Connect with us

history

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ മുല മുറിക്കപ്പെട്ട ധീരയായ സ്ത്രീ…നീര ആര്യ

ചരിത്രത്തിൽ മുല മുറിച്ചതായി പറയപ്പെടുന്ന രണ്ട് കഥകളാണ് രാജഭരണ കാലത്ത് സ്ത്രീകൾ കൊടുക്കേണ്ടി വന്ന മുലകരത്തിൽ പ്രതിഷേധിച്ച് നങ്ങേലിയും , ഇളങ്കോ അടികൾ രചിച്ച

 230 total views

Published

on

✍️ Sreekala Prasad

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ മുല മുറിക്കപ്പെട്ട ധീരയായ സ്ത്രീ…നീര ആര്യ

ചരിത്രത്തിൽ മുല മുറിച്ചതായി പറയപ്പെടുന്ന രണ്ട് കഥകളാണ് രാജഭരണ കാലത്ത് സ്ത്രീകൾ കൊടുക്കേണ്ടി വന്ന മുലകരത്തിൽ പ്രതിഷേധിച്ച് നങ്ങേലിയും , ഇളങ്കോ അടികൾ രചിച്ച തമിൾ ഇതിഹാസമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകി അന്യായമായി പാണ്ട്യരാജാവ് തന്റെ ഭർത്താവിനെ വധിച്ചതിൽ മുലപറിച്ചെറിഞ്ഞതും. പക്ഷെ ഈ കഥകൾക്ക് ആധികാരികമായ തെളിവുകൾ ഒന്നുമില്ല. പക്ഷേ നീര ആര്യയുടെ സംഭവം നടക്കുന്നത് നമ്മുടെ സ്വാതന്ത്യ സമരത്തിൻ്റെ കാലത്താണ്.
May be an image of 1 person and text that says "Neera Arya in Goggles Image Source- Wikipedia"1902 മാർച്ച് 5 ന് ഉത്തർപ്രദേശിലെ ഖേക്ര നഗറിൽ പ്രശസ്തനായ ഒരു പ്രമുഖ വ്യവസായി സേത്ത് ഛജുമാലിന്റെ മകളായി നീര ആര്യ ജനിച്ചത്. കുട്ടിക്കാലം മുതൽ അവൾ ദേശസ്നേഹിയായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുകയായിരുന്നു.

അടിമത്തത്തിലാണെങ്കിലും, ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടാനുള്ള കാഴ്ചപ്പാട് അവൾക്കുണ്ടായിരുന്നു. നിരവധി സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ അവർ പങ്കെടുത്തു. ബ്രിട്ടീഷ് സർക്കാർ അവളെ ഒരു ചാര വനിതയായി കണക്കാക്കിയിരുന്നു. കൽക്കത്തയിൽ അവളുടെ പിതാവിന്റെബിസിനസ്സ് അഭിവൃദ്ധിപ്പെട്ടിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ ബിസിനസ്സ് രാജ്യത്തുടനീളം വ്യാപിച്ചുവെങ്കിലും കൽക്കട്ടയായിരുന്നു ബിസിനസിന്റെ കേന്ദ്രം. അവൾ പിതാവിനൊപ്പം പല രാജ്യങ്ങളിലും സഞ്ചരിച്ചു. പക്ഷേ അവളുടെ വിദ്യാഭ്യാസം കൽക്കത്തയിൽ ആയിരുന്നു. ആ കാലയളവിൽ, അവൾ ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം മറ്റ് ചില ഭാഷകളും പഠിച്ചു.

സേത്തിന്റെ ജീവിതത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹത്തിന്റെ ബിസിനസും മകളും മാത്രമായിരുന്നു. മകൾ ഒരു സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും ഭാഗമാക്കാൻ ആ അച്ഛൻ ആഗ്രഹിച്ചില്ല. അങ്ങനെ അദ്ദേഹം അവളെ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് ജയരഞ്ജൻ ദാസിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. വിവാഹിതയായെങ്കിലും നീരയും ഭർത്താവും അവരുടെ വ്യത്യസ്ത ആശയങ്ങൾ തുടർന്നു.
നീര ബ്രിട്ടീഷുകാരിൽ നിന്ന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോൾ ഭർത്താവ് വിശ്വസ്തനായ ഒരു ബ്രിട്ടീഷ് സേവകനായിരുന്നു.

May be an image of one or more people, people standing and textഅവളുടെ യഥാർത്ഥ ദേശീയത മനോഭാവം കാരണം, വിവാഹത്തിന് ശേഷം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വേണ്ടി സ്ഥാപിച്ച ആസാദ് ഹിന്ദ് ഫൗജിന്റെ കീഴിലുള്ള ഝാൻസി റെജിമെന്റിൽ ചേർന്നു. സഹോദരൻ ബസന്ത് കുമാറും ആസാദ് ഹിന്ദ് ഫൗജിൽ പ്രവർത്തിച്ചിരുന്നു. നീരയുടെ ഭർത്താവ് ജയരഞ്ജൻ ദാസിനെ ബ്രിട്ടീഷുകാർ നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ ചാരവൃത്തി ചെയ്യാനും വധിക്കാനും ഉത്തരവിട്ട സമയമായിരുന്നു. മറുവശത്ത്, നീര താൻ ഒരു യഥാർത്ഥ ദേശീയവാദിയാണെന്നും ആസാദ് ഹിന്ദ് ഫൗജിനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും എന്തു വിലകൊടുത്തും രക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു. ജയരഞ്ജൻ
ദാസ് നേതാജി സുഭാഷ് ചന്ദ്രബോസിനുനേരെ വെടിയുതിർത്തപ്പോൾ, വെടിയുണ്ട നേതാജിയുടെ ഡ്രൈവർക്ക് കൊള്ളുകയും , നേതാജി മരണത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
.ഇതെല്ലാം അറിഞ്ഞപ്പോൾ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവൻ രക്ഷിക്കാൻ അവൾ ഭർത്താവിനെ കുത്തിക്കൊന്നു. നേതാജി ഭർത്താവിനെ കൊന്ന വിവരം അറിഞ്ഞപ്പോൾ അവളെ “നാഗിൻ ” എന്ന് വിളിച്ചു. ബ്രിട്ടീഷ് സേവകനായ ഭർത്താവിനെ കൊന്നതിന് അവൾക്ക് ബ്രിട്ടീഷ് സർക്കാരിന് കീഴടങ്ങേണ്ടി വന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അവളുടെ വിചാരണ ചെങ്കോട്ടയിൽ നടന്നു. വിചാരണയ്ക്ക് ശേഷം നീരയെ ആൻഡമാനിലേക്ക് ആജീവനാന്ത തടവിനായി(കാലാപാനി) അയച്ചു .. ജയിലിൽ, അവൾ എല്ലാ ദിവസവും പീഡിപ്പിക്കപ്പെട്ടു. കഴുത്തിലും കൈയിലും കാലുകളിലും കട്ടിയുള്ള ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയിരിന്നു. കഠിനമായ തണുപ്പിൽ കമ്പിളി ഇല്ലാതെ നിലത്ത് ഉറങ്ങേണ്ടി വന്നു. പക്ഷേ അവളുടെ ആശങ്ക മുഴുവൻ കടലിന്റെ നടുവിലുള്ള ഒരു അജ്ഞാത ദ്വീപിൽ ജീവിക്കുമ്പോൾ എങ്ങനെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കും എന്നതായിരുന്നു.

May be a cartoon of 5 people and people standingഒരു ദിവസം ഒരു കമ്മാരൻ (കൊല്ലപ്പണിക്കാരൻ) ജയിൽ അറയ്ക്ക് അകത്തേക്ക് വന്നു, അയാൾ അവളുടെ കൈയുടെ ചങ്ങലകൾ മാംസം ഉൾപ്പടെ മുറിക്കാൻ തുടങ്ങി. കാലുകളിൽ നിന്ന് ചങ്ങലകൾ മുറിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ അവളുടെ എല്ലുകളിൽ 2-3 തവണ കനത്ത ചുറ്റിക കൊണ്ട് അടിച്ചു. പരാതിപ്പെട്ടപ്പോൾ ഒരു അടിമയെ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറാൻ പറ്റും എന്ന മറുപടിയാണ് അവൾക്ക് കിട്ടിയത്. ഇതിനെതിരെ അവൾ കമ്മാനെ തുപ്പുകയും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാനും പറഞ്ഞു.
ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ടിരുന്ന ജയിലർ നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെയാണെന്ന് പറഞ്ഞാൽ പോകാൻ അനുവദിക്കാം എന്ന് പറഞ്ഞു. (ഈ സമയം സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ മരിച്ചിരുന്നു. (എങ്കിലും ബ്രിട്ടീഷ്കാർക്ക് അപ്പോഴും സംശയം ആയിരുന്നു നേതാജി എവിടെയെങ്കിലും ജീവനോടെ കാണുമെന്നതിൽ) ആവർത്തിച്ചുള്ള ചോദ്യത്തിൽ “എന്റെ ഹൃദയത്തിലാണ്, എന്റെ മനസ്സിലാണ്” എന്ന് മറുപടി പറഞ്ഞു.
ജെയ്‌ലർ ദേഷ്യത്തോടെ പറഞ്ഞു. “നേതാജി അവളുടെ ഹൃദയത്തിലുണ്ടെങ്കിൽ അവനെ അവിടെ നിന്ന് മാറ്റുക.”

ജയിലർ അവളെ അനുചിതമായി സ്പർശിക്കുകയും എല്ലാ വസ്ത്രങ്ങളും വലിച്ചുകീറുകയും കമ്മാരക്കാരനോട് മുലയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
കമ്മാരൻ ഉടനെ ഒരു ‘ ബ്രെസ്റ്റ് റിപ്പർ ‘ എടുത്ത് വലതു മുല അറുത്തു മാറ്റുകയും ഇടത്ത് മുല മുറിച്ചു മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വേദനയിൽ പുളയുമ്പോൾ ജയിലർ അവിടെ കിടന്നിരുന്ന ഒരു ചവണ കൊണ്ട് അടിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം നീര ജയിൽ മോചിതയായി. അവരുടെ ജീവിതകാലം മുഴുവൻ അവർ ഹൈദരാബാദിൽ പൂക്കൾ വിറ്റു നടന്നു. ഗവൺമെൻ്റിൻ്റെ ഒരു ആനുകൂല്യമോ പെൻഷനോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. അവരുടെ കുടിൽ പോലും പിന്നീട് സർക്കാർ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ തകർത്തു. 1998 ജൂലൈ 26 ന് ഹൈദരബാദിൽ വച്ച് മരണമടഞ്ഞു.

.നീര ആര്യയുടെ സഹോദരൻ ബസന്ത് കുമാറും സ്വാതന്ത്ര്യാനന്തരം സന്യാസിയായി ജീവിച്ചു. സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്കിനെക്കുറിച്ച് നീര ആര്യ ആത്മകഥയും എഴുതിയിട്ടുണ്ട്.തന്റെ ആത്മകഥയിൽ, കാല പാനി ശിക്ഷയിൽ തനിക്കുണ്ടായ മനുഷ്യത്വരഹിതമായ സംഭവത്തെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. നീര ആര്യ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഉർദു എഴുത്തുകാരി ഫർഹാന താജിനോട് വിവരിച്ചിരുന്നു. സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ, ഫർഹാന താജ് ഒരു നോവലും എഴുതിയിട്ടുണ്ട്,
(അറിയപ്പെടാതെ പോകുന്ന ഇത്തരം ധീര വനിതകളെ കുറിച്ച് നമ്മുടെ കുട്ടികളുടെ പാഠ്യഭാഗങ്ങളിൽ ചേർക്കേണ്ടതല്ലേ. സ്വാതന്ത്ര്യ ചരിത്രത്തിൻ്റെ ഭാഗമായവരല്ലേ ഇവരും. നമുക്ക് സ്വാതന്ത്ര്യം നൽകുന്നതിൽ ഈ രാജ്യത്തിന് സംഭാവന നൽകിയ ധാരാളം “വീർ യോദ്ധകളുടെ” ഇത്തരം ധീര കഥകളുണ്ട്. ,പക്ഷേ നിർഭാഗ്യവശാൽ, അവർക്ക് ഒരിക്കലും നമ്മുടെ പാഠപുസ്തകങ്ങളിൽ അംഗീകാരം ലഭിച്ചില്ല. ചിലർ മാത്രം ഈ രാജ്യത്തുടനീളം മഹത്വീകരിക്കപ്പെടുകയും പ്രമുഖരാവുകയും ചെയ്തു. ഒരിക്കലും അർഹിക്കുന്ന ബഹുമാനം ലഭിക്കാത്തവരുടെ പട്ടികയിലേക്ക് ഒരാൾ കൂടി….നീര അര്യ നാഗിൻ

 231 total views,  1 views today

Advertisement
Advertisement
Entertainment10 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment15 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement