എവിടെയൊക്കെയോ കുരുങ്ങിയ നിരവധി മനുഷ്യരുടെ മനസ്സിൻ്റെ കുരുക്കഴിച്ച ഭിഷഗ്വരന് ഓർമപ്പൂക്കൾ

35

Sreekantan Karikkakom

ആകാശവാണിയിൽ പ്രഭാതഭേരി ചെയ്യുന്ന കാലത്ത് ചില നേരങ്ങളിൽ ദൈവതുല്യനായിരുന്നു, പ്രമുഖ മന:ശാസ്ത്രജ്ഞനായിരുന്ന ഡോ: പി.എം.മാത്യു വെല്ലൂർ.ഏതു പ്രോഗ്രാമിനും ഒടുവിൽ ഒരു ഒഫീഷ്യൽ ബൈറ്റ് വേണം. അതൊരു തലവേദനയാണ്. മന്ത്രിയെയൊക്കെ വേണമെങ്കിൽ പെട്ടതുതന്നെ!അപ്പോൾ “കുട്ടികൾക്കു നേരെയുള്ള ലൈംഗികാക്രമണങ്ങൾ, സ്ത്രീ പീഡനം, ഗൃഹാന്തരീക്ഷത്തിലെ താളം തെറ്റൽ…. ” ഇങ്ങനെയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതു തന്നെ ഇദ്ദേഹത്തിൻ്റെ ബലത്തിലാണ്. ഏതു സമയം വിളിച്ചാലും റെഡി. സൗമ്യമായി സംസാരിക്കുന്ന പക്വമതി. രസികൻ.നർമ്മത്തിൻ്റെ മർമം അറിയാവുന്ന എഴുത്തുകാരൻ. ചാറാച്ചിറയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ പോകുമ്പോൾ അവിടെ കാണാറുള്ള നിരവധി മനോരോഗികളുടെ വിഷാദം ഇന്നും ഓർമയി ലുണ്ട്.ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനപ്പുറം അവർക്കെല്ലാം അദ്ദേഹം മറ്റു പലതുമായിരുന്നു.ഏറെക്കാലമായി ഒരു വാർത്തയും കേൾക്കാറില്ലായിരുന്നു.ഇങ്ങനെ പലരേയും മറന്നു കളയുന്ന തലസ്ഥാന നഗരത്തിൽ ഇത്രയും കാലം ഇദ്ദേഹം ജീവിച്ചിരുന്നല്ലോ…. എന്നതുപോലും അത്ഭുതപ്പെടുത്തുന്നു.എവിടെയൊക്കെയോ കുരുങ്ങിയ നിരവധി മനുഷ്യരുടെ മനസ്സിൻ്റെ കുരുക്കഴിച്ച ഭിഷഗ്വരന് ഓർമപ്പൂക്കൾ.