കുട്ടികളുടെ ലൈംഗിക സംശയങ്ങളെയും എടുത്തുചാട്ടങ്ങളെയും നമുക്ക് എങ്ങനെ മാനേജ് ചെയ്യാം ?

0
444

പതിനെട്ടുകാരൻ ആയ ടിക്‌ടോക് താരം പതിനാറുകാരിയെ പ്രണയിച്ചു ഗർഭിണിയാക്കിയ സംഭവം കത്തിനിൽക്കുകയാണല്ലോ. ലൈംഗികവികാരങ്ങൾ ഏതുപ്രായം മുതൽ ഊർജ്ജസ്വലമായ ഒരാളിൽ രൂപപ്പെടുന്നു കൗമാരക്കാരുടെ സെക്സ് എങ്ങനെയാണ് എന്നതിനെകുറിച്ചെല്ലാം ശ്രീലക്ഷ്മി അറയ്ക്കൽ എഴുതിയത് വായിക്കാം

ശ്രീലക്ഷ്മി അറയ്ക്കൽ :

സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ 14-15-16-17-18 വയസ്സിലുളള കുറേ കുട്ടികൾ എങ്കിലും പ്രണയിക്കുന്നവരുടെ കൂടെ പല ലൈംഗീക പ്രവർത്തികളിലും ഏർപ്പെടാറുണ്ട്. മിക്ക കുട്ടികളും അതേ പ്രായക്കാരയോ ഒന്നോ രണ്ടോ മൂന്നോ വയസിന് മൂത്ത കുട്ടികളെ ഒക്കെ പ്രണയിക്കുന്നതായാണ് കാണാറുളളത്.

പല കുട്ടികളും ഇൻസേർഷൻ ഒഴികെ കിസ്സിങ്ങ് , ഓറൽ സെക്സ് അങ്ങനെ പലതും ചെയ്യാറുണ്ട്. കാരണം ഇൻസേർഷൻ മാത്രം പലർക്കും പേടിയാണ്.സ്കൂൾ , ട്യൂഷൻക്ലാസ് എന്നിവിടങ്ങളിൽ നിന്ന് ഈ പ്രവർത്തി ചെയ്തതിന് ചിലരെ ഒക്കെ പിടിക്കാറുമുണ്ട്. സെക്സ് പാപമാണ് എന്ന പൊതുബോധം കാരണം ഇവരെന്തോ ഭയാനകമായ കുറ്റം ചെയ്തു എന്ന രീതിയിൽ സകലനാട്ടുകാരും അതിനെ നാറ്റക്കേസാക്കാറുണ്ട്. ടീനേജിലേക്കെത്തുമ്പോൾ ശാരീരകമായും മാനസികമായും ഹോർമോണൽ ആയും വരുന്ന മാറ്റങ്ങൾക്കൊണ്ട് ക്യൂരിയോസിറ്റിയുണ്ടാവുക ; പ്രണയം ഉണ്ടാകുക എന്നതൊക്കെ സാധാരണ ഒരു കാര്യം മാത്രമാണ്.

പക്ഷേ സ്കൂളുകളും പാരൻസും ഇതിനെ ആരേയോ കൊന്ന കുറ്റം പോലെ ചിത്രീകരിച്ച് ആ കുട്ടികളുടെ മുഴുവൻ ആത്മവിശ്വാസം കളയുകയും അവരെ ഇമോഷണൽ ട്രോമയിലേക്കും തളളി വിടാറുണ്ട്. ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോ എന്റെ ഒരു കൂട്ടുകാരിയും കൂട്ടുകാരനും പ്രണയിച്ചത് സ്കൂളിൽ പിടിച്ചു. സ്കൂളിലോ രക്ഷിതാക്കളോ ആയി മാത്രം അറിഞ്ഞ് ഒതുക്കി തീർക്കേണ്ട പ്രശ്നം ആ നാട്ടിൽ അന്ന് അറിയാത്തതായി ആരും ഉണ്ടായിരുന്നില്ല.

ടീച്ചേഴ്സ് സ്റ്റാഫ് മറ്റുകുട്ടികൾ എന്ന വഴി അത് നാട്ടിൽ മൊത്തം അറിയുകയാണ് ചെയ്തത്. കൗമാരത്തിലെത്തുന്ന കുട്ടികളോട് പ്രണയം , അട്രാക്ഷൻ , ലൈംഗീക വികാരം എന്നിവ തെറ്റല്ല എന്നും അതൊക്കെ മനുഷ്യസഹജമായ കാര്യങ്ങളാണെന്നും പറഞ്ഞ് അവരുടെ കൂടെ നിൽക്കണം. അച്ഛൻ, അമ്മ , ടീച്ചേഴ്സ് എന്നിവർ അവരുടെ കൗമാരപ്രണയങ്ങളുടെ എക്സ്പീരിയൻസ് കുട്ടികളോട് പറഞ്ഞു കൊടുക്കണം. ഞാനെന്റെ പിളളേരോട് എന്റെ ലൈൻ കഥകളും ക്രഷ്കഥകളും പ്രായത്തിനുതകുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കാറുണ്ട്.

ഇങ്ങനെ പറഞ്ഞു മനസ്സിലാക്കുന്നതിലൂടെ കുട്ടികൾ നമ്മളോട് ഓപ്പൺ ആവുകയും മറകൂടാതെ അവരോട് സംസാരിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുന്നു. സെക്ഷ്വൽ പരമായ സംശയങ്ങൾ അപ്പോൾ അവർ നമ്മളോട് തന്നെ വന്ന് ചോദിക്കും.ഒരനുഭവം പറയാം എന്റെ ഒരു സ്റ്റുഡന്റ് അവന്റെ കൂടെ പഠിക്കുന്ന ഒരു പെണ്ണിന്റെ വീട്ടിൽ രാത്രി മതിലുചാടാൻ പ്ലാൻ ചെയ്ത കഥ വേറൊരു സ്റ്റുഡന്റ് എന്നോട് വന്ന് പറഞ്ഞു. ഞാനവനെ വിളിച്ച് അങ്ങനെ ചെയ്യരുതെന്നും പോക്സോ കേസ് ആകുമെന്നും അവനോട് പറഞ്ഞു. പോക്സോ കേസിന്റെ കുറേ കാര്യങ്ങൾ ഞാനവനോട് സംസാരിച്ചു. അവന് സ്വയം പേടി തോന്നി പിൻമാറി എന്നാണ് ഞാനറിഞ്ഞത്.

ഞാൻ പ്ലസ്ടൂവിൽ പഠിപ്പിച്ച ഒരു പയ്യൻ കോളേജിൽ കയറിയപ്പോൾ ഒരു പെണ്ണുമായി പ്രണയത്തിലായി. അവര് രണ്ട് പേരും പ്രായപൂർത്തിയായവർ. ഇവര് രണ്ടുപേരും കൂടെ ലൈംഗീക ബന്ധത്തിലേർപ്പെടാൻ പ്ലാനിട്ടു. രണ്ടാൾക്കും പ്രെഗ്നന്റ് ആകുമോ എന്ന പേടി. അവസാനം രക്ഷയില്ലാതെ എന്നെ വിളിച്ചു ” ടീച്ചർ കോണ്ടം എവിടുന്നാ മേടിക്കേണ്ടത് ആരും അറിയാതെ ” എന്നൊക്കെ ചോദിച്ചു. ഞാൻ പോത്തീസ് സൂപ്പർമാർക്കറ്റിൽ പോയാണ് മേടിക്കുന്നത് എന്നൊക്കെ പറഞ്ഞുകൊടുത്തു.

പിന്നെയും കുറേ സംശയങ്ങൾ ചോദിച്ചു ഓയോ റൂമ് എടുക്കുന്നതെങ്ങനെ ആണെന്നും രണ്ട് കോണ്ടം ഇട്ടാൽ പ്രൊട്ടക്ഷൻ കൂടുതൽ കിട്ടുമോ എന്നൊക്കെ ചോദിച്ചു. എല്ലാത്തിനും ഞാൻ ഉത്തരം നൽകി. രണ്ടുപേരും പ്രായപൂർത്തി ആയതിനാൽ ഞാനങ്ങോട്ട് പോയി വേറേ കാര്യങ്ങൾ തിരക്കാനോ അവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടോ ഇല്ലയോ എന്നൊന്നും അന്വേഷിക്കാനോ പോയില്ല.

ഈ ഇടക്ക് എട്ടാംക്ലാസ്സിൽ പഠിക്കുന്ന എന്റെ ഒരു സ്റ്റുഡന്റ് ഫുഡ്ബോൾ കളിക്കാനായി ഒരു സ്കൂൾ ഗ്രൗണ്ടിൽ പോയി. അവിടെനിന്ന് ഫുഡ്ബോൾ അടിച്ചപ്പോൾ അത് ഗേൾസ് ടോയിലെറ്റിനടുത്ത് പോയി വീണു. ഇതെടുക്കാൻ പോയ അവൻമാർ ഒരു പെട്ടിപോലത്തെ സാധനം അതിന്റെ സമീപ പ്രദേശത്തായി കണ്ടു. ആർക്കും ഇതിനെപ്പറ്റി വല്യ പിടി ഇല്ല. Used pad എന്ന് അതിൽ എഴുതിയിട്ടുണ്ട്.ഉടനെ പയ്യൻ എന്നെ വീഡിയോ കോൾ വിളിച്ചു. കൂടെ 8 ഇൽ പഠിക്കുന്ന കുറേ ചോട്ടാച്ചി ടീംസും ഉണ്ട്. ഇതെന്താണ് ടീച്ചർ , pad ഉം ആയി ബന്ധപ്പെട്ട എന്തോ ആണെന്ന് മനസ്സിലായി പക്ഷേ ശരിക്ക് മനസ്സിലാകുന്നില്ല , ആഷ് ഔട്ട് എന്ന് എഴുതിയിരിക്കുന്നു എന്നൊക്കെ പറഞ്ഞു. എന്താണ് ഇത് ടീച്ചർ എന്ന് ചോദിച്ചു.

ഇത് കേട്ട് ഞാൻ ആ സ്റ്റുഡന്റിനും കൂട്ടുകാർക്കും പീരീഡ്സ് എന്താണ് പാഡ് എന്താണ് പാഡ് ഡിസ്പോസ് ചെയ്യുന്നതെങ്ങനെയാണ് അതിനുളള മെഷീൻ ആണിത് എന്നൊക്കെ പറഞ്ഞ് ഒരു 15 മിനുറ്റ് ഫ്രണ്ട്ലീ ടോക്ക് നടത്തി. അതോടെ അവരുടെ സംശയം തീർന്ന് അവര് പന്ത് കളിക്കാൻ പോയി.

ഇത്രേം സിമ്പിളാണ് സെക്സ് എന്ന കാര്യത്തെപ്പറ്റി സംസാരിക്കുക എന്നത്. കുട്ടികളോട് സേഫ് സെക്സിനെപ്പറ്റിയും കൺസന്റിനേപ്പറ്റിയും കോണ്ടം ഉപയോഗത്തെപ്പറ്റിയും ആർത്തവത്തേപ്പറ്റിയും പോക്സോ നിയമത്തെപ്പറ്റിയും ഒക്കെ പറഞ്ഞുകൊടുക്കുക. അല്ലെങ്കിൽ ഇനിയും ഒരുപാട് കുട്ടികൾ ഇങ്ങനെ അറിയാതെ കേസിലും ജീവിതത്തിലും പെട്ടുപോകും.