Sreelakshmi Arackal ന്റെ കുറിപ്പ്
കള എന്നത് moor ന്റെ മാത്രം സിനിമയാണ്. ഇതിൽ സ്കോർ ചെയ്യുന്നത് മൊത്തം ഇവനാണ്.ഇവനെ കണ്ടപ്പോൾ മൊത്തം rapper Hirandas Murali യേ ആണ് എനിക്ക് ഓർമ്മ വന്നത്. അജ്ജാതി ചായ കാച്ചൽ. വേടന്റെ റാപ്പിൽ പറയുന്ന തീം തന്നെയാണ് ഏകദേശം ഈ സിനിമയും പറയുന്നത്. ടോവിനോയോട് ഈ സിനിമ നിർമ്മിച്ചതിനും ഇങ്ങനെ ഒരു ക്യാരക്ടർ ഉൾക്കൊണ്ട് അഭിനയിച്ചതിനും നന്ദി പറയാതെ പറ്റില്ല. എഡിറ്റിങ്ങ് അപാരം ആണ്. ഒരു രക്ഷേം ഇല്ല. BGM ഉം കിടു ആണ്.
ഒന്നിനും കൊളളാത്തതായി തോന്നിയത് നായികയുടെ casting ആണ്. സിനിമറ്റോഗ്രഫിയിലും മറ്റും ജെല്ലിക്കെട്ടിനേ എവിടെയൊക്കെയോ കോപ്പി അടിച്ചതുപോലെ തോന്നി.ബാക്കി ഒക്കെ കിടു ആണ്. പണിക്കാരും വീട്ടുകാരും ഭക്ഷണം കഴിക്കുന്നതിലുളള അന്തരവും , പൊതുസമൂഹം എങ്ങനെയാണ് ഒരു കറുത്തവനെ , പാർശ്വവൽക്കരിക്കപ്പെട്ടവനെ നോക്കി കാണുന്നതെന്നും ഒക്കെ ഫ്രേമുകളിലൂടെ കാണിക്കുന്നുണ്ട്. ഈ സിനിമയിൽ ഡയലോഗ് വളരെ കുറവാണ്.അതുകൊണ്ടുതന്നെ വിഷ്വൽസിലൂടെയാണ് ഇന്നർ മീനിങ്ങുകൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുളളത്.
“പണ്ട് പണ്ട് പണ്ട് ഇതൊക്കെ നമ്മുടേതായിരുന്നു” എന്നു മണി പറയുന്നതിൽ നൂറ്റാണ്ടുകളായി വെട്ടിപിടിച്ചതിന്റെ ചതി മണക്കുന്നുണ്ട്. 2nd പകുതിയിൽ മൊത്തം അടി ആണ്. അടിയോടടടി. അതിൽ കുരുമുളക് നശിപ്പിച്ചതിന് ശേഷം മൂർ നിൽക്കുന്ന ഒരു സീനുണ്ട്. ഐവാ! വാട്ട് എ മാസ് സീൻ!ഈ അടുത്ത കാലത്തായി ഇത്ര നല്ലൊരു എക്സ്പീരിമെന്റൽ സിനിമ കണ്ടിട്ടില്ല. ടൊവിനോയ്ക്കും മൂറിനും അഭിനന്ദനങ്ങൾ. Moor നോട് ലവ് ആയി പോയീ 💙🤩😍