20ലക്ഷം മനുഷ്യരെ കൊന്ന് തളളിയ ലോകത്തെ ഏറ്റവും വലിയ കൊള്ളസംഘം, ഇന്ത്യയിലെ തഗ്ഗുകൾ

0
623

Sreekala Prasad ന്റെ പോസ്റ്റ്

തഗ്ഗ്സ് Thugs
ലോകത്തിലെ ഏറ്റവും വലിയ കൊള്ളസംഘം.

തസ്കര വീരൻമാരായ റോബിൻഹുഡിനേയും, കായംകുളം കൊച്ചുണ്ണിയേയും നായക പരിവേഷം നൽകി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങളിലൂടെ ലോക ചരിത്രത്തിൽ തന്നെ കറുത്ത മുദ്ര പതിപ്പിച്ചു കടന്നു പോയ വലിയ കൊള്ളസംഘങ്ങൾ ഇന്ത്യ ഉപഭൂഖണ്ഡത്തിലേതായിരുന്നു. 20 ലക്ഷത്തോളം മനുഷ്യരെ കൊന്ന് തളളിയിട്ടുള്ള, ഒരു വർഷം കൊണ്ട് മാത്രം മുപ്പതിനായിരത്തോളം കൊലകൾ നടത്തിയിട്ടുള്ള, 8 നൂറ്റാണ്ടുകളായി ഭൂമിയിൽ നിലവിലുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആസൂത്രിത കൊള്ളസംഘമാണ് ഇന്ത്യയിലെ തഗ്ഗീ (Thuggee). ഈ സംഘത്തിലെ അംഗങ്ങളെ വിളിക്കുന്ന തഗ് (Thug) എന്ന നാമത്തിൽ നിന്നുമാണ് “Thug life” എന്ന പ്രയോഗം ഉണ്ടാവുന്നത്.

Thuggee - Wikipediaഉത്തരേന്ത്യൻ പ്രാദേശിക ഭാഷയിലെ തഗ്ലാന എന്ന വാക്കിൽ നിന്നാണ് “തഗ് ( വഞ്ചകൻ) എന്ന വാക്ക് ഉണ്ടാ യത്‌. ഇവരെ പറ്റി ആധികാരികമായി പറയുന്നത് “സിയാവുദീൻ ബറാനി” എന്ന രാഷ്ട്രീയ ചിന്തകൻ 1356ൽ എഴുതിയ “താരിക്വി ഫിറോസ് ” എന്ന ഗ്രന്ഥത്തിലാണ്. സിയാവുദീൻ ബറാനിക്ക് ശേഷം തഗ്ഗുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരുന്നത് വില്യം ഹെൻറി സ്ലീമാൻ (William Henry Sleeman) എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആണ്.

Who were the Indian Thugമധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നാണ്തഗ്ഗുകളുടെ ചരിത്രത്തിന്റെ ഉദയം. 7 മുസ്ലീം സഞ്ചാര ഗോത്രങ്ങളിൽ നിന്നായിരുന്നു ഈ സംഘത്തിന്റെ തുടക്കം. അതിന്റെ തുടക്ക കാലത്ത് തന്നെ ഹിന്ദുകളും ഇവരുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി, ക്രമേണ രണ്ട് കൂട്ടരും ഒരേപോലുള്ള കൂട്ടമായി കാലക്രമേണ അവരുടേതായ ആചാരങ്ങളും ആരാധനാ ക്രമങ്ങളുമുണ്ടായി. ഇവർ കാളിയെ ആരാധിക്കുന്നവർ ആയിരുന്നു.

കൊലയും കൊള്ളയും ആചാരമായിരുന്നു തഗ്ഗുകള്‍ക്ക്. പിതാവില്‍ നിന്ന് മക്കളിലേക്ക് തൊഴില്‍ കൈമാറും. പത്താംവയസ്സിലാണ് ഒരു തഗ്ഗ് പിറവിയെടുക്കുന്നത്. ആദ്യമായി കൊലയ്ക്ക് കുട്ടിയെ സാക്ഷിയാക്കും. കൊലയുടെയും കൊള്ളയുടെയും ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ ഗുരുവുണ്ടാകും. കാളിക്ക് ബലിയര്‍പ്പിച്ചാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പണിയായുധങ്ങളായ തൂവാലയും കുരുക്കുകളും പൂജിച്ചെടുക്കും
നാണയം കെട്ടിയ മഞ്ഞ തൂവാലയും ക്ഷമയും ആയിരുന്നു ഇവരുടെ ആയുധം. കഴുത്ത് ഞെരിച്ച് കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. ‘ രാമോസി ‘ എന്ന കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നത്. കൊല നടത്താന്‍ അച്ചടക്കമുള്ള സംഘങ്ങളായാണ് തഗ്ഗുകള്‍ ഗ്രാമങ്ങളില്‍ നിന്ന പുറപ്പെടുക. സംഘത്തിന് ജമാദര്‍ (പ്രഭു) എന്ന പേരിലൊരു നേതാവുണ്ടാകും. കൊലനടത്താന്‍ അംഗങ്ങള്‍ക്ക് സൂചന നല്‍കാനും തഗ്ഗുകള്‍ക്ക് തങ്ങളുടെതായ രീതിയുണ്ട്. ഓറഞ്ച് തൂവാല വീശുക, പുകയില ചോദിക്കുക തുടങ്ങിയവയാണത്. തഗ്ഗി വിശ്വാസപ്രകാരം രക്തം ചിന്തുന്നതു നിരോധിച്ചിരുന്നു എങ്കിലും അവർ ബ്ലേഡുകളും വിഷവും ഉപയോഗിച്ചു. കഠാര അവരുടെ വ്യക്തിപരമായ സ്റ്റാറ്റസ് ആയുധമായിരുന്നു, തഗ്ഗി ഈ ആയുധം അഭിമാനത്തോടെ നെഞ്ചിൽ ധരിച്ചിരുന്നു. വിഷ സസ്യമായ ഉമ്മത്ത് (Datura) മയക്കം ഉണ്ടാക്കാൻ തഗ്‌സ് ഉപയോഗിച്ചിരുന്നു . മയങ്ങുമ്പോൾ കഴുത്തു ഞെരിക്കാൻ എളുപ്പമാക്കുന്നു.

സഞ്ചാരികളുടെ വേഷത്തിൽ കുറച്ചു തഗ്ഗുകൾ അവരുടെ കൂട്ടത്തിൽ കൂടുന്നു അതേ സമയം മറ്റ് തഗ്സ് അവർ അറിയാതെ അവരെ പിന്തുടരുന്നു, ക്ഷീണിക്കുബോൾ വിശ്രമിക്കാൻ തങ്ങുന്ന സ്ഥലത്ത് ആഹാരംകഴിച്ച് സഞ്ചാരികൾ ഉറങ്ങുമ്പോൾ പിന്തുടരുന്നവർ പരിസരമെല്ലാം നിരീക്ഷിച്ച് അവരും കൂടെ ചേർന്ന് ആക്രമിക്കുന്നു. ഇരകൾ നിലവിളിക്കുമ്പോൾ ഉച്ചത്തിൽ പാട്ടുപാടി കരച്ചിലിന്റെ ശബ്ദം പുറത്ത് കേൾക്കാത്തിരിക്കു വാനും , കൂടാരങ്ങൾക്ക് അകത്തേക്ക് ആരും വരാതിരിക്കാനും പുറത്തേക്കു രക്ഷപെടാതിരിക്കാനും ചുറ്റും കാവൽ നില്ക്കുവാനും ആളുകൾ ഉണ്ടായിരുന്നു. തഗ്ഗുകളിലെ മുതിർന്നവർ ആയിരുന്നു കൊലപാതകങ്ങൾ ചെയ്തിരുന്നത്. കൊല്ലപ്പെടുന്നവരുടെ ശരീരം ആചാരപരമായി സംസ്‌കരിക്കും. അവരെ വയറു പിളര്‍ത്തി കുടല്‍ മാലകള്‍ പുറത്തെടുത്ത ശേഷമാണ് സംസ്‌കരിക്കുക. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂവാലയും ചരടും എല്ലാം മൃതദേഹത്തോടൊപ്പം കുഴിച്ചു മൂടും കുഴിച്ചിട്ട ശേഷം സമ്പത്തും കൈക്കലാകി കഴിഞ്ഞാൽ പിന്നെ ആഘോഷം തുടങ്ങും. ഈ സമയത്താണ് പുതിയവർക്ക് അഗത്വം നൽകുക. ആ സമയത്ത് കുഴിച്ചിട്ട ശവങ്ങളുടെ മുകളിൽ ഇരുന്ന് കരിപ്പെട്ടി (പനഞ്ചക്കര) തിന്നുമ്പോളാണ് അവരുടെ കൂട്ടത്തിൻ ഒരാൾ ആവുന്നത്.

May be an image of 1 person and text that says "William Henry Sleeman was successful in catching many many thugs. (Image: Unknown author/Public domain)"ഗംഗാ നദിയിൽ യാത്ര ചെയ്യുന്ന ഹിന്ദു തീർഥാടകർ ഉൾപ്പെടെയുള്ളവരെ കൊള്ളയടിച്ചിരുന്നത് “റിവർ തഗ്‌സ്” ആയിരുന്നു. , ശൈത്യകാലത്ത് മുർനെ, ബുന്ദൽഖണ്ഡ്, അവധ് എന്നിവിടങ്ങളിൽ നിന്നുള്ള .സ്വദേശികളെപ്പോലെ സജീവമായിരുന്നു. കൊലപാതകത്തിന്റെ സൂചന നൽകാൻ അവർ മൂന്ന് തവണ കൈയ്യടിക്കുമായിരുന്നു . എന്ന് സ്ലീമാൻ പറയുന്നു. ഒരു മൃതദേഹം കണ്ടെത്തുന്നത് ഒഴിവാക്കാൻ അവർ ശവശരീരത്തിൻ്റെ പിൻഭാഗം തകർക്കുകയും മുതലകൾക്ക് തിന്നാൻ നദിയിൽ വലിച്ചെറിയുകയും ചെയ്തിരുന്നു.

No photo description available.തഗ്ഗുകളുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വ്യത്യസ്ത പരാമർശങ്ങൾ രേഖപ്പെടുത്തുന്നു. ഡി. എഫ്. മക്ലിയോഡ് രേഖപ്പെടുത്തിയ ഒന്ന്, ഒരു വൈദ്യനെ കൊലപ്പെടുത്തിയ ശേഷം ദില്ലിയിൽ നിന്ന് പലായനം ചെയ്തവരിൽ നിന്ന് രൂപപ്പെട്ട ചില മുസ്ലീം ഗോത്രങ്ങളിൽ നിന്നാണ് എന്നാണ്. ഇവർ രജപുത്രർ, ഹിന്ദുക്കൾ, ലോധിമാർ, അഹിർമാർ എന്നിവർക്കിടയിൽ തഗ്ഗിയെ വ്യാപിപ്പിച്ചു. മറ്റൊരു അഭിപ്രായത്തിൽ അവർ കഞ്ചാറുകളായിരുന്നു(Kanjars) അല്ലെങ്കിൽ മുഗൾ ക്യാമ്പുകളിൽ ജോലി ചെയ്തിരുന്നവരാണ് എന്നാണ്. ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം ഇന്ത്യൻ ഭരണാധികാരികളുടെ ജോലിയിൽ സൈന്യം പിരിച്ചുവിട്ടവർ തഗ്ഗിൽ ചേർന്നതായി ആരോപിക്കുന്നു.
May be an image of 1 person and text that says "Thug Behram"ഒരു സംഘത്തിന്റെ നേതാവിനെ ജെമാദാർ (jemadar) എന്നാണ് വിളിച്ചിരുന്നത്. സൈനികരീതിയിലുള്ള റാങ്കുകളായ ജെമാദാർ, സുബേദാർ എന്നിവ തഗ്ഗുകൾക്കിടയിൽ വ്യക്തിഗത അംഗങ്ങളെ “സ്വകാര്യ” മായി പരാമർശിക്കുന്നതും അവരുടെ സംഘങ്ങളുടെ സംഘടനയ്ക്ക് സൈനിക ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു.

May be an image of text that says "Fraveller Tugy Aang bins Watercolour (1837) by unknown artist of three Thugs strangling a traveller; one holds his feet, another his hands and a third tightens the ligature around his neck. Created in Lucknow, based on descriptions from imprisoned Thug leaders (Dash, 2005) Sketch by the same artist of a group of Thugs stabbing the eyes of murdered travellers before throwing the bodies into a well."ഒരു കുടുംബ തൊഴിലായി തഗ്‌ജിയെ പാരമ്പര്യമായി സ്വീകരിച്ചവരും കൂടാതെ ആവശ്യാനുസരണം അതിലേക്ക് തിരിയാൻ നിർബന്ധിതരായവരും ഉൾപ്പെട്ടിരുന്നു. പല ഗ്രൂപ്പുകളുടെയും നേതൃത്വം പാരമ്പര്യമായിരുന്നതിനാൽ കുടുംബാംഗങ്ങൾ ഒരേ ബാൻഡിൽ ഒരുമിച്ച് സേവനമനുഷ്ഠിക്കുന്നു. അത്തരം തഗ്ഗുകളെ അസീൽ എന്നാണ് വിളിച്ചിരുന്നത്. പെൺ മോഷ്ടാക്കളും നിലവിലുണ്ടായിരുന്നു, അവരെ ബറോണി എന്നും ഒരു പ്രധാന പുരുഷ തഗ്ഗിനെ ബാരൂ എന്നും വിളിച്ചിരുന്നു. ഇരകളുടെ കുട്ടികളെ കൊല്ലുന്നത് അവർ ഒഴിവാക്കുകയും പകരം അവരെ ദത്തെടുക്കുകയും ചെയ്തിരുന്നു. സാക്ഷിമൊഴികളെ ഇല്ലാതാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് കാര്യമായ കൊള്ളയുണ്ടായെങ്കിലോ അവർ ചിലപ്പോൾ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്താറുണ്ടായിരുന്നു.

May be an illustration of one or more people and text that says "Guru Multhoo Byragee Murdan Khan and gang Jogee, a native of Ajmere from Lucknow (1840) aged 90, in jail (1840)"ആദ്യകാലങ്ങളില്‍ രാജാക്കന്‍മാര്‍ തഗ്ഗുകള്‍ക്കെതിരേ കടുത്ത നടപടികള്‍ക്ക് വിമുഖത കാട്ടിയിരുന്നു. 12ാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താന്‍ ഡല്‍ഹിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊള്ളയും കൊലയും നടത്തിയിരുന്ന നിരവധി തഗ്ഗുകളെ പിടികൂടിയെങ്കിലും അവര്‍ക്ക് വധശിക്ഷ നല്‍കുന്ന പതിവിന് പകരം ഡല്‍ഹിയ്ക്ക് ശല്യമില്ലാത്ത വിധം ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് നാടുകടത്തുകയാണ് ചെയ്തത്.
ദൗത്യങ്ങളുമായി പുറപ്പെടുന്ന സൈനികര്‍ ഉത്തരേന്ത്യയിലെ വരണ്ട ഭൂമിയില്‍ അപ്രത്യക്ഷരാകുന്നത് കണ്ട മുഗള്‍ ചക്രവര്‍ത്തി അക്ബറായിരുന്നു തഗ്ഗുകള്‍ക്കെതിരേ ആദ്യമായി കര്‍ശന നടപടിയെടുത്തത്.1828 മുതല്‍ 35 വരെ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന ലോഡ് വില്യം ബെന്റിന്‍കാണ് തഗ്ഗുകളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 1830ല്‍ തുടക്കമിട്ടത്. സൈനിക അഡ്മിനിട്രേറ്ററായിരുന്ന വില്യം ഹെന്‍ട്രി സ്ലീമാനായിരുന്നു ചുമതല. 3000 ത്തോളം തഗ്ഗുകൾ പിടിക്കപ്പെട്ടു 400 ഓളം പേർ വധിക്കപ്പെടുകയും ചെയ്തു.

ബാക്കിയുള്ളവർ ആസ്ഥാനത്തോട് ചേർന്നുള്ള 96 ഏക്കർ സ്ഥലത്ത് കുടിയിരുത്തപ്പെട്ടു ആ സ്ഥലം ഇപ്പോൾ സ്ലീമാനാബാദ് (Sleemanabad) എന്നറിയപ്പെടുന്നു. അവിടുത്തെ പോലീസ് സ്റ്റേഷനിലും അമ്പലത്തിലും സ്ലീമാൻ ഇന്നും ആദരിക്കപ്പെടുന്നു.പിടിക്കപ്പെട്ട ഒരു കൂട്ടത്തിന്റെ നേതാവായിരുന്നു “തഗ് ബേറം”. ആയാൾ മാത്രം 931 കൊലകൾ ചെയ്തിട്ടുളളതായ് പറയപെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലർ “തഗ്ബേറം” ആണെന്ന് വെള്ളക്കാർ പറയുന്നു. 20 വർഷത്തോളം എടുത്തു തഗ്ഗുകളെ പൂർണമായും ഇല്ലാതാക്കാൻ.