അന്യസംസ്ഥാന തൊഴിലാളിയോട് പൗര രേഖകയൊക്കെ ചോദിച്ച സ്ഥിതിക്ക് ഓട്ടോക്കാരന്റെ രാഷ്ട്രീയ ആശയം ഏതെന്നു മനസിലാക്കാം

210
Sreelakshmi Arackal
ബ്ലഡീ മല്ലൂ ഇഡിയറ്റ്സ്. നിങ്ങൾക്ക് തോന്നിയത് പോലെ കയറി മേയാനുളളതല്ല വേറേ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ ജോലിക്ക് വരുന്ന തൊഴിലാളികൾ. വിഴിഞ്ഞത്ത് ഒരു ഓട്ടോ ഡ്രൈവർ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുകയും ഐഡന്ററ്റി കാർഡ് ചോദിക്കുകയും അയാൾആധാർ എടുക്കാൻ തുടങ്ങിയപ്പോൾ അയാളുടെ ചെകിട്ടത്ത് അടിക്കുകയും ചെയ്തു.
ഇയാൾക്ക് ആരാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാനും അടിക്കാനും ഉള്ള അധികാരം കൊടുത്തത്?
ഇയാൾക്ക് മാത്രമല്ല..കേരളത്തിലെ 99% മലയാളികൾക്കും ഇതരസംസ്ഥാനത്ത് നിന്ന് വരുന്നവരെ കാണുന്നത് വല്ലാത്ത ചൊറിച്ചിലാണ്.പാലം , അമ്പലം , പളളി , റോഡ് , വീട് എന്നിങ്ങനെ സകലമാന പണിയെടുക്കാൻ അവർ തന്നെ വേണം താനും എന്നിട്ട് അവരെ കാണുമ്പോ ഒരുമാതിരി ഊ…ജ്ജ്വലമുഖഭാഗവും.ബസിലൊക്കെ ഇവരോട് ബാക്കിയുളള യാത്രക്കാരും കണ്ടക്ടർമാരും ഒക്കെ പെരുമാറുന്നത് കണ്ടാൽ സങ്കടം വരും.ഇവരെ നിരീക്ഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഇവർ സ്വയം തന്നെ താഴ്ന്നവരാണ് എന്ന് ധരിച്ച് വെച്ചത് പോലെയാണ്.അത്തരം ഗ്രൂപ്പുകളിൽ നിന്നും തന്റെ മേൽ ഒരു ഓട്ടോ തട്ടിയപ്പോൾ പ്രതികരിക്കാൻ മനസ്സുകാണിച്ച ഈ ഭയ്യ വലിയ കൈയ്യടി അർഹിക്കുന്നു.
മലയാളികളുടെ ഇതരസംസ്ഥാനതൊഴിലാളികളോട് ഉള്ള ഭയം എന്ന് തീരും എന്ന് അറിയില്ല.
പിന്നെ എപ്പോഴും ഉയർന്ന് വരുന്ന ചില ആരോപണങ്ങളാണ് ജിഷയെ കൊന്നതും പെരുമ്പാവൂര് ഒരു സ്ത്രീയെ കൊന്നതും ഇതരസംസ്ഥാനതൊഴിലാളിയാണ്.അതിനാൽ എല്ലാ ഇതരസംസ്ഥാനതൊഴിലാളിയും റേപ്പിസ്റ്റും കൊലപാതകിയും ആണെന്ന്.ഇവിടെ ഈ കേരളത്തിൽ എന്തോരം റേപ്പും കൊലപാതകവും നടക്കുന്നുണ്ട്. എന്ന് കരുതി മലയാളികൾ മൊത്തം റേപ്പിസ്റ്റും കൊലപാതകികളും ആണെന്ന് നിങ്ങൾ പറയുമോ? പിന്നെ ഭയ്യമാരെ മാത്രം ജനറലൈസ് ചെയ്യുന്നത് എന്തിന്?എന്ത് തന്നെ ആയാലും ഈ ഓട്ടോക്കാരനെതിരെ കർശന നടപടി പോലീസ് സ്വീകരിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.
വാൽ 1 :
ഞാൻ താമസിക്കുന്ന വീടിന്റെ തൊട്ട് താഴെ 3,4 ഹിന്ദി സംസാരിക്കുന്ന ബോയ്സാണ് താമസിക്കുന്നത്.
മുകളിൽ ഞങ്ങൾ മൂന്ന് പെൺകുട്ടികളും.എനിക്ക് ഇന്നേവരെ അവരെകൊണ്ട് യാതൊരു ശല്യവുമുണ്ടായിട്ടില്ല.
വാൽ 2:
തിരിച്ചറിയൽ രേഖയൊക്കെ ചോദിച്ച സ്ഥിതിക്ക് ഓട്ടൊ മൊതലാളി സംഘിയാണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല.
VIDEO