ദേവികയുടെ സ്ഥാനത്തു എന്ന ഒന്നു പ്രതിഷ്ഠിച്ച് നോക്കി, സമൂഹത്തിൽ നിന്ന് കേൾക്കാൻ സാധ്യതയുളളതും

0
834

Sreelakshmi Arackal എഴുതിയത്

മേതിൽ ദേവിക വളരെ നല്ല സ്ത്രീയാണ് എന്ന പോസ്റ്റ് ഞാൻ ഷെയർ ചെയ്തു.ഒരുപാട് പേർ അത് ലൈക്ക് അടിച്ചു, അവരെ അഭിനന്ദിച്ചു.പുളളിക്കാരി വളരെ നല്ല സ്ത്രീയാണെന്നാണ് എനിക്കും തോന്നുന്നത്. ഞാൻ അവരുടെ ടാലന്റിനേയും പേഴ്സണാലിറ്റിയേയും ബഹുമാനിക്കുന്നു.എനിക്കവരോട് ചെറുപ്പം തൊട്ടൊരു സ്നേഹവുമുണ്ട്.കാരണം ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുന്ന സമയത്തോ മറ്റോ പുളളിക്കാരി സ്കൂളിൽ വന്നിട്ടുണ്ടെന്നാണെന്റെ ഓർമ്മ. അന്നെനിക്കവരോട് വല്ലാത്ത ആരാധന തോന്നി. അത്രക്ക് കിടിലൻ ഡാൻസ് ആയിരുന്നു. എന്റെ കണ്ണിൽ അവർക്ക് സൗന്ദര്യവും ഒരുപാടുണ്ടായിരുന്നു.

അതിന് ശേഷം ഞങ്ങളവരോട് സ്റ്റേജിന് പുറകിൽ പോയി സംസാരിച്ചു.അന്നും ഇതേ സൗമ്യതയോടെയാണ് അവർ സംസാരിച്ചത്. നവോദയിലെ ടീച്ചർമാരുടെ അടുത്ത് നിന്ന് ഞങ്ങൾക്ക് കെയർ ഒന്നും കിട്ടാറില്ലായിരുന്നു. ആ ഒരു സാഹചര്യത്തിൽ വളരെ കെയറോട് സംസാരിക്കുന്ന അവരോട് എനിക്കൊരു അടങ്ങാനാവാത്ത സ്നേഹം തോന്നി. അത് ഇന്നും തോന്നുന്നുണ്ട്.സൗമ്യത അവരുടെ ഒരു built in ക്യാരക്ടറായാണ് എനിക്ക് തോന്നുന്നത്.അവരെ അതിനാൽ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു.
ഇപ്പോൾ തന്നെ അവരൊരുപാട് വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിനാൽ തന്നെ സമാധാനപരമായി ഇരിക്കണം എന്ന് അവർ പറഞ്ഞു. അതുകൊണ്ട് ഞാനീ പോസ്റ്റ് ഇടുന്നത് ഇപ്പോൾ ശരിയാണോ എന്നൊരു സംശയവും എനിക്കുണ്ട്.പക്ഷേ ഞാനീ വിഷയത്തിൽ അവരെ ഒരു എക്സാംപിളായി കാണിച്ചുകൊണ്ട് വേറൊരു ഇഷ്യൂ ജസ്റ്റ് പറയാൻ ശ്രമിക്കുകയാണ്.

പറയാൻ ശ്രമിക്കുന്നത് സമൂഹത്തിലെ ഇരട്ടതാപ്പിനെപ്പറ്റിയാണ്.ഞാനൊന്നു അനലൈസ് ചെയ്യുകയായിരുന്നു. എത്തരത്തിലുളള സ്ത്രീകളെയാണ് കേരള ജനത ഇഷ്ടപ്പെടുക എന്ന്.അവരെ മാത്രമല്ല, ഈ ലോകത്തുളള സകല സ്ത്രീകളും നല്ലവരാണെന്ന് ജനം സമ്മതിക്കും.Untill they speaks about sex, Untill they speak loudly.
സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും.അവിടെയാണ് പുരുഷാധിപത്യത്തിന്റെ അടിവേര്.

അതുകൊണ്ടുതന്നെ സ്വരം താഴ്ത്തി സംസാരിക്കുന്ന സ്ത്രീകളുടെ അതേ അക്സെപ്റ്റൻസ് തന്നെ സ്വരം ഉയർത്തി സംസാരിക്കുന്നവർക്കും കിട്ടേണ്ടതായുണ്ട്. തെറിവിളിക്കുന്ന, സ്വന്തം പൊളിറ്റിക്സ് പറയുന്ന എന്നേപോലെയുളള, ക്ലാസ് പദവി ഇല്ലാത്ത സ്ത്രീകൾക്ക് കിട്ടേണ്ടതായുണ്ട്. കാരണം ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും വളരെവലിയ മാനസിക പീഡയിലൂടെയാണ് കടന്ന് പോകാറുളളത്.സംഭവം എന്താന്ന് വെച്ചാൽ ഞാൻ പുളളിക്കാരിയുടെ സ്ഥാനത്ത് എന്നെ ഒന്നു പ്രതിഷ്ഠിച്ച് നോക്കി. അപ്പോൾ ഞാൻ സമൂഹത്തിൽ നിന്ന് കേൾക്കാൻ സാധ്യതയുളളതൊക്കെ ഒന്നു ഓർത്ത് നോക്കി.അതാണ് ഈ പോസ്റ്റിന് പ്രചോദനം.