മലയാള സിനിമയിലെ ഗാനരചയിതാവും ബഹുമുഖ പ്രതിഭയുമാണ്ശ്രീകുമാരൻ തമ്പി കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു. 1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ ‘ഹ്യദയസരസ്സ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നും മലയാളികൾ ബഹുമാനിക്കുന്ന അദ്ദേഹം സിനിമ രംഗത്തെ തൻറെ ഓരോ ഓർമകളും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.ജയൻ, മമ്മൂട്ടി, മോഹൻലാൽ പോലെ പല പ്രശസ്തരായ സിനിമ താരങ്ങൾക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിക്കാനുള്ള അവസരമൊരുക്കിയതു ശ്രീകുമാരൻ തമ്പിയാണ് . അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ പല കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ
“തിയറ്ററുകൾ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍ മാത്രം ആവിശ്യപെടാൻ തുടങ്ങിയതോടെയാണ് ഞാൻ സിനിമ ചെയ്യുന്നത് നിർത്തിയത്. മലയാള സിനിമയില്‍ സൂപ്പര്‍ താര ആധിപത്യം കൊണ്ടു വന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. പ്രേം നസിറും ജയനും സോമനും സുകുമാരനും അത് ചെയ്തിട്ടില്ല. അതുവരെ സംവിധായകരായിരുന്നു താരങ്ങളെ സൃഷ്ടിച്ചിരുന്നത്. പക്ഷെ ഇവര്‍ രണ്ട് പേരും സംവിധായകരെ സൃഷ്ടിച്ചു.
മമ്മൂട്ടിക്ക് ആദ്യമായി നായകവേഷം നൽകിയത് ഞാനാണ്. ആ സിനിമയിൽ ഗാനരംഗം ലിപ് അനക്കാൻ അറിയാതെ പ്രയാസപെട്ടുനിന്ന മമ്മൂട്ടിയെ ഇന്നും എനിക്ക് ഓർമയുണ്ട്. അതിനു ശേഷം അടുത്തൊരു സിനിമ കൂടി ഞങ്ങൾ ചെയ്തു. ചിത്രത്തില്‍ ധനഞ്ജയനെ മാറ്റി മറ്റൊരു ഹിറ്റ് ക്യാമറാമാനെ വെക്കാന്‍ മമ്മൂട്ടി പറഞ്ഞു. ഞാന്‍ എതിര്‍ത്തു. പകരം നിങ്ങളെ മാറ്റിയാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിച്ചു. പിന്നെ എനിക്ക് മമ്മൂട്ടി ഡേറ്റ് തന്നിട്ടില്ല” എന്നാണ് അദ്ദേഹം പറയുന്നു. വില്ലൻ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന മോഹൻലാലിനെ ആദ്യമായി നായകനാകുന്നത് എന്റെ സിനിമ ‘എനിക്കും ഒരു ദിവസം’ എന്നതിൽ ആയിരുന്നു.
പക്ഷെ ആ സിനിമ പരാജയപെട്ടു. അങ്ങനെ മൂന്നാമത്തെ സിനിമയായ യുവജനോത്സവം ഹിറ്റായിരുന്നു. അതോടെ മോഹന്‍ലാല്‍ സൂപ്പര്‍ താരമായി ഉയർന്നു. പക്ഷെ അതിനു ശേഷം അദ്ദേഹം എനിക്ക് കോൾഷീറ്റ് തരാതെയായി. അങ്ങനെ ആറ് മാസത്തിന് ശേഷം എനിക്കൊപ്പം ഒരു സിനിമ തരാമെന്ന് മോഹന്‍ലാല്‍ വാക്ക് തന്നിരുന്നു. അദ്ദേഹത്തെ ഞാൻ വിശ്വസിച്ചു, ഞാന്‍ ഒരു വിതരണക്കമ്പനി തുടങ്ങി. പക്ഷെ അദ്ദേഹം എന്നെ വഞ്ചിച്ചു. കമ്പനി ആരംഭിക്കാന്‍ എന്റെ വീട് 11 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇന്നാണെങ്കില്‍ അതിന്റെ വില 17 കോടി വരുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ലാൽ ആണ് നല്ല നടൻ എന്ന് പറഞ്ഞതാണ് മമ്മൂട്ടിക്ക് എന്നോട് ദേഷ്യം ഉണ്ടാകാൻ കാരണം. ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജൂറിയില്‍ ഞാനുമുണ്ടായിരുന്നു. ഒരു വടക്കന്‍ വീരഗാഥയും, കിരീടവും അവസാന റൗണ്ടിലുണ്ടായിരുന്നു. ഞാനും കെജി ജോര്‍ജും വേറെ വേറെ കമ്മിറ്റികളിലായിരുന്നു. ജോർജിന്റെ കമ്മറ്റി ഒഴിച്ച് ബാക്കി എല്ലാവരും മോഹൻലാൽ ചിത്രത്തിന് മാർക്ക് ഇട്ടു, പക്ഷെ പിറ്റേന്ന് ജോർജ് അവർക്ക് എല്ലാവർക്കും പാർട്ടി നടത്തി. ലാൽ ചിത്രത്തിന് വോട്ട് ചെയ്തവർ പിറ്റേന്ന് മമ്മൂട്ടിക്ക് വോട്ട് നൽകി, അങ്ങനെ ആ അവാർഡ് അദ്ദേഹം നേടി.
എനിക്ക് മമ്മൂട്ടിയോട് പ്രത്യേക ഒരു ദേഷ്യമോ മോഹന്‍ലാലിനോട് ഒരു പ്രത്യേക ഇഷ്ടമോ ഇല്ല. മൂന്നാമതും ഞാന്‍ ജൂറിയിലെത്തിയപ്പോള് അന്ന് ‘ഭരതം’ പരിഗണനയിലുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന് ആയിരുന്നു ജൂറി ചെയര്മാന്. അദ്ദേഹം മമ്മൂട്ടി ഗ്രൂപ്പിന്റെ ആളാണ്. അന്നും ഞാൻ മോഹൻലാലിനെ പിന്തുണച്ചു. ആ അവാർഡ് അദ്ദേഹം നേടി. പക്ഷെ മോഹന്‍ലാല്‍ കാരണമാണ് എനിക്ക് എന്റെ വീട് നഷ്ടമായത്. ഞാന്‍ പ്രതികാരം ചെയ്യാന്‍ കരുതിയിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കില്ലായിരുന്നു. അത് കാണിക്കുന്നത് എന്റെ വ്യക്തിത്വമാണ് ” – ശ്രീകുമാരൻ തമ്പി പറയുന്നു.
ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തിരുന്നു. അഞ്ചുലക്ഷം രൂപയോടൊപ്പം ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2018 ആഗസ്റ്റ് 18 നു തിരുവനന്തപുരത്ത് നടന്ന സിനിമാ അവാർഡ് ദാനച്ചടങ്ങിൽ അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടു.സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.ടെലിവിഷനു വേണ്ടി 6 പരമ്പരകൾ ശ്രീകുമാരൻ തമ്പി നിർമ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.
മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാൻ വിസമ്മതിക്കുന്ന ശ്രീകുമാരൻ തമ്പി ഇക്കാരണത്താൽത്തന്നെ വിമർശനവിധേയനായിട്ടുണ്ട്. സന്ധി ചെയ്യാനാകാതെ, സ്വന്തം ആദർശങ്ങളെ മുറുകെ പിടിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പിയുടേത്. ശ്രീകുമാരൻ തമ്പിയുടെ ആദ്യ നോവലായ ‘കാക്കത്തമ്പുരാട്ടി’ ചലച്ചിത്രമാക്കിയപ്പോൾ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം പാടേ നിഷേധിച്ചതിനാൽ അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇതിനെതിരായി സിനിമയ്ക്കായി ഗാനരചന നിർത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പല ഗാനങ്ങളും വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവരുടെ പേരുകളിൽ അടിച്ചിറക്കിയിട്ടുമുണ്ട്.