Connect with us

Featured

അങ്ങനെയൊരു കാലഘട്ടത്തിലാണ് പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത്

ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക ഈണത്തിനിടയിലൂടെ, പത്മരാജന്‍ കണ്ട രാത്രി മൈസൂറിന്റെ മനോഹാരിതയെ വകഞ്ഞു മാറ്റി, രാത്രിയുടെ അവസാന യാമത്തില്‍ വഴി നീളെ മൂത്രിക്കുന്ന

 69 total views

Published

on

Sreekumar Sivankutty

ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക ഈണത്തിനിടയിലൂടെ, പത്മരാജന്‍ കണ്ട രാത്രി മൈസൂറിന്റെ മനോഹാരിതയെ വകഞ്ഞു മാറ്റി, രാത്രിയുടെ അവസാന യാമത്തില്‍ വഴി നീളെ മൂത്രിക്കുന്ന ഒരു ടാങ്കര്‍ ലോറി ഒരു കവിതപോലെ ഒഴുകി ഒരു ഗേറ്റിനു മുന്‍പില്‍ വന്നു നിന്നു. ആ വണ്ടിയുടെ ഹോണടി കേട്ടാണ് ആന്റണി ഞെട്ടിയുണരുന്നത്. മമ്മയ്‌ക്ക് ഈ ഹോണടി ശബ്ദം പുതുമയല്ല. സോളമന്‍ (മോഹൻലാൽ) അങ്ങനെയാണ്. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ രാത്രിയില്‍ എപ്പോഴെങ്കിലും തണുത്ത കാറ്റത്തു ഡ്രൈവ് ചെയ്തു മമ്മയുമായി പിണങ്ങാനും, പരിഭവം പറയാനും ‘മമ്മയുടെ കൈ‘ കൊണ്ടുണ്ടാക്കിയത് കഴിക്കാനും ഒക്കെയായി എത്തും. നേരം വെളുക്കുന്നതിനു മുന്‍പ് ആരെയും അറിയിക്കാതെ സ്ഥലം വിടുകയും ചെയ്യും. സോളമന്റെ കസിന്‍ ആന്റണി (വിനീത്) ഉള്ളത് കൊണ്ട് ഇത്തവണ നേരം വെളുക്കുമ്പോള്‍ സ്ഥലം വിടുകയില്ല എന്ന് മമ്മയ്ക്കു (കവിയൂർ പൊന്നമ്മ) ഉറപ്പു കൊടുത്തു. സോളമന്റെ പപ്പ മരിച്ചുപോയി. ദൂരെയുള്ള ഫാമിലെ മുന്തിരിതോട്ടങ്ങളും, മല്‍ബറിയും മറ്റും ഇപ്പോള്‍ നോക്കി നടത്തുന്നത് സോളമനാണ്‌. ഹയര്‍സ്റ്റഡീസിനായി ആന്റണി മൈസൂരില്‍ എത്തിയിട്ട് അധികം ആയില്ല. വേറെ ആ വീട്ടില്‍ മമ്മയ്ക്കു കൂട്ടായിട്ട്‌ സോളമന്റെ പപ്പയുടെ വകയിലുള്ള ‘ക്വീന്‍ മേരി‘ മാത്രമാണുള്ളത്.

കാലത്ത് ഉറക്കം ഉണരുന്ന സോളമന്‍ അയൽവീട്ടില്‍ പുതിയതായി എത്തിയ വാടകക്കാരന്‍ പോള്‍ പൈലോക്കാരന്റെ (തിലകൻ) മകള്‍ സോഫിയയെയും (ശാരി)അനിയത്തി എലിസബത്തിനെയും ജനലിലൂടെ കാണുന്നു. പോള്‍ ഫുള്‍ ടൈം തണ്ണിയാണെന്നും റെയില്‍വേയില്‍ ജോലി ഉള്ള ആളാണെന്നും ആന്റണി സോളമനെ ധരിപ്പിക്കുന്നു. എപ്പോഴും എന്തെങ്കിലും പണി ചെയ്യുന്ന സോഫിയയെ സോളമന്‍ ശ്രദ്ധിക്കുന്നു. സോളമന്റെ മനസ് അറിയാതെ സോഫിയയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ടാങ്കര്‍ ലോറി മടക്കയാത്രയെ പറ്റി മറന്നു പോവുന്നു. ലോറിക്ക് ഒരു ദിവസം കൂടി റസ്റ്റ്‌, സോളമനും. {ആന്റണി ഉള്ളതു കൊണ്ട് സോളമന് പോവാന്‍ തോന്നുന്നേയില്ല:)}

ബൈബിളിലെ സോളമന്‍ രാജാവ്‌ എഴുതിയ ഉത്തമഗീതം എന്ന അധ്യായത്തിലെ പ്രേമത്തിന്റെ മനോഹര വരികളിലൂടെ നമ്മുടെ സോളമന്‍ സോഫിയയോട് ഇഷ്ടം അറിയിക്കുന്നു. സോഫിയയുമായി ടാങ്കര്‍ ലോറിയില്‍ മൈസൂര്‍ മുഴുവന്‍ ചുറ്റിയടിച്ച സോളമന്‍ അവളുമായി കൂടുതല്‍ അടുത്തു. പോള്‍ സോഫിയയുടെ രണ്ടാനച്‌ഛന്‍ മാത്രമാണെന്നും മമ്മിയുടെ രണ്ടാം കെട്ടില്‍ പോളിനുണ്ടായ മകളാണ് എലിസബത്ത് എന്നും സോളമന്‍ മനസിലാക്കുന്നു. സഹപ്രവർത്തകനായ വക്കച്ചന്‍ സ്ഥിരമായി പോളിന്റെ വീട്ടില്‍ തണ്ണിയടി പാര്‍ട്ടിക്ക് വരും. അധികം പൈസ ഒന്നും കൊടുക്കാതെ എങ്ങനെയെങ്കിലും സോഫിയയെ വക്കച്ചനെ കൊണ്ട് കെട്ടിച്ചു വിടുക, അതിനു ശേഷം സ്വന്തം മകള്‍ എലിസബത്തിനെ മാന്യമായി കല്യാണം കഴിപ്പിക്കുക എന്ന പോളിന്റെ കണക്കു കൂട്ടൽ ആ പാർട്ടിക്കു പിന്നിലുണ്ട്. സോഫിയക്കോ എലിസബത്തിനോ അവരുടെ മമ്മിയ്ക്കോ ആ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതിനിടയില്‍, വീടിനു വെളിയില്‍ സോളമനുമായി സോഫിയ സംസാരിച്ചിരിക്കുന്നത് വക്കച്ചന്‍ കാണുകയും രാത്രിയില്‍ തന്നെ പോളിനെ വിവരം ധരിപ്പിക്കുയും ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സോഫിയയെ പോള്‍ തല്ലുന്നു. ഇതു കണ്ട് അവരുടെ കുടുംബ വഴക്കില്‍ ഇടപെടേണ്ടി വരുന്ന സോളമനും പോളും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തുന്നു. തുടർന്ന് കഥ പുതിയ തലത്തിലേക്ക് മാറുന്നു.

സോഫിയയുടെ വിഷയത്തില്‍ സോളമന് സ്വന്തം മമ്മയുടെ പിന്തുണയില്ല. ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ബുദ്ധിയല്ലെന്നും മടങ്ങിവരും..വിവാഹം കഴിക്കും എന്നും സോഫിയയെ അറിയിച്ച് മുന്തിരിത്തോപ്പിലേക്ക് മടങ്ങിപ്പോവുകയാണ് സോളമൻ. വക്കച്ചനെ എന്ത് വന്നാലും കെട്ടുകയില്ല എന്ന് സോഫിയയും ഉറപ്പു നൽകുന്നു. ഇങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോകുന്നു.

വക്കച്ചനുമായുള്ള ബന്ധം സമ്മതിക്കാത്തതിനാൽ പോള്‍ ഏതു വൃത്തികെട്ട പണിയും ചെയ്യുമെന്നും ഉടനടി എന്തെങ്കിലും ചെയ്യണം എന്നും ആന്റണി സോളമനെ അറിയിച്ചു. സോളമന്‍ നാട്ടില്‍ എത്തി, മമ്മയെ പറഞ്ഞു സമ്മതിപ്പിച്ച് അവരുടെ അനുവാദത്തോടെ സോഫിയയുടെ അമ്മയെ കണ്ടു വിവാഹ താല്പര്യം അറിയിക്കുന്നു. അവര്‍ക്ക് ഈ ബന്ധത്തിനു നൂറു വട്ടം സമ്മതം. തുടർന്ന് വിവാഹാലോചനയുമായി വീട്ടിലേക്കു വന്ന സോളമനെയും മമ്മ റീത്തായേയും പോള്‍ അപമാനിച്ചയയ്ക്കുന്നു. പോളിനെ അറിയിക്കാതെ ഈ കല്യാണം നടത്താന്‍ രണ്ടു കൂട്ടരും തീരുമാനിച്ചു. അക്കാര്യത്തില്‍ പള്ളിയില്‍ നിന്നുള്ള എല്ലാ പിന്തുണയും വികാരിയച്ചന്‍ അറിയിക്കുകയും ചെയ്തു. അച്ചന്റെ പിന്തുണയില്‍ സന്തോഷിച്ചു പള്ളിയില്‍ നിന്നും മടങ്ങി വന്ന അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസിലാക്കിയ പോള്‍ ആരുമില്ലാത്ത തക്കം നോക്കി സോഫിയയെ മാനഭംഗപ്പെടുതിയിരിക്കുന്നു!

ക്ലോക്കിലെ സൂചി രാത്രിയിലോട്ടു കറങ്ങുന്നു…
“അങ്ങേരിനിയും വന്നിട്ടില്ല, വരാതിരുന്നാല്‍ മതിയായിരുന്നു… എലിസബത്ത് ഒന്നും അറിഞ്ഞിട്ടില്ല. അവളറിയരുത്”
“അത്രേയുള്ളമ്മച്ചീ”
” ഭ്രാന്ത്‌ കയറിയ ഒരു മൃഗം ആക്രമിക്കാന്‍ വന്നു എന്ന് കൂട്ടിയാല്‍ മതി”
“അത്രേയുള്ളമ്മച്ചീ”
“ഒന്നും സംഭവിച്ചിട്ടില്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല”
” ഒന്നും നഷ്‌ടപ്പെട്ടെന്നു വിചാരിക്കാന്‍ എനിക്ക് മനസ് വരുന്നില്ല, എനിക്കെന്റെ അമ്മച്ചി അമ്മച്ചില്ലാതെയായി, അനിയത്തി അനിയത്തിയല്ലാതെയായി. എനിക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന എന്റെ അമ്മച്ചിയും എന്റെ അനിയത്തിയുമാണ്”
സോഫിയയ്ക്ക് വേണ്ടി വീണ്ടും വാദിക്കാന്‍ ചെന്ന സോളമനെ ഇനി തനിക്കു കാണേണ്ടന്നും, അതാണ് നല്ലതെന്നും റീത്ത കട്ടായം പറയുന്നു. അതോടെ വ്യസനത്തോടെ, ദേഷ്യത്തോടെ ‘ഇനി വീട്ടിലേക്കില്ല‘ എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങി പോയ സോളമന്റെ ബൈക്കിന്റെ ഇരമ്പല്‍ നിര്‍വികാരികതയോടെ ഇരിക്കുന്ന സോഫിയയുടെ കാതുകളില്‍ നിന്നും അകന്നു പോകുന്നു.

Advertisement

രാത്രിയുടെ ഏതോ യാമത്തില്‍ സോഫിയുടെ വീടിനു മുന്നില്‍ നീണ്ട ഹോൺ മുഴങ്ങുന്നത് കേട്ട് വീണ്ടും ആന്റണി ഞെട്ടിയുണര്‍ന്നു. ആദ്യ ഹോൺ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരുമെന്ന വാക്ക് തന്ന സോഫിയയെ കാണാതായപ്പോള്‍, വാക്ക് തെറ്റിച്ച അവളെ കാണാന്‍ സോളമന്‍ വേലി തല്ലിപ്പൊളിച്ചു വീടിനടുത്തേയ്ക്ക് പായുന്നു. പിന്നിലൊളിപ്പിച്ച കത്തിയുമായി സോളമനെ കാത്തിരുന്നത് സാക്ഷാല്‍ പോള്‍ പൈലോക്കാരന്‍!

“കൊണ്ട് പോവാന്‍ വന്നതാണോ, ഇനി കൊണ്ട് പൊയ്ക്കോ” എന്ന് പറഞ്ഞ പോളിനെ അടിച്ചു വീഴ്ത്തി, പോളിന് ഒരിക്കലും കവര്‍ന്നെടുക്കാന്‍ പറ്റാത്ത വെള്ളരി പ്രാവിന്റെ നൈര്‍മല്യം മനസ്സില്‍ സൂക്ഷിക്കുന്ന ആ മാലാഖയെ പൊക്കിയെടുത്തു, പ്രേമം നുരയുന്ന മുന്തിരി തോട്ടത്തിലെ സ്വര്‍ഗത്തിലേക്ക് ആ ടാങ്കര്‍ ലോറി പാഞ്ഞു പോകുമ്പോള്‍ അവസാനിക്കുന്നു, പത്മരാജന്റെ ഏറ്റവും മികച്ച ചിത്രമായ “നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍”

പത്മരാജന്‍ എന്ന സംവിധായകന്റെ ഏറ്റവും പെര്‍ഫെക്റ്റ്‌ എന്ന് എനിക്ക് തോന്നിയ ചിത്രമാണിത്‌. ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്നു. ബൈബിളിലെ സോളമന്റെ പ്രേമ ഗീതങ്ങളും മനോഹരമായ മുന്തിരിത്തോപ്പും നന്നായി ഈ പടത്തില്‍ ബ്ലെൻഡ് ചെയ്തിരിക്കുന്നു. പോളായി തിലകന്റെ അഭിനയം ഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍! പോള്‍ ഇല്ലെങ്കില്‍ ഈ കഥയേക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെയാവില്ല. അപ്പന്റെ കല്ലറയില്‍ കാണിക്കുന്ന കുസൃതിയും, മമ്മയോടു “ഇതിനൊക്കെ വേണ്ടീട്ടല്ലയോ ഇങ്ങോട്ട് വരുന്നത് തന്നെ” എന്നുമൊക്കെ സോളമന്‍ (മോഹന്‍ലാല്‍) പറയുന്നത് കേട്ടാല്‍ തന്നെ ചുണ്ടില്‍ അറിയാതെ ഒരു ചിരി വരുന്നത് സ്വാഭാവികം.

എലിസബത്ത് എന്ന കഥാപാത്രം ഒഴിച്ച് എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തു. ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും രണ്ടു പാട്ടുകളും എടുത്തു പറഞ്ഞില്ലെങ്കില്‍ ഈ പടത്തിന്റെ ആസ്വാദനം പൂര്‍ത്തിയാവില്ല.
ഓരോ ഫ്രെയിമിലും പത്മരാജന്റെ കയ്യൊപ്പുള്ള ഏക ചിത്രം. ഏതു മൃഗം വിചാരിച്ചാലും മനസിന്റെ കന്യാകത്വത്തിനെ കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്ന് ഉറക്കെ പ്രസ്താവിക്കുന്ന, ബന്ധങ്ങളുടെ വില എന്തെന്ന് കാണിച്ചു തരുന്ന, ആണത്തം എന്നതിന് വേറെയും അര്‍ഥം ഉണ്ടെന്നു പഠിപ്പിക്കുന്ന, ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്ന, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പ്രേമകാവ്യം.
l
കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന നോവലിനെ അടിസ്ഥാനമാക്കി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു 1986-ൽ പുറത്തിറങ്ങിയ, പത്മരാജന്റെ മാന്ത്രിക സ്പര്‍ശം ഓരോ സീനിലും ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്ന ചലച്ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. അസാധാരണങ്ങളല്ലാത്ത ചുറ്റുപാടുകളും, അതിമാനുഷകരല്ലാത്ത കഥാപാത്രങ്ങളും ആണ് പത്മരാജന്റെ തൂലികയ്ക്ക് ഏറെയും വിഷയമായിട്ടുള്ളത്. നായകന്‍ സോളമന്‍ (മോഹന്‍ ലാല്‍), അമ്മ റീത്ത (കവിയൂര്‍ പൊന്നമ്മ), കസിന്‍ ആന്റണി (വിനീത്) എന്നിവരും അയല്‍ക്കാരായി വരുന്ന പോൾ പൈലോക്കാരന്‍ (തിലകന്‍), ശ്രീമതി പൈലോക്കാരന്‍, മക്കളായ സോഫിയ (ശാരി), എലിസബത്ത് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.

അച്ഛന്‍ നേരത്തെ മരിച്ചു പോയ സോളമൻ പൈതൃകമായി കിട്ടിയ മുന്തിരിപാടങ്ങളില്‍ കൃഷിയും മറ്റുമായി ഫാമില്‍ തന്നെയാണ് താമസം. മൈസൂരിലെ വീട്ടില്‍ അയാളുടെ അമ്മയും, ബന്ധുവും സഹായിയുമായ മേരിയും, രണ്ടു മാസം മുന്‍പ് മൈസൂരില്‍ താമസിച്ചു പഠിക്കാനെത്തിയ കസിന്‍ ആന്റണിയും ആണുള്ളത്. ഒരു പാതിരാത്രി ടാങ്കർ ലോറി ഓടിച്ചു കഥയിലേക്ക് കടന്നു വരുന്ന സോളമന്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങുന്നത് വീട്ടു മുറ്റത്തേക്കല്ല, നമ്മുടെ മനസ്സിലേക്ക് തന്നെ ആണെന്ന് ഈ സിനിമ കാണുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. പാതിരാത്രി വന്നു പുലർച്ചയ്‌ക്ക് തിരിച്ചു പോകുന്നതാണ് അയാളുടെ എപ്പോഴത്തെയും ശീലം. ഇത്തവണ കസിന്‍ ആന്റണിയെ കുറേക്കാലത്തിനു ശേഷം കാണുന്ന സോളമന്‍ കുറച്ചു സമയം കൂടി വീട്ടില്‍ തങ്ങാന്‍ തീരുമാനിക്കുന്നു.

അതിനിടയില്‍ അയാളുടെ അമ്മ ഇനിയും കല്യാണം കഴിക്കാത്തതിന് അയാളോട് പരിഭവം പറയുകയും ഒന്ന് രണ്ടു ആലോചനകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായാണ് അടുത്ത വീട്ടില്‍ പുതുതായി വന്ന സോഫിയ എന്ന പെണ്‍കുട്ടിയിൽ അയാളുടെ ശ്രദ്ധ ഉടക്കുന്നത്. സോഫിയയുടെ അമ്മ നേഴ്സ് ആണ്, അച്ഛന്‍ പോൾ പൈലോക്കാരന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മദ്യപാനിയും വഴക്കാളിയുമാണ് അയാള്‍.

സോളമന്‍ പതിവിനു വിപരീതമായി തിരിച്ചു പോകാന്‍ ധൃതി കാണിക്കാത്തതിൽ മമ്മിയും മേരിയും ആന്റണിയുമൊക്കെ അയാളെ നോട്ടമിടുന്നുണ്ട്. അടുത്ത വീട്ടിലെ അത്ര സന്തോഷകരമല്ലാത്ത അവസ്ഥ സോളമന്‍ മനസ്സിലാക്കുകയും സോഫിയയെ എന്തിന്റെയൊക്കെയോ പേരില്‍ അയാള്‍ ഇഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. അവളോട്‌ അയാള്‍ അത് മനോഹരമായ രീതിയില്‍ തുറന്നു പറയുന്നുമുണ്ട്. പക്ഷേ, പിന്നീട് സോഫിയയുടെ യഥാർഥത്തിലുള്ള പിതാവ് പൈലോക്കാരനല്ല എന്നും, കൊച്ചിയിലെ പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ ആണെന്നും, പൈലോക്കാരനെ അമ്മ പിന്നീട് വിവാഹം കഴിച്ചതാണെന്നും, എലിസബത്ത് അതിലുള്ള മകളാണെന്നും സോഫിയ സോളമനോട് പറയുന്നുണ്ട്. പൈലോക്കാരന്റെ സോഫിയയോടുള്ള പെരുമാറ്റത്തിലെ പൊരുത്തക്കേട് സോളമന്‍ മനസിലാക്കുന്നു. എന്നിട്ടും അയാൾക്ക് അവളോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല. എന്നുമാത്രമല്ല അയാള്‍ അവളെ വിവാഹം കഴിക്കാനുള്ള തീരുമാനം മമ്മിയെ അറിയിക്കുകയും ചെയ്യുന്നു. കുടുംബ മഹിമയിലുള്ള അന്തരം അയാളുടെ മമ്മയെ സങ്കടപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ മകന്റെ തീരുമാനത്തിന് സമ്മതം മൂളുകയും വിവാഹാലോചനയുമായി സോഫിയയുടെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യുന്നു. മകള്‍ക്ക് കിട്ടാന്‍ പോകുന്ന നല്ല ബന്ധത്തില്‍ ശ്രീമതി പൈലോക്കാരന്‍ സന്തോഷിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും പൈലോക്കാരന്‍ എതിരാണ്‌.

Advertisement

മാത്രമല്ല അയാള്‍ക്ക്‌ താല്പര്യം സോഫിയയെ മദ്യപാനിയും കൂടെ ജോലി ചെയ്യുന്നവനുമായ വര്‍ക്കിയെ കൊണ്ട് കെട്ടിക്കാനാണ്. റീത്തയും ശ്രീമതി പൈലോക്കാരനും ചേര്‍ന്ന് രഹസ്യമായി പള്ളിയില്‍ ചെന്നു വികാരിയച്ചനെ കാണുവാനും കല്യാണം നടത്താനും മറ്റും തീരുമാനിക്കുന്നത്‌ പൈലോക്കാരന്‍ ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നു. അയാള്‍ അയാളുടെ കുടില ബുദ്ധിയില്‍ ചില തീരുമാനങ്ങളെടുക്കുന്നു. സോളമനും റീത്തയും ശ്രീമതി പൈലോക്കാരനും പള്ളിയിലും എലിസബത്ത് കോളജിലും പോയ നേരത്ത് പൈലോക്കാരന്‍ സോഫിയ അറിയാതെ വീടിനകത്ത് കയറുകയും അവളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു. പള്ളിയില്‍ നിന്നും വിവാഹം തീരുമാനിച്ചു തിരിച്ചു വരുന്ന സോളമനും റീത്തയും ശ്രീമതി പൈലോക്കാരനും കാണുന്നത് രണ്ടാനച്‌ഛൻ മാനഭംഗപ്പെടുത്തിയ സോഫിയയെ ആണ്. റീത്ത സോളമനെ വിളിച്ചുകൊണ്ടു അവിടെ നിന്ന് പോകുകയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ചു പറഞ്ഞയക്കുകയും ചെയ്യുന്നു.

അന്ന് രാത്രി എപ്പോഴോ ഹോണ്‍ മുഴക്കികൊണ്ട് ആ ടാങ്കർ ലോറി വീണ്ടും വരുന്നു. പത്മരാജന്റെ മനസ്സുകൊണ്ട് കരുത്തനായ നായകൻ പ്രണയിച്ചവളെ കൊണ്ടുപോകാൻ വരുന്നതാണത്. വാതില്‍ തുറന്നു ആദ്യം പുറത്തു വരുന്ന പൈലോക്കാരനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് സോഫിയയെ വിളിച്ചിറക്കുന്നു. സോഫിയ ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവളെയും ആ ടാങ്കർ ലോറിയിൽ കയറ്റി അയാള്‍ ആ ഇരുട്ടിലൂടെ ഓടിച്ചു പോകുന്നു!

പത്മരാജന്റെ ഇന്ദ്രജാലം തുടിച്ചു നില്‍ക്കുന്ന തിരക്കഥയും സംവിധാനവും. ഇതിലേതിനാണ് കൂടുതല്‍ മാര്‍ക്ക് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല. അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ രീതിയില്‍ ആഖ്യാനം ചെയ്യുന്നതാണ്‌ പത്മരാജന്‍ ശൈലി. അതിവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. പ്രണയത്തെ ഇത്രയും വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളില്‍ ഇത്രയും പുതുമകളോടെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും നാം ഞെട്ടുന്ന രീതിയില്‍ ചിത്രീകരിച്ച കഥാകാരനോ സംവിധായകനോ ഇല്ല. അഭ്രപാളികളിലെ മനസ്സില്‍ തട്ടുന്ന പ്രണയങ്ങള്‍ നമുക്ക് വേറെ എത്രയുണ്ട് എടുത്തു പറയാന്‍, ഒരു സോളമനും ജയകൃഷ്ണനും അല്ലാതെ?
ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ?
ന്ഗൂഹും
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ?
ഇല്ല!
അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്.
(പോയി ബൈബിള്‍ എടുത്തു മറിച്ചു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും!
ഇതിനെക്കാള്‍ innovative ഉം കാവ്യാത്മകവും റൊമാന്റിക്കും ആയി ഒരു ആണ് ഒരു പെണ്ണിനോട് എങ്ങിനെയാണ്‌ സ്വന്തം പ്രണയം തുറന്നു പറയുക? കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോകുമെന്നുള്ള ഭയം വല്ലാതെയുണ്ട്.

ഈ സിനിമ കണ്ടെണീക്കുമ്പോള്‍ സോളമനോട് പ്രണയവും, പൈലോക്കാരനോട് അറപ്പും വെറുപ്പും തോന്നാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. അത് പത്മരാജന്‍ എന്ന പ്രതിഭയുടെ മിടുക്ക് മാത്രമല്ല, മോഹന്‍ ലാലിന്റെയും തിലകന്റെയും അസാമാന്യ അഭിനയ പാടവം കൊണ്ട് കൂടിയാണ്. ഈ ലാലിനെ ആണല്ലോ കാലം നമുക്ക് നഷ്ടപ്പെടുത്തിയത് എന്നു കൂടിയാണ് കാസനോവയെ വിമര്‍ശിക്കുന്നവര്‍ സങ്കടപ്പെടുന്നത്. പത്മരാജനെ നമുക്ക് ഭൌതികമായാണ് (physically) നഷ്ടപ്പെട്ടതെങ്കില്‍ ലാലിനെയും തിലകനെയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് in spirit (ക്ഷമിക്കണം, മലയാളത്തിൽ കൃത്യമായ വാക്ക് കിട്ടുന്നില്ല.) ആണ്!!! കൂടെ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ, വിനീത് എന്നിവരും മറ്റു അഭിനേതാക്കളും മോശമല്ലാത്ത പ്രകടനം തന്നെ ആയിരുന്നു. ശാരി ഒരു വേറിട്ട മുഖം ആയിരുന്നു എങ്കിലും സോളമന്റെ പ്രണയത്തിന്റെ തീവ്രതയും ആഴവും (സോളമന്‍ അത് അത്രയൊന്നും വ്യക്തമാക്കിയിരുന്നില്ലെങ്കില്‍ കൂടി) നാം അനുഭവിച്ചറിഞ്ഞപ്പോള്‍ സോഫിയയുടെ reciprocation അത്രയ്ക്കങ്ങോട്ട് ഉള്ളിൽ തട്ടിയില്ല. ഒരു യഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി അത്ര പ്രകടിപ്പിച്ചാല്‍ മതിയെന്ന് പത്മരാജന്‍ ഓര്‍ത്തോ ആവോ?

രണ്ടാനച്‌ഛനാല്‍ മാനഭംഗത്തിനിരയായ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരാന്‍ കാമുകന്മാര്‍ ആലോചിക്കുക പോലും ചെയ്യാതിരുന്നൊരു കാലഘട്ടത്തിലാണ് (ഇന്നും അതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല) പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത്. വ്യവസ്‌ഥാപിതങ്ങളായ ചിന്തകള്‍ക്കും ശീലങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും തനിക്കുള്ള മറുപടി ആയിരിക്കണം സിനിമകളിലൂടെ അദ്ദേഹം പറയാന്‍ ശ്രമിച്ചത്. പത്മരാജന്റെ നായകന്മാര്‍ ഹൃദയം പറയുന്നത് മാത്രം അനുസരിക്കുന്നവരായിരുന്നു.

ഒ എൻ വി രചിച്ചു ജോൺസൺ മാഷ് ഈണം നല്‍കി യേശുദാസ്‌ പാടിയ ‘ആകാശമാകേ‘ പവിഴം പോല്‍’ എന്ന രണ്ടു ഗാനങ്ങളും ഹൃദ്യം! ജോൺസൺ മാഷിന്റെ പശ്ചാത്തലസംഗീതത്തേക്കുറിച്ച് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. violin- ന്റെ വേറിട്ട്‌ കേള്‍ക്കുന്ന മാസ്മരിക നാദം സോളമന്റെയും സോഫിയയുടെയും പ്രണയം പോലെ തന്നെ മനോഹരം! പ്രയാണത്തിനായി വേറിട്ടൊരു വഴി തിരഞ്ഞെടുത്ത കലാകാരന്റെ പകരം വെക്കാനില്ലാത്ത ഒരപൂര്‍വ ചലച്ചിത്രം.

 70 total views,  1 views today

Advertisement
Advertisement
Entertainment14 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 day ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement