INFORMATION
നേതാജി അവസാനമായി യാത്ര ചെയ്ത കാർ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളി നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന BLA 7169 എന്ന നമ്പറുള്ള ജര്‍മ്മന്‍ കമ്പനി ഔഡി നിര്‍മ്മിച്ച വാന്‍ഡറര്‍ W24 സെഡാന്
211 total views

Sreekala Prasad
നേതാജി അവസാനമായി യാത്ര ചെയ്ത കാർ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളി നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന BLA 7169 എന്ന നമ്പറുള്ള ജര്‍മ്മന്‍ കമ്പനി ഔഡി നിര്‍മ്മിച്ച വാന്‍ഡറര്‍ W24 സെഡാന് എന്ന ഈ കാറിലാണ്. 1937-ലായിരുന്നു ഔഡി ഈ കാര്‍ നിര്‍മ്മിച്ചത്.1941-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നേതാജിയെ വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് വാന്ഡറിനെയായിരുന്നു. നേതാജിയുടെ അനന്തിരവൻ ശിശിർ കുമാർ ബോസിൻ്റെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ കാര്‍ .
ഗാന്ധിജിയുടെ സമര മർഗത്തോടും കോൺഗ്രസ് നേതാക്കളോടും യോജിക്കാതെ വന്നപ്പോൾ നേതാജി നേതൃത്വ നിരയിൽ നിന്നും പിന്മാറി. അദ്ദേഹത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചു. അവിടെ “Release me or I shall refuse ” എന്ന മുദ്രാവാക്യം ഉയർത്തിനിരാഹാരം തുടങ്ങിയ നേതാജിയുടെ ജീവൻ അപകടത്തിൽ ആകുമെന്ന് തോന്നിയപ്പോൾ ബ്രിട്ടീഷ് സർക്കാർ വീട്ടു തടങ്കലിലാക്കി. പരസഹായത്തിന് അമ്മയും കസിൻ ശർമ്മിള, സഹോദര പുത്രൻ ശിശിർ കുമാർ ബോസ്സ് എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്തിന് പുറത്തു കടക്കുവാനുള്ള പദ്ധതി അനന്തരവൻ ശിശിർ കുമാർ ബോസിലൂടെ ആസൂത്രണം ചെയ്തു. ഒരു ദിവസം മുറിലേക്ക് മിയാൻ അക്ബർ ഷാ എന്ന് പേരുള്ള ഒരു അഫ്ഗാൻകാരൻ കടന്നു വന്നു. പാക്കിസ്ഥാനിലൂടെ കാബൂളിലെത്തി അവിടെനിന്നും റഷ്യയിലേക്ക് കടക്കുവാനുള്ള പദ്ധതിയുമായിട്ട്. മിയാൻ അക്ബർ ഷാ നേതാജിക്ക് യാത്രാ പദ്ധതികൾ വിവരിച്ചുകൊടുത്തു. അക്ബർ ഷായുടെ നിർദേശപ്രകാരം നേതാജി ഒരു മുസൽമാനെപ്പോലെ താടിവളർത്തി. അഫ്ഗാൻ ആചാരമര്യാദകൾ പഠിപ്പിച്ചു. കൽക്കത്തെ മാർക്കറ്റിൽ പോയി പഠാണികൾ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങികൊണ്ടുവന്നു. തീയതിയും നിശ്ചയിച്ചു. മുഹമ്മദ് സിയ ഉദിൻ എന്ന പേരാണ് അക്ബർ ഷാ നേതാജിക്ക് നൽകിയത്.
1941 ജനുവരി 17ന് പുലർച്ചെ 1.35ന് ആയിരുന്നു ആ പലായനം. കാവൽക്കാരെ വെട്ടിച്ച നേതാജി ബി എൽ എ 7169 എന്ന റജിസ്ട്രേഷൻ നമ്പറുള്ള ഈ കാറിൽ അതിന്റെ പിൻസീറ്റിൽ മുഹമ്മദ് സിയാദ്ദിനായി നേതാജി ഇരുന്നു. ആ സാഹസികയാത്രയിൽ ശിശിർ കുമാർ ബോസായിരുന്നു കാറിന്റെ സാരഥി.
വീട്ടിൽ നിന്നും രക്ഷപ്പെട്ട് കുറെദൂരം കഴിയുന്നതുവരെ നേതാജി കാറിന്റെ വാതിൽ അടക്കാതെ തുറന്നു പിടിച്ചിരുന്നു. കാർ പോകുന്ന ശബ്ദം ആരെങ്കിലും കേട്ടാൽ തന്നെ വാതിൽ രണ്ടുതവണ അടക്കുന്നത് കേൾക്കരുത്. ഒരു തവണമാത്രം അടഞ്ഞ ശബ്ദം കേട്ടാൽ ശിശിർ തനിച്ച് പോയതാണെന്ന് കരുതാൻ വേണ്ടിയായിരുന്നു അത്.
നിദ്രയിലാണ്ട ചൗരംഗി തെരുവിലൂടെ ഹൗറപ്പാലവും കടന്ന് ചരിത്രപ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡിലേക്ക് കയറി ബിർഭൂമിന്റെ ഇരുളിലൂടെ കാർ ജാർഖണ്ഡിലെ ഗോമോവ് റയിൽവേസ്റ്റേഷനിലെത്തി. അവിടെനിന്നും കൽക്കത്തെ ഡൽഹി മെയ്ലിൽ കടന്നു. പിന്നീട് രാജ്യം അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ കണ്ടിട്ടില്ല.
കൊല്‍ക്കത്തയിലെ നേതാജിയുടെ തറവാട് വീട്ടില്‍ ആണ് ഈ ചരിത്ര സ്മാരകം സൂക്ഷിച്ചിരിക്കുന്നത്. നേതാജി ബ്യുറോയുടെ ഉടമസ്ഥതയില്‍ ആണ് ഈ കാര്‍ .2017 ൽ ഓഡി നിർമ്മാതാക്കൾ തന്നെ രൂപത്തില്‍ യാതൊരു മാറ്റവുമില്ലാതെ പഴമ നിലനിർത്തി കൊണ്ട് വാൻഡറർ പുതുക്കിപ്പണിതു.
212 total views, 1 views today