സ്ത്രീകളുടെ ഗർഭപാത്രത്തിലേക്കും ഗുഹ്യഭാഗങ്ങളിലേക്കും ഒളിഞ്ഞുനോക്കുന്ന പരിപാടി നിർത്തിക്കൂടേ ?

0
238

Sreelakshmi Arackal

ഇത് സഫൂറ സർഗാർ, മൂന്നുമാസം ഗർഭിണിയാണ്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ ആണ്. ഫെബ്രുവരിയിൽ ദില്ലിയിൽ ഉണ്ടായ വംശീയകലാപത്തിന്റെ പ്രധാന ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചാണ് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ആയ സഫൂറ സർഗറിനെ യു‌എ‌പി‌എ നിയമം കെട്ടിവെച്ച് ഏപ്രിൽ പത്തിന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ സെക്യുലർ കാഴ്ചപ്പാടുകളെ വലിച്ചുകീറുന്ന പൗരത്വഭേദഗതി നിയമത്തിന് എതിരെ ജാമിഅ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നയിച്ച സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിച്ചതാണ് സഫൂറ ചെയ്ത രാജ്യദ്രോഹകുറ്റം.

ലോക്ക്ഡൗണിന്റെ മറവിൽ സംഘപരിവാർ സർക്കാർ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥിയെ കളളക്കേസ് ചാർത്തി ജയിലിലടച്ചിരിക്കുകയാണ്.ഒരു സർവകലാശാലയിൽ ഗവേഷണം ചെയ്യുന്ന ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു എന്നതിലല്ല ഇവിടുത്തെ ആൾക്കാരുടെ വിഷമം.അതിലുപരിലുപരി അവളുടെ മൂന്നുമാസമായ ഗർഭം ആണ് പല സദാചാരവാദികളേയും ആസ്വസ്ഥരാക്കുന്നത്.

അവൾ ഗർഭിണിയാണെന്ന വാർത്ത വന്നയുടനെ പലരും ട്രോളാനുളള പുതിയ വിഷയം കിട്ടിയ സന്തോഷത്തിൽ അതും പോക്കിപിടിച്ചുകൊണ്ട് നടക്കുകയാണ്. കുട്ടിയുടെ അച്ഛൻ ആരാണെന്നാണ് പല മലരുകൾക്കും അറിയേണ്ടത്. പിന്നേ കുറേ മലരുകൾ വിവാഹത്തിന് മുൻപുളള സെക്സ് ഹറാം ആണ്.അത് മതം അനുവദിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് മോങ്ങിക്കോണ്ട് നടപ്പുണ്ട്.ഒരു സ്ത്രീയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും ഇവിടെ അവകാശമില്ല. വിവാഹമില്ലാതെ ഗർഭിണിയാകാനുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ഒരു സ്ത്രീക്ക് ഉണ്ട്.

അല്ലെങ്കിലും ആശയങ്ങൾ കൊണ്ട് തോൽപ്പിക്കാൻ കഴിയാതെ വരുമ്പോളേക്കും സ്ത്രീകളുടെ ഗർഭപാത്രത്തിലേക്കും ഗുഹ്യഭാഗത്തിലേക്കും വിരൽ ചൂണ്ടുക എന്നതാണ് ഒരു ആശയവും പറയാനില്ലാത്ത മാമലരുകൾ ചെയ്യുന്നത്.ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ…?സ്ത്രീകളുടെ ഗർഭപാത്രത്തിലേക്കും ഗുഹ്യഭാഗങ്ങളിലേക്കും ഒളിഞ്ഞുനോക്കുന്ന പരിപാടി നിർത്തിക്കൂടേ മലരുകളേ ?

**