വിപിൻ ദാസ് സംവിധാനം ചെയ്ത 2022-ലെ ഇന്ത്യൻ മലയാളം കുടുംബഹാസ്യ ചിത്രമാണ് ജയ ജയ ജയ ജയ ഹേ . ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ അഭിനേതാക്കൾ. ജയ ജയ ജയ ജയ ഹേ 2022 ഒക്ടോബറിന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. അനുചിതമായ ശിശുപാലനത്തിനു ആക്ഷേപഹാസ്യ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ നല്ല അവലോകനങ്ങൾ ലഭിച്ചു. 5 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ നിന്ന് 18 ദിവസം കൊണ്ട് 35 കോടിയിലധികം കളക്ഷൻ നേടി
ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള മിടുക്കിയും അഭ്യുദയമോഹവുമുള്ള പെൺകുട്ടിയാണ് ജയ. അവളുടെ സംരക്ഷണത്തിന്റെ മറവില്ലാണെങ്കിലും അവളുടെ കുടുംബം ആണ് അവൾക്കായി എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. അവളുടെ മാതാപിതാക്കൾ അവളുടെ സഹോദരന്റെ ഭാവിയിൽ സജീവമായ താൽപ്പര്യം കാണിക്കുകയും അത് വളരെ ചെലവേറിയതാണെങ്കിലും അവനെ ഒരു കോളേജിൽ ചേർക്കുകയും ചെയ്യുന്നു. പക്ഷേ, ജയയുടെ ഊഴമായപ്പോൾ, അവർ അവളുടെ താൽപ്പര്യങ്ങൾക്കോ അഭിനിവേശത്തിനോ പ്രാധാന്യം നൽകാതെ അവളെ അടുത്തുള്ള ഒരു പാരലൽ കോളേജിൽ ചേർത്തു. ഇതൊക്കെയാണെങ്കിലും, ജയ തന്റെ ജീവിതം നിയന്ത്രിക്കാൻ ശ്രമിക്കുന്നു, ഇടയ്ക്കിടെ മാതാപിതാക്കൾക്കെതിരെ മത്സരിക്കുന്നു. അത്തരമൊരു കലാപത്തിന് ശേഷം, അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് ജയയെ വിവാഹം കഴിക്കാൻ അവളുടെ മാതാപിതാക്കൾ തീരുമാനിക്കുന്നു.
രാജേഷ് ഒരു പൗൾട്രി ഫാം ഉടമയാണ്, പ്രത്യേകിച്ചും ജയയെ പഠനം തുടരാൻ അനുവദിക്കാൻ അദ്ദേഹം സമ്മതിച്ചതിന് ശേഷം ജയയുടെ മികച്ച വരനായി അയാൾ കണക്കാക്കപ്പെടുന്നു, . അവരുടെ വിവാഹത്തിന് ശേഷം, രാജേഷ് ദേഷ്യക്കാരനാണെന്നും മറ്റുള്ളവരോട് യാതൊരു ബഹുമാനവുമില്ലെന്നും ജയ മനസ്സിലാക്കുന്നു. ജയയുടെ വിദ്യാഭ്യാസവും ഒരു കാരണവുമില്ലാതെ മാറ്റിവെക്കുന്നു. , വീട്ടിൽ നടക്കുന്നതെല്ലാം തന്റെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും അനുസരിച്ച് അവൻ സജ്ജീകരിച്ചിരിക്കുന്നു. അയാൾ തന്റെ വഴികളിൽ ഉറച്ചുനിൽക്കുന്നു. . കാര്യങ്ങൾ പെട്ടെന്ന് വഷളാവുകയും രാജേഷ് ജയയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ചെറിയ കാരണങ്ങളാൽ അയാൾ അവളെ തല്ലുന്നു, ഇത് “രാജ്ഭവനിൽ” ഒരു സ്ഥിരം കാര്യമായി മാറുന്നു. മാതാപിതാക്കളുടെ പിന്തുണ നേടാൻ ജയ ശ്രമിക്കുന്നു. എന്നാൽ അവർ അവളോട് “അഡ്ജസ്റ്റ്” ചെയ്യാനും അനുയോജ്യമായ ഭാര്യയായി തുടരാനും പറയുന്നു.
ആരും തന്നെ സഹായിക്കാൻ വരില്ല എന്ന കഠിനമായ സത്യം ജയ വൈകാതെ തിരിച്ചറിയുന്നു. രാജേഷ് ഒരു നല്ല ഭർത്താവായി മാറാൻ കാത്തിരിക്കുന്നതിനുപകരം നടപടിയെടുക്കാൻ ജയ തീരുമാനിക്കുന്നു. തന്റെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ജയ എങ്ങനെ കഴിയുന്നു എന്നതാണ് കഥയുടെ ബാക്കി ഭാഗം.
ചിത്രത്തിൽ പീരിയഡ്സ് ഉണ്ടാകുമ്പോൾ ജയ പാഡ് എടുത്തുകൊണ്ടുപോകുന്ന രംഗമുണ്ട്. ആ സീനിൽ രാജേഷ് അന്നത്തെ ദിവസം ജയയുമായി സെക്സ് ചെയ്യാൻ താത്പര്യപ്പെട്ടു ഇരിക്കുകയായിരുന്നു. സെക്സ് ചെയുക മാത്രമല്ല ജയയെ ഗര്ഭിണിയാക്കണം എന്ന ഉദ്ദേശവും രാജേഷിനു ഉണ്ടായിരുന്നു. അങ്ങനെ തയ്യാറായി ബെഡിൽ ഇരുന്ന രാജേഷിന്റെ മുന്നിലൂടെയാണ് ജയ പാഡുമായി പോകുന്നത്. ആർത്തവ സമയത്തു സെക്സ് ചെയ്യാൻ പാടില്ല എന്ന ധാരണ പൊതുവെ നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക് ഉണ്ട്. ഇതിനെ വിമർശിച്ചാണ് ശ്രീദേവി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ശ്രീദേവി അറയ്ക്കലിന്റെ കുറിപ്പ് വായിക്കാം.
“ജയ ജയ ജയ ജയ ഹേ സിനിമയിൽ സെക്സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്. അതായത് പിരിയഡ്സ് ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ ‘അയ്യേ അശുദ്ധ രക്തം’ എന്നൊക്കെ പറയുന്ന മണ്ടന്മാർ.”
തങ്ങൾ ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന മണ്ടത്തികൾ ആയ സ്ത്രീകളും ഒത്തിരി ഉണ്ട്. പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പിരിയഡ്സ് സമയത്ത് സെക്സ് ചെയ്താൽ ഒന്നും സംഭവിക്കില്ല എന്നതാണ്. എൻ്റെ അഭിപ്രായത്തിൽ പിരിയഡ്സ് സമയത്തെ സെക്സ് / ഇൻ്റിമസി / cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതാണ്.ചോര പറ്റാതെ ഇരിക്കാൻ ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇടുക എന്നതല്ലാതെ വേറെ ഒരു വ്യത്യാസവും പിരിയഡ്സ് സമയത്തെ സെക്സിന് ഇല്ല.
Edit : സ്ത്രീകളുടെ മൂഡ് അവരുടെ പീരിയഡ് സൈക്കിളും ആയി ബന്ധപ്പെട്ട് കിടക്കുന്നകൊണ്ട് പിരിയഡ്സ് സമയത്ത് സ്ത്രീകൾ കൂടുതൽ horny ആയി കാണപ്പെടുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സത്യം ശാസ്ത്രീയമായി അറിയില്ലെങ്കിലും എൻ്റെ അനുഭവം കൊണ്ട് അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.And i also believe that its depends on people ; ചില സ്ത്രീകൾക്ക് പാർട്ണർ അടുത്ത് ഇല്ലാത്തത് ആയിരിക്കാം ഇഷ്ടം ; ചിലവർക്ക് പാർട്ണർൻ്റേ സാനിദ്ധ്യം ആവശ്യമായി വന്നേക്കാം .What do u think about it, plz comment!!” And dont be like rajesh in jaya jaya he!!🤘🏾