റി ടീമിലെടുത്തില്ല. പതിമൂന്ന് തവണ അദ്ദേഹം ഓസ്ട്രേലിയയുടെ 200 മീറ്റർ യോഗ്യതാസമയം മറികടന്നിരുന്നു. നോർമൻ വിഷാദരോഗത്തിന് അടിമയായി. 2000ൽ സ്വന്തംനാട്ടിൽ ഒളിംപിക്സ് നടന്നപ്പോഴും നോർമനെ അവഗണിച്ചു. 2006-ൽ ഹൃദയാഘാതംമൂലം നോർമൻ മരണമടഞ്ഞപ്പോൾ ആ ശവമഞ്ചം ചുമക്കാൻ ടോമി സ്മിത്തും ജോൺ കാർളോസും മെൽബണിൽ എത്തി.

Advertisement

2008-ൽ ടോമി സ്മിത്തിനും ജോൺ കാർളോസിനും ആർതർ ആഷെ അവാർഡ് നൽകി ആദരിച്ചു. സാൻജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ മുൻപിൽ ബ്ലാക് പവർ സല്യൂട്ട്’ ഒരു ശിൽപമായി പുനരാവിഷ്കരിച്ചു. ഈ ശിൽപത്തിൽ പക്ഷേ, പീറ്റർ നോർമൻ മാത്രമില്ല. നോർമന്റെ സ്ഥാനത്ത് ഏത് സന്ദർശകനും നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.

 114 total views,  1 views today

Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement