ഗോമതി സിപിഎമ്മിന്റെ സെക്രട്ടറിയെ കാണാനല്ല കാത്ത് നിന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനാണ്, പോലീസ് ഗോമതിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിക്കുക

88

Sreelakshmi Arackal

ഇത് ഗോമതി, മൂന്നാർ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പെമ്പിളൈ ഒരുമെ സമര നായിക. മുഖ്യമന്ത്രിയുടെ മൂന്നാർ സന്ദർശനവേളയിൽ അവിടുത്തെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ മുഖ്യമന്ത്രിയ്ക്ക് മുന്നിൽ മാധ്യമങ്ങളുടെ മുന്നിൽ വച്ച് തുറന്ന് കാണിക്കാൻ തയ്യാറായ ഗോമതി അക്കയെ മൂന്നാർ പോലീസ് അറസ്റ്റു ചെയ്തു.ഒരു ജനപ്രതിനിധിക്ക് മുഖ്യമന്ത്രിയുടെ അടുത്ത് കാര്യങ്ങൾ ധരിപ്പിക്കാൻ പോലും പറ്റാത്ത തരത്തിലായി കേരളത്തിലെ ഭരണം.പിണറായി വിജയനെ ജനങ്ങൾ തെരഞ്ഞെടുത്ത പോലെയാണ് മൂന്നാറിലെ ജനങ്ങൾ ഗോമതിയെ അവരുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത്, അതു കൊണ്ട് ആ ജനങ്ങളുടെ കാര്യങ്ങൾ’ മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങയുടെ അടുത്ത് ബോധിപ്പിക്കേണ്ട കടമ അവർക്കുണ്ട്., അതെ അവർ ചെയ്തുള്ളു., അതിനാണ് അങ്ങയുടെ പോലീസ് അവരെ അറസ്റ്റ് ചെയ്തത്. ഗോമതി CPM ന്റെ പാർട്ടി സെക്രട്ടറിയെ കാണാനല്ല കാത്ത് നിന്നത് കേരളത്തിന്റെ മുഖ്യ മന്ത്രിയെ കാണാനാണ് കാത്ത് നിന്നത്.ഇത് ഇപ്പോഴല്ല പലപ്പോഴായി അർദ്ധരാത്രി എന്നോ, പകൽ എന്നോ നോക്കാതെ പോലീസ് ഗോമതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനങ്ങൾ പോലും ഗോമതിയെക്കൊണ്ട് ചെയ്യിക്കാതിരിക്കാൻ പാർട്ടി നേതൃത്യവും അണികളും ഒത്തൊരുമിക്കുന്നു,, ഇതെല്ലാം അതിജീവിച്ചാണ്അവർ അവിടെ പ്രവർത്തിക്കുന്നതും ജീവിക്കുന്നതും.ഗോമതി അക്കായുടെ അന്യായമായ അറസ്റ്റിൽ ജനാതിപത്യത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരും പ്രതിഷേധിക്കണം.