Connect with us

INFORMATION

ഒരുകാലത്തു ഇന്ത്യയുടെ സ്വന്തം പാനീയമായിരുന്ന കാമ്പ കോളയുടെ കഥ

ഇന്ത്യയിലെ ഒരു സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡാണ് ആയിരുന്നു കാമ്പ കോള. ഒരിക്കൽ ഇന്ത്യയിൽ ജനപ്രിയ ഡ്രിങ്ക് ആയിരുന്നു കാമ്പകോള. 1949-ലാണ് പെപ്സിക്കോ കമ്പനി ഇന്ത്യയിൽ പെപ്സി

 41 total views

Published

on

✍️ Sreekala Prasad

കാമ്പ കോള Campa Cola

ഇന്ത്യയിലെ ഒരു സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡാണ് ആയിരുന്നു കാമ്പ കോള. ഒരിക്കൽ ഇന്ത്യയിൽ ജനപ്രിയ ഡ്രിങ്ക് ആയിരുന്നു കാമ്പകോള. 1949-ലാണ് പെപ്സിക്കോ കമ്പനി ഇന്ത്യയിൽ പെപ്സി, കൊക്കോകോള തുടങ്ങിയ ശീതള പാനീയങ്ങൾ ഇറക്കി തുടങ്ങിയത്. 1977-ൽ മൊറാർജി ദേശായി സർക്കാർ കൊക്കകോളയ്ക്ക് വിദേശനാണയ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇന്ത്യൻ പ്രവർത്തനത്തിന്റെ ഉടമസ്ഥാവകാശം കുറയ്ക്കേണ്ടി വന്നു. തുടർന്ന് കൊക്കോകോള ഇന്ത്യൻ മാർക്കറ്റു വിടാൻ നിർബന്ധിതരായി. Part 5: Thums Up Story: Campa Cola enters competition - Guruprasad's Portalഅതെ വർഷം ഇന്ത്യൻ മാർക്കറ്റിൽ സർദാർ മോഹൻ സിംഗിന്റെ ഉടമസ്ഥതയിലുള്ള പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പ് & ക്യാംപ ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇവയ്ക്ക് പകരമായി പുതിയൊരു ഡ്രിങ്ക് അവതരിപ്പിച്ചു. അതാണ് കാമ്പകോള. 1970-കളിൽ കോക്ക് വിടാൻ ആവശ്യപ്പെടുന്നതുവരെ കൊക്കകോളയുടെ ഏക നിർമ്മാതാക്കളും വിതരണക്കാരും അവരായിരുന്നു.

ആശയം കൊക്കകോളയുടെത് ആയിരുന്നെങ്കിലും പൂർണ്ണമായും ഇന്ത്യൻ വേരുകളുള്ള ഒരു ഡ്രിങ്ക് ആയിരുന്നു കാമ്പകോളാ. ദേശീയതയുടെ ആഹ്വാനമായ “ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്” എന്നതായിരുന്നു ബ്രാൻഡിന്റെ മുദ്രാവാക്യം. മുംബൈയിലും (വർളി) ഡൽഹിയിലും വലിയ bottling plants ഉണ്ടായിരുന്നു.
കാമ്പ കോള ഇന്ത്യൻ വിപണിയിൽ വർഷങ്ങളോളം ആധിപത്യം സ്ഥാപിച്ചു. അതിന്റെ കുപ്പികളിൽ “കാമ്പ” എന്ന ലോഗോ ഉണ്ടായിരുന്നു. കാമ്പ കോളയോടുള്ള മത്സരത്തിൽ സർക്കാർ പാനീയമായ ‘ഡബിൾ സെവൻ’ വന്നു കൂടാതെ ‘ തംസ് അപ്പും ‘ . രാജ്യത്തുടനീളം കാമ്പകോള തരംഗമായി. ഇതേ തുടർന്ന് ഇവർ തങ്ങളുടെ അടുത്ത പ്രോഡക്റ്റ് ഇറക്കി- ‘കാമ്പ ഓറഞ്ച്’. . ഫാന്റ, മിരിണ്ട പോലുള്ള ഡ്രിങ്ക് ആയിരുന്നു കാമ്പ ഓറഞ്ച്. പിന്നീടുള്ള വർഷങ്ങൾ രാജ്യത്തെ ബേക്കറികളിലും, ഹോട്ടലുകളിലും,കോളേജ് കാന്റീനുകളിലും കാമ്പ ഓറഞ്ച് എന്ന പാനീയത്തിനു വലിയ ഡിമാൻഡ് ആയിരുന്നു.

Campa Soft Drink (2L) at Rs 415/carton | Cold Drink | ID: 13241171712അടുത്ത ഇരുപതു വർഷം ഇന്ത്യൻ മാർക്കറ്റ് ഭരിച്ചത് ഇവരായിരുന്നു . 1980 ൽ റഷ് എന്ന ഡ്രിങ്കും അക്കാലത്തു വളരെ പ്രശസ്തമായിരുന്നു.എന്നാൽ 1990 -കളുടെ തുടക്കത്തിൽ, നരസിംഹറാവുവു ഗവണ്മെൻ്റിൻ്റെ സമ്പദ്‌വ്യവസ്ഥ ഉദാരവൽക്കരിച്ചതോടെ, വിദേശ ശീതളപാനീയ നിർമ്മാതാക്കൾക്ക് ഇന്ത്യ അനുമതി നൽകി. അപ്പോഴാണ് കൊക്കകോളയും പെപ്സിയും വീണ്ടും ഇന്ത്യൻ വിപണി കീഴടക്കുന്നത്. തുടർന്ന് കൊക്കകോള തംസ് അപ്പ് ഏറ്റെടുത്തു. പബ്ലിസിറ്റി കാമ്പെയ്‌നിലൂടെ ഇത് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുകയും പതുക്കെ കാമ്പ കോളയ്ക്ക് പ്രതാപം നഷ്ടപ്പെടുകയും ചെയ്തു.

തൊണ്ണൂറുകളിൽ കാമ്പകോളയുടെ മാർക്കറ്റ് കുത്തനെ ഇടിയുകയും, 2000-01 ആയപ്പോഴേക്കും കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. വീണ്ടും 2009-ൽ ഒരു തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും, വിൽപ്പന ഹരിയാനയിൽ മാത്രം ഒതുങ്ങി. പിന്നീട് സൺ ഡ്യൂ എന്ന പേരിൽ ഒരു പാനീയവും കാമ്പയും നാല് രുചിയിൽ (ഓറഞ്ച്, നാരങ്ങ, കൊക്കോ, മാങ്ങ) വീണ്ടും സമാരംഭിച്ചു.ഒരു ജനതയുടെ നൊസ്റ്റാൾജിയ അടങ്ങിയിരിക്കുന്ന ഡ്രിങ്ക് ആണ് കാമ്പക്കോള. എഴുപതുകളിലും, എൺപതുകളിലും അത്ര തരംഗമായിരുന്നു കാമ്പക്കോള. ദൂരദർശനിലെയും മറ്റും പരസ്യങ്ങൾ ആളുകൾ ഇപ്പോഴും ഓർക്കുന്നുണ്ടാകും. bollywood നടൻ സൽമാൻ ഖാൻ്റെ ആദ്യ പരസ്യചിത്രം ആയിരുന്നു കാമ്പ കോള.

1970 കളിൽ കാമ്പ കോള ആരംഭിച്ച പ്യൂർ ഡ്രിങ്ക്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ സർദാർ മോഹൻ സിംഗിന്റെ ചെറുമകനായ ജയന്ത്ജിത് സിംഗ് ഇപ്പോൾ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും പുനരുജ്ജീവനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു.മുംബൈയിലെ വർളിയിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി, പ്ലോട്ട് മൂന്ന് നിർമ്മാതാക്കൾക്ക് വിറ്റു, തുടർന്ന് അത് ഒരു ഹൗസിംഗ് കോളനിയാക്കി മാറ്റാൻ തീരുമാനിച്ചു. PSB കൺസ്ട്രക്ഷൻ കമ്പനി, BY ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, പട്ടേൽ കൺസ്ട്രക്ഷൻസ് എന്നീ മൂന്ന് നിർമ്മാതാക്കളാണ് നിർമ്മാണം നടത്തിയത്.

 42 total views,  1 views today

Advertisement
Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement