ഡാമുകള്‍ തുറക്കുന്നതില്‍ അതിവ ശ്രദ്ധ ആവശ്യമാണ്! വിണ്ടും ഒരു പ്രളയം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല

29

ഡാമുകള്‍ തുറക്കുന്നതില്‍ അതിവ ശ്രദ്ധ ആവശ്യമാണ്! വിണ്ടും ഒരു പ്രളയം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല.

വിണ്ടും ഒരു മഹാ മഴക്കാലം സമാഗതമാകുന്നു. ജൂണ്‍ 5-) തിയതിക്ക് 2 ദിവസം മുബോ അല്ലെങ്കില്‍ അത് കഴിഞ്ഞോ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി വളരെ കൃത്യമായ പ്രവചനമാണ് കാലാവസ്ഥാനിരിക്ഷണകേന്ദ്രം നടത്തുന്നത്. ഭൌമശാസ്ത്രരംഗത്ത് ഉപഗ്രഹങ്ങളുടെ സഹായത്താല്‍ നമുക്ക് തികച്ചും ശാസ്ത്രിയമായ നിഗമനങ്ങള്‍ നടത്തുന്നതില്‍ വളരെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. അന്തരിച്ച നമ്മുടെ മഹാനായ മുന്‍ രാഷ്ടപതി എ.പി.ജെ. അബ്ദുള്‍ക്കലാമിന്‍റെയും, അദ്ദേഹത്തിന്‍റെ പ്രോത്സാഹനത്തില്‍ വളര്‍ന്നുവന്ന ശാസ്ത്രലോകത്തിന്‍റെയും മഹത്തായ സംഭാവനകള്‍ നമുക്ക് ഈ അവസരത്തില്‍ സ്മരിക്കണം.

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരത്തെ അരുവിക്കര ഡാം തുറന്നുവിട്ടത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അരുവിക്കരയില്‍ കനത്ത മഴയാണ് ഉണ്ടായത് യെന്ന യദാര്‍ത്യം മറച്ചുവക്കാന്‍ പറ്റില്ല. പുലര്‍ച്ചെ 2 മണിമുതല്‍ അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറന്നു. എന്നാല്‍ അരുവിക്കരയിലെ ജലഅതോറിറ്റി പറയുന്നത് ഷട്ടറുകള്‍ തുറക്കുന്നതിന് മുബ് ജില്ലാഭരണകുടത്തിനെയും പോലീസിനെയും അറിയിച്ചിരുന്നു എന്നാണ്. കാലാവസ്ഥാ നിരിക്ഷണകേന്ദ്രം ഒരാഴ്ച്ച മുമ്പായി തന്നെ കര്‍ശനമായ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ വലിയ തര്‍ക്കത്തിലാണ്. തിരുവനന്തപുരം മേയര്‍, ജില്ലാഭരണകുടത്തെ ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ കലക്ടര്‍ പറയുന്നത് എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷം മാത്രമാണ് ഡാം തുറന്നതെന്നാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ ദുരന്തങ്ങള്‍ വേണ്ടത്ര ആലോചനകുടാതെ ഡാമുകള്‍ ഒരേസമയം തുറന്നതാണെന്ന് ഉള്ള ആരോപണം വളരെ ശക്തമായി ഉയര്‍ന്നു. വളരെ വിദഗ്ദരായ ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പടെ ഉദാഹരണം: ഡല്‍ഹിസര്‍വകലാശാലയിലെ പരിസ്ഥിതി വിദഗ്ദ അതിഥിസിങ്ങ്, മെട്രോമാന്‍ ശ്രിധരന്‍, ലോകപ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ ഇവരെല്ലാം കഴിഞ്ഞ തവണ ഉണ്ടായ പ്രളയങ്ങള്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ആണെന്ന വിലയിരുത്തലുകള്‍ നടത്തി. അതിനു ശേഷം കേരളത്തില്‍ വന്ന ഡോക്ടര്‍ മാധവ്ഗാഡ്ഗില്ലിനെ പറ്റി ഒരു ജനപ്രതിനിധി പറഞ്ഞത് “ശവംതിനീകഴുകന്‍ വിണ്ടും പറന്നെത്തി എന്നാണ്” എന്തൊരു ഭാഷ! എന്തൊരു സംസ്ക്കാരം. മാധവ്ഗാഡ്ഗില്ലിന്‍റെ പശ്ചിമഘട്ടസംരക്ഷണത്തിനെ ശക്തമായി അനുകുലിച്ച ശ്രി. പി.ടി. തോമസ്സിന്‍റെ പ്രതികാത്മക ശവമേടുപ്പും നടത്തി ഇടുക്കിയില്‍. അവരറിയുന്നില്ല പാവങ്ങള്‍ !തങ്ങള്‍ അറ്റംബോംബിനേക്കാള്‍ പ്രഹരശേഷിയുള്ള ‘ജലബോംബിന്‍റെ’ അടുത്താണ് അന്തിയുറങ്ങുന്നതെന്ന്. ” ആരറിഞ്ഞു നിയതിതന്‍ ത്രാസ്സ് പൊങ്ങുന്നതും താഴ്ന്നുപോവതും കഷ്ടം” ഞാന്‍ ശ്രി ഗാഡ്ഗില്ലിനെയും, ശ്രി. പി.ടി തോമസ്സിനെയും ശക്തമായി പിന്താങ്ങുന്നു. പരിസ്ഥിതി വിഷയങ്ങളില്‍. ഇവിടെ 2018ല്‍ രൂപികരിച്ച ഡാം സേഫ്റ്റി അതോറിറ്റിയുണ്ട്. അവരുമായി ചര്‍ച്ചകള്‍ നടത്തണം റിട്ട. ഹൈക്കോടതി ജസ്റ്റിസ് ആണ് ഇതിന്‍റെ തലവന്‍.

കേരളത്തില്‍ വലുതും ചെറുതുമായ ‘ 85 ജലസംഭരണികള്‍ ഉണ്ട്’. ഇതില്‍ ‘ 57 എണ്ണം’ കെ എസ്സ് ഇ ബി യുടെ കിഴിലും, ബാക്കി ജലസേചനവകുപ്പിന്‍റെ കിഴിലുമാണ്. കെ എസ്സ് ഇ ബി യുടെ ഡാമുകള്‍ ഡാംസേഫ്റ്റി അതോറിറ്റിയുടെ കിഴിലാണ്. ഇടുക്കിപോലുള്ള ഡാമുകളില്‍ ഇതിന് പ്രത്യേക ഓഫിസുകള്‍ ഉണ്ട്. ഡാമുകള്‍ തുറക്കുന്നതിനു മുബ് പാലിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. വെള്ളം തുറന്നുവിടുന്ന പ്രദേശങ്ങളിലെ കലക്റ്റര്‍മാര്‍ വെള്ളം എത്തുന്ന പ്രദേശത്തെ കലക്റ്റര്‍മാരുമായി ചര്‍ച്ച നടത്തണം. അതിനുമുബ് ഡ്രിപ്പ് & ഡാം സേഫ്റ്റി അസി. എക്സ്സിക്യുട്ടിവ് എഞ്ചിനിയറുടെ അനുമതി നിര്‍ബന്ധമാണ്‌. ഇതിനുപുറമേ ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍, വില്ലേജ്ഓഫിസര്‍മാര്‍ എന്നിവര്‍ വഴി ജനങ്ങളെ അറിയിക്കണം. അടിയന്തരസാഹചര്യത്തില്‍ മൈക്ക് അനൌണ്സ്മെന്റ് അത്യാവശ്യം നടത്തണം. 2018ല്‍ വയനാട്ടിലെ ബാണാസുരസാഗര്‍, പാലക്കാട്ടെ മലമ്പുഴ ഡാം ഇതെല്ലാം തുറന്നുവിട്ടത് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വികരിക്കാതെയാണ.

വെറും കഷിരാഷ്ടിയത്തിന്‍റെ പുകമറയില്‍ നിന്നും നോക്കിക്കാണേണ്ട ഒന്നല്ലിത്. അനേകലക്ഷം ജനങ്ങളുടെ ജിവല്‍പ്രശ്നമായിട്ടാണ് ഇതിനെ കാണേണ്ടത്. വിതണ്ട വാദങ്ങള്‍ക്കും, ഘണ്ടന മണ്ടന തര്‍ക്കങ്ങള്‍ക്കും ഇതില്‍ സ്ഥാനമില്ല.

Advertisements