history
പട്യാല നെക്ലേസിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?
ബ്രിട്ടീഷ് ഇന്ത്യയിലെ പട്യാല എന്ന നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു പട്യാലയിലെ മഹാരാജാവ് സർ ഭൂപീന്ദർ സിംഗ്. .1900 -ൽ, 9 -ആം വയസ്സിൽ, ഭൂപീന്ദർ സിങ്ങിന് തന്റെ
504 total views

✍️ Sreekala Prasad
പട്യാല നെക്ലേസ് Patiala Necklace
ബ്രിട്ടീഷ് ഇന്ത്യയിലെ പട്യാല എന്ന നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു പട്യാലയിലെ മഹാരാജാവ് സർ ഭൂപീന്ദർ സിംഗ്. .1900 -ൽ, 9 -ആം വയസ്സിൽ, ഭൂപീന്ദർ സിങ്ങിന് തന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് രാജകീയ പദവി ലഭിക്കുക മാത്രമല്ല, കുടുംബത്തിന്റെ അപൂർവ്വ ആഭരണങ്ങളും സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ ധനാഡ്യൻമാരിൽ ഒരാളായിരുന്നു ഭൂപീന്ദർ സിംഗ്. കാറുകൾ, കുതിരകൾ, വാച്ചുകൾ, പെയിന്റിംഗുകൾ എന്നിവയുടെയെല്ലാം വലിയ ഒരു ശേഖരം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രത്യേക അഭിനിവേശം ആഭരണങ്ങളോടായിരുന്നു. മഹാമാന്ദ്യത്തിന്റെ വർഷങ്ങളിൽ, അദ്ദേഹത്തിന്റെ ആഭരണങ്ങൾ കമ്മീഷൻ ചെയ്യുന്നത് വഴി നിരവധി യൂറോപ്യൻ ജ്വല്ലറികളെ നിലനിർത്തിയ ചരിത്രവുമുണ്ട്. പട്യാലയിലെ രാജകുടുംബം എപ്പോഴും അപൂർവമായതും അതിമനോഹരവുമായ ആഭരണങ്ങൾ അണിഞ്ഞിരുന്നു. പട്യാലയിലെ ഖജനാവിൽ അപൂർവ്വ രത്ന ശേഖരം ഉണ്ടായിരുന്നു. അമൂല്യമായ ആഭരണങ്ങൾ മഹാറാണിയും പട്യാല മഹാരാജാവും ധരിച്ചിരുന്നു.
1888 മാർച്ചിൽ De Beers അവരുടെ ഖനി സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ , ഒരു വലിയ ഇളം മഞ്ഞ അഷ്ടഭുജ (octahedral) കല്ല് കണ്ടെത്തി. , ഈ കല്ല് ആഭരണ നിർമ്മാതാക്കളുടെയും കരകൗശല വിദഗ്ധരുടെയും രാജകുടുംബങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. 426 കാരറ്റ് അതിന്റെ അൺകട്ട് ഫോമിൽ ആയിരുന്നു, കിംബർലിയിലെ നാല് ഖനികളിൽ കണ്ടെത്തിയ ഏറ്റവും വലിയ വജ്രവും ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വജ്രമായി ഇത് കണക്കാക്കപ്പെടുന്നു. കണ്ടെത്തി മിനുക്കിയ ശേഷം, മഞ്ഞ വജ്രം പാരീസിൽ പ്രദർശിപ്പിക്കപ്പെട്ടു, . പാരീസിൽ നടന്ന ലേലത്തിൽ പട്യാല മഹാരാജാവ് ഈ വജ്രം സ്വന്തമാക്കി.
1928 -ൽ ഹൗസ് ഓഫ് കാർട്ടിയർ സൃഷ്ടിച്ച കൊളിയർ ഡി പട്യാലയാണ് അദ്ദേഹത്തിന് വേണ്ടി ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ പട്യാല നെക്ലേസ് നിർമ്മിച്ചത്. വലിയ ഒറ്റ കമ്മീഷൻ ആണ് ഇത് വഴി .കാർട്ടിയർ നേടിയത് . പട്യാല നേക്ലേസിൽ ലോകത്തിലെ ഏഴാമത്തെ വലിയ ഡീ ബീയർ വജ്രം ഉൾപ്പെടെ അഞ്ച് ലേഡികളും (ചങ്ങലകളും) ഒരു നെക്ക് കോളറും അടങ്ങിയ 2,930 വജ്രങ്ങൾ(ഏകദേശം 960 കാരറ്റ്) പതിച്ച അഞ്ച് വരികളുള്ള പ്ലാറ്റിനം ചെയിനുകൾ ഉണ്ടായിരുന്നു. നിരവധി ബർമീസ് മാണിക്യങ്ങളും ഉണ്ടായിരുന്നു . 112.5 കോടി രൂപയിൽ പരം വിലമതിക്കുന്നതായിരുന്നു നെക്ലേസ്. ഇന്ത്യ യിലേക്ക് കൊണ്ട് വരുന്നതിന് മുൻപ് പാരീസിൽ പ്രദർശനത്തിന് വയ്ക്കുവാൻ മഹാരാജാവിനോട് അനുവാദവും വാങ്ങി.
1938 ൽ മരിക്കുന്നതുവരെ സിംഗ് പ്രത്യേക അവസരങ്ങളിൽ പട്യാല മഹാരാജാവ് ഈ മാല ധരിച്ചിരുന്നു. . അത് പിന്നീട് അദ്ദേഹത്തിന്റെ മകൻ മഹാരാജ യാദവീന്ദ്ര സിംഗിന് കൈമാറി. 1941 ൽ യുവ മഹാരാജാവാണ് ഇത് അവസാനമായി പൊതുസ്ഥലത്ത് ധരിച്ചത്. ഏഴ് വർഷങ്ങൾക്ക് ശേഷം,അതായത് , ബ്രിട്ടീഷ് രാജ് രാജ്യത്ത് നിർത്തലാക്കിയ ഉടൻ പട്യാല നെക്ലേസ് അപ്രത്യക്ഷമായി എന്നതാണ് ദുരൂഹമായത്. അതിനുശേഷം, ഈ മാസ്റ്റർപീസിനായുള്ള അനന്തമായ തിരച്ചിൽ പുരോഗമിക്കുകയായിരുന്നു. 1982 ൽ ജനീവയിൽ നടന്ന സോതെബിയുടെ ലേലം വരെ ആർക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല. അവിടെ ഡി ബിയർ വജ്രം നാടകീയമായി പ്രത്യക്ഷപ്പെടുകയും വിൽക്കുകയും ചെയ്തു.
കാർട്ടിയറിനൊപ്പം ജോലി ചെയ്യുന്ന സ്വിസ് വംശജനായ രത്നശാസ്ത്രജ്ഞനായ എറിക് നസ്ബോം ലണ്ടനിലെ ഒരു പുരാതന സ്റ്റോറിൽ, പട്യാല നെക്ക്ലേസിൻ്റെ പ്ലാറ്റിനം ചെയിനുകൾ കണ്ടെത്തി. താമസിയാതെ, കണ്ടെത്തലിന്റെ വാർത്ത പത്രങ്ങളിൽ നിറഞ്ഞു. പട്യാല മാലയുടെ കഥ ചരിത്രത്തിന്റെ പൊടിപടലങ്ങളിൽ നിന്ന് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി.
ഡി ബിയേഴ്സിന്റെ മഞ്ഞ വജ്രവും 18 മുതൽ 73 കാരറ്റ് വരെ ഭാരമുള്ള മറ്റ് ഏഴ് വജ്രങ്ങളും ബർമീസ് മാണിക്യങ്ങളും അപ്രത്യക്ഷമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ, അത് പുന: സ്ഥാപിക്കാനുള്ള ശ്രമത്തിൽ കാർട്ടിയർ പട്യാല നെക്ലേസ് സ്വന്തമാക്കി. നാല് വർഷത്തിന് ശേഷം, ഒറിജിനലിനോട് സാമ്യമുള്ള രീതിയിൽ അത് പുന:സ്ഥാപിച്ചു. അവർ നഷ്ടപ്പെട്ട വജ്രങ്ങൾക്ക് പകരം ക്യൂബിക് സിർക്കോണിയയും സിന്തറ്റിക് വജ്രങ്ങളും നൽകി, യഥാർത്ഥ “ഡി ബിയേഴ്സ്” വജ്രത്തിന്റെ പകർപ്പ് സ്ഥാപിച്ചു.
ലോകമെമ്പാടും കാർട്ടിയർ ഈ മാല പ്രദർശിപ്പിച്ചു. നെക്ലേസിനും വലിയ മഞ്ഞ ഒക്ടാഹെഡ്രൽ വജ്രത്തിനും എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പട്യാലയിലെ ഭൂപീന്ദർ സിംഗിന്റെ ചെറുമകൾ ഇപ്പോൾ കാലിഫോർണിയയിൽ ഒരു ജ്വല്ലറി നടത്തുന്നു. ഏഷ്യൻ ആർട്ട് മ്യൂസിയത്തിൽ “Maharaja: The Splendor of India’s Royal Courts” എന്ന പ്രദർശനത്തിൽ അവർ പുന:സൃഷ്ടിച്ച മാല പ്രദർശിപ്പിച്ചു.
505 total views, 1 views today