fbpx
Connect with us

history

സുൽത്താന റസിയയുടെ സംഭവ ബഹുലമായ കഥ

Published

on

✍️ Sreekala Prasad

റസിയ സുൽത്താൻ: ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരി

പഴയ ഡൽഹിയിലെ ഇടുങ്ങിയ പാതകളിൽ ഒന്നായ തുർക്ക്മാൻ ഗേറ്റിൽ നിന്ന് പ്രവേശിച്ച് പഹാരി ഭോജ്‌ലയുടെ ഇടുങ്ങിയ പാതകളിലൂടെ ബുൽബുലി ഖാന വരെ നടന്നാൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച ഒരു സിമന്റ് ഫലകം കാണാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു Sultan Raziya’s Tomb .അതൊരു ശവകുടീരം ആണ്. കടകളും വീടുകളും മറ്റ് അനധികൃത നിർമ്മാണത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ കണ്ടെത്താൻ പ്രയാസമാണ്. . മുഗൾ ചരിത്രത്തിന്റെ താളുകളിൽ സ്ത്രീ ധൈര്യത്തിന്റെയും വിവേകത്തിന്റെയും ശക്തിയുടെയും ധൈര്യത്തിന്റെയും ചരിത്രത്തിൽ ഇടംപിടിച്ച ധീരയായ സ്ത്രീ , മുഗൾ സാമ്രാജ്യം ഭരിച്ച ഏക വനിത ചക്രവർത്തി റസിയ സുൽത്താന്റെ ശവകുടീരമാണിത്. പുരുഷന്റെ ലോകം കീഴടക്കിയ സ്ത്രീശക്തി ഒരു ഫലകത്തിൻ്റെ രൂപത്തിൽ വഴിയാത്രക്കാരെ ഓർമ്മിപ്പിച്ചു കൊണ്ടെയിരിക്കുന്നു.

 

Advertisement

അതിനുള്ളിൽ രണ്ട് കൽക്കുഴികൾ ഉണ്ട്, റജ്ജി ഷാജി (റസിയ, ഷാസിയ) എന്നറിയപ്പെടുന്നു. രണ്ടാമത്തെകുഴിമാടം സഹോദരി ഷാസിയയുടേതെന്ന് പറയപ്പെടുന്നു. റസിയയുടെ ശവകുടീരം അവളുടെ പിൻഗാമിയും അർദ്ധസഹോദരനുമായ ബഹ്‌റാം നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.ഇന്ന്, ഈ സ്ഥലം വലിയ തോതിൽ അവഗണിക്കപ്പെട്ടിരിക്കുന്നു. റസിയയുടെ ശവകുടീരത്തിന് മുകളിൽ ഒരു താഴികക്കുടം പണിതിരുന്നു, ഒരു തീർത്ഥാടന കേന്ദ്രമായി മാറിയെന്നും ആളുകൾ അനുഗ്രഹം തേടി ഇവിടെ എത്തിയിരുന്നുവെന്നും 14-ാം നൂറ്റാണ്ടിലെ സഞ്ചാരി ഇബ്ൻ ബത്തൂത്ത പരാമർശിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, പ്രദേശവാസികൾ അതിനടുത്തായി ഒരു മസ്ജിദ് നിർമ്മിച്ചു

1236 നവംബർ 10-ന് ജലലത്തുദ്ദീൻ റസിയ എന്ന ഔദ്യോഗിക നാമത്തിൽ അവർ സിംഹാസനം ഏറ്റെടുത്തപ്പോൾ, യാഥാസ്ഥിതിക മുസ്ലീങ്ങളുടെ രോഷം ക്ഷണിച്ചുവരുത്തിയ പർദ ഉൾപ്പെടെയുള്ള തന്റെ പരമ്പരാഗത മുസ്ലീം സ്ത്രീ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ അവൾ ബോധപൂർവമായ തീരുമാനമെടുത്തു. പകരം മുമ്പത്തെ പുരുഷ ഭരണാധികാരികളെപ്പോലെ അവർ ധരിക്കുന്ന വസ്ത്രമാണ് അവൾ സ്വീകരിച്ചത്,
‘സുൽത്താന’ എന്ന് അഭിസംബോധന ചെയ്യാൻ റസിയ വിസമ്മതിച്ചു, സുൽത്താന എന്നാൽ “ഒരു സുൽത്താന്റെ (ഭരണാധികാരിയുടെ) ഭാര്യ അല്ലെങ്കിൽ യജമാനത്തി” എന്നാണ്. അവൾ അഭിമാനത്തോടെ പ്രഖ്യാപിച്ചു, “സുൽത്താൻ” , കാരണം അവൾ പരമോന്നതയായിരുന്നു. മംലൂക്ക് രാജവംശത്തിന്റെ ചരിത്രത്തിലൊരിക്കലും, ഒരു സ്ത്രീക്ക് ‘സുൽത്താൻ’ എന്ന പദവി നൽകുകയോ അല്ലെങ്കിൽ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല, കാരണം ഒരു സ്ത്രീ മുമ്പ് ഭരിച്ചിട്ടില്ല.

Hema Malini, Bollywood’s ‘dream girl’, as Razia Sultana in the 1983-released movie “Raziya Sultan” directed by Kamal Amrohi. The movie also featured Dharmendra as the Ethiopian slave Yakut.

Hema Malini, Bollywood’s ‘dream girl’, as Razia Sultana in the 1983-released movie “Raziya Sultan” directed by Kamal Amrohi. The movie also featured Dharmendra as the Ethiopian slave Yakut.

മൂന്നാമത്തെ ഡൽഹി സുൽത്താൻ ഇൽത്തുമിഷിന്റെയും തുർക്കൻ ഖുതുബ് ബീഗത്തിന്റെയും മകളായി ജനിച്ച റസിയയുടെ കുടുംബം പ്രഭുക്കന്മാരുടെ വിഭാഗത്തിൽ പെട്ടവരായിരുന്നില്ല. വാസ്തവത്തിൽ, അവളുടെ പൂർവ്വിക വേരുകൾ തുർക്കി സെൽജൂക് അടിമകളിലേക്ക് വിരൽചൂണ്ടുന്നു. പിതാവായ ഇൽതുമിഷും യഥാർത്ഥത്തിൽ ദൽഹിയിലെത്തിയത് ഭരണാധികാരിയായ ഖുത്ബ് അൽ-ദീൻ ഐബക്കിന്റെ കീഴിൽ അടിമയായാണ്. മംലൂക്ക് രാജവംശം അഥവാ അടിമ രാജവംശത്തിന്റെ അടിത്തറ പാകിയത് ഐബക്കാണ്. ഇൽതുമിഷും ഒരു യുവ അടിമയായി വിൽക്കപ്പെടുകയും തന്റെ മുൻഗാമിയായ ഘോറിലെ മുഹമ്മദിന്റെ പിൻഗാമിയായി വരികയുമാണ് ചെയ്തത്.

ഖുത്ബ് അൽ-ദീൻ ഐബക്കിന്റെ വിശ്വസ്തനെന്ന നിലയിൽ, ഒരു പ്രവിശ്യാ ഗവർണർ സ്ഥാനം നേടാൻ ഇൽതുമിഷിന്റെ ധീരതയും സത്യസന്ധതയും തുണയായി. ഐബക്കിക്ക് തന്റെ മകൾ തുർക്കൻ ഖുതുബ് ബീഗത്തിനെ ഇൽതുമിഷിന് വിവാഹം ചെയ്തു കൊടുത്തു. 1210-ൽ ഒരു ചൗഗാൻ (പോളോ പോലുള്ള ഗെയിം) അപകടത്തിൽ സുൽത്താൻ ഐബക്ക് നിർഭാഗ്യവശാൽ മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ അനന്തരാവകാശിയായി മകൻ അരാം ബക്ഷ് സിംഹാസനം ഏറ്റെടുത്തു.

അരാം ഒരു സമർത്ഥനായ ഭരണാധികാരിയായിരുന്നെങ്കിലും അരാമിന്റെ ഭരണത്തെ എതിർത്ത ‘ ചിഹൽഗാനി ‘ എന്ന നാൽപ്പത് തുർക്കി പ്രഭുക്കന്മാരുടെ ഒരു സംഘം – ഡൽഹിയിലെ സുൽത്താൻ എന്ന സ്ഥാനത്തേക്ക് ഇൽതുമിഷിനെ ക്ഷണിച്ചു. ഇത് ഡൽഹിക്കടുത്തുള്ള ബാഗ്-ഇ-ജൂദ് സമതലത്തിൽ അരാം ഷായും ഇൽതുമിഷും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചു, അവിടെ ഇൽതുമിഷ് അരാമിനെ പരാജയപ്പെടുത്തി 1211-ൽ സിംഹാസനത്തിൽ കയറി.

Advertisement

1229-ൽ ബംഗാൾ ഭരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മൂത്ത മകൻ നസീർ-ഉദ്-ദിൻ മഹ്മൂദ് മംഗോളിയരുമായി യുദ്ധത്തിൽ മരിച്ചതിനാൽ , മരണാസന്നനായ സുൽത്താൻ തന്റെ ജീവിച്ചിരിക്കുന്ന പുത്രന്മാരിൽ ആരെയും കഴിവുള്ള ഭരണാധികാരികളായി കണക്കാക്കിയില്ല. മരണക്കിടക്കയിൽ, തന്റെ മകൾ റസിയയെ തന്റെ അനന്തരാവകാശിയായി നാമനിർദ്ദേശം ചെയ്തുകൊണ്ട് സുൽത്താൻ ചരിത്രം തിരുത്തിയെഴുതി. ചരിത്രകാരനായ മിൻഹാജ്-ഉസ്-സിറാജിന്റെ അഭിപ്രായത്തിൽ, ജീവിച്ചിരിക്കുന്ന ആൺമക്കളുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പ്രഭുക്കന്മാർ ഈ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ, റസിയ തന്റെ 20 ആൺമക്കൾക്ക് തുല്യമാണെന്ന മറുപടിയാണ് നൽകിയത്. 25 വർഷത്തെ വിജയകരമായ ഭരണത്തിന് ശേഷം, 1236-ൽ ഇൽത്തുമിഷ് അന്തരിച്ചു.

പിതാവ് നാമനിർദ്ദേശം ചെയ്തിട്ടും, ഒരു സ്ത്രീയെ ഭരിക്കാൻ പ്രഭുക്കന്മാരുടെ കോടതി റസിയയെ പിന്തുണച്ചില്ല. അവളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും മൂത്ത അർദ്ധ സഹോദരൻ റുക്‌നുദ്ദീൻ ഫിറൂസ് പകരം സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ടു. ഭരണം അമ്മ ഷാ തുർക്കന്റെ കൈകളിൽ ഏൽപ്പിച്ച്, ഫിറൂസ് സുഖഭോഗങ്ങളിൽ ഏർപ്പെട്ടു. ഇത് പ്രഭുക്കന്മാരെ രോഷാകുലരാക്കി. ഡൽഹിയിലെ ജനങ്ങൾ നിരാശയിലായി. ആറുമാസത്തിനുശേഷം അദ്ദേഹവും അമ്മയും കൊല്ലപ്പെട്ടപ്പോൾ റസിയയെ തങ്ങളുടെ സുൽത്താനായി സ്വീകരിക്കുകയല്ലാതെ പ്രഭുക്കന്മാർക്ക് മറ്റ് മാർഗമില്ലായിരുന്നു. . ജനങ്ങൾ അവളിൽ വിശ്വാസം അർപ്പിക്കുകയും ഡൽഹിയുടെ അഞ്ചാമത്തെ സുൽത്താനായി അവളെ സിംഹാസനത്തിലേക്ക് ഉയർത്തുകയും ചെയ്തു. പിന്നീട് അവൾ നുസ്രത്ത് അമീർ-ഉൽ-മുഅ്മിനിൻ (വിശ്വാസികളുടെ കമാൻഡറുടെ സഹായി, അതായത് ഖലീഫ) എന്ന പദവി സ്വീകരിച്ചു.സുൽത്താൻ റസിയ നാലു വർഷം (1236-1240) വിവേകത്തോടെ ഭരിച്ചു.

കുട്ടിക്കാലം മുതൽ, ഇൽത്തുമിഷും അദ്ദേഹത്തിന്റെ വിശ്വസ്ത അടിമയായ അബിസീനിയൻ മാലിക് യാക്കൂത്തും റസിയയെ യുദ്ധം, കുതിരസവാരി, നയതന്ത്രം, ഭരണം എന്നിവയിൽ പരിശീലിപ്പിച്ചിരുന്നു. അവളുടെ പിതാവിന്റെ മാർഗനിർദേശത്തിന് കീഴിൽ കോടതി കാര്യങ്ങളെയും സൈനിക കമാൻഡിനെയും സ്വാധീനിക്കുകയും ചെയ്തു. മുസ്ലീം കുടുംബത്തിലെ സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന ഗാർഹിക ഇടമായ ഹറമിലെ സ്ത്രീകളുമായി വളരെ കുറച്ച് ഇടപഴകലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവൾക്ക് ചുറ്റുമുള്ള സ്ത്രീകളുടെ ഭീരുവും സംയമനവും ഉള്ള പെരുമാറ്റം അവൾ ഒരിക്കലും ഉൾക്കൊണ്ടില്ല. ഡൽഹിയിലെ തെരുവുകളിലൂടെ ആനപ്പുറത്ത് സവാരി നടത്തി, ഇബ്‌നു ബത്തൂത പിന്നീട് പറയുന്നതുപോലെ, “വില്ലും ആവനാഴിയും ധരിച്ച്, കൊട്ടാരം ഭരിക്കുന്നവരാൽ ചുറ്റപ്പെട്ട പുരുഷന്മാർ സവാരി ചെയ്യുമ്പോൾ അവൾ കുതിരപ്പുറത്ത് കയറി. അവൾ മുഖം മറച്ചില്ല. സ്‌ത്രൈണവസ്‌ത്രങ്ങൾ അഴിച്ചുമാറ്റി ഒരു പുരുഷന്റെ മേലങ്കിയും അങ്കിയും തലപ്പാവും ധരിച്ചു. എഡി 1231-ൽ ഇൽതുമിഷ് ഗ്വാളിയോർ കോട്ട ഉപരോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഡൽഹിയുടെ കാര്യങ്ങൾ ഏറ്റെടുത്തത് റസിയ ആയിരുന്നു.

Razia Sultana: the first and only woman to rule over the Sultanate of Delhi, India (1236-1240)

Razia Sultana: the first and only woman to rule over the Sultanate of Delhi, India (1236-1240)

. അവളുടെ ഭരണകാലത്ത്, “സ്ത്രീകളുടെ സ്തംഭം, കാലത്തിന്റെ രാജ്ഞി, ഷംസുദ്ദീൻ ഇൽതുമിഷിന്റെ മകൾ സുൽത്താൻ റസിയ” എന്ന പേരിൽ നാണയങ്ങൾ അടിച്ചുകൊണ്ട് റസിയ തന്റെ അധികാരം മുദ്രകുത്തി. . സ്കൂളുകൾ, അക്കാദമികൾ, ഗവേഷണ കേന്ദ്രങ്ങൾ, പൊതു ലൈബ്രറികൾ എന്നിവ സ്ഥാപിച്ചു. വംശീയത ഇല്ലാതാക്കുന്നതിനും രാജ്യത്തിന്റെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതിനുവേണ്ടിയും അവർ പ്രവർത്തിച്ചു. സ്‌കൂളുകളിലെയും കോളേജുകളിലെയും സിലബസിൽ ഖുറാൻ, പ്രശസ്തരായ പുരാതന തത്ത്വചിന്തകരുടെ കൃതികൾ, മുഹമ്മദിന്റെ പാരമ്പര്യങ്ങൾ, ശാസ്ത്രം, തത്ത്വചിന്ത, ജ്യോതിശാസ്ത്രം,വിവിധ ഹൈന്ദവ കൃതികൾ സാഹിത്യം എന്നിവ ഉൾപ്പെടുന്നു.

സുൽത്താൻ റസിയ മാലിക് യാഖുവിനെ അമീർ-ഇ-അഖൂർ അല്ലെങ്കിൽ കുതിരകളുടെ കമാൻഡറായി നിയമിച്ചു. അതുവരെ എല്ലാ പ്രധാന സ്ഥാനങ്ങളും വഹിച്ചിരുന്ന തുർക്കി പ്രഭുക്കന്മാർ ഇത് അപമാനമായി കണക്കാക്കി. (റസിയയും മാലിക് യാഖൂത്തും തമ്മിലുള്ള പ്രണയകഥകൾ പിൽക്കാല ചരിത്രകാരന്മാർ കെട്ടിച്ചമച്ചതാണ്.) ഇബ്‌നു ബത്തൂത്ത (1304-1368) എഴുതുന്നത്, റസിയയും മാലിക് യാഖൂത്തും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു, എന്നാൽ ഒരുപക്ഷേ അവരുടെ ഉപദേഷ്ടാവും പിതാവുമായ ഒരാളിലുള്ള അവരുടെ വിശ്വാസം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കാം.

Advertisement

റസിയയുടെ അധികാരത്തിലേക്കുള്ള ഉയർച്ച പല തുർക്കി പ്രഭുക്കന്മാരിലും അസൂയ ജനിപ്പിച്ചു, ഒരു സ്ത്രീ സുൽത്താൻ പുരുഷ യോദ്ധാക്കൾക്കും പ്രഭുക്കന്മാർക്കും അപമാനമായി തോന്നി. റസിയയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ അന്നത്തെ ഭട്ടിൻഡ ഗവർണറായിരുന്ന മാലിക് ഇഖ്തിയാർ-ഉദ്-ദിൻ അൽതൂനിയയാണ് അത്തരത്തിലുള്ള ഒരു മഹാൻ. റസിയയുടെ ഏറ്റവും അടുത്ത ബാല്യകാലസുഹൃത്തുക്കളിൽ ഒരാളായിരുന്നു അൽതൂനിയ എന്നത് പല ചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തിയിരുന്നു. സിംഹാസനം കൈവശപ്പെടുത്താൻ റസിയയുടെ സഹോദരൻ മുഇസുദ്ദീൻ ബഹ്‌റാം ഷായെ സഹായിക്കാൻ അൽതൂനിയ ഒരു പദ്ധതി തയ്യാറാക്കി.

പിന്നീട്, റസിയ അൽതൂനിയക്കെതിരെ യുദ്ധം ചെയ്തു. പക്ഷേ ദയനീയമായ പരാജയം ഏറ്റുവാങ്ങി. അൽതൂനിയ റസിയയെ ബത്തിൻഡയിലെ ഖിലാ മുബാറക്കിൽ തടവിലാക്കി. മാലിക് യാക്കൂത്ത് കൊല്ലപ്പെട്ടു, . 1240 ഏപ്രിലിൽ അവളുടെ സഹോദരൻ ബഹ്‌റാം ഷായെ ഡൽഹിയുടെ സിംഹാസനത്തിലേക്ക് ഉയർത്തി. ഇതിനിടയിൽ, മരണത്തിൽ നിന്ന് രക്ഷപ്പെടാൻ അൽത്തൂനിയ, റസിയയെ വിവാഹം കഴിക്കാൻ വാഗ്ദാനം ചെയ്യുകയും അവൾ അത് സ്വീകരിക്കുകയും ചെയ്തു.

1240 സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ റസിയയുടെയും അൽതൂനിയയുടെയും സൈന്യം ബഹ്‌റാം ഷായെ ആക്രമിച്ചു. എന്നാൽ (ഒക്‌ടോബർ 1240) 14-ന് ബഹ്‌റാമിന്റെ സൈന്യം ഭാര്യാഭർത്താക്കന്മാരെ പരാജയപ്പെടുത്തി. . ഡൽഹിയിൽ നിന്ന് രക്ഷപ്പെട്ട ഇവർ അടുത്ത ദിവസം കൈതാലിൽ (ഹരിയാന) എത്തി. ബാക്കി സൈനികരും അവരെ ഉപേക്ഷിച്ചു. പിറ്റെ ദിവസം 1240 ഒക്ടോബർ 15ന് ? ഹിന്ദു ജാട്ടുകൾ അവരെ പിടികൂടി, കൊള്ളയടിച്ചു ശിരഛേദം ചെയ്തു. അങ്ങനെ 35-ാം വയസ്സിൽ ഡൽഹിയി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരി ചരിത്രമായി . ഒരു തകർന്ന കെട്ടിടമാണ് റസിയയുടെ യഥാർത്ഥ ഖബറിടം. കൈതാളിൽ നിന്ന് ഡൽഹിയിലെ അവളുടെ ശവകുടീരത്തിൽ വീണ്ടും സംസ്‌കരിച്ചിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

അഞ്ചാമത്തെ മംലൂക്ക് രാജവംശത്തിന്റെ ഭരണാധികാരി, ലോകമെമ്പാടുമുള്ള ഇസ്ലാമിക നാഗരികതകളുടെ ചരിത്രത്തിലെ ചുരുക്കം ചില സ്ത്രീ ഭരണാധികാരികളിൽ ഒരാളായി റസിയ സുൽത്താനെ ചരിത്രം കണക്കാക്കുന്നു.അടിമ രാജവംശത്തിന്റെ മുൻനിര ഭരണാധികാരികളിൽ ഒരാളെന്ന നിലയിൽ, അവളുടെ ഭരണം സാമൂഹിക വർഗത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുകയും അധികാര ഘടനകളെ ഇളക്കിവിടുകയും ചെയ്തു.

Advertisement

***

 628 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment17 mins ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment30 mins ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment43 mins ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment1 hour ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured1 hour ago

കടുവയും തന്ത പുരാണവും

Entertainment2 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment2 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

Featured2 hours ago

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

Entertainment13 hours ago

“സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷണലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ്”, നിർമ്മാതാവ് ജോളി ജോസഫിന്റെ കുറിപ്പ്

SEX14 hours ago

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്, ഇനി ശീഘ്രസ്ഖലനത്തെ ഭയക്കേണ്ട

Entertainment14 hours ago

അന്നാ ബെന്നിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment15 hours ago

‘ഉത്തമി’ ഗായത്രി സുരേഷ് ശ്രദ്ധേയയാവുന്നു

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment16 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment16 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »