മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന പല്ലവി ഇനിയെങ്കിലും നിർത്തണം, ഇന്നത്തെ മാധ്യമങ്ങൾ വലത് പക്ഷത്തിന്റെ ഒന്നാമത്തെ തൂണാണ്

83
Sreekanth PK
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന പല്ലവി ഇനിയെങ്കിലും നിർത്തണം.ഇന്നത്തെ മാധ്യമങ്ങൾ വലത് പക്ഷത്തിന്റെ ഒന്നാമത്തെ തൂണാണ്. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് വിവാദത്തിന്റെ പിറ്റേ ദിവസം ഒന്നാമത്തെ പേജിലാണ് ഫോട്ടോ സഹിതം മനോരമ പരിഹാസം ചൊരിഞ്ഞത്. ആ മനോരമയിൽ രണ്ട് മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വിലക്കിയ വാർത്ത കാണണമെങ്കിൽ ചരമ പേയ്ജിലെ ഒന്നരയിഞ്ചു കോളം തപ്പി കണ്ടു പിടിക്കണം.മാതൃഭൂമി പ്രസ്സടക്കമാണെന്ന് തോന്നുന്നു ജന്മഭൂമിക്ക് വിറ്റത്.
വിധേയത്വമാണവരുടെ മുഖ മുദ്ര, ഇടത് വിരുദ്ധതയാണവരുടെ ദാഹ ജലം. അതിനപ്പുറം ജനാധിപത്യമെന്ന പദത്തിനോട് തൂണിൽ ചാരിയ ബന്ധം പോലുമില്ലാത്ത മാധ്യമ വർഗ്ഗങ്ങളാണവർ.
ഒന്നാം പേയ്‌ജിലും ഉൾ പേയ്ജുകളിലുമായി ഈ രണ്ട് ചാനലുകളുടെ ലോഗോ സഹിതം കൃത്യമായ പ്രതിഷേധവും വാർത്തകളും നൽകിയിട്ടുണ്ട് ദേശാഭിമാനി.സിപിഐ(എം) നെതിരെ ഓട് നീക്കിയും ആളെയിറക്കിയും വാർത്തകൾ മെനയാൻ ദൃഢ പ്രതിജ്ഞയെടുത്ത രണ്ട് ചാനലുകളാണ് രാജീവ് ചന്ദ്ര ശേഖറിന്റെ ഏഷ്യാനെറ്റും,ജമാ അത്തെ ഇസ്‌ലാമിയുടെ മീഡിയ വണ്ണും.എങ്കിലുമാ ഫാഷിസ്റ്റ് നീക്കത്തിനെതിരെ ഐക്യപ്പെടാൻ,പ്രതിഷേധിക്കാൻ സിപിഐ(എം)-ന്റെ മുഖ പത്രത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല,വരില്ല എന്നതാണ് ആ പാർട്ടിയും പാർട്ടിക്കാരും മുറുക്കി പിടിച്ചു നിൽക്കുന്ന രാഷ്ട്രീയത്തിന്റെ ബലവും കാമ്പും.
ദേശാപമാനിയെന്ന് സംഘികളുടെ കൂടെ കൂടി പരിഹസിക്കുന്ന ലീഗിന്റെ ചന്ദ്രിക പത്രത്തിൽ ഒരിഞ്ചു കോളത്തിലാണ് കഷ്ടപ്പെട്ട് വാർത്ത കൊള്ളിച്ചിട്ടുള്ളത്.കൈരളി ഒഴികെ ബ്രാഞ്ച് സെക്രട്ടറിയുടെ പശു പ്രസവിച്ചാൽ പ്രൈം ടൈം ചർച്ച ചെയ്യുന്ന ഒരൊറ്റ വാർത്താ മാധ്യമങ്ങളിലും തങ്ങളുടെ തലക്ക് മുകളിലും തൂങ്ങിയാടുന്ന വാളിനെ പറ്റി അഞ്ച് മിനിറ്റ് റിപ്പോർട്ടിംഗ് പോലുമില്ല.
ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.ഏതൊക്കെ ഒറ്റുകാർ തിരിഞ്ഞു നിന്നാലും കെട്ട കാലത്തെ പ്രതിരോധ രാഷ്ട്രീയത്തിന്റെ ശബ്ദമായി നിങ്ങൾ നിലയുറപ്പിക്കുമെന്നുറപ്പുണ്ട്. ഒറ്റുകാരായ മാധ്യമ തൂണുകൾ ചരിത്രത്തത്തിലെ ന്യൂറംബർഗ് ട്രയൽസ് എന്നൊന്ന് ഗൂഗിൾ ചെയ്ത് നോക്കണം.ചരിത്രം പകരം ചോദിക്കാതെയൊന്നും കടന്ന് പോയിട്ടില്ല.