പഞ്ചമിക്കു വേണ്ടിയുള്ള അയ്യങ്കാളിയുടെ പോരാട്ടവും അമേരിക്കയിൽ റൂബി ബ്രിഡ്‌ജസിന്റെ പോരാട്ടവും

0
54

Sreekala Prasad

റൂബി ബ്രിഡ്‌ജസ്

അറിവ് അഗ്നിയാണെന്ന് ഓർമ്മപ്പെടുത്തുന്ന സംഭവമായിരുന്നു അധഃസ്ഥിത ജനവിഭാഗത്തിന് അക്ഷരം നിഷേധിച്ച ജന്മിത്തത്തിന്റെ കാലത്ത് അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള കണ്ടല ലഹളയുടെ ഭാഗമായി 1910 ൽ പഞ്ചമി എന്ന പെൺകുട്ടിക്ക് സ്കൂളിൽ പഠനാവകാശം ലഭിച്ചത്. മഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ച് കണ്ടല സ്‌കൂള്‍ മുറ്റത്തെത്തിയ( ഊരൂട്ടമ്പലം സ്കൂൾ) ബാലികയെ എതിരേറ്റത് വടിവാളുകളും തീപ്പന്തങ്ങളുമായിരുന്നു. പുറത്തിരുത്തി പഠിപ്പിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍ പഞ്ചമിയിരുന്ന ബഞ്ചും കത്തിച്ചു. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് കാരണമായത്. സമാനരീതിയിലായിരുന്നു 50 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ റൂബി ബ്രിഡ്‌ജസ് എന്ന കറുത്ത വര്‍ഗക്കാരിയുടെ സ്കൂള്‍ പ്രവേശനവും.വെള്ളക്കാര്‍ക്ക് മാത്രമുള്ള സ്കൂളുകളില്‍ പഠനാവകാശം നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരി ആയിരുന്നു റൂബി ബ്രിഡ്‌ജസ് .

May be an image of 1 person and text that says "The Story of RUBY BRIDGES by ROBERT COLES Illustrated by GEORGE FORD"1954 സെപ്റ്റംബർ 8 ന് ജനിച്ച ബ്രിഡ്ജസ് മിസിസിപ്പിയിലെ ടൈലർടൗണിലെ കർഷകരായ ലൂസിലി, അബോൺ ബ്രിഡ്ജസ് എന്നിവരുടെ നാല് മക്കളിൽ മൂത്തവളായിരുന്നു. അവൾക്ക് നാല് വയസ്സുള്ളപ്പോൾ, അവളുടെ കുടുംബം ന്യൂ ഓർലിയാൻസിലേക്ക് മാറി. രണ്ട് വർഷത്തിന് ശേഷം നഗരത്തിലെ ആഫ്രിക്കൻ അമേരിക്കൻ സ്കൂൾ കുട്ടികൾക്ക് വെള്ളക്കാരുടെ സ്കൂളുകളിൽ പ്രവേശനം നിർണ്ണയിക്കുന്ന ഒരു പരീക്ഷ നടത്തി. കഠിനമായ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ പ്രയാസമാണ്. പക്ഷേ ബ്രിഡ്ജസും മറ്റ് അഞ്ചു കറുത്ത വർഗ്ഗ്‌ക്കാരായ കുട്ടികളും പരീക്ഷയിൽ വിജയിക്കുകയും നഗരത്തിലെവില്യം ഫ്രാന്റ്സ് എലിമെന്ററി സ്കൂളിൽ ചേരുന്നതിന് തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ മറ്റ് അഞ്ചു കുട്ടികളും വെള്ളക്കാരുടെ സ്കൂളിൽ ചേരുന്നതിൽ നിന്ന് പിന്മാറി. വെള്ളക്കാരുടെ സ്കൂളിൽ ചേരുന്നതിനെ അവളുടെ പിതാവ് ആദ്യം എതിർത്തിരുന്നു, എന്നിരുന്നാലും, മാതാപിതാക്കൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ ബ്രിഡ്ജസിന് ലഭിക്കണമെന്ന് അവളുടെ അമ്മ ആഗ്രഹിച്ചു.

May be an image of 2 people, people standing and text that says "Ruby Bridges and marshals leaving William Frantz Elementary School, New Orleans, 1960. She was escorted both to and from the school while segregationist protests continued. Photo: Uncredited DOJ photographer (Via [1]) [Public domain], via Wikimedia Commons"NAACP എന്ന സംഘടനയുടെ വളരെനാളത്തെ നിയമ പോരാട്ടങ്ങള്‍ക്കു ശേഷമാണ് വെള്ളക്കാര്‍ക്ക് മാത്രമുള്ള സ്കൂളുകളില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ അവസരമൊരുങ്ങിയത്. 1960 നവംബര്‍ 14-Ɔoതിയതി റൂബിയുടെ സ്കൂള്‍ പ്രവേശന ദിവസം, ആയിരക്കണക്കിന് വെളുത്തവര്‍ഗക്കാര്‍ പ്രതിഷേധവുമായി സ്കൂളിന്‍റെ പരിസരത്ത് തടിച്ചുകൂടിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം US-ഫെഡറല്‍ മാര്‍ഷല്‍ റൂബിയുടെ അംഗരക്ഷകരായെത്തി. അന്നേദിവസംതന്നെ പോലീസിന്‍റെയും US ഫെഡറല്‍ മാര്‍ഷലിന്‍റെയും സഹായത്തോടെ പ്രതിഷേധക്കാരെ മറികടന്നു സ്കൂളില്‍ പ്രവേശിച്ചുകൊണ്ട് റൂബി ബ്രിഡ്‌ജസ് എന്ന നാലു വയസുകാരി ചരിത്രം സൃഷ്ടിച്ചു.

May be an image of child, standing and indoorബ്രിഡ്ജസ് സ്കൂളിൽ പ്രവേശിച്ചയുടനെ, വെള്ളക്കാരായ മാതാപിതാക്കൾ സ്വന്തം കുട്ടികളെ പിൻവലിച്ചു. ഒരു കറുത്ത കുട്ടി എൻറോൾ ചെയ്യുമ്പോൾ ഒരാൾ ഒഴികെ എല്ലാ അധ്യാപകരും പഠിപ്പിക്കാൻ വിസമ്മതിച്ചു. ആ ഒരാൾ ബാർബറ ഹെൻറി ആയിരുന്നു. ആ ഒരു വർഷം മുഴുവൻ ഹെൻറി അവളെ മാത്രം പഠിപ്പിച്ചു. ബർബറെയും സഹ അധ്യാപകർ ഒറ്റപ്പെടുത്തി. (നമ്മുടെ നാട്ടിലും ഒരു ബാർബറ ഹെൻറിക്ക് സമാനനായ ഒരു അധ്യാപകൻ ഉണ്ടായിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സ്വന്തമായി ഒരു സ്കൂള്‍ കെട്ടിയുണ്ടാക്കിയപ്പോള്‍, അവിടെ അധ്യാപകനായി എത്തിയ ശ്രീ പരമേശ്വരപിള്ള. തനിക്കു നേരെയുണ്ടായ എല്ലാ ഭീഷണികളേയും വകവെക്കാതെയാണ് അവര്‍ണ്ണകുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത്.)

May be an image of 9 people, people standing and text that says "DLECTOR WE WANT TO KEEP OUR SCHOOL WHITE"ആദ്യ ദിവസം, ബ്രിഡ്ജസും അമ്മയും ദിവസം മുഴുവൻ പ്രിൻസിപ്പൽ ഓഫീസിൽചെലവഴിച്ചു. സ്കൂളിലെ അരാജകത്വം രണ്ടാം ദിവസവും തുടർന്നോ. എന്നിരുന്നാലും, രണ്ടാം ദിവസം, ഒരു വെളുത്ത വിദ്യാർത്ഥി ബഹിഷ്‌ക്കരണം ലംഘിച്ച് സ്കൂളിൽ പ്രവേശിച്ചു. 34 കാരനായ മെത്തഡിസ്റ്റ് മന്ത്രി ലോയ്ഡ് ആൻഡേഴ്സൺ ഫോർമാൻ തന്റെ അഞ്ചുവയസ്സുള്ള മകളായ പാമിനെയും കൊണ്ട് പ്രകോപിതരായ ജനക്കൂട്ടത്തിലൂടെ”ഞാൻ എന്റെ കുട്ടിയെ സ്കൂളിൽ ഇരുത്താൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു മുന്നോട്ട് നടന്നു, കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റ് വെള്ളക്കാരായ മാതാപിതാക്കൾ മക്കളെ കൊണ്ടുവരാൻ തുടങ്ങി, പ്രതിഷേധം ശമിക്കാൻ തുടങ്ങി. എന്നിരുന്നാലും, അടുത്ത വർഷം വരെ ബ്രിഡ്ജസ് അവളുടെ ക്ലാസ്സിലെ ഏക കുട്ടിയായി തുടർന്നു. എല്ലാ ദിവസവും രാവിലെ ബ്രിഡ്ജസ് സ്കൂളിലേക്ക് പോകുമ്പോൾ ഒരു സ്ത്രീ വിഷം കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും, മറ്റൊരാൾ ശവപ്പെട്ടിയിൽ ഒരു കറുത്ത കുഞ്ഞ് പാവയെ ഉയർത്തിപ്പിടിക്കും; ഇക്കാരണത്താൽ, പ്രസിഡന്റ് ഐസൻ‌ഹോവർ യുഎസ് മാർഷലുകളെ അയച്ചുകൊടുത്തു. അവളുടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നവർ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം മാത്രം കഴിക്കാൻ ബ്രിഡ്ജസിനെ അനുവദിച്ചു.
May be an image of 1 person, child and textവില്യം ഫ്രാന്റ്സ് എലിമെൻററിയിലേക്ക് അയയ്ക്കാനുള്ള തീരുമാനത്തെത്തുടർന്ന് ബ്രിഡ്ജസ് കുടുംബം ദുരിതമനുഭവിച്ചു: ഗ്യാസ് സ്റ്റേഷൻ അറ്റൻഡന്റ് എന്ന നിലയിൽ അവളുടെ പിതാവിന് ജോലി നഷ്ടപ്പെട്ടു. കടയിൽ നിന്ന് അവർക്ക് സാധനങ്ങൾ കൊടുക്കാതെയായി. മിസിസിപ്പിയിൽ പാട്ടത്തിന് കൃഷിചെയ്തിരുന്ന അവളുടെ മുത്തശ്ശനും മുത്തശിക്കും അവരുടെ ഭൂമി വിട്ടു കൊടുക്കേണ്ടി വന്നു. അബോണും ലൂസിലി ബ്രിഡ്ജും വേർപിരിഞ്ഞു.

Ruby Bridges - Movie, Quotes & Book - Biographyഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം റൂബി പതിനഞ്ച് വർഷം ട്രാവൽ ഏജന്റായി ജോലി ചെയ്തു. മാൽക്കം ഹാളിനെ വിവാഹം കഴിച്ച അവൾക്ക് നാല് ആൺമക്കളുണ്ടായിരുന്നു. 2014 ൽ വില്യം ഫ്രാന്റ്സ് സ്കൂളിന് പുറത്ത് റൂബിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. റൂബി പിന്നീട് മുതിർന്ന അധ്യാപികയായ ശ്രീമതി ഹെൻ‌റിയെ വീണ്ടും കണ്ടുമുട്ടി. 2001 ൽ പ്രസിഡന്റ് ബിൽ ക്ലിന്റൺ അവർക്ക് പ്രസിഡൻഷ്യൽ സിറ്റിസൺസ് മെഡൽ നൽകി.

At 6, Ruby Bridges became a civil rights icon. At 61, she's hitting the  campaign trail. - Chicago Tribune

ചിത്രങ്ങൾക്ക് കടപ്പാട്