ഇസ്രായേൽ സൈനികർ ബുൾഡോസർ കയറ്റി കൊന്ന യു.എസ് ആക്ടിവിസ്റ്റ് റേച്ചല്‍ കോറി

0
262

Sreekala Prasad

റേച്ചല്‍ കോറി Rachel Corrie

ഒരു ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ – പലസ്തീൻ പോരാട്ടം തുരുകയാണ്. ഈ അവസരത്തിൽ ഓർക്കുന്ന ഒരു പേരാണ് റേച്ചൽ കോറി. 2003-ല്‍ പലസ്തീനിലെ ഗാസ്സയില്‍ ഇസ്രയേലി സൈനിക ബുള്‍ഡോസറിനടിയില്‍പെട്ട് കൊല്ലപ്പെട്ട യു.എസ് ആക്ടിവിസ്റ്റ് റേച്ചല്‍ കോറി.ഗാസയിലെ അധിനിവേശത്തിനെതിരെ ശബ്ദിയ്ക്കുന്ന ഇന്റർനാഷ്ണൽ സോളിഡാരിറ്റി മൂവ്മെന്റിറ്റെ (ISM) പ്രവർത്തകയായിരുന്നു അമേരിക്കക്കാരിയായ റേച്ചൽ. മാർച്ച് 16 , 2003 റേച്ചൽ അടങ്ങുന്ന ഏഴുപേരുടെ ഒരു സംഘം മെഗാഫോണുമായി റാഫയിലെ മേഖലയില്‍ ശേഷിക്കുന്ന പലസ്തീന്‍ കെട്ടിടങ്ങള്‍കൂടി തകര്‍ത്തു തരിപ്പണമാക്കുന്ന ഇസ്രായേൽ പട്ടാളക്കാരുടേ മുന്നിൽ ആ 23 കാരി വഴി മുടക്കി നിന്നു.

Profile: Rachel Corrie - BBC Newsഏതാണ്ട് രണ്ടു മണിക്കൂർ സമയം മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ ഒരു ടാങ്കും രണ്ടു ബുൾഡോസറും അടങ്ങുന്ന സംഘം മുന്നോട്ട് പോകുവാൻ കഴിയാതെ നിന്നു. നിങ്ങൾ ചെയ്യുന്നത് അനീതിയാണെന്നും ഞാനൊരു അമേരിയ്ക്കക്കാരിയാണെന്നു, പട്ടാളക്കാർ മടങ്ങിപ്പോകണമെന്നും റേച്ചൽ മെഗാ ഫോണിലൂടേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അന്ന് അവൾ എത്ര ദൂരത്ത് നിന്നും കാണാവുന്ന തരത്തിലുള്ള ഒരു ഓറഞ്ച് ഫ്ലുറിസൻ്റ് കളറിലുള്ള കുപ്പായം ധരിച്ചിരുന്നു. ഒടുവിൽ കോപാകുലാനായ ഒരു ബുൾഡോസർ ഡ്രൈവർ റേച്ചലിന് നേരെ ഓടിച്ചു വരികയായിരുന്നു. ബുൾഡോസറിന്റെ ബ്ലെടിനടിയിൽ റാഹേലെ മണ്ണിനോട് ചെർത്തു ഞെരിച്ചു. പിന്നിലേക്ക് ഓടിച്ചു പോയി. ഒന്നല്ല, രണ്ടു വട്ടം. ഒരു നിർജ്ജീവ വസ്തുവിനെ മണ്ണിലേക്ക് ചവിട്ടി താഴ്ത്തുന്ന ലാഘവത്തോടെ … ബുൾഡോസറിന്റെ ബ്ലേഡിനടിയിൽ പെട്ട് തലയോട്ടി തകർന്ന റേച്ചലിനെ സഹപ്രവർത്തകർ ഉടൻ തന്നെ അൽ-നജ്ജാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

American peace activist Rachel Corrie who was killed by Israel in 2003  remembered - anewsമകളുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കാന്‍ മാതാപിതാക്കള്‍ നിയമപോരാട്ടം നടത്തി. പ്രതീകാത്മകമായും പ്രതിഷേധസൂചകമായും വെറും ഒരു ഡോളര്‍ മാത്രം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റേച്ചലിന്റെ മാതാപിതാക്കള്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തത്. 23 കാരിയുടെ ജീവന്റെ വിലയായിട്ടല്ല ഒരുഡോളറിനെ ആ മാതാപിതാക്കൾ കണ്ടത്. ഇസ്രായേൽ ഭരണകൂടത്തിനു തെറ്റു പറ്റിയെന്ന് ലോകത്തിനു ബോധ്യപ്പെടുത്തണമായിരുന്നു. 2012 ഓഗസ്റ്റ് 28 ഇസ്രയേലി വിചാരണക്കോടതിയുടെ വിധി വന്നു: “റേച്ചൽ കോറിയുടെ മരണത്തിന് ഇസ്രയേൽ സ്റ്റേറ്റ് ഉത്തരവാദിയല്ല” ഹൈഫ ജില്ലാ കോടതി ജഡ്ജി ഓദേദ് ഗർഷോൻ രണ്ടുവർഷം നീണ്ടു നിന്ന കേസിന്റെ വിധി പ്രസ്താവിച്ചു. “റേച്ചലിന്റെ മരണത്തിന് ഒരു ഇസ്രയേലി സൈനികനും ഉത്തരവാദിയല്ല. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അത്. ഇര തന്നെയാണ് സ്വന്തം മരണത്തിന് ഉത്തരവാദി. ബുൾഡോസർ ഡ്രൈവർ റേചലിനെ കാണാതെയാണ് മുന്നോട്ട് എടുത്തതെന്ന വാദഗതി ഉയർന്നു. ”

Honoring Rachel Corrie – International Solidarity Movementഇതാരു കറുത്ത ദിവസമാണ്, എന്റെ കുടുംബത്തിന് മാത്രമല്ല മനുഷ്യകുലത്തിനുതന്നെ. ലോകത്തെ നീതിവ്യവസ്ഥക്കും ഇസ്രയേല്‍ എന്ന രാജ്യത്തിനും ഇത് നാണക്കേടാണ്”- വിധിക്കുശേഷം റേച്ചലിന്റെ അമ്മ സിന്‍ഡി കോറി പ്രതികരിച്ചു. റേച്ചലിനെ ക്രൂരമായി കൊല ചെയ്തിട്ടും പട്ടാളക്കാർ ശിക്ഷിക്കപ്പെട്ടില്ല എന്ന് അറിഞ്ഞ ദിവസം ഇസ്രേയൽ പട്ടാളക്കാരുടേ ഫേസ് ബുക്ക്പേജുകളിൽ ഒരു ആഘോഷം നടന്നു. “റേച്ചൽ കോറി പാൻകേക്ക്” എന്ന പേരിൽ. ഒരു കേക്കു പോലെ ആ ചെറുപ്പക്കാരിയെ പരത്തി എടുത്തു എന്നതിൻ്റെ പ്രതീകാത്മക ആഘോഷം. റേച്ചലിനെ സ്വന്തം രാജ്യം ഓര്‍ക്കുന്നില്ലെങ്കിലും പലസ്തീന്‍ മറന്നിട്ടില്ല. തങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിയായ അവളുടെ ഓര്‍മക്കായി എല്ലാവര്‍ഷവും ഗാസയിലെ ഫുട്ബോള്‍ പ്രേമികള്‍ സോക്കര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാറുണ്ട്. റേച്ചലിന്റെ മെയിലുകളും ഡയറിക്കുറിപ്പുകളും കവിതകളും സമാഹരിച്ച് പുറത്തിറങ്ങിയ പുസ്തകമാണ് “Let Me Stand Alone. “My name is Rachel Corrie” എന്ന പേരില്‍ നാടകവും രംഗത്തെത്തി. റിക്മാന്‍ സംവിധാനംചെയ്ത നാടകം ലണ്ടനിലെ റോയല്‍ കോര്‍ട്ട് തിയറ്ററില്‍ 2005 ഏപ്രിലിലാണ് ആദ്യമായി കളിച്ചത്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ കളിക്കപ്പെട്ട നാടകം ഭരണാധികാരികളുടെ ഇടപെടലിനെ തുടർന്ന് പല തവണ നിർത്തി വച്ചു. റേച്ചല്‍ കോറി ഫൗണ്ടേഷന്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന സംഘടന യുദ്ധത്തിനും അധിനിവേശത്തിനും എതിരായി പ്രവർത്തിക്കുന്നു.