ചാനലുകൾ 48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ

328
 Sreekanth PK
സംഘപരിവാറിൻറെ കേരളത്തിലെ വളർച്ചയ്ക്ക് തങ്ങളാലാവും വിധം വെള്ളവും വളവുമായി മാറിയ ഒന്നാമത്തെ മലയാളം ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് കേരള സമക്ഷം അവതരിച്ചു വിളമ്പുന്ന ഏതാണ്ട് എല്ലാ പുത്തൻ ബിജെപി നേതാക്കളേയും പൊതുജനം കണ്ട് തുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് വഴിയാകണം.
ആ ചാനലിൽ നിന്ന് ഇക്കാലത്തിനിടെ മാധ്യമ പ്രവർത്തത്തിന്റെ നൈതികത ഉൾക്കൊണ്ട ഒരു വസ്തുതാ പരമായ റിപ്പോർട്ടിങ് കണ്ടത് ഈ ഡൽഹി കലാപ സമയത്താണ്. 15 വർഷമായി ഡൽഹിയിൽ ജോലി ചെയ്യുന്ന താൻ ഇതുവരെ ഇങ്ങനെയൊരു സംഭവം കാണേണ്ടി വന്നിട്ടില്ലെന്നും മനുഷ്യർ വെടി കൊണ്ട് വീഴുമ്പോൾ പോലീസ് കാഴ്ചക്കാരായി നിന്നു കൊണ്ട് ഇരകളുടെ മതം ചോദിക്കലാണെന്നും തുറന്ന് പറഞ്ഞു കൊണ്ടുള്ള സുനിലിന്റെ റിപ്പോർട്ടിങ് കേരളത്തിലടക്കം സംഘ് പരിവാർ നേതാക്കളെ പ്രതിരോധത്തിലാക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.
48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ.വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ത്രീകൾക്കായി സമർപ്പിക്കുന്ന നേതാവിന്റെ പ്രസ്‌താവനയ്ക്ക് തൊട്ടട്ടടുത്ത ദിവസമാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ പോകുന്നുവെന്നും ട്വിറ്റർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചെന്നുമുള്ള വാർത്തയും വന്നത്.
ഏഷ്യാനെറ്റ് ന്യൂസടക്കം സകല വലത് മാധ്യമങ്ങൾക്കും അഭിമാനിക്കാം.പാല് തന്ന കൈക്ക് കൊത്താൻ അവർക്ക് അരനിമിഷം പോലും വേണ്ടെന്ന് തെളിയിച്ചു കാട്ടിയതിന്. കുനിഞ്ഞു കൊണ്ടിരുന്നവർ ഇനിയങ്ങോട്ട് ഇഴയലാകാനേ തരമുള്ളൂ. എത്ര മലയാളം മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന ഫാഷിസ്റ്റ് നീക്കത്തിനെതിരെ ഒരു അരമണിക്കൂർ ചർച്ചയെങ്കിലും സംഘടിപ്പിക്കുമെന്ന് കണ്ടറിയണം.
എല്ലാവർക്കും ഇടം കൊടുക്കുന്ന ജനാധിപത്യത്തിന്റെ വിശാലതയെ കുറിച്ച് വാചാലരാകുന്ന മാധ്യമ തൊഴിലാളികൾക്ക് കൂടി നല്ല നമസ്കാരം.ഏഷ്യാനെറ്റിനോടും മീഡിയാ വണ്ണിനോടുമൊക്കെ ഐക്യപ്പെടേണ്ട കാലം വരുമെന്ന് സത്യമായും കരുതിയിരുന്നില്ല.