✍️ Sreekala Prasad

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

നിരാശാജനകമായ സമയത്ത് എടുക്കുന്ന തീരുമാനങ്ങളുടെ ഫലവും ചിലപ്പോൾ നിരാശാജനകമായി തീരും. പട്രീഷ്യ തടാകത്തിന്റെ അടിത്തട്ടിൽ ഉറങ്ങുന്ന കപ്പൽ ഭാഗങ്ങൾ ഉദാഹരണങ്ങളിൽ ഒന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്, സഖ്യകക്ഷികൾക്ക് സൈനിക, നാവിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്റ്റീലിന് വളരെ ദൗർലഭ്യം നേരിടുന്ന സമയം.

വടക്കൻ അറ്റ്‌ലാന്റിക്കിൽ, ജർമ്മൻ യു-ബോട്ടുകൾക്കെതിരെ ബ്രിട്ടീഷ് കപ്പൽപ്പട ശക്തമായി തിരിച്ചടിച്ചു എങ്കിലും സമുദ്രത്തിലൂടെ പോകുന്ന സഖ്യകക്ഷികളുടെ വിതരണക്കപ്പലുകൾ വൻ തോതിൽ ജർമ്മൻ യു-ബോട്ടുകൾ തടഞ്ഞുനിർത്തി മുക്കുകയായിരുന്നു. വിമാനങ്ങൾക്ക് കപ്പലുകളെ സംരക്ഷിക്കാൻ കഴിയും, പക്ഷേ വിമാനവാഹിനിക്കപ്പലുകളില്ലാതെ അവ സമുദ്രത്തിന്റെ മധ്യത്തിൽ വിന്യസിക്കാൻ കഴിയില്ല, അവ ഉൽപ്പാദിപ്പിക്കുന്നതിന് വലിയ അളവിലുള്ള ഉരുക്ക് ആവശ്യമാണ്, അതിന്റെ ലഭ്യത കുറവായിരുന്നു. വിമാനങ്ങൾ ഇറങ്ങുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള ഒരു മാർഗമാണ് ആവശ്യമായിരുന്നത്. മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഉപദേശകനായി കമ്പൈൻഡ് ഓപ്പറേഷൻസ് ഹെഡ്ക്വാർട്ടേഴ്സിൽ ജോലി ചെയ്തിരുന്ന ജെഫ്രി പൈക്ക് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഒരു അത്ഭുതകരമായ ആശയം കൊണ്ടുവന്നു: ഐസ് കൊണ്ട് ഒരു വിമാനവാഹിനിക്കപ്പൽ ഉണ്ടാക്കുക. ഐസ് കഠിനമാണ്, അവ മുങ്ങില്ല, കേടുപാടുകൾ സംഭവിച്ചാൽ പുതിയ ഐസ് കഷണങ്ങൾ മരവിപ്പിച്ച് അത് എളുപ്പത്തിൽ പരിഹരിക്കാനാകും.

അതിരുകടന്ന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൈക്ക്, ആർട്ടിക് മഞ്ഞുമലയുടെ ഒരു വലിയ ഭാഗം മുറിച്ചുമാറ്റി സമുദ്രത്തിലേക്ക് വലിച്ചെറിയാൻ നിർദ്ദേശിച്ചു. അതിന്റെ ഉപരിതലം നിരപ്പാക്കുമ്പോൾ, ഐസ് ഒരു ലാൻഡിംഗ് പ്ലാറ്റ്‌ഫോമായി വർത്തിക്കും, അവയുടെ മധ്യഭാഗത്തെ പൊള്ളയാക്കാൻ കഴിയുമെങ്കിൽ, അത് വിമാനങ്ങൾക്ക് അഭയം നൽകുന്നതിന് അനുയോജ്യമായ ഒരു സ്ഥലവും നൽകും.
ഐസ് ഉപയോഗിച്ച് യുദ്ധം ജയിക്കാമെന്ന് വിൻസ്റ്റൺ ചർച്ചിലിനെ ബോധ്യപ്പെടുത്താൻ പൈക്ക് , മൗണ്ട് ബാറ്റൺ പ്രഭുവിന് മേൽ സമ്മർദ്ദം ചെലുത്തി. ചർച്ചിൽ മുന്നോട്ട് പോകുകയും പ്രോജക്റ്റിന് “പ്രോജക്റ്റ് ഹബക്കുക്ക്” എന്ന രഹസ്യനാമം നൽകുകയും ചെയ്തു, ഹബക്കൂക്കിന്റെ ബൈബിൾ പുസ്തകത്തിലെ ഒരു വാക്യത്തെ പരാമർശിക്കുന്നു: “… തീർത്തും ആശ്ചര്യപ്പെടുക, കാരണം നിങ്ങളുടെ നാളുകളിൽ നിങ്ങൾ ചെയ്യാത്ത എന്തെങ്കിലും ഞാൻ ചെയ്യാൻ പോകുന്നു. നിങ്ങളോട് പറഞ്ഞാലും വിശ്വസിക്കുക .” (ഹബക്കൂക്ക് 1:5, NIV)

പൈക്ക് വിഭാവനം ചെയ്ത വിമാനവാഹിനിക്കപ്പലിന് 2000 അടി നീളവും 300 അടി വീതിയും 2 ദശലക്ഷം ടണ്ണിലധികം ഭാരവും ഇതിന്റെ ടോർപ്പിഡോ പ്രൂഫ് ഹൾ 40 അടി കട്ടിയുള്ളതും 40 ഇരട്ടക്കുഴലുകളുള്ള ഗോപുരങ്ങളും നിരവധി ലൈറ്റ് എയർക്രാഫ്റ്റ് തോക്കുകൾ ഇതിൽ സജ്ജീകരിക്കാനും . എയർസ്ട്രിപ്പിൽ 150 ഇരട്ട എഞ്ചിൻ ബോംബറുകൾ അല്ലെങ്കിൽ യുദ്ധവിമാനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയത്തക്കതുമായിരുന്നു. . ഒരു പ്രധാന പ്രശ്നം ഐസ് ഉരുകുന്നുതായിരുന്നു. , പക്ഷേ ജെഫ്രി പൈക്കിന് അതിനും ഒരു പരിഹാരം ഉണ്ടായിരുന്നു. പൈപ്പുകളുടെ ഒരു സങ്കീർണ്ണ ശൃംഖല അടങ്ങുന്ന ഒരു കൂറ്റൻ കൂളിംഗ് സിസ്റ്റം ഐസ് ഉരുകുന്നത് തടയാൻ കപ്പലിലുടനീളം ശീതീകരിച്ച റഫ്രിജറന്റ് പമ്പ് ചെയ്യുക എന്നതായിരുന്നു.

താമസിയാതെ കനേഡിയൻ റോക്കീസിലെ പട്രീഷ്യ തടാകത്തിൽ 60 അടി നീളവും 1,000 ടൺ ഭാരവുമുള്ള ഒരു പ്രോട്ടോടൈപ്പ് നിർമ്മിക്കപ്പെട്ടു. ഒരു കുതിരശക്തിയുള്ള റഫ്രിജറേഷൻ സംവിധാനം കപ്പലിനെ വേനൽക്കാലത്ത് മുഴുവൻ ശീതീകരിക്കത്തക്കവിധം തണുപ്പിച്ചു.പരിശോധനയ്ക്കിടെ, ചില പുതിയ പ്രശ്നങ്ങൾ ഉയർന്നു. ഐസ് കഠിനമാണെങ്കിലും, അത് പൊട്ടുന്നതായിരുന്നു. കൂടാതെ, സമ്മർദ്ദംകൊണ്ട് ഐസ് രൂപഭേദം വരുന്നു, ഹബക്കൂക്കോളം വലിപ്പമുള്ള ഒരു കപ്പൽ സ്വന്തം ഭാരത്താൽ .താഴ്‌ന്നുപോകും. ന്യൂയോർക്കിലെ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രൂക്ലിനിലെ രണ്ട് ഗവേഷകർ ഈ അവസരത്തിൽ ഒരു വഴിത്തിരിവ് നടത്തി. മരം പമ്പ് അല്ലെങ്കിൽ മരപ്പൊടി വെള്ളത്തിൽ കലർത്തി മരവിപ്പിക്കുകയാണെങ്കിൽ, തത്ഫലമായുണ്ടാകുന്ന മെറ്റീരിയൽ സാധാരണ ഐസിനേക്കാൾ പതിനാലിരട്ടി ശക്തവും കോൺക്രീറ്റിനേക്കാൾ കഠിനവുമാണെന്ന് അവർ കണ്ടെത്തി. ഈ പുതിയ മെറ്റീരിയൽ കംപ്രഷൻ, ചിപ്പിംഗ്,ബുള്ളറ്റുകൾ എന്നിവയെ പോലും വളരെ പ്രതിരോധിക്കുന്നുണ്ടെന്ന് പരീക്ഷണങ്ങൾ കാണിച്ചു. ഇത് മരം പോലെ മെഷീൻ ചെയ്ത് ലോഹം പോലെയുള്ള ആകൃതിയിൽ , വെള്ളത്തിൽ മുക്കുമ്പോൾ, നനഞ്ഞ തടി പൾപ്പിന്റെ ഒരു ഇൻസുലേറ്റിംഗ് ഷെൽ അതിന്റെ ഉപരിതലത്തിൽ ഉണ്ടാക്കി, അത് അതിന്റെ ഉൾഭാഗത്തെ കൂടുതൽ ഉരുകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. പൈക്കിന്റെ ബഹുമാനാർത്ഥം ഈ അത്ഭുത വസ്തുവിന് പൈക്രേറ്റ് എന്ന്പേരിട്ടു.

പ്രോജക്റ്റ് ഹബക്കുക്കിന്റെ വിജയത്തിന് ജെഫ്രി പൈക്കിന് ആവശ്യമായത് അത്ഭുതകരമായ മെറ്റീരിയൽ തന്നെയായിരുന്നു. വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണത്തിനുള്ള രൂപകല്പനകളും പദ്ധതികളും വേഗത്തിൽ മുന്നോട്ടുപോയി. ഓരോ ഹബക്കുക്ക് കപ്പലിനും 300,000 ടൺ മരത്തിന്റെ പൾപ്പ്, 25,000 ടൺ ഫൈബർബോർഡ് ഇൻസുലേഷൻ, 35,000 ടൺ തടി, 10,000 ടൺ സ്റ്റീൽ എന്നിവ ആവശ്യമായി തീർന്നു. യഥാർത്ഥ ചെലവ് £700,000 ആയിരുന്നു.

എന്നാൽ ഡിസൈൻ പുരോഗമിക്കുമ്പോൾ, കൂടുതൽ സ്റ്റീൽ ബലപ്പെടുത്തലുകളും കൂടുതൽ ഫലപ്രദമായ ഇൻസുലേഷനും ആവശ്യമാണെന്ന് വ്യക്തമായി, ചെലവ് 2.5 മില്യൺ പൗണ്ടായി ഉയർന്നു. സ്റ്റിയറിംഗിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഉയർന്ന വേഗതവെറും 6 നോട്ട് മാത്രമായിരുന്നു. എന്നാൽ ഏറ്റവും വലിയ പ്രശ്നം അസംസ്കൃത വസ്തുക്കൾ തന്നെയായിരുന്നു. സ്റ്റീൽ പോലെ, തടിയും ലഭ്യത കുറവായിരുന്നു, ഹബക്കൂക്ക് നിർമ്മാണം പേപ്പർ ഉൽപാദനത്തെ സാരമായി ബാധിച്ചു. ഇത്രയും വലിയൊരു ഘടന കെട്ടിപ്പടുക്കുന്നതിനും ഇൻസുലേറ്റ് ചെയ്യുന്നതിനും ശീതീകരിക്കുന്നതിനും ഉള്ള സങ്കീർണ്ണത സഖ്യകക്ഷികൾക്ക് താങ്ങാൻ കഴിയാത്തതായി തീർന്നു.

ഒടുവിൽ, പ്രൊജക്റ്റ് ഹബക്കുക്ക് ഒഴിവാക്കി, അസോറസിൽ എയർഫീൽഡുകൾ സ്ഥാപിക്കുക, അറ്റ്ലാന്റിക്കിൽ യു-ബോട്ടുകളെ വേട്ടയാടാൻ സൗകര്യമൊരുക്കുകയും ബ്രിട്ടീഷ് വിമാനങ്ങളിൽ വലിയ ഇന്ധന ടാങ്കുകൾ ചേർക്കുകയും അറ്റ്ലാന്റിക്കിന് മുകളിലൂടെ എസ്കോർട്ട് കാരിയറുകളുടെ എണ്ണവും പട്രോളിംഗ് സമയം വർദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കൂടുതൽ പ്രായോഗിക നടപടികൾ സ്വീകരിച്ചു.
പ്രോട്ടോടൈപ്പ് പരീക്ഷിച്ച കാനഡയിലെ ആൽബർട്ടയിലെ പട്രീഷ്യ തടാകത്തിന്റെ അടിത്തട്ടിലാണ് ഇന്ന് ഹബക്കുക്ക് പ്രോജക്ടിന്റെ മൂർത്തമായ അവശിഷ്ടങ്ങൾ. 1985-ൽ ഈ സ്ഥലത്തേക്കുള്ള ഒരു ഡൈവിംഗ് പര്യവേഷണത്തിൽ, ഹളിന്റെ തടികൊണ്ടുള്ള ചുവരുകളും, ഇൻസുലേഷന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ധാരാളം ബിറ്റുമെൻ സഹിതം തണുത്ത വായു നാളത്തിന്റെ ഒരു കൂട്ടവും, പദ്ധതിയെ അനുസ്മരിക്കുന്ന ഒരു വെള്ളത്തിനടിയിലുള്ള ഫലകവും കണ്ടെത്തി.

Leave a Reply
You May Also Like

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ?

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ? അറിവ് തേടുന്ന പാവം…

എന്താണ് ഡ്രാക്കുള തുമ്മൽ ?

എന്താണ് ഡ്രാക്കുള തുമ്മൽ ? അറിവ് തേടുന്ന പാവം പ്രവാസി നമ്മൾ എങ്ങനെയാണ് ജലദോഷം വരുമ്പോൾ…

പേരിന് പോലും തമിഴ് സംസാരിക്കുന്നവർ ഇല്ലാതിരുന്നിട്ടും 1969 ൽ തമിഴിനെ ഹരിയാനയുടെ രണ്ടാംഭാഷയാക്കാനുള്ള കാരണം ഒരു വാശി മാത്രമായിരുന്നു

ഹരിയാനയുടെ ഔദ്യോഗിക രണ്ടാം ഭാഷ : തമിഴ് എഴുതിയത് : സിദ്ദീഖ് പടപ്പിൽ കടപ്പാട് :…

അവർ എന്തായിരുന്നു ടൈറ്റാനിക്കിൽ കണ്ട കാഴ്ച ?

അവർ എന്തായിരുന്നു ടൈറ്റാനിക്കിൽ കണ്ട കാഴ്ച ? എഴുതിയത് : Afthab Rahman കടപ്പാട് :…