നിയമം സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീവിരുദ്ധത്ക്ക് വളം ആകുന്നത് ഇങ്ങനെ ഒക്കെ ആണ്

72

Sreelakshmi Arackal

രക്ഷിക്കണ്ടവർ, നിയമം സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീവിരുദ്ധത്ക്ക് വളം ആകുന്നത് ഇങ്ങനെ ഒക്കെ ആണ്.ഇന്നലെ കേരളപോലീസ് “ഹെലൻ ഓഫ് സ്പാർട്ട” എന്ന കുട്ടി അവളുടെ കമന്റിന് വന്ന reply ആയി “വിട്ടിൽതന്നെ ആണ് ഉളളത് മൈ**” എന്ന ഡയലോഗ് ഉളള വീഡിയോയുമായി വന്നിട്ടുണ്ട്. ആ ഒരൊറ്റ വീഡിയോ എത്ര യൂറ്റ്യൂബ് ട്രോളൻമാർക്ക് വളം ആയി എന്ന് നോക്ക്.

സ്ത്രീകൾ സൈബറിടങ്ങളിൽ അക്രമിക്കപ്പെടുമ്പോൾ ഒന്നും ഒരുസഹായവും വാഗ്ദാനം ചെയ്യാത്ത സൈബർ പോലീസിന് ഒരുപെണ്ണ് അവൾ സ്വയം പ്രതിരോധം തീർക്കുമ്പോൾ പൊളളിയത് എന്തിനാണ്?
അതിന്റെ വാദമായി കുട്ടൻപിളള ഉന്നയിക്കുന്നത് “ഇതൊരു സ്വകാര്യഇടം അല്ല” എന്നതാണ്. ഇവിടെ സ്വകാര്യതയെ ലംഘിക്കുന്ന എത്ര എത്ര കാര്യങ്ങൾ നടക്കുന്നുണ്ട് സർ?
സ്ത്രീകൾ സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞാൽ ഇവിടെ മാനത്തോടെ നടക്കാൻ പറ്റുന്നുണ്ടോ?
എത്ര എത്ര ഫേക്ക് ഐഡികളാണ്.
എത്ര എത്ര വൃത്തികെട്ട ഗ്രൂപ്പുകളാണ്.
നിങ്ങൾ വിചാരിച്ചാൽ പൂട്ടിക്കാൻ സാധിക്കാത്തകൊണ്ടാണോ?
നിങ്ങൾ വിചാരിക്കാത്തകൊണ്ടല്ലേ…?

നമോ ടിവി എന്റെ ഫോട്ടോ ഉപയോഗിച്ചു , ലൈംഗീക ചുവയുളള വാക്കുകൾ ഉപയോഗിച്ചു എന്റെ പ്രൈവസിയെ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞ് ശ്രീജാപ്രസാദിന്റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതി അയച്ചതിന് ശേഷം അവിടുത്തെ പോലീസിനെ വിളിച്ചപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചത് “ഇതിൽ ലൈംഗീകചുവ ഉളളത് എവിടെയാണ് എന്ന് ഒന്ന് കണ്ടുപിടിച്ച് പറ” എന്നാണ്.അതോടെ എനിക്ക് സംതൃപ്തി ആകുകയും എന്തിനാണ് ഞാൻ ഒരു രാത്രിമുഴുവൻ ഇരുന്ന് കംപ്ലെയിന്റ് എഴുതിയത് എന്നോർത്ത് ദുഖിക്കുകയും ചെയ്തു.

പോലീസ് / പോലീസ് സ്റ്റേഷൻ എന്നൊക്കെ പറയുമ്പോൾ എത്ര ജനമൈത്രി ആണെങ്കിലും ജനങ്ങൾക്ക് പേടിയുണ്ട് എന്നത് വാസ്തവമാണ്. സ്ത്രീസൗഹൃദ ഇടങ്ങളാണോ പോലീസ് സ്റ്റേഷനുകളും പോലീസുകാരും എന്ന് എനിക്ക് സംശയം ഉണ്ട് . എനിക്ക് സത്യമായിട്ടും പോലീസും സ്റ്റേഷനും ഒക്കെ പേടി തന്നെയാണ്.ഒരു സ്ത്രീ സൈബർ സ്പേസിൽനിന്ന് നേരിടുന്ന അറ്റാക്കുകൾ അതിഭയങ്കരമാണ് .അത് അവളുടെ മാനസിക ആരോഗ്യത്തെ എത്രമാത്രം ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചുട്ടുണ്ടോ?

അവൾ എത്ര സ്ട്രെസ്സോടെയാണ് സൈബർ അറ്റാക്ക് നേരിടുന്ന ദിവസങ്ങളിൽ ഉറങ്ങാൻ പോകുന്നത് എന്ന് അറിയുമോ?എത്ര എത്ര സ്ത്രീകൾ ദിവസവും ഇവരുടെ വെർബൽ റേപ്പിന് ഇരയാകുന്നു.എന്റെ അശ്ലീലവീഡിയോവരെ പ്രചരിച്ചപ്പോളും ഞാൻ പരാതികൊടുക്കാത്തത് പേടികൊണ്ടാണ്. പരാതികൊടുക്കുമ്പോൾ ഇനി എന്താകും പോലീസ് പറയുന്നത് എന്ന പേടികൊണ്ടാണ് പരാതി കൊടുക്കാത്തത്. പിന്നെ ഇതിന്റെ പുറകേ നടക്കാനുളള മടികൊണ്ടും.
“നിങ്ങൾ എന്ത് പരാതിയും ആയി വരൂ..ഞങ്ങൾ നിങ്ങൾക്ക് ഒപ്പം നിൽക്കാം ” എന്ന ഉറപ്പ് ഞങ്ങൾക്ക് തരാൻ നിങ്ങൾക്കാകുമോ? അത്തരം ക്യാംപെയിനുകളാണ് നടന്നിരുന്നതെങ്കിൽ ഞങ്ങൾ കൈയ്യടിച്ച് പ്രൊത്സാഹിപ്പിച്ചിരുന്നേനെ!

ഇങ്ങോട്ട് പതിനായിരം തെറികൾ കമന്റ് ബോക്സിൽ വരുമ്പോൾ, അത്രസഹികെടുമ്പോളാണ് ഏതെങ്കിലും ഒരു കമന്റിന് തിരിച്ചും ഞങ്ങൾ അതേപോലെ റിപ്ലെ ചെയ്യുന്നത്.അത് സ്വയം പ്രതിരോധം തീർക്കാനുളള മാർഗമാണ്.അതിനെ ഇത്തരം റോസ്റ്റിങ്ങ്കൊണ്ട് ഇല്ലാതാക്കാൻ പറ്റില്ല. ഇല്ലാതാക്കണമെങ്കിൽ ആ നീലകണ്ണുകൾ തുറന്ന് സൈബർസ്പേസിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ വേദന മനസ്സിലാക്കി അവർക്കെതിരെ ഉണ്ടാകുന്ന അറ്റാക്കിനെതിരെ പടപൊരുതാൻ സൈബർപോലീസ് മുൻകൈ എടുക്കണം. സ്ത്രീകൾക്ക് എതിരെ സൈബർ സ്പേസിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനിർമാണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.ഈ വീഡിയോ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.