fbpx
Connect with us

history

വാട്‌സൺസ് ഹോട്ടൽ: ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടം

Published

on

✍️ Sreekala Prasad

വാട്‌സൺസ് ഹോട്ടൽ: ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടം.

തിരക്കേറിയ മുംബൈ നഗരത്തിനുള്ളിൽ കാലാ ഘോഡ പരിസരത്ത് ശാന്തവും നിർജ്ജീവവും അവഗണിക്കപ്പെട്ടതുമായ ഒരു കെട്ടിടം കാണാം. .19-ആം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ ഒരു അവശിഷ്ടം. ” .എസ്പ്ലനേഡ് മാൻഷൻ” എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ലോകത്തിലെ ചുരുക്കം ചില കാസ്റ്റ് അയേൺ കെട്ടിടങ്ങളിൽ ഒന്നായ വാട്‌സൺ ഹോട്ടൽ. . 1869-ൽ ഇത് പൂർത്തിയായപ്പോൾ, ലോകത്തിലെ കാസ്റ്റ്-അയേൺ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ഇത് പ്രഖ്യാപിക്കപ്പെട്ടു.

1864- ആഗസ്റ്റ് 25 ഓടെ സൗത്ത് ബോംബെയുടെ ഹൃദയ ഭാഗത്ത് ബ്രിട്ടീഷ് കോട്ട പൊളിച്ച് വൻ തോതിലുള്ള ഭൂമി സ്വതന്ത്രമാക്കി. കച്ചവടത്തിൽ പ്രത്യേകിച്ച് പരുത്തി വ്യാപാരികൾ കോടീശ്വരൻമാരായി കൊണ്ടിരിക്കുന്ന കാലം. ഇപ്പൊൾ വീർ നരിമാൻ റോഡിൽ ചർച്ച് ഗേറ്റ് സ്ട്രീറ്റിൽ വിജയകരമായി കച്ചവടം നടത്തിയിരുന്ന ഒരു തുണി വ്യാപാരി ജോൺ ഹഡ്‌സൺ വാഡ്സൺ ഓഫീസ് സ്ഥലത്തിനും ഷോറൂമുകൾക്കുമായി ഒരു കെട്ടിടം പണിയുക എന്ന ഉദ്ദേശത്തോടെ ചതുരശ്ര അടിക്ക് 110 രൂപ നിരക്കിൽ ലേലത്തിൽ സ്ഥലം വാങ്ങി. . എന്നിരുന്നാലും, അദ്ദേഹം തന്റെ പദ്ധതികൾ മാറ്റി പകരം ഒരു ആഡംബര ഹോട്ടൽ തുറക്കാൻ തീരുമാനിച്ചു. തൻ്റെ ഹോട്ടൽ വേറിട്ട് നിൽക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ സമയം യൂറോപ്പിലെയും അമേരിക്കയിലെയും വാസ്തുവിദ്യയിൽ കാസ്റ്റ് ഇരുമ്പിന്റെ വികസിത ഉപയോഗത്താൽ സ്വാധീനിക്കപ്പെട്ട് ടററ്റുകൾ, ഗേബിൾ ചെയ്ത മേൽക്കൂരകൾ, കല്ലുകൾ, കമാനങ്ങൾ എന്നിവയാൽ നിറഞ്ഞ ഒരു മിനിമലിസ്റ്റ് ഇരുമ്പ് ചട്ടക്കൂട് അദ്ദേഹം തിരഞ്ഞെടുത്തു.

Advertisement

1850-ൽ ലണ്ടനിലെ ക്രിസ്റ്റൽ പാലസ് നിർമ്മാണത്തിൽ പേരുകേട്ട സിവിൽ എഞ്ചിനീയർ റോളണ്ട് മേസൺ ഓർഡിഷ് ആണ് ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തത്. ഡബ്ലിനിലെ വിന്റർ ഗാർഡൻ, സിംഗപ്പൂരിലെ കാവനാഗ് പാലം, ലണ്ടനിലെ ആൽബർട്ട് ബ്രിഡ്ജ്, പാലങ്ങളും മാർക്കറ്റ് ഹാളുകളും പോലെയുള്ള നിരവധി കാസ്റ്റ് ഇരുമ്പ് ഘടനകൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്..1867-നും 1869-നും ഇടയിൽ ഇംഗ്ളണ്ടിലെ ഡർബിയയിൽ ഫീനിക്സ് കമ്പനിയിൽ കോളങ്ങൾ നിർമ്മിച്ച് കപ്പൽ മാർഗം ബോംബയിലെക്ക് കയറ്റി അയച്ചു. 1870 ലെ ശരത് കാലത്തോടെ ഘടിപ്പിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു. അക്കാലത്തെ ഒരു അത്ഭുത കെട്ടിടമായിരുന്നു ഇത്. കെട്ടിടത്തിൻ്റെ ചട്ടക്കൂട് പൂർണ്ണമായും കാസ്റ്റ് ഇരുമ്പിൻ്റെ നിരകളും ബീമുകളും കൊണ്ട് നിർമ്മിച്ചതാണ്.

കെട്ടിടത്തിന്റെ ഡിസൈൻ മൂന്ന് തവണ നിരസിക്കപ്പെട്ടുവെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. റാംപാർട്ട്സ് റിമൂവൽ കമ്മിറ്റി (RRC) കെട്ടിടത്തിനായി കമ്മിറ്റിക്ക് സമർപ്പിച്ച പദ്ധതികൾ പരിശോധിച്ചപ്പോൾ അവർ അത് മൂന്ന് തവണ നിരസിച്ചു. അക്കാലത്ത് ചുറ്റുമുള്ള മറ്റെല്ലാ കെട്ടിടങ്ങളും വിക്ടോറിയൻ ശൈലിയിൽ ഉള്ളതിനായിരുന്നതിനാൽ അവർക്ക് ഒരു ഗോഥിക് ശൈലിയിൽ ഉള്ള കെട്ടിടമാണ് നിർദ്ദേശിച്ചത്. ( ഒരു നഗര ആസൂത്രണ ഉപദേശക സമിതിയായിരുന്നു RRC.)എന്നിരുന്നാലും, വാട്സൺ തന്റെ ഡിസൈനിൽ ഉറച്ചു നിന്നു. അദ്ദേഹം ഈ ഡിസൈൻ വീണ്ടും വീണ്ടും സമർപ്പിച്ചുകൊണ്ടിരുന്നത് അതിൽ വിശ്വസിച്ചതുകൊണ്ടാണ്. വിരോധാഭാസം എന്ന് പറയട്ടെ വാട്സന് തൻ്റെ സ്വപ്ന പദ്ധതി പൂർണ്ണമായും പൂർത്തീകരിച്ച് കാണാൻ സാധിച്ചില്ല. അദ്ദേഹം 1871 ഫെബ്രുവരി 4 ന് സ്വദേശമായ ഇംഗ്ലണ്ടിലേക്ക് മടങ്ങി. പിന്നീട് ഹോട്ടൽ നിയന്ത്രിച്ചത് അദ്ദേഹത്തിൻ്റെ മകൻ ജോൺ വാട്സൺ ജൂനിയർ ആയിരുന്നു.

1871-ൽ ഹോട്ടൽ തുറന്നപ്പോൾ, ‘ബോംബെ ഗസറ്റ്’ അതിനെ ഒരു സംശയവുമില്ലാതെ “ബോംബെയിലെ ഏറ്റവും മികച്ച ഹോട്ടൽ” എന്ന് പ്രഖ്യാപിച്ചു. അക്കാലത്ത്, ബോംബെയ്ക്ക് ചുറ്റും കുറച്ച് ചെറിയ ഹോട്ടലുകളും ഭക്ഷണശാലകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, യൂറോപ്യൻ യാത്രക്കാർക്ക് വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലായിരുന്നു. വാട്സൺ തന്റെ ഹോട്ടലിന് പാശ്ചാത്യ സൗന്ദര്യം നൽകി. അഞ്ച് നിലകളുള്ള കെട്ടിടത്തിൽ അതിഥികൾക്കായി മുകളിലത്തെ മൂന്ന് നിലകൾ അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള 130 മുറികൾ (അക്കാലത്ത് ഒരു അപൂർവ ആഡംബരമായിരുന്നു) അവയിൽ ഏറ്റവും മുകൾഭാഗം ‘ബാച്ചിലർമാർക്കും അവിവാഹിതരായ മാന്യന്മാർക്കും’ വേണ്ടി നീക്കിവച്ചിരിന്നു. ഒരു ലോബി, വിശിഷ്ടമായ യൂറോപ്യൻ വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ്, ഗ്ലാസ് സ്കൈലൈറ്റ് ഉള്ള ഒരു വലിയ ബോൾറൂം, ഒരു പൂൾ ടേബിൾ കൊണ്ട് സജ്ജീകരിച്ചിരുന്ന വിനോദ മുറി , ഒന്നാം നിലയിലുള്ള ഒരു ഡൈനിംഗ് സലൂൺ (മറ്റൊരു ബില്യാർഡ് റൂം സഹിതം) എന്നിവ ഉണ്ടായിരുന്നു.

കെട്ടിടത്തിന് ചുറ്റും ബാൽക്കണികളുടെ ഒരു ബാൻഡ് പൊതിഞ്ഞിരുന്നു. താഴത്തെ നിലയിലെ കോളനഡ് ലോബിയിൽ മിന്റൺ-ടൈൽ ഫ്ലോറിംഗ് ഉണ്ടായിരുന്നു,അലങ്കരിച്ച കാസ്റ്റ് ഇരുമ്പ് ബാലസ്റ്ററുകളും റെയിലിംഗുകളിലും മോണോഗ്രാം ‘ഡബ്ല്യു’ അവതരിപ്പിച്ചു. ഇന്നും ബാൽക്കണിയിലെ റെയിലിംഗിൽ മോണോഗ്രാം കാണാം. ബർമ്മ തേക്ക് കൊണ്ട് നിർമ്മിച്ച ഒരു സെൻട്രൽ ഗ്രാൻഡ് തടി ഗോവണി നാല് നിലകളെ ബന്ധിപ്പിച്ചിരിക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ നീരാവിയിൽ പ്രവർത്തിക്കുന്ന എലിവേറ്റർ ഉപയോഗിച്ചാണ് ഹോട്ടൽ സ്ഥാപിച്ചത്, ഒപ്പം ഓരോ മുറിക്കും ഒരു പങ്കാ വാലയെ (ഫാനുകൾ പ്രവർത്തിപ്പിക്കുന്ന ഒരു സ്വദേശി) നിയമിച്ചു . 1879-ൽ രാജ്യത്ത് വൈദ്യുതി അവതരിപ്പിച്ചപ്പോൾ ഈ ആളുകൾക്ക് പകരം വൈദ്യുതചാലകമായ സീലിംഗ് ഫാനുകൾ ഉപയോഗിച്ചു. 1890-കളുടെ തുടക്കത്തിൽ, ഒരു ഹൈഡ്രോളിക് ലിഫ്റ്റും വൈദ്യുത വിളക്കുകളും മണികളും കൊണ്ട് സജ്ജീകരിച്ചിരുന്നു.

ഹോട്ടലിലെ ഏറ്റവും ആകർഷകവും കാഴ്ചയെ പിടിച്ചുനിർത്തുന്നതുമായ ഭാഗം ആട്രിയം ആയിരുന്നു—ഒരു വലിയ ഹാൾ. സെൻട്രൽ ആട്രിയം ഏതാണ്ട് ഒരു കൺസർവേറ്ററി പോലെയായിരുന്നു. അത് ഒരു ഗ്ലാസ് ഗേബിൾ റൂഫിൽ പൊതിഞ്ഞിരുന്നു, സ്റ്റീൽ ട്രസ്സിൽ താങ്ങിനിർത്തി, മംഗലാപുരം ടൈൽ ഫിനിഷിംഗ് ഉണ്ടായിരുന്നു, കുറച്ച് സ്കൈലൈറ്റുകൾ ഉണ്ടായിരുന്നു. അതിനാൽ, രാത്രിയിൽ ബോൾറൂം നൃത്തം ചെയ്യുമ്പോൾ, അത് സ്റ്റാർലൈറ്റ് ആകുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കാണാൻ കഴിയുന്ന ഒരു കാഴ്ചയായിരുന്നു അത്. കെട്ടിടത്തിൽ നിന്ന് നോക്കിയാൽ തുറമുഖം, ഉൾക്കടൽ, വിദൂരത്തിലുള്ള കുന്നുകൾ തുടങ്ങിയ നയന മനോഹരമായ കാഴ്ചകൾ നൽകിയിരുന്നു. ഹോട്ടലിൻ്റെ തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന ഉദ്യാനത്തിൽ ആണ് ഇന്നത്തെ ആർമി നേവി കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 19 ആം നൂറ്റാണ്ടിലെ ആഡംബരത്തിൻ്റെ ചിഹ്നമായിരുന്നു വാട്‌സൺസ് ഹോട്ടൽ.

ഹാർബറിനും റെയിൽവേ സ്റ്റേഷന് സമീപത്തും സൗകര്യപ്രദമായി സ്ഥിതി ചെയ്യുന്നതിനാൽ ബോംബെയിലൂടെ കടന്നുപോകുന്നവരും രാത്രി തങ്ങാൻ പദ്ധതിയിടുന്ന പ്രാധാന്യമുള്ള വ്യക്തികൾ ഇവിടെ തങ്ങാനാണ് താൽപ്പര്യപ്പെട്ടിരുന്നതെന്ന് INTACH (ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ്) പറയുന്നു. 1896-ൽ മാർക്ക് ട്വെയിൻ മുംബൈ സന്ദർശിച്ചപ്പോൾ വാട്‌സൺ ഹോട്ടലിലാണ് താമസിച്ചത്. അദ്ദേഹം ബാൽക്കണിക്ക് പുറത്ത് കണ്ട കാക്കകളെ Following the Equator എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ രണ്ട് കൃതികളിലും ഹോട്ടൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്ന സ്ഥലമാണ് വാട്‌സൺസ് ഹോട്ടൽ. ലൂമിയർ സഹോദരന്മാർ അവരുടെ ചലിക്കുന്ന ചിത്രങ്ങളുടെ ലോകപര്യടനത്തിനിടെ അവരുടെ സിനിമകൾ പ്രദർശിപ്പിച്ച ഏഴ് വേദികളിൽ ഒന്നായിരുന്നു ഇത്. 1896 ജൂലൈ 7 നാണ് ഇവിടെ പ്രദർശനം നടന്നത്.പ്രേക്ഷകരിൽ ഭൂരിഭാഗവും യൂറോപ്യന്മാരും ബ്രിട്ടീഷുകാരും ആണെങ്കിലും, ഇടയിൽ ഒരുപിടി നല്ല ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെ ഉടമയായ എച്ച്എസ് ഭടവ്ദേക്കർ (സേവ് ദാദ എന്നാണ് അറിയപ്പെടുന്നത്). ലൂമിയർ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇംഗ്ലണ്ടിൽ നിന്ന് ഒരു പ്രൊജക്ടറും ക്യാമറയും ഫിലിം റീലുകളും ഓർഡർ ചെയ്ത ഭതാവ്‌ദേക്കർ, 1899-ൽ മുംബൈയിലെ ഹാങ്ങിംഗ് ഗാർഡൻസിൽ വെച്ച് ഒരു ഗുസ്തി ഗെയിം ഡോക്യുമെന്റ് ചെയ്തുകൊണ്ട് തന്റെ ആദ്യ ചലച്ചിത്രം ചിത്രീകരിച്ചു.

Advertisement

ഇന്ത്യൻ ചലച്ചിത്രനിർമ്മാണത്തിന്റെ തുടക്കത്തിനും വാട്‌സൺസ് ഹോട്ടൽ കാരണമായി. ബോംബെയിൽ ടാറ്റ താജ്മഹൽ പാലസ് ഹോട്ടൽ സ്ഥാപിച്ചതിന് പിന്നിലും വാട്സൺസ് ഹോട്ടൽ കാരണമായിട്ടുണ്ട് എന്ന കിംവദന്തിയുണ്ട്. കൊളോണിയൽ അതിഥികൾക്ക് മാത്രമായി ഈ ഹോട്ടൽ റിസർവ് ചെയ്തിരിക്കുന്ന സമയം ഇന്ത്യയിലെ മുൻനിര വ്യവസായി ജംസെറ്റ്ജി ടാറ്റയ്ക്ക് ഒരിക്കൽ വാട്സൺസ് ഹോട്ടലിലേക്കുള്ള പ്രവേശനം അദ്ദേഹത്തിൻ്റെ നിറത്തിൻ്റെ പേരിൽ നിഷേധിക്കപ്പെട്ടിരുന്നു,. അപമാനിതനായ ടാറ്റ തന്നെ നിരസിച്ച ഹോട്ടലിനെക്കാൾ ഗംഭീരവുമായ ഒരു ഹോട്ടൽ പണിയുമെന്ന് പ്രതിജ്ഞയെടുത്തു. ഈ സംഭവത്തെ പിന്തുണയ്ക്കുന്ന ചരിത്രപരമായ തെളിവുകളൊന്നുമില്ലെങ്കിലും, വാട്‌സൺസ് ഹോട്ടലിൽ നിന്ന് അൽപ്പം അകലെ . 1903-ൽ താജ്മഹൽ പാലസ് ഹോട്ടൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു, താമസിയാതെ വാട്‌സൺ ഹോട്ടലിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായി താജ്മഹൽ പാലസ് ഹോട്ടൽ മാറി.

താജ്മഹൽ ഹോട്ടൽ ഒടുവിൽ വാട്‌സന്റെ ഹോട്ടലിന്റെ അഭിമാനകരമായ പദവി അവസാനിപ്പിക്കുകയും രണ്ട് പതിറ്റാണ്ടിനുള്ളിൽ വാട്‌സൺ ഒരു സാധാരണ ഹോട്ടലായി മാറുകയും ചെയ്തു. 1944-ൽ ടാറ്റ വാങ്ങുന്നതിന് മുമ്പ് മോർവിയിലെ മഹാരാജാവാണ് ഈ കെട്ടിടം താൽക്കാലികമായി വാങ്ങിയത്, എസ്പ്ലനേഡ് മാൻഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1960-കളിൽ, കെട്ടിടം ചെറിയ ക്യുബിക്കിളുകളായി വിഭജിക്കുകയും ഭവനങ്ങൾക്കും ഓഫീസുകൾക്കും വാടകയ്ക്ക് നൽകുകയും ചെയ്തു. അഭിഭാഷകർ ഹൈക്കോടതിയുടെ സാമീപ്യം നേട്ടമായി കണ്ട് പലരും അവരുടെ ചേംബറുകൾ അവിടെ സ്ഥാപിച്ചു. ഇത് കെട്ടിടത്തിൻ്റെ യഥാർത്ഥ രൂപകൽപ്പനയിൽ നിന്ന് ഗണ്യമായി മാറ്റി. കൂടാതെ 1947 ലെ Bombay Rent Control Act വാട്‌സൺസ് ഹോട്ടൽ ഉൾപ്പടെയുള്ള പൈതൃക കെട്ടിടങ്ങളെ കൂടുതൽ ദുർബലപ്പെടുത്താൻ സഹായിച്ചു. ഉടമകൾക്ക് തുച്ഛ വാടക മാത്രം ലഭിക്കുന്നു കൂടാതെ വാടകക്കാരെ ഒഴിപ്പിക്കാനും സാധിക്കുകയില്ല. അതിനാൽ ഉടമകൾ പരിപാലനത്തിൽ ഒരു താല്പര്യവും കാണിക്കാതെ കെട്ടിടം ജീർണാവസ്ഥയിലായി.

2005-ൽ, കാസ്റ്റ് ഇരുമ്പ് ഘടനയുടെ ഒരു ഭാഗം തകർന്ന് ഒരാൾ മരിച്ചു. തുടർന്ന്, മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) കെട്ടിടം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, വാടകക്കാർ ഒഴിയാൻ വിസമ്മതിച്ചു. 2019 മെയ് മാസത്തിൽ, കോടതി ഉത്തരവനുസരിച്ച് കെട്ടിടം സീൽ ചെയ്യുകയും 50 കോടിയിലധികം രൂപ ചെലവ് കണക്കാക്കുന്ന ഒരു വലിയ നവീകരണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പരിസരത്ത് താമസിക്കുന്ന 150-ലധികം കൊമേഴ്‌സ്യൽ റെസിഡൻഷ്യൽ വാടകക്കാരെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി. നീണ്ട കാലതാമസത്തിന് ശേഷം, വാടകക്കാർ ഘട്ടം ഘട്ടമായുള്ള അറ്റകുറ്റപ്പണികൾക്ക് സമ്മതം നൽകി. എന്നാൽ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ട ഉടൻ, ഈ ഇടപെടലുകൾ കെട്ടിടത്തിന്റെ ചരിത്രപരമായ ഘടനയെ നശിപ്പിക്കുന്നുവെന്ന് വാടകക്കാർ വാദിക്കുകയും പദ്ധതി നിർത്തിവയ്ക്കുകയും ചെയ്തു. , ആരാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതെന്നും ജോലി എങ്ങനെ നിർവഹിക്കണമെന്നും ഇപ്പോഴും തീരുമാനമായിട്ടില്ല.

എസ്പ്ലനേഡ് മാൻഷൻ ഇപ്പോൾ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടിയാണ് , കൂടാതെ ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന 100 സ്മാരകങ്ങളിൽ ഒന്നായി വേൾഡ് സ്മാരക ഫണ്ട് അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, കെട്ടിടത്തിന്റെ പൈതൃകത്തെക്കുറിച്ച് പലർക്കും അറിയില്ല എന്നത് വ്യക്തമാണ്.ഒരു വ്യാപാര തുറമുഖത്ത് നിന്ന് വാണിജ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് ഒരു മഹാ നഗരത്തിലേക്കും ഉള്ള പരിണാമംത്തിന് സാക്ഷിയായ , ഒരു കാലത്ത് ബോംബെയുടെ അഭിമാനമായിരുന്ന, മൂർത്തമായ പൈതൃകമായിരുന്ന വാട്‌സൺ ഹോട്ടൽ ഇന്ന് വിസ്മരിക്കപ്പെട്ട ചരിത്രമാണ്. ലൂമിയർ സഹോദരന്മാരുടെ ആദ്യ സ്ക്രീനിംഗ് അവിടെ വച്ച് നടന്നില്ലായിരുന്നെങ്കിൽ ഒരു ദാദാ സാഹിബ് ഫാൽക്കെ ഉണ്ടാകില്ലായിരുന്നു. വാട്‌സൺ ഹോട്ടൽ പ്രചോദിപ്പിക്കാൻ ഇല്ലായിരുന്നെങ്കിൽ താജ്മഹൽ പാലസ് ഹോട്ടൽ ഉൾപ്പടെയുള്ള പല അംബര ചുംബികളും ഉണ്ടാകില്ലായിരുന്നു. 2019-ൽ, ചലച്ചിത്ര നിർമ്മാതാക്കളായ രഗുനാഥ് വി, നഥാനിയൽ നോപ്പ്, പീറ്റർ റിപ്പൽ എന്നിവർ സംയുക്തമായി നിർമ്മിച്ച വാട്‌സൺസ് ഹോട്ടൽ എന്ന പേരിലുള്ള ഡോക്യുമെന്ററി പുറത്തിറക്കി.

 1,176 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment12 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment12 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment12 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment12 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured13 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment14 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment15 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »