യേശുദാസിന്റെ സഹോദരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പലരും യേശുദാസിനെ പഴിക്കുന്നു, എന്താണ് സത്യം ?

136

Sreekumar Manayil

യേശുദാസിന്റെ ആത്മഹത്യ ചെയ്ത സഹോദരൻ ജസ്റ്റിൻ കുറെ നാൾ എന്റെ വീടിനു സമീപം വാടകക്ക് താമസിച്ചിരുന്നു. അന്ന് അദ്ദേഹത്തെ കണ്ടു ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു. വീട്ടു വാടകക്കുള്ള പണം പതിനായിരം രൂപ യേശുദാസ് കൃത്യമായി നൽകുമായിരുന്നു. മാത്രമല്ല ചെന്നൈയിൽ ആയിരിക്കുമ്പോൾ ദാസന്റെ സഹോദരന്മാർ ആന്റപ്പനും മണിയും നടത്തിയിരുന്ന സംഗീതോപകരണ നിർമാണ കമ്പനിയിൽ പാട്ണറും ആയിരുന്നു.

എന്നാൽ ഞാൻ കാണുന്ന കാലത്ത് അദ്ദേഹം മദ്യത്തിന് അടിമയായിരുന്നു. ദാസ് നൽകുന്ന പണം മദ്യപാനത്തിന് ചിലവാക്കുന്നത് കൊണ്ട് പലപ്പോഴും വാടക കൊടുക്കാൻ കഴിയാതെ വീടുകൾ നിരന്തരം മാറിക്കൊണ്ടിരിക്കും. അങ്ങിനെ ഒരു ഓട്ടപാച്ചിലിനിടയിലാണ് മകൻ പുഴയിൽ ചാടി ആത്‍മഹത്യ ചെയ്തത്. ഭാര്യയുടെ വിട്ടുമാറാത്ത രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. തനിക്ക് കഴിയുന്നതിന്റെ പരമാവധി ദാസ് അദ്ദേഹത്തെ സഹായിച്ചിരുന്നു എന്നാണെന്റെ അറിവ്. പക്ഷെ ചിലർക്ക് വിധിയുടെ നിഷ്ടൂരമായ ഇടപെടലുകളെ പ്രതിരോധിക്കാൻ കഴിയാതെ അവൾ തെളിക്കുന്ന വഴിയേ പോകേണ്ടി വരും. ജസ്റ്റിനും അത് തന്നെയാണ് സംഭവിച്ചത്. ഇതിൽ ദാസിനെ കുറ്റപെടുത്തിയുള്ള നിരവധി പോസ്റ്റുകൾ കണ്ടു. അതിൽ ഒരു സത്യവും ഇല്ല എന്നെനിക്കു നേരിട്ടറിയാം.