humanism
തിരക്കില്ലാത്ത ആളായിട്ടും തിരക്കാണെന്ന് പറയുന്നവരുടെ ഈ ലോകം മൊത്തം ‘തിരക്കിൽ’ പെട്ടുപോയതെങ്ങനെ ?
സമയമില്ലാത്തവരുടെ ലോകമാണ് . എല്ലാം ഒരുതരം അഭിനയം എന്ന് എല്ലാര്ക്കും അറിയാം. സമയമില്ല എന്ന് പറയുന്നവർ ജീവിതത്തിൽ വിജയം നേടുന്നവരും സമയമുണ്ട് എന്ന് പറയുന്നവർ
297 total views

സമയമില്ലാത്തവരുടെ ലോകമാണ് . എല്ലാം ഒരുതരം അഭിനയം എന്ന് എല്ലാര്ക്കും അറിയാം. സമയമില്ല എന്ന് പറയുന്നവർ ജീവിതത്തിൽ വിജയം നേടുന്നവരും സമയമുണ്ട് എന്ന് പറയുന്നവർ അലസന്മാരും എന്നാകും ചിലർക്ക് ചിന്തിക്കാനുണ്ടാകുക . എന്നാൽ എല്ലാര്ക്കും സമയമുണ്ട് എന്നതാണ് സത്യം . തെരുവിലൂടെ നടക്കുമ്പോൾ, എടിഎം കൗണ്ടറിൽ, ബാങ്ക് റസീപ്റ്റുകൾ പൂരിപ്പിക്കുമ്പോൾ , റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾ …. ഒരു പിൻവിളി കേട്ടാൽ തിരിഞ്ഞുനോക്കാൻ മറക്കരുത്, നിങ്ങളുടെ അല്പം സമയവും സഹായവും ആവശ്യമുള്ള ഒരാളുടേതാകും ആ വിളി. അധ്യാപികയും ആക്ടിവിസ്റ്റും ആയ ശ്രീലക്ഷ്മി അറയ്ക്കൽ ഒരു അനുഭവം പങ്കുവയ്ക്കുന്നു. ശ്രീലക്ഷ്മിയുടെ കുറിപ്പ് വായിക്കാം.
ശ്രീലക്ഷ്മി അറയ്ക്കൽ :
ഇന്ന് ഒരു കാര്യം ഉണ്ടായി.ഞാൻ സാഫല്യം കോംപ്ലക്സിൽ എറ്റിഎം നു മുന്നിൽ ഇങ്ങനെ നിൽക്കുകയാണ്.എന്റെ മുന്നിൽ നാലാമതായി ഒരു 50-60 വയസ്സുപ്രായം വരുന്ന ഒരു ചേട്ടൻ നിൽപ്പുണ്ട്.അയാൾക്ക് പുറകെ ഉളള ആളിനെ കയറ്റി അയാളും കൂടെ കയറി..നിമിഷങ്ങൾക്കകം തിരിച്ചിറങ്ങി,വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നു.ഒടുവിൽ ഞാൻ കയറിയപ്പോൾ എന്റെ കൂടെയും കയറി. അക്കൗണ്ടിലുണ്ടായിരുന്ന 2883 രൂപയിൽ 2000 ഞാൻ കുത്തി വലിച്ചെടുത്തു. അത് പേഴ്സിൽ വെയ്ക്കവേ അയാൾ എന്നോട് ചോദിച്ചു
” മോളേ നീ തിരക്കാണോ?”
“അതെ”
“എന്നാൽ സാരമില്ല, ഞാൻ വേറാരോടേലും ചോദിക്കട്ടേ” എന്ന് പറഞ്ഞ് അയാൾ എ ടി എം ന് പുറത്തേക്കിറങ്ങാൻ തുടങ്ങി.
“ഇല്ല ചേട്ടാ, കാര്യം എന്താന്ന് പറ..ഞാൻ അത്രക്ക് തെരക്കിലല്ല”
“മോളേ…ഈ കാർഡിൽ 28,000 രൂപയുണ്ട് , മോൾ 27,000 എനിക്ക് എടുത്ത് തരാമോ? തിരക്കാണെങ്കിൽ വേണ്ട!…എനിക്ക് ഇതിൽ നിന്ന് പൈസ എടുക്കാൻ അറിയില്ല”
“ചേട്ടാ…അത്രേം കാശ് എടുക്കാൻ പറ്റുമോ എന്നെനിക്കറിയില്ല, 3 തവണ 9000 ആയി എടുത്ത് തരാമോ എന്ന് നോക്കാം”
ആദ്യത്തെ 9000 ഞാൻ എടുത്ത് കൊടുത്തു.
രണ്ടാമത്തെ 9000 അയാളെക്കൊണ്ട് ഞാൻ ഇൻസ്ട്രക്ഷൻ കൊടുത്തു എടുപ്പിച്ചു.
മൂന്നാമത്തേത് 9000 അങ്ങേർ സ്വന്തം എടുക്കാൻ ശ്രമിച്ചു , with the help of me, പക്ഷേ കാശ് വന്നില്ല.
പിന്നെ പുറത്തിറങ്ങി google ഇൽ ഞാൻ ഒരു ദിവസത്തേ withdrawal limit നോക്കി ; 20,000 ആണെന്നൊക്കെ പുള്ളിക്ക് പറഞ്ഞു കൊടുത്തു.
എന്നിട്ട് തിരിഞ്ഞ് നടന്നപ്പോൾ പുളളി വിളിച്ച് പേരും നാടും ഒക്കെ ചോദിച്ചു.
എന്നിട്ട് പറയുവാ ” മോളേ..ഞാൻ കുറേ ആളോട് തിരക്കാണോ തിരക്കാണോ എന്ന് ചോദിച്ചു. എല്ലാവരും തിരക്കാണ് എന്ന് മാത്രം പറഞ്ഞു. മോള് മാത്രം എന്താ
കാര്യം എന്ന് തിരിച്ചു ചോദിച്ചു. ഈ ലോകത്ത് എല്ലാവരും ഭയങ്കര തിരക്കിലാ..ആർക്കും ആരേയും നോക്കാൻ നേരമില്ലെന്നേ”
ഞാൻ ചേട്ടനോട് എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു
” പ്ലംബറാ മോളേ..മക്കളേ ഒക്കെ പഠിപ്പിച്ചു ഒരാളെ നേഴ്സ് ആക്കി, അവൾ ഒമാനിലാണ്, അവൾക്ക് രണ്ട് പിള്ളേരുണ്ട്, മോൻ ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാറാണ് ,ഒരു ആശുപത്രി കേസിന് വേണ്ടി മോളയച്ച് തന്നതാ 27,000 രൂപ , സാധാരണ ഞാൻ ബാങ്കിൽ പോയി ആ എടുക്കാറ്..ഇന്നാണേൽ ബാങ്കും ഇല്ല,
ഹോസ്പിറ്റൽ കേസാ ; വളരെ അത്യാവിശ്യം ആ മോളേ”
“മോളെന്താ ചെയ്യുന്നത് ജോലി ചെയ്യുവാണോ”
” ഞാൻ ടീച്ചറാകാൻ പഠിക്കുവാ , ട്യൂഷനും എടുക്കുന്നുണ്ട്”
“നീ നല്ല ടീച്ചറാകും മോളേ…അതുകൊണ്ടാണല്ലോ മോള് തെരക്കിന്നിടയിലും എന്നെ പൈസ എങ്ങനെ എടുക്കാം ന്ന് പഠിപ്പിക്കാൻ നോക്കിയത്”
ഞാൻ ഒരു ചിരി പാസാക്കി പിന്നെ കാണാം ചേട്ടാ എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു.
Nb: ഞാൻ നെന്മ മരമോ മാങ്ങാണ്ടിയോ ഒന്നും അല്ല, പക്ഷേ ചില നേരത്തൊക്കെ ചിലരുടെ വാക്കുകൾ നമുക്ക് പുനർചിന്തക്ക് വഴി ഒരുക്കും. ഞാനത്രക്ക് തിരക്കില്ലാത്ത ആളായിട്ടും തിരക്കാണെന്ന് പറഞ്ഞതെന്തിനാണെന്നും , ഈ ലോകം മൊത്തം തിരക്കിൽ പെട്ടുപോയതേങ്ങനെയെന്നും ഞാൻ ചിന്തിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോൾ.
298 total views, 1 views today