സിപിഎം ആയതുകൊണ്ട് പശുപാലനും രശ്മി ആർ നായരും പീഡോഫീലിക്ക് അല്ല, നദി മാത്രം കുറ്റക്കാരൻ

532

Sreelakshmi Arackal

സിമ്പിൾ ആൻഡ് ക്രിസ്റ്റൽ ക്ലിയറായി രണ്ടുമൂന്നു കാര്യങ്ങൾ പറയാം.കുട്ടികളെ ഉപയോഗിച്ച് സെക്ഷ്വൽ അബ്യൂസ് ചെയ്തു എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച രാഹുൽ പശുപാലനും രശ്മി ആർ നായരും ഇവിടുത്തെ ലിബറലുകൾക്കോ ഇടതുപക്ഷത്തിനോ പീഡോഫീലിക്ക് ആയി തോന്നില്ല. കാരണം അവർ കുട്ടികളെ സെക്ഷ്വലീ അബ്യൂസ് ചെയ്തെങ്കിലും ജയിലിൽ നിന്നിറങ്ങിയ ശേഷം അവരുടെ ഇമേജ് വെളുപ്പിക്കാനായി ഇടതുപക്ഷത്തേ എല്ലാ കാര്യങ്ങളിലും പിൻതുണച്ച് ന്യായീകരിച്ച് മെഴുകി.ഇതേ കാരണത്താൽ മറ്റു ന്യായീകരണ പ്രൊഫൈലുകൾ എല്ലാം തന്നെ അവരുടെ കഥ മറന്നു പോകും. Image result for rahul pashupalഅവർ കുട്ടികളെ സെക്ഷ്വലീ അബ്യൂസ് ചെയ്തത് മറന്നുപോകും.രണ്ടാമത്തെ കേസ് നദിയുടെ ആണ്.ഇത്രയും കാലം സഖാവ് നദീ എന്ന് വിളിച്ചവരൊക്കെ തന്നെ , വിജയ് എന്ന നടനെ ഒരു സുപ്രഭാതത്തിൽ ബി ജെ പിക്കാർ ജോസഫ് വിജയ് എന്ന വിളിച്ചപോലെ , കമൽ നെ കമാലുദ്ദീൻ എന്ന് വിളിച്ചപോലെ ഇപ്പോൾ നദീർ എന്ന് പറയുന്നു. നദീർ എന്ന് വിളിക്കുമ്പോൾ അയാളുടെ ഇത്രയും നാളത്തെ സത്വത്തിൽ നിന്ന് വ്യതിചലിപ്പിച്ച് മുസ്ലീം ഐഡന്ററ്റി അവിടെ പ്രതിഷ്ഠിക്കുന്നതോടെ അയാളൊരു ഇടതുപക്ഷ അനുഭാവിയാണെന്നതും പുരോഗമന ഇടത്തുളള ആളുമാണെന്ന സത്യം തളളിക്കളഞ്ഞ് മുസ്ലീം ഐഡന്ററ്റിയിലേക്ക് മാത്രം ഒതുക്കാൻ ശ്രമിക്കുന്നു.

Image result for നദി നദീര്ഇത് പൊതുബോധമായ ഇസ്ലാമികവിരോധം കൂട്ടാൻ സഹായിക്കും എന്നതാണ്.ഈ വിഷയത്തിൽ തീർച്ചയായും നദിക്കൊപ്പമല്ല..കാരണം കുട്ടികളുമായി അടുത്തിടപെടുന്ന ഒരാളെന്ന നിലയിൽ കുട്ടികൾക്ക് നേരെയുളള ഒരു അബ്യൂസറേയും സപ്പോർട്ട് ചെയ്യാൻ കഴിയില്ല. എന്നിട്ടും എന്തുകൊണ്ട് ഫർഹാദിനെ സപ്പോർട്ട് ചെയ്യുന്നു?ഫർഹാദ് എന്ന വ്യക്തിക്കെതിരെ പീഡോഫീലിക് ആയിട്ടുളള സ്റ്റേറ്റ്മെന്റ് കേൾക്കുന്നത് 2017 ലോ മറ്റോ ആണ്. 4 കൊല്ലത്തോളമായി സത്യാവസ്ഥ അറിയാത്തതിനാൽ ഞാനൊന്നും മിണ്ടിയിട്ടില്ല. എല്ലാവരേപ്പോലെയും ഞാനാ സ്ക്രീൻഷോട്ടുകൾ കണ്ട് അവനേയും പീഡോ ആണെന്നാണ് കരുതിയത്.എന്നാൽ ഈ ഇടക്ക് എനിക്കതിന്റെ സത്യം ബോധ്യപ്പെടുകയും എന്തുകൊണ്ടാണ് വലിയ ഒരു പോസ്റ്റിൽ വന്ന കമന്റുകൾ മാത്രം ഉദ്ധരിച്ച് അവനെ പീഡോഫീലിക് ആക്കി മാറ്റിയതെന്നും എനിക്ക് നേരിട്ട് ബോധ്യപ്പെട്ടു.ചുറ്റുപാടും ശരിക്കുളള പീഡോഫീലിക് ആയുളള ആൾക്കാർ വിലസുമ്പോൾ ‘പീഡോഫീലിക്’ എന്നത് ചാപ്പകുത്തി പൊളിറ്റിക്കലായി പലരും പ്രയോഗിച്ചു.

യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ യുടെ ആഴത്തിൽ പതിഞ്ഞ വേരിന് ചെറിയൊരു ആട്ടം ഉണ്ടാകുന്നത് എസ് എഫ് ഐയിൽ തന്നെയുളള രണ്ട് പെൺകുട്ടികളേ എസ് എഫ് ഐ ക്കാർ തന്നെ ചേർന്ന് തല്ലിചതച്ചപ്പോളാണ്.ആ തല്ലുകൊണ്ട , എസ് എഫ് ഐ ക്കാർ തല്ലീ എന്ന് ധൈര്യം പൂർവ്വം വിളിച്ചുപറഞ്ഞ പെൺകുട്ടികളിൽ ഒരുവളാണ് ജാനകി. അന്നുതൊട്ട് അവളെ എങ്ങനെയെങ്കിലും ഒതുക്കണം എന്നുളളത് ഇടതുപക്ഷ പ്രൊഫൈലുകളുടെ ആവശ്യമായി. അങ്ങനെയിരിക്കെയാണ് ഫർഹാദിന്റെ വിവാദമായ കമന്റും അതിന്നടിയിൽ ജാനകിയുടെ കമന്റും വരുന്നത്.അതോടെ കാത്തിരുന്നവർക്ക് കോളടിച്ചു. അങ്ങനെ രാഷ്ട്രീയപകപോക്കലിനായി പീഡോ അല്ലാത്ത ഒരാളെ പീഡോഫീലിക് ആക്കി മാറ്റി. ഇതൊക്കെ ഈ അടുത്താണ് എനിക്ക് ബോധ്യമായത്.എനിക്ക് ഒരുകാലത്ത് ഇതൊന്നും അറിയില്ലായിരുന്നു. ഇനി ഒരു കാലത്ത് മറ്റ് പലർക്കും ഇത് ബോധ്യപ്പെടും എന്ന് കരുതുന്നു.കുട്ടികളെ അബ്യൂസ് ചെയ്ത് ജയിലിലായിട്ടുപോലുന ഇടതുപക്ഷത്തേ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് മാത്രം പീഡോ എന്ന് പഴി കേൾക്കാത്ത രാഹുൽ പശുപാലനും
ഇടതുപക്ഷത്തേ എതിർത്തു എന്നതിന്റെ പേരിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്യാത്ത ഒരു കുട്ടിയേയും അബ്യൂസ് ചെയ്യാതെ പീഡോ ആയി മാറിയ ഫർഹാദും ഒക്കെ രാഷ്ട്രീയത്തിന്റെ കളികൾ ആണ്.

ഇത്രയൊക്കെ എഴുതിയതിനാൽ ഇടത് ഇടങ്ങളിൽ ഇന്നുമുതൽ ഞാൻ പീഡോഫീലിക് ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ അല്ലേ. ഇനിയും ഫർഹാദ് പീഡോ ആണെന്ന് വാദിക്കുന്നവരൊക്കെ കേസുകൊടുത്ത് അവന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും ശ്രമിക്കണം എന്നാണ് പറയാനുളളത്..കാരണം കേവലം പോസ്റ്റിട്ട് തീർക്കേണ്ടതല്ല പീഡോഫീലിക് ആയി നിങ്ങൾക്ക് തോന്നുന്ന ഒരാളോടുളള വൈരാഗ്യം.ഈ പോസ്റ്റ് വെളുപ്പീരായി തോന്നുന്നവർ ഒക്കേ കമന്റിടുക, തനിയേ അൺഫ്രണ്ട് ചെയ്ത് ബ്ലോക്കി പോകുക. കാരണം ഈ പ്രൊഫൈലിൽ മൂടുതാങ്ങൽ വിൽക്കപ്പെടില്ല, സത്യം മാത്രമേ വിൽക്കപ്പെടൂ.

(വാൽ : ജാനകി രാവൺ എന്ന വ്യക്തിയും ഫർഹാദും എന്റെ ഉറ്റ സുഹൃത്തുക്കളല്ല..പക്ഷേ സത്യം മനസ്സിലാക്കിയപ്പോൾ അതിന്റെ കൂടെയല്ലാതെ നിൽക്കാൻ എനിക്ക് കഴിയില്ല)നദിയുടെ ഒപ്പമല്ല. ആ ഒരു വ്യക്തി അബ്യൂസറാണെന്ന കേട്ടറിവ് ഉണ്ട്. അയാളെ യാതൊരു രീതിയിലും സപ്പോർട്ട് ചെയ്യില്ല.